ആര്യങ്കാവ് : പുനലൂര്‍ നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി സി. അജയപ്രസാദിന്റെ റോഡ് ഷോ ആര്യങ്കാവില്‍ നിന്ന് ആരംഭിച്ചു.
ആര്യങ്കാവിൽ നിന്ന്ആരംഭിച്ച റോഡ് ഷോ പുനലൂർ മുനിസിപ്പാലിറ്റി, തെന്മല, കരവാളൂർ, ഇടമുളക്കൽ, അഞ്ചൽ, ഏരൂർ പഞ്ചായത്തുകളിൽ സ്വീകരണം ഏറ്റുവാങ്ങി കുളത്തൂപ്പുഴയിൽ സമാപിച്ചു.
നൂറുകണക്കിന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളിലായി തുറന്ന ജീപ്പിലെത്തിയ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.വിവിധ ജംഗ്ഷനുകളില്‍ പ്രവർത്തകര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു.
റോഡ് ഷോയിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ലിജു ജമാൽ, സിപിഎം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ, സിപിഎം ഏരിയാ സെക്രട്ടറി പി.സജി, സിപിഐ മണ്ഡലം സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണൻ, സിപിഐ അഞ്ചൽ മണ്ഡലം സെക്രട്ടറി എസ്. സന്തോഷ്, സജി, ഡി.വിശ്വസേനൻ, പുനലൂർ നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ.കെ. ജ്യോതി, സിപിഐ ജില്ലാ കൗൺസിൽ അംഗം എൽ. ഗോപിനാഥപിള്ള, ലെനു ജമാൽ, കെ. അനിമോൻ, ഷൈൻ ബാബു എന്നിവർ പങ്കെടുത്തു.