Kerala
തിരുവനന്തപുരം: എൻഡിഎ ക്യമ്പിന് ആവേശമായി തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. കരമന മുതൽ കിള്ളിപ്പാലം വരെ തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെയായിരുന്നു റോഡ് ഷോ.
വൈകുന്നേരത്തോടെ കേരളത്തിലെത്തിയ മോദി തിരുവല്ലയിലെ ആദ്യപരിപാടിക്ക് ശേഷമാണ് തലസ്ഥാന നഗരത്തിലെത്തിയത്. മോദിക്കൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളും ഉണ്ടായിരുന്നു. രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ശ്രീലേഖ, കരമന ജയൻ എന്നീ സ്ഥാനാര്‍ഥികളാണ് പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തത്.
റോഡിന്റെ ഇരുവശവും പ്രധാനമന്ത്രിയെ കാണാൻ ജനങ്ങള്‍ തിങ്ങിക്കൂടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. തിരുവല്ലയിൽ പൊതുയോഗത്തിൽ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇവിടെ പൊതുയോഗമില്ല. പൂക്കളുമായിട്ടാണ് ജനങ്ങള്‍ റോഡിനിരുവശവും പ്രധാനമന്ത്രിയെ കാത്തുനിന്നത്.
District News
എടക്കര: നിലന്പൂർ എൽഡിഎഫ് സ്ഥാനാർഥി യു. ഷറഫലിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത് ഇന്ത്യൻ ഫുട്ബോൾ മുൻ താരങ്ങളായ പത്മശ്രീ ഐ.എം. വിജയൻ അടക്കമുള്ള താരങ്ങൾ.
കേരളാ പോലീസ് താരമായിരുന്ന ഷറഫലിയുടെ കളിക്കൂട്ടുകാരായ കുരികേശ് മാത്യു, സി.വി. പാപ്പച്ചൻ, കെ.ടി. ചാക്കോ അടങ്ങിയ താരങ്ങളോടൊപ്പം പ്രശസ്ത ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരനും അണിച്ചേർന്നപ്പോൾ റോഡ് ഷോ ആവേശമായി. വഴിക്കടവ് മുതൽ നിലന്പൂർ ടൗണ്‍ വരെയാണ് ഫുട്ബോൾ താരങ്ങളുടെ അകന്പടിയോടെ സ്ഥാനാർഥി യു. ഷറഫലിയുടെ റോഡ് ഷോ നടന്നത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുക്കണക്കിന് പ്രവർത്തകർ റാലിയിൽ പങ്കെടുത്തു.
District News
കുന്നമംഗലം: കുന്നമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.എ. റസാഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള മെഗാ റോഡ് ഷോ കുന്നമംഗലത്ത് നടത്തി. പടനിലത്ത് നിന്നും ആരംഭിച്ച റോഡ്ഷോയില്‍ എം.കെ. രാഘവന് എംപി, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
പടനിലം മുതല്‍ കാരന്തൂര്‍ വരെയായിരുന്നു ആദ്യ റോഡ് ഷോ. പിന്നീട് ഷാഫി പറമ്പില്‍ എംപി, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് എന്നിവര്‍ നേതൃത്വം നല്കിയ റോഡ് ഷോയും കുന്ദമംഗലം മണ്ഡലത്തില്‍ നടന്നു.കുന്നത്തുപാലം മുതല്‍ കുറ്റിക്കാട്ടൂര്‍ വരെയായിരുന്നു റോഡ് ഷോ.
District News
കുണ്ടറ: യുഡിഎഫ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥിന് കണ്ണനല്ലൂരില്‍ ഊഷ്മള സ്വീകരണം. മൈലാപ്പൂരില്‍നിന്നും ആരംഭിച്ച സഞ്ചാര പരിപാടി ഹൈസ്കൂള്‍ ജംഗ്ഷന്, മൈലാപ്പൂര് പ്രസ് ജംഗ്ഷന്, പേരയം ചന്ത ജംഗ്ഷന്, കമ്പിവിള ഡോണ്‍ ബോസ്കോ, പേരയം വായനശാല വഴ ി രാത്രി കണ്ണനല്ലൂരില്‍ സമാപിച്ചു.
വിഷ്ണുനാഥിന്റെ യാത്ര ഉദ്ഘാടനം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ഷാനവാസ് ഖാനാണ് നിര്‍വഹിച്ചത്.നിരവധി വാഹനങ്ങളുടെ അകന്പടിയോടെയാണ് യാത്ര മുന്നോട്ട് പോയത്.
District News
ചാത്തന്നൂർ:ചാത്തന്നൂരി െ ന്റ നഗര ഗ്രാമ പ്രദേശങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ.ആർ. രാജേന്ദ്രൻ റോഡ് ഷോ നടത്തി.
തുറന്ന ജീപ്പിൽ സഞ്ചരിച്ച ആർ. രാജേന്ദ്രനൊപ്പം ജി. എസ്. ജയലാൽ എംഎൽഎ, കെ. സേതുമാധവൻ എന്നിവരുമുണ്ടായിരുന്നു. സ്ത്രീകളും,യുവാക്കളും കുട്ടികളും ഉൾപ്പെടെ നിരവധി പ്രവർത്തകരാണ് റോഡ് ഷോയിൽ അണിനിരന്നത്. കൊടികളും പ്ലക്കാടുമായി നൂറുകണക്കിന് ഇരു ചക്ര വാഹനങ്ങൾ സ്ഥാനാർഥിയുടെ വാഹനത്തിനു പിന്നിൽ അണിനിരന്നു.
മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ ഷാൾ അണിയിച്ചും പൂക്കൾ നൽകിയും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ചു.പൂയപ്പള്ളിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ മരുതമൺപള്ളി, കുരിശുംമൂട്, ചെങ്കുളം, കട്ടച്ചൽആദിച്ചനല്ലൂർ, മൈലക്കാട്, വൈദ്യശാല, കൊട്ടിയം,ശീമാട്ടി,കല്ലുവാതുക്കൽ,വട്ടക്കുഴിക്കൽ, വേളമാനൂർ, കുളമട, പാരിപ്പള്ളി - പുത്തൻകുളം, ഡോക്ടർ മുക്ക്, മാവിൻമൂട് പരവൂർ,നെടുങ്ങോലം, എംഎൽഎ ജംഗ്ഷൻ, പുന്നമൂട്,ചിറകരത്താഴം,ഉളിയനാട്,കോതേരി ജംഗ്ഷൻ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം ചാത്തന്നൂർ ജംഗ്ഷനിൽ സമാപിച്ചു. സിപിഎം ചാത്തന്നൂർ ഏരിയ സെക്രട്ടറി പി. വി. സത്യൻ, ജില്ലാ കമ്മിറ്റിയംഗം വി. ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം കെ എസ് . ബിനു, സിപിഐ മണ്ഡലം സെക്രട്ടറിമാരായ അഡ്വ.ആർ. ദിലീപ് കുമാർ, പാരിപ്പള്ളി ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
District News
കുണ്ടറ: കുണ്ടറയെ ആവേശക്കടലാക്കി പി.സി. വിഷ്ണുനാഥിന്റെ റോഡ് ഷോ. ഇളമ്പള്ളൂര്‍ വേലുത്തമ്പി ദളവ സ്മാരകത്തില്‍ പുഷ്പാര്‍ച്ച നടത്തിയാണ് റോഡ് ഷോയ്ക്കു തുടക്കമായത്.
കെപിസിസി ജനറല്‍ സെക്രട്ടറി ഷാനവാസ് ഖാന്, യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് കുരീപ്പള്ളി സലിം, കണ്‍വീനര്‍ ജി. വേണുഗോപാല്‍, കെ.ആര്.വി. സഹജന്, രഘു പാണ്ഡവപുരം, രാജു ഡി. പണിക്കര്‍, നാസിമുദീന് ലബ്ബ, ഷെരീഫ് ചന്ദനത്തോപ്പ്, ഫൈസല്‍ കുളപ്പാടം, സിന്ധു ഗോപന്, വിനോദ് കുമാര്‍, ബീന, നാസുമുദീന്‍, അജിത് കുമാര്‍, പെരുമ്പുഴ ഗോപന്, കെ.എല്‍. നിസാമുദീന്‍, സാജന് കുണ്ടറ, കുളത്തൂര്‍ രവി, സാജു വര്‍ഗീസ്, ടി.സി. അനില്‍, വിനോദ് ജി.പിള്ള, വിനോദ് കോണില്‍, ബദിബുദീന്,അരുണ്‍ അലക്സ് തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ഇളമ്പള്ളൂര്‍ ക്ഷേത്ര മൈതാനത്ത് സ്ഥാനാര്‍ഥിയുടെ ഫോട്ടോയും പേരും ചിഹ്നവും പതിച്ച ടീഷര്‍ട്ടുകള്‍, തൊപ്പി, കുട തുടങ്ങിയവ ചൂടിയ ആയിരക്കണക്കിന് അണികളുടെ അകമ്പടിയോടെ നൂറുകണക്കിന് വാഹനള്‍ അണിനിരന്നു. 4.30ന് ആരംഭിച്ച റോഡ് ഷോ കേരളപുരം, മാമൂട്, ചന്ദനത്തോപ്പ്, കരിക്കോട്, കുറ്റിച്ചിറ, ഡീസന്റ് മുക്ക്,കണ്ണനല്ലൂര്‍, മൊയ്തീന് മുക്ക്, പെരുമ്പുഴആശുപത്രിമുക്ക് വഴി രാത്രിയോടെ മുക്കടയില്‍ അവസാനിച്ചു.
District News
അങ്കമാലി: നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി റോജി എം. ജോണിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് അങ്കമാലി ടൗണിൽ റോഡ് ഷോ നടത്തി.
നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ടൗണ്‍ ചുറ്റി നടന്ന റോഡ് ഷോയില്‍ നിരവധി പ്രവര്‍ത്തകരും നേതാക്കളും പങ്കാളികളായി.
ബെന്നി ബെഹനാന് എംപിയും സ്ഥാനാര്‍ഥിക്കൊപ്പം റോഡ് ഷോയെ അനുഗമിച്ചു. സിഎസ്എ ഹാളിന്റെ പരിസരത്ത് റോഡ് ഷോ സമാപിച്ചു. തുടര്‍ന്ന് നടന്ന നിയേജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ബെന്നി ബഹനാന് എംപി നിര്‍വഹിച്ചു.
അൻവർ സാദത്ത് ചൂർണിക്കരയിൽ
ആലുവ: യുഡിഎഫ് സ്ഥാനാർഥി അൻവർ സാദത്തിന്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ചൂർണിക്കര പഞ്ചായത്തിലെ മരിയാപുരം പള്ളിയിലും സെന്റ് അഗസ്റ്റിൻ സെമിനാരി, സാന്റാ മോണിക്ക മുതിരപാടം, ഫാത്തിമ കോൺവന്റ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ചൂർണിക്കരയിൽ ജെബി മേത്തർ എംപിയും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുനീല സിബിയും കൂടെയുണ്ടായിരുന്നു.
വൈകിട്ട് ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ധർമ ചൈതന്യയെയും സന്ദർശിച്ചു. ഇന്നലത്തെ സന്ദർശനങ്ങളിൽ ഹൃദ്യമായ സ്വീകരണമാണ് സ്ഥാനാർഥിക്ക് ലഭിച്ചത്. കുറച്ച് നേരം ചുമട്ട് തൊഴിലാളി പ്രവർത്തകരുമായി സ്ഥാനാർഥി സൗഹൃദം പങ്കുവച്ചു. ആലുവയുടെ ജനപ്രതിനിധിയായുള്ള 15 വർഷത്തെ രാഷ്ട്രീയ ഭേദമെന്യയുള്ള ഊഷ്മളമായ ബന്ധങ്ങൾ വിജയത്തിന് കൂടുതൽ കരുത്ത് പകരുമെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാർഥിയും യുഡിഎഫ് പ്രവർത്തകരും.
ഇന്ന് രാവിലെ കാഞ്ഞൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കും. വൈകുന്നേരം നാലിന് ആലുവയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ആലുവാ മഹാത്മാ ഗാന്ധി ടൗൺഹാളിൽ 23ന് ഉദ്ഘാടനം ചെയ്യും.
District News
കളമശേരി: കളമശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. രാജീവ് മഞ്ഞുമലും ഏലൂരും തെരഞ്ഞെടുപ്പ് പ്രചരണം നടത്തി. ഏലൂര്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റർ സന്ദര്‍ശിച്ചു. ഞങ്ങള്‍ ഒപ്പമുണ്ട് എന്ന് പറഞാണ് ജീവനക്കാർ സ്ഥാനാര്‍ത്ഥിയെ യാത്രയാക്കിയത്. മഞ്ഞുമലിൽ പി. രാജീവ് ഡിവൈഎഫ്ഐ ഏലൂര്‍ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ പൊതിച്ചോര്‍ വിതരണം ഫ്ളാഗ് ഓഫ് ചെയ്തു.
ഏലൂര്‍ ഫാക്ട് ജംഗ്ഷനിലെ നോര്‍ത്ത് ഗെയ്റ്റില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. ഏലൂര്‍ പച്ചമുക്കിലും മഞ്ഞുമ്മല്‍ ട്രസ്റ്റ് ഹെര്‍ബോ മിനറല്സിലും പാര്‍ട്ടി സ്വീകരണം നല്കി. മഞ്ഞുമ്മല്‍ കാർമൽ ആശ്രമം തിരുന്നാളിന്റെ ഭാഗമായി നടക്കുന്ന നേര്‍ച്ചസദ്യയുടെ അടുക്കളയിലും രാജീവെത്തി.
യുഡിഎഫ് സ്ഥാനാര്‍ഥി വി. ഇ. അബ്ദുല്‍ ഗഫൂർ റോഡ് ഷോയുമായി ഇന്നലെ കളമശേരി മണ്ഡലത്തിലെ വിവിധ മേഖലകളിലെത്തി. കുന്നുകരയില്‍ നിന്നാണ് റോഡ് ഷോ തുടങ്ങിയത്. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുൾ മുത്തലിബ് റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ സ്ഥലങ്ങളിൽ പൗരപ്രമുഖരെയും ഗുരുനാഥന്മാരെയും കണ്ട് അനുഗ്രഹം വാങ്ങി. മുപ്പത്തടം, പാതാളം ഏലൂർ, മഞ്ഞുമ്മൽ, കളമശേരി എന്നിവടങ്ങളിലും സ്ഥാനാർഥി ഇന്നലെ പ്രചരണം നടത്തി.
District News
പത്തനംതിട്ട: ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോർജ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ റോഡ്ഷോ നടത്തി. സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നാരംഭിച്ച റോഡ് ഷോ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തിയത്.
കടമ്മനിട്ട, നാരങ്ങാനം, കോഴഞ്ചേരി, പുല്ലാട്, കുമ്പനാട്, ഇരവിപേരൂർ, ഇലന്തൂര്‍, കുളനട, ആറന്മുള, മെഴുവേലി, ചെന്നീര്‍ക്കര, ഓമല്ലൂര്‍ വഴി നടന്ന റോഡ് ഷോ പത്തനംതിട്ടയിൽ സമാപിച്ചു.നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നേതാക്കളും പ്രവർത്തകരും റോഡ് ഷോയിൽ അണിനിരന്നു.
District News
പൊന്നാനി: പൊന്നാനിയിൽ പുതുചരിത്രമെഴുതി എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എം.കെ. സക്കീറിന്റെ റോഡ് ഷോ.
പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ബസ് സ്റ്റാൻഡ് വഴി വെളിയങ്കോടും പെരുന്പടപ്പും എരമംഗലവും മാറഞ്ചേരിയും കടന്ന് നരണിപ്പുഴ വഴി ചങ്ങരംകുളത്ത് സമാപിച്ചു. "മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ' എന്ന ബോർഡുകളുമേന്തി കാറുകളും ബൈക്കുകളും ഉൾപ്പെടെ നൂറുക്കണക്കിന് വാഹനങ്ങളുടെ അകന്പടിയോടെയാണ് റോഡ് ഷോ നടത്തിയത്. തുറന്ന വാഹനത്തിൽ പി. നന്ദകുമാർ എംഎൽഎ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഇ. സിന്ധു, ഏരിയ സെക്രട്ടറി സി.പി. മുഹമ്മദ്കുഞ്ഞി, സിപിഐ നേതാവ് കെ.കെ. ബാബു എന്നിവരും കൂടെയുണ്ടായിരുന്നു.
പൊന്നാനി ബസ് സ്റ്റാൻഡിൽ നഗരസഭാ ചെയർപേഴ്സണ്‍ സി.വി. സുധയുടെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങൾ പൊന്നാടയണിയിച്ച് അഭിവാദ്യം അർപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.എം. സിദീഖ്, അഡ്വ. പി.കെ. ഖലീമുദീൻ, എടപ്പാൾ ഏരിയ സെക്രട്ടറി ടി. സത്യൻ എന്നിവർ നേതൃത്വം നൽകി.
District News
നെടുമങ്ങാട്: നെടുമങ്ങാട് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജി ആർ അനിലിന്റെ റോഡ് ഷോ നടന്നു. കൈവീശിയും പൂച്ചെണ്ടുകളെറിഞ്ഞും അഭിവാദ്യങ്ങളർപ്പിച്ചും വലിയൊരുവിഭാഗം വോട്ടർമാർ റോഡ് ഷോ കാണാൻ പാതയോരങ്ങളിൽ അണിനിരക്കുകയും അനുഗമിക്കുകയും ചെയ്തു.
കരകുളം പഞ്ചായത്തിലെ ഏണിക്കരയിൽനിന്നും ഇന്നലെ ഉച്ചകഴിഞ്ഞു 3.30നാണ് റോഡ്ഷോ ആരംഭിച്ചത്.നൂറുകണക്കിനു വോട്ടർമാരാണു സ്ഥാനാർഥിയെ കാണാൻ ഏണിക്കരയിൽ തടിച്ചുകൂടിയത്. വീറുറ്റ മുദ്രാവാക്യങ്ങളോടെ തുറന്ന ജീപ്പിൽ ഏണിക്കര നിവാസികൾ സ്ഥാനാർഥിയെ യാത്രയാക്കി. ഇരുചക്രവാഹനങ്ങളിൽ എൽഡിഎഫ് പ്രവർത്തകരും കെ.പി. പ്രമോഷ്, പാട്ടത്തിൽ ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ നേതാക്കളും അനുഗമിച്ചു. വൈകുന്നേരം നാലിനു റോഡ് ഷോ നെടുമങ്ങാട് നഗരസഭയിലെ പത്താംകല്ലിൽ എത്തിച്ചേർന്നു.
നെടുമങ്ങാട് നഗരസഭാ ചെയർമാൻ ആർ. ജയദേവന്റെ നേതൃത്വത്തിൽ വീട്ടമ്മമാരും കുട്ടികളുമടങ്ങുന്ന പൊതുജന സാന്നിധ്യം സ്ഥാനാർഥിയെ നഗരത്തിലേക്കു വരവേറ്റു. വാളിക്കോട് ചുറ്റി നെടുമങ്ങാട് നഗരമധ്യത്തിലൂടെ പഴകുറ്റി വഴി റോഡ്ഷോ വെമ്പായം പിരപ്പൻകോട്, കോലിയക്കോട്, വാവറയമ്പലം, കണിയാപുരം, അണ്ടൂർക്കോ ണം, പോത്തൻകോട്, നന്നാട്ടുകാവ്, കന്യാകുളങ്ങര വഴി വട്ടപ്പാറയിൽ സമാപിച്ചു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ബി. സത്യൻ, എസ്.എസ്. രാജലാൽ, കെ.പി. പ്രമോഷ്, ആർ. ജയദേവൻ, പാട്ടത്തിൽ ഷെരീഫ്, വി. അമ്പിളി, എം.എസ്. രാജു, കെ. സജീവ്, കെ.എസ. ഷാജു, ആർ.എസ്. സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
National
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പുതുച്ചേരി പോലീസ്. ടിവികെയുടെ അപേക്ഷയിൽ ഡിഐജി സർക്കാരിനെ നിലപാട് അറിയിച്ചു. വിജയ്ക്ക് പൊതുയോഗത്തിൽ പ്രസംഗിക്കാം. അതിനായി ഒരു സ്ഥലം തെരഞ്ഞെടുക്കാമെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ച, ടിവികെയുടെ റോഡ് ഷോയ്ക്കാണ് പുതുച്ചേരി പൊലീസ് അനുമതി നിഷേധിച്ചത്. പകരം ഒരു തുറന്ന വേദിയിൽ പൊതുയോഗം നടത്താൻ പൊലീസ് അനുമതി നൽകി.
പുതുച്ചേരിയിൽ വിജയ്യുടെ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കമിടാൻ ലക്ഷ്യമിട്ട ഈ പരിപാടിയുടെ മുന്നൊരുക്കങ്ങൾക്കായി മുതിർന്ന നേതാക്കളായ ബൂസി ആനന്ദ്, ആദവ് അർജുന എന്നിവർ എത്തിയിരുന്നു. പൊലീസിന്റെ തീരുമാനം പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്.
ഉന്നതതല അവലോകനത്തിന് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
റോഡ് ഷോയ്ക്ക് എന്തുകൊണ്ട് അനുമതി നൽകിയില്ലെന്ന ചോദ്യത്തിന് പുതുച്ചേരിയിലെ വീതി കുറഞ്ഞ റോഡുകൾക്ക് വിജയ് അണിനിരത്തുന്ന വൻ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ കഴിയില്ല എന്നായിരുന്നു മറുപടി.
അതേസമയം പൊതുയോഗം മാത്രമാണെങ്കിൽ സുരക്ഷാ നടപടികൾ എളുപ്പമാണെന്നും കൂടുതൽ മികച്ച രീതിയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ടിവികെ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
National
ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രചാരണത്തിനു ഹെലികോപ്റ്റർ വാങ്ങാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നീക്കം തുടങ്ങി. ബംഗളൂരു ആസ്ഥാനമായ കമ്പനിയിൽ നിന്നു നാലു ഹെലികോപ്റ്ററുകളാണു വാങ്ങുന്നത്.
സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കും. സമ്മേളനം തുടങ്ങുന്നതിനു 15 മിനിറ്റ് മുന്‍പു മാത്രമേ വിജയ് എത്തൂ. എന്നാൽ ഹെലികോപ്റ്റർ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള അകലം വർധിക്കുമെന്ന ആശങ്കയും ചില പാർട്ടി നേതാക്കൾക്കുണ്ട്.
മുൻ മുഖ്യമന്ത്രി ജയലളിത നേരത്തേ ഹെലികോപ്റ്ററുകളിൽ പര്യടനം നടത്തിയതു വിജയമായിരുന്നു. കരൂരിൽ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേരാണ് മരിച്ചത്.