x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: എ​ന്‍​.എം.​ആ​ര്‍. റ​സാ​ഖ് പാ​ല​ക്കാ​ട് എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി


Published: March 18, 2026 07:06 PM IST | Updated: March 18, 2026 07:07 PM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ല്‍ പ്ര​മു​ഖ ഹോ​ട്ട​ല്‍ വ്യ​വ​സാ​യി എ​ന്‍.​എം.​ആ​ര്‍. റ​സാ​ഖി​നെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച് സി​പി​എം. ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ശ​ക്ത​മാ​യ പോ​രാ​ട്ടം കാ​ഴ്ച​വ​യ്ക്കു​ന്ന മ​ണ്ഡ​ല​മാ​യ ഇ​വി​ടെ റ​സാ​ഖി​ലൂ​ടെ വി​ജ​യ​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കാ​നാ​ണ് സി​പി​ഐ​എം ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​ലീം മ​ട​വൂ​ര്‍ കൊ​ടു​വ​ള്ളി​യി​ല്‍ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​കും. എ​ൽ​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​യാ​യ ആ​ർ​ജെ​ഡി​യു​ടെ പ്ര​മു​ഖ നേ​താ​ക്ക​ളി​ലൊ​രാ​ണ് സ​ലീം മ​ട​വൂ​ർ. പാ​ർ​ട്ടി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ​യാ​ണ് സ​ലീം സ്വ​ത​ന്ത്ര​നാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.

അ​തേ​സ​മ​യം, പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ പ്ര​ച​ര​ണം കൊ​ഴു​പ്പി​ക്കു​ക​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി. കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ക എ​ന്ന​ത് മ​ഹാ​ഭാ​ഗ്യ​മാ​യാ​ണ് താ​ൻ ക​രു​തു​ന്ന​തെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞു.

Tags : assembly election kerala palakkad ldf candidate nmr razak

Recent News

Corehub Up