വെള്ളരിക്കുണ്ട് സബ് ആർടി ഓഫീസ് പരിസരത്ത് ഡ്രൈവർമാർക്കായി നടത്തിയ കണ്ണ് പരിശോധനാ ക്യാമ്പ് പഞ്ചായത്തംഗം ഷാജൻ പൈങ്ങോട്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
വെള്ളരിക്കുണ്ട്: റോഡ് സുരക്ഷാ മാസാചാരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സബ് ആർടി ഓഫീസ് പരിസരത്ത് ഡ്രൈവർമാർക്കായി കണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
സബ് ആർടി ഓഫീസ്, താലൂക്ക് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ, പയ്യന്നൂർ ഐ ഫൗണ്ടേഷൻ കാഞ്ഞങ്ങാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിപാടി പഞ്ചായത്തംഗം ഷാജൻ പൈങ്ങോട്ട് ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആർടിഒ സി.എ. സലീം അധ്യക്ഷത വഹിച്ചു.
എംവിഐ ദിനേഷ്കുമാർ, വി.ജെ. സാജു, ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് രാജൻ മഞ്ജുനാഥ്, ഡോ. ഫായിസ എന്നിവർ പ്രസംഗിച്ചു.
Tags : Eye check-up nattuvishesham local news