x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോഡ് ഷോ നടത്തി കെ.എൻ. ബാ​ല​ഗോ​പാ​ൽ


Published: April 7, 2026 06:29 AM IST | Updated: April 7, 2026 06:29 AM IST


കൊ​ട്ടാ​ര​ക്ക​ര: ഉ​ച്ച​വെ​യി​ൽ ക​ത്തി​യെ​രി​യു​ന്ന സൂ​ര്യ​നെ സാ​ക്ഷി​യാ​ക്കി, കൊ​ട്ടാ​ര​ക്ക​ര​യു​ടെ മ​ണ്ണി​ൽ പെ​യ്തി​റ​ങ്ങി​യ​ത് ആ​വേ​ശ​ത്തി​ന്‍റെ അ​ഗ്നി​വ​ർ​ഷം. നാ​ടി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും വി​പ്ല​വ​വീ​ര്യം വി​ത​റി നീ​ങ്ങി​യ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.എ​ൻ.​ ബാ​ല​ഗോ​പാ​ലി​ന്‍റെ റോ​ഡ് ഷോ ​ജ​ന​മ​ന​സു​ക​ളെ കീ​ഴ​ട​ക്കി​യ ഒ​രു വി​സ്മ​യ പ്ര​യാ​ണ​മാ​യി മാ​റി. എ​ൽ​ഡി​വൈ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റോ​ഡ് ഷോ സം​ഘ​ടി​പ്പി​ച്ച​ത്. ബോ​യ്‌​സ് ഹൈ​സ്‌​കൂ​ൾ മൈ​താ​നി​യി​ൽ നി​ന്ന് ഒ​രു കൊ​ച്ച​രു​വി​യാ​യി പ്ര​യാ​ണം ആ​രം​ഭി​ച്ച് അ​ത് ഓ​ട​നാ​വ​ട്ട​ത്ത് ഒ​രു മ​ഹാ​സ​മു​ദ്ര​മാ​യി ആ​ർ​ത്ത​ല​ച്ച് അ​ല​യ​ടി​ക്കു​ന്ന​തി​ന് നാ​ട് സാ​ക്ഷ്യം വ​ഹി​ച്ചു.
തി​ള​ച്ചു​മ​റി​യു​ന്ന ഉ​ച്ച​വെ​യി​ലി​നെ​യും ഇ​ട​യ്ക്ക് പെ​യ്ത വേ​ന​ൽ​മ​ഴ​യേ​യും അ​വ​ഗ​ണി​ച്ച് നിരവധി യു​വാ​ക്ക​ളാണ് ഈ ​റാ​ലി​യി​ൽ അ​ണി​നി​ര​ന്ന​ത്. ചീ​ര​ങ്കാ​വും എ​ഴു​കോ​ണും പി​ന്നി​ടു​മ്പോ​ൾ യാ​ത്ര​യു​ടെ വേ​ഗം വ​ർ​ധി​ച്ചു. ക​രീ​പ്ര​യി​ലും വെ​ളി​യ​ത്തും ത​ടി​ച്ചു​കൂ​ടി​യ അ​മ്മ​മാ​രു​ടെ വാ​ത്സ​ല്യ​വും കു​ട്ടി​ക​ളു​ടെ ആ​വേ​ശ​വും പ്ര​യാ​ണ​ത്തി​ന് ക​രു​ത്തേ​കി.

Tags : nattu vishesham Conducted road show

Recent News

Corehub Up