Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDF Candidate

ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ ഭാ​ര്യ​യു​ടെ പ​രാ​തി; കേ​സെ​ടു​ത്ത് പോ​ലീ​സ്

ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പി.​കെ. അ​നി​ൽ​കു​മാ​റി​നെ​തി​രെ ഭാ​ര്യ മ​ഞ്ജു​ള ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത് മേ​പ്പാ​ടി പോ​ലീ​സ്. ത​ന്നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​നി​ൽ​കു​മാ​റി​ന് മ​റ്റൊ​രു സ്ത്രീ​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന അ​വി​ഹി​ത ബ​ന്ധ​ത്തെ മ​ഞ്ജു​ള ചോ​ദ്യം ചെ​യ്ത​താ​ണ് പീ​ഡ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വീ​ട്ടി​ൽ വ​ച്ചും അ​ല്ലാ​തെ​യു​മു​ള്ള നി​ര​ന്ത​ര​മാ​യ മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സി​നെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. പ​രാ​തി​യി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് മേ​പ്പാ​ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: എ​ന്‍​.എം.​ആ​ര്‍. റ​സാ​ഖ് പാ​ല​ക്കാ​ട് എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ല്‍ പ്ര​മു​ഖ ഹോ​ട്ട​ല്‍ വ്യ​വ​സാ​യി എ​ന്‍.​എം.​ആ​ര്‍. റ​സാ​ഖി​നെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച് സി​പി​എം. ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ശ​ക്ത​മാ​യ പോ​രാ​ട്ടം കാ​ഴ്ച​വ​യ്ക്കു​ന്ന മ​ണ്ഡ​ല​മാ​യ ഇ​വി​ടെ റ​സാ​ഖി​ലൂ​ടെ വി​ജ​യ​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കാ​നാ​ണ് സി​പി​ഐ​എം ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​ലീം മ​ട​വൂ​ര്‍ കൊ​ടു​വ​ള്ളി​യി​ല്‍ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​കും. എ​ൽ​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​യാ​യ ആ​ർ​ജെ​ഡി​യു​ടെ പ്ര​മു​ഖ നേ​താ​ക്ക​ളി​ലൊ​രാ​ണ് സ​ലീം മ​ട​വൂ​ർ. പാ​ർ​ട്ടി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ​യാ​ണ് സ​ലീം സ്വ​ത​ന്ത്ര​നാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.

അ​തേ​സ​മ​യം, പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ പ്ര​ച​ര​ണം കൊ​ഴു​പ്പി​ക്കു​ക​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി. കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ക എ​ന്ന​ത് മ​ഹാ​ഭാ​ഗ്യ​മാ​യാ​ണ് താ​ൻ ക​രു​തു​ന്ന​തെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞു.

District News

നെയ്യാറ്റിൻകര എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ആ​ന്‍​സ​ല​ന്‍ പ്ര​ചാ​ര​ണം തു​ട​ങ്ങി

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ആ​ന്‍​സ​ല​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി.

മൂ​ന്നാം ഊ​ഴ​ത്തി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട കെ. ​ആ​ന്‍​സ​ല​ന്‍ റോ​ഡ് ഷോ​യോ​ടെ​യാ​ണ് പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. പ​ഴ​യ​ക​ട​യി​ല്‍​നി​ന്നാ​യി​രു​ന്നു റോ​ഡ് ഷോ​യു​ടെ തു​ട​ക്കം. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ദ്യം സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തും എ​ല്‍​ഡി​എ​ഫാ​ണ്. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ചു​മ​രെ​ഴു​ത്തും സ​ജീ​വ​മാ​യി പു​രോ​ഗ​മി​ക്കു​ന്നു.

ആ​ന്‍​സ​ല​ന്‍ ഇ​ന്ന​ലെ നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​ള്‍​പ്പെ​ടു​ന്ന ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന പോ​യി​ന്‍റു​ക​ളി​ല്‍ സ​മ്മ​തി​ദാ​യ​ക​രെ നേ​രി​ല്‍​ക്ക​ണ്ട് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു. എ​ല്‍​ഡി​എ​ഫി​ന്‍റെ മേ​ഖ​ലാ ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ നാ​ളെ ആ​രം​ഭി​ക്കു​മെ​ന്ന് സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ടി. ​ശ്രീ​കു​മാ​ര്‍ അ​റി​യി​ച്ചു. 24 മേ​ഖ​ലാ ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ 19 മു​ത​ല്‍ 21 വ​രെ ന​ട​ക്കും. 23 നാ​ണ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍. എ​ല്‍​ഡി​എ​ഫ് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം `ദീ​പി​ക`​യോ​ട് പ​റ​ഞ്ഞു.

District News

ആര്യങ്കാവിൽ എൽഡിഎഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ റോ​ഡ് ഷോ

ആ​ര്യ​ങ്കാ​വ് : പു​ന​ലൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി സി. ​അ​ജ​യ​പ്ര​സാ​ദി​ന്‍റെ റോ​ഡ് ഷോ ​ആ​ര്യ​ങ്കാ​വി​ല്‍ നി​ന്ന് ആ​രം​ഭി​ച്ചു.
ആ​ര്യ​ങ്കാ​വി​ൽ നി​ന്ന്ആ​രം​ഭി​ച്ച റോ​ഡ് ഷോ ​പു​ന​ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി, തെ​ന്മ​ല, ക​ര​വാ​ളൂ​ർ, ഇ​ട​മു​ള​ക്ക​ൽ, അ​ഞ്ച​ൽ, ഏ​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി കു​ള​ത്തൂ​പ്പു​ഴ​യി​ൽ സ​മാ​പി​ച്ചു.

നൂ​റു​ക​ണ​ക്കി​ന് ഇ​ട​തു​മു​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലാ​യി തു​റ​ന്ന ജീ​പ്പി​ലെ​ത്തി​യ സ്ഥാ​നാ​ര്‍​ഥി​യെ അ​നു​ഗ​മി​ച്ചു.വി​വി​ധ ജം​ഗ്ഷ​നു​ക​ളി​ല്‍ പ്ര​വ​ർ​ത്ത​ക​ര്‍ സ്ഥാ​നാ​ര്‍​ഥി​യെ സ്വീ​ക​രി​ച്ചു.

റോ​ഡ് ഷോ​യി​ൽ സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ലി​ജു ജ​മാ​ൽ, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ബാ​ബു പ​ണി​ക്ക​ർ, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി പി.സ​ജി, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​പി​ഐ അ​ഞ്ച​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​സ്. സ​ന്തോ​ഷ്, സ​ജി, ഡി.വി​ശ്വ​സേ​ന​ൻ, പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​എ. രാ​ജ​ഗോ​പാ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ കെ.​കെ. ജ്യോ​തി, സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം എ​ൽ. ഗോ​പി​നാ​ഥ​പി​ള്ള, ലെ​നു ജ​മാ​ൽ, കെ. ​അ​നി​മോ​ൻ, ഷൈ​ൻ ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

District News

നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലത്തിൽ എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ജി.​ആ​ർ. അ​നി​ലി​ന്‍റെ റോ​ഡ് ഷോ

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ.​ ജി ആ​ർ അ​നി​ലി​ന്‍റെ റോ​ഡ് ഷോ ​ന​ട​ന്നു. കൈ​വീ​ശി​യും പൂ​ച്ചെ​ണ്ടു​ക​ളെ​റി​ഞ്ഞും അ​ഭി​വാ​ദ്യ​ങ്ങ​ള​ർ​പ്പി​ച്ചും വ​ലി​യൊ​രു​വി​ഭാ​ഗം വോ​ട്ട​ർ​മാ​ർ റോ​ഡ് ഷോ​ കാ​ണാ​ൻ പാ​ത​യോ​ര​ങ്ങ​ളി​ൽ അ​ണി​നി​ര​ക്കു​ക​യും അ​നു​ഗ​മി​ക്കു​ക​യും ചെ​യ്തു.


ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഏ​ണി​ക്ക​ര​യി​ൽ​നി​ന്നും ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30നാ​ണ് റോ​ഡ്ഷോ ആ​രം​ഭി​ച്ച​ത്.​നൂ​റു​ക​ണ​ക്കി​നു വോ​ട്ട​ർ​മാ​രാ​ണു സ്ഥാ​നാ​ർ​ഥി​യെ കാ​ണാ​ൻ ഏ​ണി​ക്ക​ര​യി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്. വീ​റു​റ്റ മു​ദ്രാ​വാ​ക്യ​ങ്ങ​ളോ​ടെ തു​റ​ന്ന ജീ​പ്പി​ൽ ഏ​ണി​ക്ക​ര നി​വാ​സി​ക​ൾ സ്ഥാ​നാ​ർ​ഥി​യെ യാ​ത്ര​യാ​ക്കി. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും കെ.​പി. പ്ര​മോ​ഷ്, പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​താ​ക്ക​ളും അ​നു​ഗ​മി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​നു റോ​ഡ് ഷോ ​നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ​ത്താം​ക​ല്ലി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​ദേ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ട​മ്മ​മാ​രും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന പൊ​തു​ജ​ന സാ​ന്നി​ധ്യം സ്ഥാ​നാ​ർ​ഥി​യെ ന​ഗ​ര​ത്തി​ലേ​ക്കു വ​ര​വേ​റ്റു. വാ​ളി​ക്കോ​ട് ചു​റ്റി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ പ​ഴ​കു​റ്റി വ​ഴി റോ​ഡ്ഷോ വെ​മ്പാ​യം പി​ര​പ്പ​ൻ​കോ​ട്, കോ​ലി​യ​ക്കോ​ട്, വാ​വ​റ​യ​മ്പ​ലം, ക​ണി​യാ​പു​രം, അ​ണ്ടൂ​ർ​ക്കോ ണം, ​പോ​ത്ത​ൻ​കോ​ട്, ന​ന്നാ​ട്ടു​കാ​വ്, ക​ന്യാ​കു​ള​ങ്ങ​ര വ​ഴി വ​ട്ട​പ്പാ​റ​യി​ൽ സ​മാ​പി​ച്ചു​.


സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ബി. ​സ​ത്യ​ൻ, എ​സ്.​എ​സ്. രാ​ജ​ലാ​ൽ, കെ.​പി. പ്ര​മോ​ഷ്, ആ​ർ. ജ​യ​ദേ​വ​ൻ, പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ്, വി. ​അ​മ്പി​ളി, എം.​എ​സ്. രാ​ജു, കെ. ​സ​ജീ​വ്, കെ.​എ​സ. ഷാ​ജു, ആ​ർ.​എ​സ്. സു​നി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kerala

വി.​ഡി. സ​തീ​ശ​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​ത് അം​ഗീ​കാ​രം; സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ അ​ഭി​മാ​ന​മു​ണ്ട്: ഇ.​ടി. ടൈ​സ​ൺ

കൊ​ച്ചി: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​റ​വൂ​രി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​ത് അം​ഗീ​കാ​ര​മെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​ടി. ടൈ​സ​ൺ. സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ടൈ​സ​ൺ പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സം​സ്ഥാ​ന​ത്ത് കൊ​ണ്ടു​വ​ന്ന ധാ​രാ​ളം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ണ്ട്. അ​ത് എ​ല്ലാ മേ​ഖ​ല​യി​ലും ഉ​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ലെ​ന്നും ഇ.​ടി. ടൈ​സ​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. അ​ത് ത​ന്നെ​യാ​ണ് മ​ത്സ​രി​ക്കാ​ൻ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​ത്. അ​ത് എ​ല്ലാം മാ​ന​വി​ക​ത​യി​ൽ ഊ​ന്നി​യ വി​ക​സ​ന​ങ്ങ​ളാ​ണ് എ​ന്ന​താ​ണ് പ്ര​ധാ​നം. അ​ത് തി​രി​ച്ച​റി​യാ​ൻ ഏ​ത് മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ർ​ക്കും ക​ഴി​യു​മെ​ന്നാ​ണ് വി​ശ്വാ​സം.

എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ക്ഷേ​മ​ക​ര​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന്ന് ക​ഴി​ഞ്ഞു. അ​തു​കൊ​ണ്ട് ത​ന്നെ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ഒ​രു​ങ്ങു​ന്ന​തെ​ന്നും ടൈ​സ​ൺ പ​റ​ഞ്ഞു.

"തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ണ​യി​ക്കു​ന്ന​ത് പാ​ർ​ട്ടി​യാ​ണ്. അ​ത്ത​ര​ത്തി​ലു​ള്ള ആ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് എ​ന്നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. ഓ​രോ സ്ഥാ​നാ​ർ​ഥി​ക​ളെ​യും തീ​രു​മാ​നി​ക്കു​ന്ന​ത് സാ​ധ്യ​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.'-​ടൈ​സ​ൺ പ്ര​തി​ക​രി​ച്ചു.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ഗൗ​ര​വ​മാ​യ മ​ത്സ​ര​ത്തി​ന് ത​യാ​റാ​ക​ണം എ​ന്ന് പാ​ർ​ട്ടി പ​റ​യു​മ്പോ​ൾ അ​ത് എ​നി​ക്ക് അം​ഗീ​കാ​ര​മാ​ണെ​ന്നും ഇ.​ടി. ടൈ​സ​ൺ പ​റ​ഞ്ഞു.

Kerala

ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് നേരെ ആക്രമണം; ബിജെപി പ്രവർത്തകർക്കെതിരേ കേസ്

ആലപ്പുഴ: ആലപ്പുഴയിൽ നീലംപേരൂർ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥിക്കു നേരെയുണ്ടായ ‌ആക്രമണത്തിൽ ആറു ബിജെപി പ്രവർത്തകർക്കെതിരെ കേസ്. കൈനടി പോലീസ് ആണ് കൊലപാതകശ്രമത്തിന് കേസെടുത്തത്.

ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറി കൂടിയായ രാംജിത്തിനു നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ രാംജിത്ത് ആശുപത്രിയിലാണ്. സംഭവത്തിൽ ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

നീലംപേരൂർ പഞ്ചായത്ത് എൽഡിഎഫിൽനിന്നു ബിജെപി പിടിച്ചെടുത്തിരുന്നു.

District News

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​റെ അ​സ​ഭ്യം പ​റ​ഞ്ഞെന്ന് പ​രാ​തി

വ​ണ്ണ​പ്പു​റം: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​റെ അ​സ​ഭ്യം പ​റ​യു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​താ​യി പ​രാ​തി. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് മു​ള്ള​ൻ​കു​ത്തി​യി​ലെ സ്ഥാ​നാ​ർ​ഥി ലി​ജോ ജോ​സ​ഫി​നെ​തി​രേ​യാ​ണ് ആ​രോ​പ​ണം. ഇ​ദ്ദേഹം മു​ള്ള​ൻ​കു​ത്തി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണ്.


മു​ള്ള​ൻ​കു​ത്തി അ​ങ്ക​ണ​വാ​ടി​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. ഇ​തേ വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​യി​ലെ ആ​യ കാ​ളി​യാ​ർ കൈ​നി​ക്ക​ൽ ന​ബീ​സ​യു​മാ​യാ​ണ് പ്ര​ശ്നം ഉ​ണ്ടാ​യ​ത്. ഇ​വ​ർ ഇ​വി​ടെ​യു​ള്ള സ്ഥ​ലം വി​റ്റ് പെ​രു​ന്പി​ള്ളി​ചി​റ​യി​ലേ​ക്ക് താ​മ​സം മാ​റി​യ​തി​നാ​ൽ വോ​ട്ട് നീ​ക്കം ചെ​യ്യാ​ൻ പ​രാ​തി ന​ൽ​കി​യ​തു സം​ബ​ന്ധി​ച്ച ആ​ക്ഷേ​പം സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ​യു​ണ്ട്.

എ​ന്നാ​ൽ സ്ഥ​ലം വി​റ്റെങ്കി​ലും ആ​ധാ​രം ന​ട​ത്തു​ന്ന​തുൾ​പ്പെ​ടെയുള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. വോ​ട്ട് നീ​ക്കം ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്ക​മാ​ണ് പ്ര​കോ​പ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തും സ്ഥാ​നാ​ർ​ഥി​യു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തി​ന് ഇ​ട​യാ​ക്കി​യ​തും. പി​ഞ്ചുകു​ട്ടി​ക​ളു​ടെ മു​ൻ​പി​ൽ ഉ​ണ്ടാ​യ പ്ര​ശ്ന​ത്തെത്തു​ട​ർ​ന്ന് കു​ട്ടി​ക​ൾ ഭ​യ​ന്നുപോ​യെ​ന്ന് അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ന​ബീ​സ കാ​ളി​യാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.


​വോ​ട്ട​ഭ്യ​ർ​ഥി​ച്ചെ​ത്തി​യ സ്ഥാ​നാ​ർ​ഥി​യോ​ട് ഇ​യാ​ൾ എ​ന്‍റെ വോ​ട്ട് വെ​ട്ടി​യി​ല്ലേ എ​ന്നും ഇ​യാ​ൾ വെ​റു​തേ ന​ട​ക്കു​ന്ന​താ​ണ് വി​ജ​യി​ക്കു​ക​യി​ല്ല എ​ന്നും ന​ബീ​സ പ​റ​ഞ്ഞ​താ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മെ​ന്നും ഇ​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് സ്ഥാ​നാ​ർ​ഥി പ്ര​തി​ക​രി​ച്ച​തെ​ന്നും സി​പി​എം വ​ണ്ണ​പ്പു​റം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. അ​സ​ഭ്യം പ​റ​ഞ്ഞു എ​ന്ന​ത് വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും സി​പി​എം പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി കാ​ളി​യാ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

യുഡിഎഫ് സിഡിഎസ് ചെയർപേഴ്സൺ കൂത്താട്ടുകുളത്ത് ഇടതു സ്ഥാനാർഥി

കൂ​​ത്താ​​ട്ടു​​കു​​ളം: യു​​ഡി​​എ​​ഫ് പാ​​ന​​ലി​​ൽനി​​ന്നു ജ​​യി​​ച്ച സി​​ഡി​​എ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ദീ​​പ ഷാ​​ജി ന​​ഗ​​ര​​സ​​ഭ​​യി​​ൽ എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ക്കും.

കു​​ടും​​ബ​​ശ്രീ അം​​ഗ​​ങ്ങ​​ളു​​ടെ ല​​ക്ഷ​​ങ്ങ​​ൾ ത​​ട്ടി​​യ ക​​ലാ രാ​​ജു​​വി​​നെ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർപേ​​ഴ്സ​​ണാ​​ക്കി​​യ യു​​ഡി​​എ​​ഫ് നി​​ല​​പാ​​ടി​​ലും ത​​ട്ടി​​യെ​​ടു​​ത്ത പ​​ണം മ​​ട​​ക്കിന​​ൽ​​കാ​​ത്ത​​തി​​ലും പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണ് കോ​​ൺ​​ഗ്ര​​സി​​ൽനി​​ന്നു രാ​​ജി​​വ​​ച്ച​​തെ​​ന്ന് ദീ​​പ ഷാ​​ജി പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ ന​​ഗ​​ര​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി​​രു​​ന്നു. ഇ​​ത്ത​​വ​​ണ ഇ​​രു​​പ​​താം ഡി​​വി​​ഷ​​നി​​ലാ​​ണ് ദീ​​പ മ​​ത്സ​​രി​​ക്കു​​ക. ചെ​​യ​​ർ​​പേ​​ഴ്സ​​ണാ​​യി അ​​ധി​​കാ​​ര​​മേ​​റ്റ​​ശേ​​ഷം ന​​ഗ​​ര​​സ​​ഭ​​യി​​ൽ ക​​ലാ രാ​​ജു പ​​ങ്കെ​​ടു​​ത്ത എ​​ല്ലാ പ​​രി​​പാ​​ടി​​ക​​ളും കു​​ടും​​ബ​​ശ്രീ ചെ​​യ​​ർ​​പേ​​ഴ്സ​​ണും അം​​ഗ​​ങ്ങ​​ളും ബ​​ഹി​​ഷ്ക​​രി​​ച്ചി​​രു​​ന്നു.

2020ൽ ​​പ​​തി​​ന​​ഞ്ചാം ഡി​​വി​​ഷ​​ൻ കൗ​​ൺ​​സി​​ല​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ക​​ലാ രാ​​ജു ഓ​​ണം​​കു​​ന്ന് കു​​ടും​​ബ​​ശ്രീ അം​​ഗ​​ങ്ങ​​ളു​​ടെ പേ​​രി​​ൽ വി​​വി​​ധ ബാ​​ങ്കു​​ക​​ളി​​ൽനി​​ന്ന് ലി​​ങ്കേ​​ജ്, ജെ​​എ​​ൽ​​ജി, മു​​റ്റ​​ത്തെ മു​​ല്ല തു​​ട​​ങ്ങി വി​​വി​​ധ സ്കീ​​മു​​ക​​ളി​​ൽ ആ​​കെ 13.85 ല​​ക്ഷം വാ​​യ്പ​​യെ​​ടു​​ത്തു. ഇ​​തി​​പ്പോ​​ൾ കു​​ടി​​ശി​​ക ഉ​​ൾ​​പ്പെ​​ടെ 20 ല​​ക്ഷം ക​​ട​​ന്നു.

Latest News

Corehub Up