x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ര​ട്ട​ക്കു​ളം മു​ത​ൽ ഗോ​പാ​ല​പു​രം​വ​രെ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു ടെ​ൻ​ഡ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി


Published: February 12, 2026 06:31 AM IST | Updated: February 12, 2026 06:31 AM IST

 

കൊ​ഴി​ഞ്ഞാ​മ്പാ​റ: ഇ​ര​ട്ട​ക്കു​ളം മു​ത​ൽ ഗോ​പാ​ല​പു​രം​വ​രേ​യു​ള്ള 12 കി​ലോ​മീ​റ്റ​ർ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്സ് വി​ഭാ​ഗം പു​തി​യ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു വി​ജ്ഞാ​പ​ന​മി​റ​ക്കി.

കി​ഫ്ബി ഫ​ണ്ടി​ൽ​നി​ന്നും 9.2 കോ​ടി വ​ക​യി​രു​ത്തി​യാ​ണ് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സു​മാ​യി ന​ട​ത്തി​യ അ​ടി​യ​ന്ത​ര ച​ർ​ച്ച​യി​ലാ​ണ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ​ക്കു തീ​രു​മാ​ന​മാ​യ​ത്.

വാ​ഹ​നാ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും പ​തി​വാ​യ​തോ​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി ജ​ന​കീ​യ പ്ര​തി​ഷേ​ധം വ്യാ​പി​ച്ച​തി​നാ​ൽ 3.5 കോ​ടി ചെ​ല​വി​ൽ ന​വീ​ക​ര​ണ​ത്തി​ന് ര​ണ്ട​വ​ർ​ഷം​മു​ൻ​പ് ക​രാ​ർ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി ന​ട​ത്താ​ൻ വീ​ഴ്ച വ​രു​ത്തി​യ​തി​നാ​ൽ ക​രാ​ർ റ​ദ്ദാ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ഭ​ര​ണ​കാ​ല​ത്ത് പാ​ല​ക്കാ​ട് കൂ​ട്ടു​പാ​ത മു​ത​ൽ ഗോ​പാ​ല​പു​രം വ​രെ പൊ​തു​മ​രാ​മ​ത്ത് പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കി​ഫ്ബി​യി​ലൂ​ടെ 25 കി​ലോ​മീ​റ്റ​ർ നാ​ലു​വ​രി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന് തീ​രു​മാ​നി​ച്ചെ​ങ്കി​ലും ന​ട​പ്പി​ലാ​യി​ല്ല .

ഇ​ര​ട്ട​ക്കു​ളം മു​ത​ൽ ഗോ​പാ​ല​പു​രം വ​രെ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ കാ​ര​ണം വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ എ​ട്ടു​വ​യ​സു​കാ​രി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ഉ​ൾ​പ്പെ​ടെ 11 പേ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കും പ​റ്റി​യി​ട്ടു​ണ്ട്.

Tags : nattu vishesham road renovation

Recent News

Corehub Up