District News
മാനന്തവാടി: ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ ഭരണാധികാരികൾ ജാഗ്രത പുലർത്തണമെന്ന് കെസിവൈഎം മാനന്തവാടി രൂപത 31-ാമത് വാർഷിക സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ അരക്ഷിതാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി. ദ്വാരക പാസ്റ്റർ സെന്ററിൽ രൂപത വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്തു. കെസിവൈഎം രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെനറ്റ് അംഗം അമൽഡ തൂപ്പുങ്കര പ്രമേയം അവതരിപ്പിച്ചു. മേഖല, രൂപത റിപ്പോർട്ട് അവതരണവും സംഘടനാതല ചർച്ചയും നടന്നു.
സംസ്ഥാന, രൂപത കലാസാഹിത്യ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. 2016 മുതൽ കെസിവൈഎം രൂപത സമിതിയിൽ പ്രവർത്തിക്കുന്ന ജിഷിൻ മുണ്ടക്കത്തടത്തിലിനെ ആദരിച്ചു. പ്രവർത്തന വർഷത്തെ ഭാരവാഹികളായി നിഖിൽ ചൂടിയാങ്കൽ(പ്രസിഡന്റ്), റോബിൻ വടക്കേക്കര(സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു.
District News
ഇരിങ്ങാലക്കുട: സെന്റ തോമസ് കത്തീഡ്രല്‍ കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ ഫെലിസ് നേറ്റല്‍ 2കെ25 കരോള്‍ ഗാന മത്സരം സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.
കെസിവൈഎം വര്‍ക്കിംഗ് ഡയറക്ടര്‍ റവ.ഡോ. ബെല്‍ഫിന്‍ കോപ്പുള്ളി, കെസിവൈഎം പ്രസിഡന്റ് ഗോഡ്സണ്‍ റോയ്, കത്തീഡ്രല്‍ ട്രസ്റ്റി പി.ടി. ജോര്‍ജ്, ആനിമേറ്റര്‍ ജോസ് മാമ്പിള്ളി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സാമുവേല്‍ ജോയ് എന്നിവര്‍ സംസാരിച്ചു.
ജോയ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് സ്റ്റഡീസ് മാനേജിംഗ്് ഡയറക്ടര്‍ സോജോ ജോയ് തൊടുപറമ്പിലിനെയും രവി കുമാറിനെയും മന്ത്രി പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. വേലൂപ്പാടം സെന്റ് ജോസഫ് ഇടവക ഒന്നാം സ്ഥാനവും, ചെലാട് സെന്റ് സ്റ്റീഫന്‍ ബെസ് ആനിയ പള്ളി രണ്ടാം സ്ഥാനവും, വൈപ്പിന്‍ ഓള്‍ഡ് ചര്‍ച്ച് മൂന്നാം സ്ഥാനവും നേടി. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ കാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു.
District News
കൊച്ചി: വരാപ്പുഴ അതിരൂപത കെസിവൈഎം സുവർണ ജൂബിലി സമാപന സമ്മേളനം സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.മന്ത്രി പി. രാജീവ്,അതിരൂപത പ്രഥമ പ്രസിഡന്റ് അഡ്വ. ആന്റണി എം. അമ്പാട്ട്, ഹൈബി ഈഡൻ എംപി, ജനറൽ സെക്രട്ടറി കെ.ജെ. റോസ് മേരി, ഫാ. എബിൻ ജോസ് വാര്യത്ത്, ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ. തോമസ്, ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, ഫാ. അഗസ്റ്റിൻ മുള്ളൂർ, പോൾ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
വിതുര: കെസിവൈഎം ചുള്ളിമാനൂർ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ക്രിസ്മസ് വിളംബര റാലി -ബോൺ നതാല്ലെ- സംഘടിപ്പിച്ചു. ഫൊറോന വികാരി റവ. ഡോ. ടി. ബിനു ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഫൊറോന വൈദീക സമിതി സെക്രട്ടറി ഫാ. അനുജോ മുഖ്യ സന്ദേശം നൽകി.
ആനാട് മുതൽ ചുളിമാനൂർ തിരുഹൃദയ ഫൊറോന പള്ളി വരെ നടന്ന റാലിക്ക് കെ സിവൈഎം ഫൊറോന ഡയറക്ടർ ഫാ. റിനോയ് കാട്ടിപ്പറമ്പിൽ ഒഎസ്ജെ, ഫൊറോന ആനിമേറ്റർ ഫ്രാൻസി അലോഷ്യസ്, സിസ്റ്റർ ആനിമേറ്റർ സിമി, സിസ്റ്റർ ഷൈനി മാർട്ടിൻ കെസിവൈഎം ഫൊറോന പ്രസിഡന്റ് വിനിൽ, ഫൊറോന സമിതി തുടങ്ങിയവർ നേതൃത്വം നൽകി.
District News
പയ്യാവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പുകളിൽ യുവജനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നല്‍കണമെന്ന് കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത സിൻഡിക്കേറ്റ് ആവശ്യപ്പെട്ടു.സ്ഥിരം സ്ഥാനാർഥികളായി പലരും ഗ്രാമപഞ്ചായത്ത് വാർഡുകളിലും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും തുടർച്ചയായി മത്സരിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
ഇക്കാരണത്താൽ പുതിയ തലമുറയിലെ നേതൃപാടവമുള്ളവർക്ക് വളർന്നുവരാനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്.
എല്ലാ രാഷ്ട്രീയപാർട്ടികളും യുവജനങ്ങൾക്ക് കുറെക്കൂടി പ്രാധാന്യം നല്കുന്ന രീതിയിൽ സ്ഥാനാർ ഥികളെ നിർണയിക്കാൻ തയാറാകണമെന്നും അല്ലാത്തപക്ഷം യുവജനങ്ങൾ രാഷ്ട്രീയ ചിന്താഗതി യിൽ നിന്നകന്ന് രാഷ്ട്രനിർമിതിയുടെ ഭാഗമാകാതെ പിന്മാറുന്നതിന് കാരണമാകുമെന്നും അതിരൂപത സിൻഡിക്കേറ്റ് അഭിപ്രായപ്പെട്ടു.അതിരൂപത ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസാക്കി. യുവജന നേതാക്കൾ രാഷ്ട്രീയത്തിലും ജനാധിപത്യ സംവിധാനങ്ങളിലും വളർന്നുവരുന്നത് പ്രോത്സാഹിപ്പിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുവജനങ്ങൾക്കും സമുദായ നേതാക്കൾക്കും ശക്തമായ പിന്തുണ നല്‍കുമെന്നും അതിരൂപത സിൻഡിക്കേറ്റ് പ്രസ്താവനയിൽ അറിയിച്ചു.
ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ബിഷപ് വള്ളോപ്പിള്ളി ജന്മശതാബ്ദി സ്മാരക ഹാളിൽ നടന്ന യോഗം കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ.അഖിൽ മാത്യു മുക്കുഴി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. അമൽ പേഴുംകാട്ടിൽ, ബിബിൻ പീടിയേക്കൽ, അഖിൽ നെല്ലിയ്ക്കൽ, ശ്രേയ ശ്രുതിനിലയം, സാൻജോസ് കളരിമുറിയിൽ, സോന ചവണിയാങ്കൽ,അപർണ സോണി എന്നിവർ പ്രസംഗിച്ചു.