ശ്രീനാരായണപുരം ഗവ. യുപിഎസ് ശതാബ്ദി കവാടം ഉദ്ഘാടനം
കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിലെ ശ്രീനാരായണപുരം ഗവ. യുപിഎസിലെ ശതാബ്ദി കവാടത്തിന്റെ ഉദ്ഘാടനം കേരള സർവകലാശാല പ്രസിദ്ധീകരണ വിഭാഗം മുൻ ഡയറക്ടർ ഡോ. എ .റസ്സലുദീൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ജി.എസ്. താരാമോൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ, പൂർവ വിദ്യാർഥികൾ എന്നിവർ പ്രസംഗിച്ചു. സ്കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ ആദരിച്ചു. ഒ.എസ്. അംബിക എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് അനുവദിക്കപ്പെട്ട ഒരുകോടി രൂപ ചെലവഴിച്ചാണ് സ്കൂളിൽ വിവിധ നിർമാണ പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.