കുറവിലങ്ങാട്: മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ഥാടന ദേവാലയ ഇടവകയിലെ കുടുംബകൂട്ടായ്മ വാര്‍ഡ് മൂന്ന്, യൂണിറ്റ് ഒന്ന് എന്നിവയുടെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ് ഓഫ് കാണക്കാരിയും ലയണ്‍സ് പൈക ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജേക്കബ് ജോസഫും ഡോ. ജോസി ജേക്കബും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മിഥുന് വര്‍ഗീസ് പൂയപ്പടത്തില്‍ അധ്യക്ഷത വഹിച്ചു.
ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി, ലയണ്‍സ് ചീഫ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു, പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, ഡോ. സിമി ജോയ്സ് വെട്ടുകല്ലേല്‍, ടി.എം. കൊച്ചുമോന്, മനേഷ് വര്‍ഗീസ് ജോണ്‍, ഫാ. മൈക്കിള്‍ ചാത്തന്‍കുന്നേല്‍, കെ.കെ. ശശികുമാര്‍, ലതിക സാജു, സിജി ആന്റണി ശങ്കരപുരി തെക്കേടത്ത്, കെ.ജെ. തമ്പി, ബോബിച്ചന് നിധീരി, ഡോ. ജോണി വഴുതനപ്പള്ളില്‍, ബി. ശ്രീജിത്ത്, സിറിയക് പാറ്റാനി എന്നിവര്‍ പ്രസംഗിച്ചു.