x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കത്തീഡ്രൽ കെസിവൈഎം ക​രോ​ള്‍ഗാ​ന മ​ത്സ​രം നടത്തി


Published: December 28, 2025 06:58 AM IST | Updated: December 28, 2025 06:58 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ കെ​സി​വൈ​എമ്മിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫെ​ലി​സ് നേ​റ്റ​ല്‍ 2കെ25 ​ക​രോ​ള്‍ ഗാ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​സി​വൈ​എം വ​ര്‍​ക്കിം​ഗ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ബെ​ല്‍​ഫി​ന്‍ കോ​പ്പു​ള്ളി, കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ഗോ​ഡ്‌​സ​ണ്‍ റോ​യ്, ക​ത്തീ​ഡ്ര​ല്‍ ട്ര​സ്റ്റി പി.​ടി. ജോ​ര്‍​ജ്, ആ​നി​മേ​റ്റ​ര്‍ ജോ​സ് മാ​മ്പി​ള്ളി, പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സാ​മു​വേ​ല്‍ ജോ​യ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ജോ​യ്സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മ​ന്റ് സ്റ്റ​ഡീ​സ് മാ​നേ​ജിം​ഗ്് ഡ​യ​റ​ക്ട​ര്‍ സോ​ജോ ജോ​യ് തൊ​ടു​പ​റ​മ്പി​ലി​നെ​യും ര​വി കു​മാ​റി​നെ​യും മ​ന്ത്രി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു. വേ​ലൂ​പ്പാ​ടം സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ഒ​ന്നാം സ്ഥാ​ന​വും, ചെ​ലാ​ട് സെ​ന്‍റ് സ്റ്റീ​ഫ​ന്‍ ബെ​സ് ആ​നി​യ പ​ള്ളി ര​ണ്ടാം സ്ഥാ​ന​വും, വൈ​പ്പി​ന്‍ ഓ​ള്‍​ഡ് ച​ര്‍​ച്ച് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ബി​ഷ​പ്പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ കാ​ഷ് അ​വാ​ര്‍​ഡും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു.

Tags : nattu vishesham Cathedral KCYM

Recent News

Corehub Up