കളമശേരി: കളമശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. രാജീവ് മഞ്ഞുമലും ഏലൂരും തെരഞ്ഞെടുപ്പ് പ്രചരണം നടത്തി. ഏലൂര്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റർ സന്ദര്‍ശിച്ചു. ഞങ്ങള്‍ ഒപ്പമുണ്ട് എന്ന് പറഞാണ് ജീവനക്കാർ സ്ഥാനാര്‍ത്ഥിയെ യാത്രയാക്കിയത്. മഞ്ഞുമലിൽ പി. രാജീവ് ഡിവൈഎഫ്ഐ ഏലൂര്‍ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ പൊതിച്ചോര്‍ വിതരണം ഫ്ളാഗ് ഓഫ് ചെയ്തു.
ഏലൂര്‍ ഫാക്ട് ജംഗ്ഷനിലെ നോര്‍ത്ത് ഗെയ്റ്റില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. ഏലൂര്‍ പച്ചമുക്കിലും മഞ്ഞുമ്മല്‍ ട്രസ്റ്റ് ഹെര്‍ബോ മിനറല്സിലും പാര്‍ട്ടി സ്വീകരണം നല്കി. മഞ്ഞുമ്മല്‍ കാർമൽ ആശ്രമം തിരുന്നാളിന്റെ ഭാഗമായി നടക്കുന്ന നേര്‍ച്ചസദ്യയുടെ അടുക്കളയിലും രാജീവെത്തി.
യുഡിഎഫ് സ്ഥാനാര്‍ഥി വി. ഇ. അബ്ദുല്‍ ഗഫൂർ റോഡ് ഷോയുമായി ഇന്നലെ കളമശേരി മണ്ഡലത്തിലെ വിവിധ മേഖലകളിലെത്തി. കുന്നുകരയില്‍ നിന്നാണ് റോഡ് ഷോ തുടങ്ങിയത്. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുൾ മുത്തലിബ് റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ സ്ഥലങ്ങളിൽ പൗരപ്രമുഖരെയും ഗുരുനാഥന്മാരെയും കണ്ട് അനുഗ്രഹം വാങ്ങി. മുപ്പത്തടം, പാതാളം ഏലൂർ, മഞ്ഞുമ്മൽ, കളമശേരി എന്നിവടങ്ങളിലും സ്ഥാനാർഥി ഇന്നലെ പ്രചരണം നടത്തി.