പ്രഥമ അഡ്വ. മുല്ലശ്ശേരി പുരസ്കാരം സമ്മാനിക്കുന്നു
നെടുമങ്ങാട് : പ്രഥമ അഡ്വ. മുല്ലശ്ശേരി പുരസ്കാരം നെടുമങ്ങാട് ബാറിലെ മുതിർന്ന അഭിഭാഷകനും മുൻ വിവരാവകാശ കമ്മിഷണറും മുല്ലശ്ശേരിയുടെ ജൂനിയറുമായിരുന്ന അഡ്വ. വിതുര ശശിക്ക് നെടുമങ്ങാട് മുൻസിപ്പൽ ചെയർമാൻ അഡ്വ. ആർ. ജയദേവൻ സമർപ്പിച്ചു. നെടുമങ്ങാട് അർബൻ ബാങ്ക് ചെയർമാൻ അഡ്വ . തേക്കട അനിൽ അധ്യക്ഷത വഹിച്ചു.
മുക്കോലയ്ക്കൽ മുല്ലശ്ശേരി ഹൗസിൽ നടന്ന അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ അഡ്വ. മുല്ലശ്ശേരിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് യോഗം ആരംഭിച്ചത്. നേരത്തേ വസതിയിലെത്തിയ കെപിസിസി വൈസ് പ്രസിഡന്റ് പാലോട് രവി പുഷ്പാർച്ചന നടത്തി ഓർമകൾ പങ്കുവച്ചു.
കരകുളം കൃഷ്ണപിള്ള, വാർഡ് കൗൺസിലർ സി. സാബു, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കോലിയക്കോട് മോഹൻ കുമാർ, അർബൻ ബാങ്ക് വൈസ് ചെയർമാൻ അഡ്വ. കല്ലയം സുകു, കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് അർജുനൻ, ഹിന്ദു ഐക്യവേദി ജില്ലാ ഭാരവാഹി ശ്രീകുമാർ, അഡ്വ. ഉവൈസ് ഖാൻ, അഡ്വ. കുളപ്പട മുരളീധരൻ, സൗപർണിക റസിഡൻസ് അസോസിയേഷൻ ഭാരവാഹി രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ കോൺഗ്രസ് സെക്രട്ടറി അഡ്വ. എസ്. അരുൺ കുമാർ സ്വാഗതവും മുല്ലശ്ശേരി കുടുംബാംഗം പി. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
Tags : Award NattuVishasham DistrictNews