x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട്ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി


Published: April 3, 2026 07:54 PM IST | Updated: April 3, 2026 07:55 PM IST

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്ക​വെ, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി എ​ൻ​എം​ആ​ർ റ​സാ​ഖി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി രം​ഗ​ത്ത്. ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​ൽ റ​സാ​ഖ് പ​ങ്കെ​ടു​ത്തെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​ക്ഷേ​പം. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും ബി​ജെ​പി പു​റ​ത്തു​വി​ട്ടു.

കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ത​മ്മി​ലു​ള്ള ര​ഹ​സ്യ ധാ​ര​ണ​യു​ടെ തെ​ളി​വാ​ണ് ഈ ​ചി​ത്ര​ങ്ങ​ളെ​ന്ന് ബി​ജെ​പി ആ​രോ​പി​ക്കു​ന്നു. പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ളേ​ജി​ന് മു​ന്നി​ൽ ന​ട​ന്ന ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​ലാ​ണ് റ​സാ​ഖ് പ​ങ്കെ​ടു​ത്ത​തെ​ന്ന് ബി​ജെ​പി പ​റ​യു​ന്നു. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​ന്നാ​ണെ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ബി​ജെ​പി ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് എ​ൻ​എം​ആ​ർ. റ​സാ​ഖ് പ്ര​തി​ക​രി​ച്ചു. പ്ര​ച​രി​ക്കു​ന്ന ഫോ​ട്ടോ​ക​ൾ കൊ​ട്ടി​ക്ക​ലാ​ശ ദി​വ​സം എ​ടു​ത്ത​താ​ണെ​ന്നും വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റേ​ത​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. റ​സാ​ഖ് മു​ൻ​പ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു എ​ന്ന ആ​രോ​പ​ണം ബി​ജെ​പി നേ​ര​ത്തെ ത​ന്നെ ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് ശ​ക്തി പ​ക​രാ​നാ​ണ് പ​ഴ​യ ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

 

 

Tags : BJP LDF candidate Latest News

Recent News

Corehub Up