കെസിവൈഎം മാനന്തവാടി രൂപത 31-ാമത് വാർഷിക സെനറ്റ് സമ്മേളനം ദ്വാരക പാസ്റ്ററൽ സെന്ററിൽ രൂപത വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്യുന്നു.
മാനന്തവാടി: ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ ഭരണാധികാരികൾ ജാഗ്രത പുലർത്തണമെന്ന് കെസിവൈഎം മാനന്തവാടി രൂപത 31-ാമത് വാർഷിക സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ അരക്ഷിതാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി. ദ്വാരക പാസ്റ്റർ സെന്ററിൽ രൂപത വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്തു. കെസിവൈഎം രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെനറ്റ് അംഗം അമൽഡ തൂപ്പുങ്കര പ്രമേയം അവതരിപ്പിച്ചു. മേഖല, രൂപത റിപ്പോർട്ട് അവതരണവും സംഘടനാതല ചർച്ചയും നടന്നു.
സംസ്ഥാന, രൂപത കലാസാഹിത്യ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. 2016 മുതൽ കെസിവൈഎം രൂപത സമിതിയിൽ പ്രവർത്തിക്കുന്ന ജിഷിൻ മുണ്ടക്കത്തടത്തിലിനെ ആദരിച്ചു. പ്രവർത്തന വർഷത്തെ ഭാരവാഹികളായി നിഖിൽ ചൂടിയാങ്കൽ(പ്രസിഡന്റ്), റോബിൻ വടക്കേക്കര(സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു.
Tags : KCYM Local News Nattuvishesham Wayanad