കൊല്ലം: കുന്നത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്. ഞായറാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ പരിക്കേറ്റ അനന്ദു, ഷാഹിർ എന്നിവർ ആശുപത്രിയിൽ ചികിത്സതേടി.
കെഎസ്യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് എൽഡിഎഫ് ആരോപിച്ചു. യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച കലാപരിപാടിയിൽ പങ്കെടുത്തവരാണ് കല്ലെറിഞ്ഞതെന്നാണ് പരാതി.
എൽഡിവൈഎഫ് പ്രവർത്തകർ തങ്ങളുടെ പരിപാടി തടസപ്പെടുത്താൻ ശ്രമിച്ചെന്നും റോഡ് ഷോയ്ക്ക് നേരെ കല്ലെറിഞ്ഞിട്ടില്ലെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.