യുവകർഷകരെ ആടിക്കൊല്ലി വികാരി ഫാ. സുനിൽ വട്ടുകുന്നേൽ ആദരിക്കുന്നു.
പുൽപ്പള്ളി: കൃഷിയോടുള്ള തീവ്രമായ സമർപ്പണവും കഠിനാധ്വാനവും കൊണ്ട് നാടിന് മാതൃകയാകുന്ന യുവകർഷകരെ ആദരിച്ച് കെസിവൈഎം ആടിക്കൊല്ലി യൂണിറ്റ്.
മണ്ണിൽ പൊന്നുവിളയിക്കുന്ന യുവതലമുറയുടെ ആവേശത്തിന് കരുത്തുപകരുന്നതിന്റെ ഭാഗമായി ആടിക്കൊല്ലി ഇടവകയിലെ യുവ കർഷകരായ വിവേക് ബെന്നി മണ്ണാർതോട്ടത്തിൽ, അഖിൽ എം. തോമസ് മംഗലത്ത് എന്നിവരെയാണ് ഉപഹാരം നൽകി ആദരിച്ചത്. പുതിയ തലമുറയെ കാർഷിക സംസ്കാരത്തിലേക്ക് ആകൃഷ്ടരാക്കാനും കർഷകരുടെ പരിശ്രമങ്ങളെ അർഹിക്കുന്ന പ്രാധാന്യത്തോടെ സമൂഹത്തിനു മുന്നിൽ ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ടാണ് സംഘടന സ്നേഹാദരം സംഘടിപ്പിച്ചത്.
കൃഷിയെ സ്നേഹിക്കുന്ന യുവത്വത്തിന് എന്നും പിന്തുണ നൽകുമെന്നും നാടിന്റെ നാളെയെ ഒന്നിച്ചു സന്പന്നമാക്കാൻ ഇത്തരം മുന്നേറ്റങ്ങൾ സഹായകരമാകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. കെസിവൈഎം ആടിക്കൊല്ലി യൂണിറ്റ് ഭാരവാഹികളും ഇടവകാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews KCYM