x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ണ്ണി​യൂ​ർ ച​ക്കി​പ്പാ​റ- ക​മ്പ​നി​മൂ​ക്ക് റോ​ഡ് ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: September 7, 2026 12:13 AM IST | Updated: September 7, 2026 12:13 AM IST

റോഡ് തകർന്ന നിലയിൽ

കൊ​ണ്ണി​യൂ​ർ: അ​റ്റ​കു​റ്റ​പ​ണി ന​ട​ക്കാ​തെ പൂ​വ​ച്ച​ൽ കൊ​ണ്ണി​യൂ​ർ ച​ക്കി​പ്പാ​റ - ക​മ്പ​നി​മൂ​ക്ക് റോ​ഡ് ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി​ട്ട് 15 വ​ർ​ഷം പി​ന്നി​ടു​ന്നു. ഒ​ന്നേ​കാ​ൽ കി​ലോ​മീ​റ്റ​ർ മാ​ത്രം നീ​ള​മു​ള്ള പാ​ത പു​ന​രു​ദ്ധ​രി​ക്കാ​ൻ മാ​റി മാ​റി വ​ന്ന ഭ​ര​ണ​സ​മി​തി​ക​ൾ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.

റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ മൂലം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ ഇ​തുവ​ഴി​യു​ണ്ടാ​ യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സും നി​ർ​ത്തി വെ​ച്ചു. അ​ധി​കാ​ര​ത്ത​ർ​ക്ക​ത്തി​ൽ കു​ടു​ങ്ങി വി​ക​സ​ന​വും മു​ട​ങ്ങി​യ മ​ട്ടാ​ണ്.

ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ലാ​ണ് ഈ ​റോ​ഡു​ള്ള​ത്. എ​ന്നാ​ൽ, മു​ന്പ് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ റോ​ഡി​ന്‍റെ പ​രി​പാ​ല​ന​ച്ചു​മ​ത​ല പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ, റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണം സ​ർ​വീ​സ് പി​ൻ​വ​ലി​ച്ച കെ​എ​സ്ആ​ർ​ടി​സി​യെ ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​യ​ത്തും പി​ഡ​ബ്ല്യു​ഡി​യും പ​ര​സ്പ​രം ഉ​ത്ത​ര​വാ​ദി​ത്തം ഒ​ഴി​യു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

റോ​ഡി​ലെ വ​ൻ​കു​ഴി​ക​ളി​ൽ വെ​ള്ള​വും ചെ​ളി​യും കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ആ​ഴ​മ​റി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​യാത്രികർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തു നി​ത്യ​സം​ഭ​വ​മാ​ണ്. നി​ര​വ​ധി സ്കൂ​ൾ ബ​സു​ക​ളും കാ​ൽ​ന​ട​യാ​യി വി​ദ്യാ​ർ​ഥി ക​ളും ദി​വ​സേ​ന സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്.

കാ​ട്ടാ​ക്ക​ട ഡെ​യി​ൽ വ്യൂ, ​മി​ത്രാ​നി​കേ​ത​ൻ, അ​രു​വി​ക്ക​ര അ​ണ​ക്കെ​ട്ട് എ​ന്നി​വ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള വി​നോ​ദസ​ ഞ്ചാ​രി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന എ​ളു​പ്പ​ത്തി​ൽ എ​ത്താ​വു​ന്ന പ്ര​ധാ​ന പാ​ത കൂ​ടി​യാ​ണി​ത്.

ചു​രു​ങ്ങി​യ ദൂ​രംകൊ​ണ്ടു പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്താ​മാ​യി​രു​ന്നി​ട്ടും റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത് പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​ത്തെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. യാ​ത്രാ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് ന​വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Road Damaged NattuVishasham DistrictNews

Recent News

Corehub Up