എടക്കര: നിലന്പൂർ എൽഡിഎഫ് സ്ഥാനാർഥി യു. ഷറഫലിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത് ഇന്ത്യൻ ഫുട്ബോൾ മുൻ താരങ്ങളായ പത്മശ്രീ ഐ.എം. വിജയൻ അടക്കമുള്ള താരങ്ങൾ.
കേരളാ പോലീസ് താരമായിരുന്ന ഷറഫലിയുടെ കളിക്കൂട്ടുകാരായ കുരികേശ് മാത്യു, സി.വി. പാപ്പച്ചൻ, കെ.ടി. ചാക്കോ അടങ്ങിയ താരങ്ങളോടൊപ്പം പ്രശസ്ത ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരനും അണിച്ചേർന്നപ്പോൾ റോഡ് ഷോ ആവേശമായി. വഴിക്കടവ് മുതൽ നിലന്പൂർ ടൗണ്‍ വരെയാണ് ഫുട്ബോൾ താരങ്ങളുടെ അകന്പടിയോടെ സ്ഥാനാർഥി യു. ഷറഫലിയുടെ റോഡ് ഷോ നടന്നത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുക്കണക്കിന് പ്രവർത്തകർ റാലിയിൽ പങ്കെടുത്തു.
Tags : nattu vishesham Sharafali's road show