Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KAPPA

Kottayam

കാ​പ്പ ചുമത്തി യു​വ​തി​യെ നാടുകടത്തി

കോ​ട്ട​യം: സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ര​ന്ത​രം ഉ​ൾ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പാ​യി​പ്പാ​ട് വി​ല്ലേ​ജി​ൽ നാ​ലു​കോ​ടി, പു​ത്ത​ൻ​കാ​വ് അ​മ്പ​ല​ത്തി​നു സ​മീ​പം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സാ​ന്തി​യ ബി. (43) ​എ​ന്ന യു​വ​തി​ക്ക് കാ​പ്പാ പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. എ​റ​ണാ​കു​ളം റേ​ഞ്ച് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. വി​ല​ക്ക് ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

District News

കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

കൊ​ച്ചി: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ എ​റ​ണാ​കു​ളം പെ​രു​മ്പ​ട​പ്പ് ചാ​ണി​പ്പ​റ​മ്പ് വീ​ട്ടി​ല്‍ അ​പ്പു(​ആ​കാ​ശ്-25)​വി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. കൊ​ച്ചി സി​റ്റി പ​രി​ധി​യി​ല്‍ കൊ​ല​പാ​ത​ക​ശ്ര​മം, ക​വ​ര്‍​ച്ച, സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യം, പോ​ക്‌​സോ തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കൊ​ച്ചി സി​റ്റി ഡി​സി​പി​യു​ടെ ശി​പാ​ര്‍​ശയി​ല്‍ ജി​ല്ലാ ക​ള​ക്ട​റാ​ണ് കാ​പ്പ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​യെ പ​ള്ളു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ക്കി. ഇ​ത്ത​രം സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കെ​തി​രെ തു​ട​ര്‍​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു.

 

District News

കാ​പ്പ പ്ര​കാ​രം ജ​യി​ലിലട​ച്ചു

ഫോ​ർ​ട്ടു​കൊ​ച്ചി: വി​വി​ധ കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ല​ട​ച്ചു. ആ​ല​പ്പു​ഴ അ​രൂ​ക്കു​റ്റി സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ ഇ​ട​ക്കൊ​ച്ചി അ​ക്വി​നാ​സ് കോ​ള​ജി​ന് കി​ഴ​ക്ക് പാ​ല​മ​റ്റം റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന മ​നീ​ഷി​നെ(27)​യാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​യി​ലി​ല​ട​ച്ച​ത്.

മോ​ഷ​ണം, ക​വ​ര്‍​ച്ച, ക​ഞ്ചാ​വ് വി​ല്പ​ന, വ​ധ​ശ്ര​മം, അ​ടി​പി​ടി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍​ക്ക് പ്ര​തി​ക്കെ​തി​രെ കേ​ര​ള​ത്തി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 15ഓ​ളം കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

District News

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ട കാ​പ്പ കേ​സ് പ്ര​തി പി​ടി​യി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സ്, ക​വ​ർ​ച്ച, എ​ൻ​ഡി​പി​എ​സ് കേ​സ് എ​ന്നി​വ​യി​ൽ പ്ര​തി​യാ​യ പ​ട്ടി​ക്കാ​ട് കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി ഓ​ടു​പ​റ​ന്പ​ൻ(30) നെ ​പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​സ്പി എ.​പ്രേം​ജി​ത്ത്, മേ​ലാ​റ്റൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എ.​സി.​മ​നോ​ജ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് സം​ഘം കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി.


കാ​പ്പ നി​യ​മ​പ്ര​കാ​രം പ്ര​വേ​ശ​ന വി​ല​ക്കു​ള്ള അ​ജ്മ​ൽ വീ​ട്ടി​ലെ​ത്തി​യ​താ​യി വി​വ​ര​മ​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ മേ​ലാ​റ്റൂ​ർ എ​സ്ഐ ഉ​ൾ​പ്പ​ടെ​യു​ള്ള പോ​ലീ​സ് സം​ഘ​ത്തെ ത​ന്‍റെ കൈ​യി​ലെ സ്റ്റീ​ൽ​വ​ള കൊ​ണ്ട് ത​ല​യ്ക്ക് കു​ത്തി​യും അ​ടി​ച്ചും പ​രി​ക്കേ​ൽ​പ്പി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.തു​ട​ർ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ജ്മ​ലി​നെ കോ​യ​ന്പ​ത്തൂ​രി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up