സാന്തിയ
കോട്ടയം: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഉൾപ്പെട്ടതായി കണ്ടെത്തിയ തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ പായിപ്പാട് വില്ലേജിൽ നാലുകോടി, പുത്തൻകാവ് അമ്പലത്തിനു സമീപം പുത്തൻപുരയ്ക്കൽ സാന്തിയ ബി. (43) എന്ന യുവതിക്ക് കാപ്പാ പ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. എറണാകുളം റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറലാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിലക്ക് ലംഘിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews KAPPA