Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Renovation

Kozhikode

കൂ​രാ​ച്ചു​ണ്ടി​ലെ റോ​ഡ് ന​വീ​ക​ര​ണം: ഓ​വു​ചാ​ലും ക​ലു​ങ്കു​മി​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം

കൂ​രാ​ച്ചു​ണ്ട്: റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി ന​ട​ക്കു​ന്ന കൂ​രാ​ച്ചു​ണ്ട് - ബാ​ലു​ശേ​രി റോ​ഡി​ലെ കൂ​രാ​ച്ചു​ണ്ട് ടൗ​ൺ ഹൈ​സ്ക്കൂ​ൾ റോ​ഡി​ന് സ​മീ​പം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന ഭാ​ഗ​ത്ത് ഓ​വു​ചാ​ലും ക​ലു​ങ്കും പ്ര​വ​ർ​ത്തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം.

കോ​ഴി​ക്കോ​ടി​നു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്. ഒ​രു മ​ഴ പെ​യ്താ​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്. ഈ ​വി​ഷ​യം സം​ബ​ന്ധി​ച്ച് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ​ക്ക് വി​വ​രം ന​ൽ​കി​യി​ട്ടും എ​സ്റ്റി​മേ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഈ ​ഭാ​ഗ​ത്ത് മു​മ്പു​ണ്ടാ​യി​രു​ന്ന ക​ലു​ങ്ക് മ​ണ്ണി​ടി​ഞ്ഞ് ന​ശി​ച്ചു​പോ​യ നി​ല​യി​ലാ​ണ്.ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​സ്കൂ​ൾ റോ​ഡ് മു​ത​ൽ കോ​ൺ​വെ​ന്‍റ് വ​രെ​യു​ള്ള ഭാ​ഗ​ത്ത്
ഓ​വു​ചാ​ൽ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ക​യ​റ്റ​മു​ള്ള ഭാ​ഗ​മാ​യ​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ടൗ​ണി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ത്തു ത​ന്നെ​യാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇ​ത് യാ​ത്ര​ക്കാ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​ണ്ട്.

റോ​ഡി​ന് ആ​വ​ശ്യ​മാ​യ ഓ​വു​ചാ​ൽ നി​ർ​മി​ച്ച് വെ​ള്ള​ക്കെ​ട്ട് നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ കൂ​രാ​ച്ചു​ണ്ട് മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സോ​ണ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. അ​രു​ൺ, മേ​ഖ​ല സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ൺ, സി.​പി. ന​ന്ദ​കി​ഷോ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡ് ന​വീ​ക​ര​ണം നീളുന്നു; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു നാ​ട്ടു​കാ​ർ, സ്വ​കാ​ര്യ​ബ​സു​ട​മ​ക​ളും സ​മ​ര​ത്തി​ലേ​ക്ക്

നെ​ന്മാ​റ: മൂ​ന്ന​ര​വ​ർ​ഷം​മു​മ്പ് ആ​രം​ഭി​ച്ചി​ട്ടും ഇ​തു​വ​രെ പാ​തി​പോ​ലും പൂ​ർ​ത്തി​യാ​കാ​ത്ത നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​ക്കെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ൾ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങു​ന്നു.

നി​ര​വ​ധി പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ളും ഹ​ർ​ത്താ​ലു​ക​ളും ബ​സ് പ​ണി​മു​ട​ക്കു​ക​ളും ന​ട​ത്തി​യി​ട്ടും റോ​ഡ് നി​ർ​മാ​ണം മു​ന്നോ​ട്ടു​പോ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ക​രാ​റു​കാ​ര​നു​മെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.

അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ ദി​നം​പ്ര​തി ആ​ശ്ര​യി​ക്കു​ന്ന ഈ ​പാ​ത​യു​ടെ ദ​യ​നീ​യാ​വ​സ്ഥ കാ​ര​ണം യാ​ത്ര അ​തീ​വ ദു​രി​ത​ക​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​ല​വി​ലെ ടാ​റിം​ഗ് പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കി​യെ​ങ്കി​ലും തു​ട​ർ​നി​ർ​മാ​ണം കാ​ര്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ റോ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 16.5 കോ​ടി രൂ​പ ചെ​ല​വി​ൽ നെ​ന്മാ​റ മു​ത​ൽ ഒ​ലി​പ്പാ​റ വ​രെ 10.8 കി​ലോ​മീ​റ്റ​ർ​ദൂ​രം ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി.

എ​ന്നാ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ന്മാ​റ മു​ത​ൽ തി​രു​വ​ഴി​യാ​ട് ഹൈ​സ്കൂ​ൾ വ​രെ​യു​ള്ള 3.2 കി​ലോ​മീ​റ്റ​ർ ഭാ​ഗം മാ​ത്ര​മാ​ണ് ഇ​തു​വ​രെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത്. ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് പൊ​ളി​ച്ചു​നീ​ക്കി​യ​തോ​ടെ യാ​ത്ര ദു​ഷ്ക​ര​മാ​ണ്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ കാ​ര​ണം സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കു നി​ര​ന്ത​രം കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി വ​ൻ​തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന​താ​യും ബ​സു​ട​മ​ക​ൾ പ​റ​യു​ന്നു.

സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത് സാ​മ്പ​ത്തി​ക​മാ​യി ന​ഷ്ട​ക​ര​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ​മു​ത​ൽ ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ൽ പ​തി​ന​ഞ്ചി​ല​ധി​കം സ്വ​കാ​ര്യ ബ​സു​ക​ൾ ഈ ​റൂ​ട്ടി​ൽ ദി​വ​സേ​ന നാ​ൽ​പ​തി​ല​ധി​കം സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​കു​ക.

District News

പ​ര​വൂ​ര്‍ തെ​ക്കും​ഭാ​ഗം റോ​ഡ് ന​വീ​ക​ര​ണം പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ചു

പ​ര​വൂ​ര്‍: വൈ​ദ്യു​തി തൂ​ണു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​തി​നാ​ല്‍ പ​ര​വൂ​ര്‍ തെ​ക്കും​ഭാ​ഗം റോ​ഡ് ന​വീ​ക​ര​ണം പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ചു. വൈ​ദ്യു​ത തൂ​ണു​ക​ള്‍ മാറ്റി​സ്ഥാ​പി​ക്കു​ന്ന​തി​ന് ചെ​ല​വാ​കു​ന്ന തു​ക പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം വൈ​ദ്യു​തി ബോ​ര്‍​ഡി​ന് അ​ട​യ്ക്കാ​ത്ത​താ​ണ് റോ​ഡ് ന​വീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യ​ത്.

മാ​ര്‍​ച്ചി​ല്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്നു ക​രു​തി​യ പാ​ത ന​വീ​ക​ര​ണം അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം ന​വീ​ക​ര​ണം ന​ട​ത്തേ​ണ്ട പ​ര​വൂ​ര്‍-​ക​ല​യ്‌​ക്കോ​ട്, മ​ണി​യം​കു​ളം-​കു​ട്ടൂ​ര്‍ റോ​ഡു​ക​ളു​ടെ ടാ​റിം​ഗും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

അ​ഞ്ചു​കോ​ടി ചെ​ല​വി​ലാ​ണ് മൂ​ന്ന് റോ​ഡു​ക​ളും ബി​എം​ആ​ന്‍​ഡ്ബി​സി രീതി​യി​ല്‍ ന​വീ​ക​രി​ക്കു​ന്ന​ത്. ര​ണ്ട​ര​വ​ര്‍​ഷം മു​ന്‍​പാ​ണ് ന​വീ​ക​ര​ണ​ത്തി​ന് ടെ​ന്‍​ഡ​റാ​യ​ത്. തു​ക വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​രാ​റു​കാ​ര​ന്‍ സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ച തോ​ടെ ഒ​രു​വ​ര്‍​ഷം മു​ന്‍​പാ​ണ് ടെ​ന്‍​ഡ​റി​ന് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ അ​തി​നു​ശേ​ഷ​വും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്താ​ണ് പ​ണി തു​ട​ങ്ങി വ​ച്ച​ത്. എ​ന്നാ​ല്‍ തെ​ക്കും​ഭാ​ഗം റോ​ഡി​ലേ​ക്ക് ക​യ​റി നി​ല്‍​ക്കു​ന്ന വൈ​ദ്യു​ത തൂ​ണു​ക​ള്‍ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ല​താ​മ​സം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. വ​ര്‍​ക്ക​ല -കാ​പ്പി​ല്‍ തീ​ര​ദേ​ശ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡാ​യ​തി​നാ​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​കളടക്കം ഒ​ട്ടേ​റെ​പ്പേ​ര്‍ ആ​ശ്ര​യി​ക്കു​ന്ന പാ​ത​യാ​ണി​ത്. കു​ഴി​ക​ള്‍ നി​റ​ഞ്ഞ റോ​ഡി​ല്‍ അ​പ​ക​ടം പ​തി​വാ​ണ്.

 

District News

ഇ​ര​ട്ട​ക്കു​ളം മു​ത​ൽ ഗോ​പാ​ല​പു​രം​വ​രെ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു ടെ​ൻ​ഡ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി

 

കൊ​ഴി​ഞ്ഞാ​മ്പാ​റ: ഇ​ര​ട്ട​ക്കു​ളം മു​ത​ൽ ഗോ​പാ​ല​പു​രം​വ​രേ​യു​ള്ള 12 കി​ലോ​മീ​റ്റ​ർ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്സ് വി​ഭാ​ഗം പു​തി​യ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു വി​ജ്ഞാ​പ​ന​മി​റ​ക്കി.

കി​ഫ്ബി ഫ​ണ്ടി​ൽ​നി​ന്നും 9.2 കോ​ടി വ​ക​യി​രു​ത്തി​യാ​ണ് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സു​മാ​യി ന​ട​ത്തി​യ അ​ടി​യ​ന്ത​ര ച​ർ​ച്ച​യി​ലാ​ണ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ​ക്കു തീ​രു​മാ​ന​മാ​യ​ത്.

വാ​ഹ​നാ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും പ​തി​വാ​യ​തോ​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി ജ​ന​കീ​യ പ്ര​തി​ഷേ​ധം വ്യാ​പി​ച്ച​തി​നാ​ൽ 3.5 കോ​ടി ചെ​ല​വി​ൽ ന​വീ​ക​ര​ണ​ത്തി​ന് ര​ണ്ട​വ​ർ​ഷം​മു​ൻ​പ് ക​രാ​ർ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി ന​ട​ത്താ​ൻ വീ​ഴ്ച വ​രു​ത്തി​യ​തി​നാ​ൽ ക​രാ​ർ റ​ദ്ദാ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ഭ​ര​ണ​കാ​ല​ത്ത് പാ​ല​ക്കാ​ട് കൂ​ട്ടു​പാ​ത മു​ത​ൽ ഗോ​പാ​ല​പു​രം വ​രെ പൊ​തു​മ​രാ​മ​ത്ത് പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കി​ഫ്ബി​യി​ലൂ​ടെ 25 കി​ലോ​മീ​റ്റ​ർ നാ​ലു​വ​രി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന് തീ​രു​മാ​നി​ച്ചെ​ങ്കി​ലും ന​ട​പ്പി​ലാ​യി​ല്ല .

ഇ​ര​ട്ട​ക്കു​ളം മു​ത​ൽ ഗോ​പാ​ല​പു​രം വ​രെ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ കാ​ര​ണം വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ എ​ട്ടു​വ​യ​സു​കാ​രി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ഉ​ൾ​പ്പെ​ടെ 11 പേ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കും പ​റ്റി​യി​ട്ടു​ണ്ട്.

Latest News

Corehub Up