x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​വൈ​എം ചെ​മ്പേ​രി​യി​ൽ വി​ശു​ദ്ധ തോ​മ​സ് മൂ​ർ ദി​നാ​ച​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 16, 2026 12:45 AM IST | Updated: July 16, 2026 12:45 AM IST

ചെ​മ്പേ​രി മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​ശു​ദ്ധ തോ​മ​സ് മൂ​ർ ദി​നാ​ച​ര​ണം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു.

ചെ​മ്പേ​രി: കെ​സി​വൈ​എം, എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി​യി​ൽ വി​ശു​ദ്ധ തോ​മ​സ് മൂ​ർ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ചെ​മ്പേ​രി മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് കെ​സി​വൈ​എം ചെ​മ്പേ​രി ഫൊ​റോ​ന സ​മി​തി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​തി​ക്കു​വേ​ണ്ടി ജീ​വ​ൻ ത്യ​ജി​ച്ച വി​ശു​ദ്ധ തോ​മ​സ് മൂ​റി​നെ മാ​തൃ​ക​യാ​ക്കി മൂ​ല്യ​ങ്ങ​ളി​ലും നി​ല​പാ​ടു​ക​ളി​ലും ഉ​റ​ച്ചു​നി​ൽ​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ യു​വ​ജ​ന​ങ്ങ​ളെ ഓ​ർ​മ​പ്പെ​ടു​ത്തി. കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വ​ജ​ന​ങ്ങ​ൾ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. കെ​സി​വൈ​എം അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഖി​ൽ മാ​ത്യു മു​ക്കു​ഴി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​സ്മോ​ൻ കു​രീ​ക്കാ​ട്ടി​ൽ, ചെ​മ്പേ​രി ഫൊ​റോ​ന കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ജി​സ് ക​ള​പ്പു​ര​യ്ക്ക​ൽ, ചെ​മ്പേ​രി ബ​സി​ലി​ക്ക അ​സി​സ്റ്റ​ന്‍റ് റെ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ തു​റ​യ്ക്ക​ൽ, ചെ​മ്പേ​രി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഡോ​ൺ ഇ​ല​വു​ങ്ക​ൽ, അ​തി​രൂ​പ​ത വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജോ​സ്ന എ​സ്എ​ച്ച്, സി​സ്റ്റ​ർ ഷൈ​ല എ​സ്കെ​ഡി, അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ശ്രേ​യ ശ്രു​തി​നി​ല​യം, അ​ഖി​ൽ നെ​ല്ലി​ക്ക​ൽ, സാ​ൻ​ജോ​സ് ക​ള​രി​മു​റി​യി​ൽ, എ​ഡ്‌​വി​ൻ ജോ​ർ​ജ് തെ​ക്കേ​മു​റി​യി​ൽ, ജോ​യ​ൽ പു​തു​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags : Local News Nattuvishesham KCYM Chemberi

Recent News

Corehub Up