x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി.​വി. ഏ​ബ്ര​ഹാം അ​നു​സ്മ​ര​ണ​വും എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് വി​ത​ര​ണ​വും നാ​ളെ

വെബ് ഡെസ്ക്
Published: July 29, 2026 10:33 PM IST | Updated: July 29, 2026 10:40 PM IST

ടി.വി. ഏബ്രഹാം

കൊ​ഴു​വ​നാ​ല്‍: അ​ഡ്വ. ടി.​വി. ഏ​ബ്ര​ഹാം ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ടി.​വി. ഏ​ബ്ര​ഹാ​മിന്‍റെ അ​നു​സ്മ​ര​ണ​വും എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് വി​ത​ര​ണ​വും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കൊ​ഴു​വ​നാ​ല്‍ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ക്കും. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എയു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ, കൊ​ഴു​വ​നാ​ല്‍ സെന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് നെ​ല്ലി​ക്ക​ത്തെ​രു​വി​ല്‍, പി.സി. തോ​മ​സ്, ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​സി. ജോ​സ​ഫ്, കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സി പൊ​യ്ക​യി​ല്‍, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ബാ​ബു കെ. ​ജോ​ര്‍​ജ്, ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബ​ര്‍ സാ​ജ​ന്‍ മ​ണി​യ​ങ്ങാ​ട്ട്, പ​ഞ്ചാ​യ​ത്ത് മെംബ​ര്‍ ജെ​സി ജോ​ര്‍​ജ്, ഫൗ​ണ്ടേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് തോ​മ​സ്, കൊ​ഴു​വ​നാ​ല്‍ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. സാ​ബു, ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യും പി​ടിഎ ​പ്ര​സി​ഡ​ന്‍റു​മാ​യ ഷി​ബു തെ​ക്കേ​മ​റ്റം, ഫൗ​ണ്ടേ​ഷ​ന്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി പ്ര​ഫ. കൊ​ച്ചു​ത്രേ​സ്യാ ഏബ്രഹാം, നോ​ബി ഏബ്രഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

തു​ട​ര്‍​ന്ന് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഫൗ​ണ്ടേ​ഷ​ന്‍റെ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ശി​ഷ്ടാ​തി​ഥി​ക​ള്‍ വി​ത​ര​ണം ചെ​യ്യും. തു​ട​ര്‍​ച്ച​യാ​യ 13ാം വ​ര്‍​ഷ​മാ​ണ് അ​നു​സ്മ​ര​ണ​വും അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ന​ട​ക്കു​ന്ന​ത്. ഫൗ​ണ്ടേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് തോ​മ​സും സെ​ക്ര​ട്ട​റി ഷി​ബു തെ​ക്കേ​മ​റ്റം എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Excellence Award NattuVishasham DistrictNews

Recent News

Corehub Up