x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ത്രപ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി

വെബ് ഡെസ്ക്
Published: September 17, 2026 12:28 AM IST | Updated: September 17, 2026 12:28 AM IST

വൈ​ക്കം ല​യ​ൺ​സ് ക്ല​ബ്, മ​റ​വ​ൻ​തു​രു​ത്ത് ഇ​ട​വ​ട്ടം പ്രി​യ​ദ​ർ​ശി​നി പു​രു​ഷ സ്വ​യം​സ​ഹാ​യ സം​ഘം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​നാ ക്യാ​മ്പ്

വൈ​ക്കം: വൈ​ക്കം ല​യ​ൺ​സ് ക്ല​ബ്, മ​റ​വ​ൻ​തു​രു​ത്ത് ഇ​ട​വ​ട്ടം പ്രി​യ​ദ​ർ​ശി​നി പു​രു​ഷ സ്വ​യം​സ​ഹാ​യ സം​ഘം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി. ല​യ​ൺ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ന​യ​നം സ​ഹ​സ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന​രാ​യ 1000 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി അ​ത്യാ​ധു​നി​ക ഫാ​ക്കോ​തി​മി​ര ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. തി​മി​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള നി​ർ​ധ​ന​ർ​ക്ക് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യും എ​പി​എ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്ക് 50 ശ​ത​മാ​നം ഡി​സ്കൗ​ണ്ടി​ലും ശ​സ്ത്ര​ക്രി​യ ന​ട​ത്തും.

തി​രു​വ​ല്ല ഐ ​മൈ​ക്രോ സ​ർ​ജ​റി ആ​ൻ​ഡ് ലേ​സ​ർ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പ് വൈ​ക്കം ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ യെ​സ്ടെ​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര​തി വി​ന​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ത​ങ്ക​രാ​ജ്, പി.​വി. ഹ​രി​ക്കു​ട്ട​ൻ, പി.​കെ. മ​ല്ലി​ക, ടി.​എം. കൊ​ച്ചു​മോ​ൻ, ന​ന്ദ​കു​മാ​ർ, ബൈ​ജു മാ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham eye check-up camp

Recent News

Corehub Up