x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ത്ത​ൻ​കോ​ട് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം വ​ൻ തീ​പി​ടി​ത്തം

വെബ് ഡെസ്ക്
Published: September 7, 2026 12:15 AM IST | Updated: September 7, 2026 12:15 AM IST

തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കു​ന്ന ഫ​യ​ർ​ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ.

പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട് പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം വ​ൻ തീ​പി​ടി​ത്തം. പ​മ്പി​നും വീ​ടു​ക​ൾ​ക്കും ഇ​ട​യി​ലു​ള്ള സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ലെ കു​റ്റി​ക്കാ​ടി​നാ​ണു ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ തീ​പി​ടി​ച്ച​ത്. പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്നും 200 മീ​റ്റ​ർ അ​ടു​ത്തു​ള്ള പു​ര​യി​ട​ത്തി​ലാ​ണു തീ​പി​ടി​ച്ച​ത്.

സ​മീ​പ​ത്തെ വീ​ട്ടു​കാ​രാ​ണ് പു​ര​യി​ട​ത്തി​ൽ​നി​ന്നും വ​ൻ​തോ​തി​ൽ തീ​യും പു​ക​യും ഉ​യ​രു​ന്ന​തു ക​ണ്ട​ത്. ഇ​വ​ർ ഓ​ടി​യെ​ത്തി വെ​ള്ളം ഒ​ഴി​ച്ചെ​ങ്കി​ലും തീ ​നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. ക​ഴ​ക്കൂ​ട്ടം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള യൂ​ണി​റ്റെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

തീ ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു പോ​ത്ത​ൻ​കോ​ട്- കാ​ട്ടാ​യി​ക്കോ​ണം റോ​ഡി​ലെ ഗ​താ​ഗ​തം അ​ര മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടു. ച​വ​റു​ക​ൾ കൂ​ട്ട‌ി​യി​ച്ചു ക​ത്തി​ച്ച​തി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്നു പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. പു​ര​യി​ട​ത്തി​ന്‍റെ ഉ​ട​മ പ​രാ​തി ന​ൽ​കി​യാ​ൽ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ത്ത​ൻ​കോ​ട് പൊ​ലി​സ് പ​റ​ഞ്ഞു.

Tags : fire NattuVishasham DistrictNews

Recent News

Corehub Up