Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Soldiers

ബ​ലൂ​ചി​സ്ഥാ​ൻ വ​നി​താ ക​മാ​ൻ​ഡോ​ക​ളു​ടെ ആ​ക്ര​മ​ണം; ഒ​മ്പ​തു പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

ക​റാ​ച്ചി: ബ​ലൂ​ചി​സ്ഥാ​ൻ വ​നി​താ ക​മാ​ൻ​ഡോ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​തു പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ബി​എ​ൽ​എ​ഫി​ന്‍റെ പു​തു​താ​യി രൂ​പീ​ക​രി​ച്ച വ​നി​താ സാ​യു​ധ യൂ​ണി​റ്റാ​യ ക​രീ​മ ആം​ഡ് അ​സോ​ൾ​ട്ട് ഡി​വി​ഷ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ അ​വ​കാ​ശ​വാ​ദം. തു​ർ​ബ​ത്തി​ലെ ജു​സാ​ക്കി​ന് സ​മീ​പം സ​ഞ്ച​രി​ച്ചി​രു​ന്ന സൈ​ന്യ​ത്തി​ക സം​ഘ​ത്തി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

തു​ട​ർ​ന്ന് ക​ലാ​ത് ജി​ല്ല​യി​ലെ മം​ഗു​ചാ​ർ മേ​ഖ​ല​യി​ലും വ​നി​താ യൂ​ണി​റ്റ് സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തെ ആ​ക്ര​മി​ച്ച​താ​യി ബി​എ​ൽ​എ​ഫ് അ​വ​കാ​ശ​പ്പെ​ട്ടു. ഈ ​ര​ണ്ട് ആ​ക്ര​മ​ണ​ങ്ങ​ളി​ലു​മാ​യി ഒ​മ്പ​തു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ബി​എ​ൽ​എ​ഫ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. വ​നി​താ പോ​രാ​ളി​ക​ൾ സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ന്ന​തും ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പി​ൻ​വാ​ങ്ങു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

അ​തേ​സ​മ​യം സം​ഭ​വം സം​ബ​ന്ധി​ച്ച് പാ​ക് അ​ധി​കൃ​ത​രു​ടെ സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല. കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ  2020ൽ ​ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബ​ലൂ​ച് സ്‌​റ്റു​ഡ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ മു​ൻ ചെ​യ​ർ​പ​ഴ്‌​സൺ ക​രി​മ ബ​ലൂ​ചി​ന്‍റെ സ്‌​മ​ര​ണാ​ർ​ഥ​മാ​ണ് വ​നി​താ സാ​യു​ധ വി​ഭാ​ഗ​ത്തി​നു ഈ ​പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

District News

ല​ഹ​രി​ക്കെ​തി​രേ സോ​ൾ​ജി​യേ​ഴ്‌​സ് ഓ​ഫ് ഈ​സ്റ്റ് വെ​നീ​സ്

ഹ​രി​പ്പാ​ട്: കാ​ർ​ഗി​ൽ വി​ജ​യ​ത്തി​ന്‍റെ 27-ാം വാ​ർ​ഷി​ക​ത്തി​ൽ, ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലും കൈ​കോ​ർ​ത്ത് സൈ​നി​ക കൂ​ട്ടാ​യ്മ. ആ​ല​പ്പു​ഴ​യി​ലെ സൈ​നി​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സോ​ൾ​ജി​യേ​ഴ്‌​സ് ഓ​ഫ് ഈ​സ്റ്റ് വെ​നീ​സ് സം​ഘ​ടി​പ്പി​ച്ച എ​ട്ടാം വാ​ർ​ഷി​കാ​ഘോ​ഷ​വും ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ​വും കാ​ർ​ത്തി​ക​പ്പ​ള്ളി ആ​യാ​പ​റ​മ്പ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തി​ർ​ത്തി​യി​ൽ നാ​ടി​ന് കാ​വ​ൽ​നി​ൽ​ക്കു​ന്ന സൈ​നി​ക​ർ, സ​മൂ​ഹ​ത്തെ കാ​ർ​ന്നു​തി​ന്നു​ന്ന ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ യു​വ​ജ​ന​ത​യെ പ്രാ​പ്ത​രാ​ക്കാ​ൻ മു​ന്നി​ലു​ണ്ടെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​കൂ​ട്ടാ​യ്മ ന​ൽ​കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ്ര​സി​ഡന്‍റ് മു​ര​ളീ​ധ​ര​ൻ വ​ള്ളി​കു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ് ക​രി​മു​ള​യ്ക്ക​ൽ, റി​ട്ട. കേ​ണ​ൽ വി​ജ​യ​കു​മാ​ർ, എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്‌​ട​ർ അ​രു​ൺ​കു​മാ​ർ സെ​ക്ര​ട്ട​റി ബാ​ബു​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

International

യുഎസ് സൈനികർക്ക് പുരുഷ ഹോർമോൺ പരിശോധന

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​രി​​​ൽ പു​​​രു​​​ഷ​​​ത്വ ഹോ​​​ർ​​​മോ​​​ണാ​​​യ ടെ​​​സ്റ്റോ​​​സ്റ്റെ​​​റോ​​​ണി​​​ന്‍റെ അ​​​ള​​​വ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു.

30നു ​​​മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള എ​​​ല്ലാ സൈ​​​നി​​​ക​​​ർ​​​ക്കും ടെ​​​സ്റ്റോ​​​സ്റ്റെ​​​റോ​​​ൺ അ​​​പ​​​ര്യാ​​​പ്ത​​​താ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്ത് നി​​​ർ​​​ദേ​​​ശം ന​​​ല്കി.
വാ​​​ർ​​​ഷി​​​ക ആ​​​രോ​​​ഗ്യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഇ​​​ക്കാ​​​ര്യ​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. എ​​​റ്റ​​​വും മി​​​ക​​​ച്ച രീ​​​തി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നു​​​ള്ള ടെ​​​സ്റ്റോ​​​സ്റ്റെ​​​റോ​​​ൺ അ​​​ള​​​വ് സൈ​​​നി​​​ക​​​രി​​​ലു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണി​​​തെ​​​ന്ന് ഹെ​​​ഗ്സെ​​​ത്ത് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ടെ​​​സ്റ്റോ​​​സ്റ്റെ​​​റോ​​​ൺ അ​​​ള​​​വ് കു​​​റ​​​ഞ്ഞ​​​വ​​​ർ​​​ക്ക് സ്വ​​​മേ​​​ധ​​​യാ ഹോ​​​ർ​​​മോ​​​ൺ ചി​​​കി​​​ത്സ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ല്കും. റി​​​സ​​​ർ​​​വ് സൈ​​​നി​​​ക​​​ർ​​​ക്കും പ​​​രി​​​ശോ​​​ധ​​​ന നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ൺ വ​​​ക്താ​​​വ് ഷോ​​​ൺ പാ​​​ർ​​​നെ​​​ൽ പ​​​റ​​​ഞ്ഞു. 30നു ​​​താ​​​ഴെ പ്ര​​​യാ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​കാം.

വ​നി​താ സൈ​നി​ക​ർ​ക്കും ഇത്തരം പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​ൻ പെ​ന്‍റ​ഗ​ൺ ത​യാ​റാ​യി​ല്ല.

National

മ​ണി​പ്പു​രി​ൽ ര​ണ്ടു സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു

ഇം​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ട് ആ​​​​സാം റൈ​​​​ഫി​​​​ൾ​​​​സ് സൈ​​​​നി​​​​ക​​​​ർ​​​​ക്കു വീ​​​​ര​​​​മൃ​​​​ത്യു. ഉ​​​​ഖ്റു​​​​ൾ ജി​​​​ല്ല​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്ന​​​​ര​​​​യോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം.

നും​​​​ഗ്ഷാം​​​​ഗ് ഖോം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ൽ ആ​​​​സാം റൈ​​​​ഫി​​​​ൾ​​​​സ് സം​​​​ഘ​​​​ത്തി​​​​ന്‍റെ വാ​​​​ഹ​​​​ന​​​​വ്യൂ​​​​ഹ​​​​ത്തി​​​​നു നേ​​​​ർ​​​​ക്ക് തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ വെ​​​​ടി​​​​വ​​​​യ്പ് ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നി​​​​ര​​​​വ​​​​ധി സൈ​​​​നി​​​​ക​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

വാ​​​​റ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​റും ഡ്രൈ​​​​വ​​​​റു​​​​മാ​​​​ണ് വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ച​​​​ത്. ഇ​​​​രു​​​​വ​​​​രും സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​ത​​​​ന്നെ മ​​​​രി​​​​ച്ചു. 40-ാം ആ​​​​സാം റൈ​​​​ഫി​​​​ൾ​​​​സ് ബ​​​​റ്റാ​​​​ലി​​​​യ​​​​നി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ സം​​​​ഗ്ഷാ​​​​ക്കി​​​​ലെ ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു മ​​​​ട​​​​ങ്ങ​​​​വേ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം.

സം​​​​ഭ​​​​വ​​​​ത്തെ മ​​​​ണി​​​​പ്പു​​​​ർ ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി ഗോ​​​​വി​​​​ന്ദാ​​​​സ് കോ​​​​ൻ​​​​തൗ​​​​ജം അ​​​​പ​​​​ല​​​പി​​​ച്ചു. സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യ്ക്കു നേ​​​​ർ​​​​ക്ക് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷം ര​​​​ക്ഷ​​​​പ്പെ​​​​ട്ട തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി.

പ്ര​​​ദേ​​​ശ​​​ത്ത് കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷാ ​​​സൈ​​​നി​​​ക​​​രെ വി​​​ന്യ​​​സി​​​ച്ചു. ആ​​​​ക്ര​​​​മ​​​​ണ​​​​സ​​​​മ​​​​യത്ത് സ​​​​മീ​​​​പ​​​​ത്തെ നെ​​​​ൽ​​​​പ്പാ​​​​ട​​​​ങ്ങ​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​രെ ചോ​​​​ദ്യം​​​​ചെ​​​​യ്യ​​​​ലി​​​​നാ​​​​യി സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു​​​​വെ​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു.

International

ക​റാ​ച്ചി​യി​ൽ ആ​ക്ര​മ​ണം; മൂ​ന്നു സൈ​നി​ക​രും നാ​ല് അ​ക്ര​മി​ക​ളും കൊ​ല്ല​പ്പെ​ട്ടു

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ൽ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ റേ​ഞ്ചേ​ഴ്‌​സി​ന്‍റെ ആ​സ്ഥാ​ന​ത്ത് സ്ഫോടക വസ്തുക്കളുമായി ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ശ​ക്ത​മാ​യ സ്ഫോ​ട​ന​ത്തോ​ടെ​യാ​ണ് ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തെ​ന്നും ഇ​തി​നു പി​ന്നാ​ലെ വെ​ടി​വ​യ്പ്പു​ണ്ടാ​യെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘം ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് റേ​ഞ്ചേ​ഴ്സ് ആ​സ്ഥാ​നം ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ നാ​ല് അ​ക്ര​മി​ക​ൾ കൊ​ല്ല​പ്പെ​ട്ടെ​ന്ന് സി​ന്ധ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ജാ​വേ​ദ് ആ​ലം ഓ​ധോ പ​റ​ഞ്ഞു. ആ​യു​ധ​ധാ​രി​ക​ളാ​യ അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​റാ​ച്ചി​യു​ടെ കി​ഴ​ക്ക​ൻ ജി​ല്ല​യി​ലു​ള്ള റേ​ഞ്ചേ​ഴ്സി​നെ ല​ക്ഷ്യ​മി​ട്ട് എ​ത്തി​യ​ത്. സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച വാ​ഹ​നം കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റി​യെ​ന്നും പി​ന്നാ​ലെ വ​ലി​യ സ്ഫോ​ട​നം ഉ​ണ്ടാ​യെ​ന്നും അ​ൽ​ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്തു. എന്നാൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മുണ്ടായിട്ടി​ല്ല.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മൊ​സാ​മി​യ​ത്ത് ചൗ​റം​ഗി പ്ര​ദേ​ശ​ത്തി​ന് ചു​റ്റു​മു​ള്ള റോ​ഡു​ക​ൾ സു​ര​ക്ഷാ സേ​ന അ​ട​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​തു​വ​രെ​യും ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ സി​ന്ധ് മു​ഖ്യ​മ​ന്ത്രി സ​യ്യി​ദ് മു​രാ​ദ് അ​ലി ഷാ ​വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് തേ​ടി. സ്ഫോ​ട​ന​ശ​ബ്ദ​വും വെ​ടി​വ​യ്പ്പും സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി സാ​ഹ​ച​ര്യം വി​ല​യി​രു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

National

കുഴിബോംബ് സ്ഫോടനത്തിൽ നാലു സൈനികർക്കു പരിക്ക്

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു​​​കാഷ്മീ​​​രി​​​ലെ ര​​​ജൗ​​​രി ജി​​​ല്ല​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്ക് സ​​​മീ​​​പമു​​​ണ്ടാ​​​യ കു​​​ഴി​​​ബോം​​​ബ് സ്‌​​​ഫോ​​​ട​​​ന​​​ത്തി​​​ൽ നാ​​​ലു സൈ​​​നി​​​ക​​​ർ​​​ക്ക് പ​​​രി​​​ക്ക്.

ഇന്നലെ സൈ​​​ന്യ​​​ത്തി​​​ന്‍റെ പ​​​തി​​​വ് പ​​​ട്രോ​​​ളിം​​ഗി​​​നി​​​ടെ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ കു​​​ഴി​​​ബോം​​​ബ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​തെ​​​ന്ന് ഔ​​​ദ്യോ​​​ഗീ​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ര​​​ജൗ​​​രി​​​യി​​​ലെ നൗ​​​ഷേ​​​ര സെ​​​ക്ട​​​റി​​​ലു​​​ള്ള കാ​​​ല​​​ൽ ഫോ​​​ർ​​​വേ​​​ഡ് ഏ​​​രി​​​യ​​​യി​​​ലാ​​​ണ് സ്‌​​​ഫോ​​​ട​​​നം. പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ​​​ക്ക് വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ ന​​​ൽ​​​കി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ഇ​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്നും സൈ​​​നി​​​ക​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

International

ചാഡിൽ 23 സൈനികരെ ബോക്കോ ഹറാം ഭീകരർ കൊലപ്പെടുത്തി

അ​​ബു​​ജ: ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ചാ​​ഡി​​ൽ 23 സൈ​​നി​​ക​​രെ ബോ​​ക്കോ ഹ​​റാം ഭീ​​ക​​ര​​ർ കൊ​​ല​​പ്പെ​​ടു​​ത്തി. 26 സൈ​​നി​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

ലേ​​ക്ക് ചാ​​ഡ് മേ​​ഖ​​ല​​യി​​ലെ ബ​​ർ​​ക്ക ടോ​​ളോ​​റോം ദ്വീ​​പി​​ലെ മി​​ലി​​ട്ട​​റി പോ​​സ്റ്റി​​ൽ തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി​​യാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണ​​മെ​​ന്ന് സൈ​​ന്യം അ​​റി​​യി​​ച്ചു.

ലേ​​ക്ക് ചാ​​ഡ് മേ​​ഖ​​ല​​യി​​ൽ ദീ​​ർ​​ഘ​​കാ​​ല​​മാ​​യി ബോ​​ക്കോ ഹ​​റാം ഭീ​​ക​​ര​​രു​​ടെ ഭീ​​ഷ​​ണി നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്.

Kerala

ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യി ഹി​സ്ബു​ള്ള​യു​ടെ പു​തി​യ യു​ദ്ധ​ത​ന്ത്രം

ല​ബ​ന​ൻ: ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യി ഹി​സ്ബു​ള്ള​യു​ടെ പു​തി​യ യു​ദ്ധ​ത​ന്ത്രം. ഇ​സ്രാ​യേ​ലി​ന്‍റെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളെ മ​റി​ക​ട​ന്ന് കൃ​ത്യ​മാ​യ ല​ക്ഷ്യ​സ്ഥാ​ന​ത്ത് പ​തി​ക്കു​ന്ന ഫൈ​ബ​ർ ഒ​പ്റ്റി​ക് ക്വാ​ഡ്കോ​പ്റ്റ​ർ ഡ്രോ​ണു​ക​ളാ​ണ് ഇ​പ്പോ​ൾ ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ ഡ്രോ​ണു​ക​ൾ വ​യ​ർ​ലെ​സ് സി​ഗ്ന​ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ഈ ​ഡ്രോ​ണു​ക​ൾ ഓ​പ്പ​റേ​റ്റ​റു​മാ​യി നേ​രി​ട്ട് ഒ​രു ഫൈ​ബ​ർ ഒ​പ്റ്റി​ക് കേ​ബി​ൾ വ​ഴി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്നു. റേ​ഡി​യോ സി​ഗ്ന​ലു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​സ്രാ​യേ​ലി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക് ജാ​മിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ഇ​വ​യെ ത​ട​യാ​നാ​കി​ല്ല.

ഇ​ല​ക്ട്രോ​ണി​ക് സി​ഗ്ന​ലു​ക​ളു​ടെ അ​ഭാ​വം മൂ​ലം ഡ്രോ​ണു​ക​ൾ എ​വി​ടെ നി​ന്നാ​ണ് വി​ക്ഷേ​പി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തു​ക അ​സാ​ധ്യ​മാ​ണെ​ന്ന് ഇ​സ്രാ​യേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി സ്റ്റ​ഡീ​സി​ലെ ഗ​വേ​ഷ​ക​ൻ യെ​ഹോ​ഷ്വ കാ​ലി​സ്കി പ​റ​യു​ന്നു. ഡ്രോ​ണു​ക​ളെ ഓ​പ്പ​റേ​റ്റ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കേ​ബി​ളി​ന് 15 കി​ലോ​മീ​റ്റ​ർ വ​രെ നീ​ള​മു​ണ്ടാ​കാം. ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ട് കാ​ണാ​ൻ ക​ഴി​യാ​ത്ത​ത്ര നേ​ർ​ത്ത​തും ഭാ​രം കു​റ​ഞ്ഞ​തു​മാ​ണ് ഈ ​കേ​ബി​ളു​ക​ൾ. ഓ​പ്പ​റേ​റ്റ​ർ​ക്ക് ത​ത്സ​മ​യം കൃ​ത്യ​മാ​യ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​ൽ ല​ക്ഷ്യ​സ്ഥാ​നം കൃ​ത്യ​മാ​യി ത​ക​ർ​ക്കാ​ൻ സാ​ധി​ക്കു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഹി​സ്ബു​ള്ള പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ൽ ഈ ​ഡ്രോ​ണു​ക​ളു​ടെ പ്ര​ഹ​ര​ശേ​ഷി വ്യ​ക്ത​മാ​ണ്. ഡ്രോ​ൺ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ​ക്കി​ട​യി​ലേ​ക്കാ​ണ് ഇ​ത് പ​തി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ 19 വ​യ​സു​കാ​ര​നാ​യ സ​ർ​ജ​ന്‍റ് ഇ​ദാ​ൻ ഫൂ​ക്സ് കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഇ​സ്രാ​യേ​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സ് സ്ഥി​രീ​ക​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ മാ​റ്റാ​ൻ എ​ത്തി​യ ഹെ​ലി​കോ​പ്റ്റ​റി​ന് നേ​രെ​യും ഹി​സ്ബു​ള്ള ഡ്രോ​ണു​ക​ൾ അ​യ​ച്ചു.

National

ഛത്തീ​സ്ഗ​ഡി​ൽ കു​ഴി​ബോം​ബ് നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ സ്ഫോ​ട​നം; മൂ​ന്ന് ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ കാ​ങ്ക​റി​ൽ കു​ഴി​ബോം​ബ് നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ സ്ഫോ​ട​നം. മൂ​ന്ന് ജ​വാ​ന്മാ​ർ വീ​ര​മൃ​ത്യു വ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഐ​ഇ​ഡി സ്ഫോ​ട​ന​ത്തി​ലാ​ണ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കാ​ങ്ക​ർ-​നാ​രാ​യ​ണ്‍​പൂ​ര്‍ അ​തി​ര്‍​ത്തി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. മാ​വോ​യി​സ്റ്റു​ക​ൾ മു​ൻ​പ് സ്ഥാ​പി​ച്ചി​രു​ന്ന കു​ഴി​ബോ​ബു​ക​ൾ നി​ർ​വ്വീ​ര്യ​മാ​ക്കു​ന്ന​തി​നി​ട​യി​ൽ പൊ​ട്ടി​തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ലാ റി​സ​ർ​വ് ഗാ​ർ​ഡി​ലെ ഇ​ൻ​സ്പെ​ക്ട​ർ സു​ഖ്റാം വ​ട്ടി, കോ​ൺ​സ്റ്റ​ബി​ൾ കൃ​ഷ്ണ കൊ​മ്ര, കോ​ൺ​സ്റ്റ​ബി​ൾ സ​ഞ്ജ​യ് ഗ​ഡ്പാ​ലെ എ​ന്നി​വ​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

International

അ​യ്യാ​യി​ര​ത്തി​ല​ധി​കം യു​എ​സ് സൈ​നി​ക​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ഇ​റാ​ന്‍റെ ഹാ​ക്ക​ർ ഗ്രൂ​പ്പ്

വാ​ഷിം​ഗ്ട​ൺ: ര​ണ്ടാ​യി​ര​ത്തി​ല​ധി​കം യു​എ​സ് മ​റൈ​ൻ സേ​നാം​ഗ​ങ്ങ​ളു​ടെ വീ​ട്ടു​പേ​രും വി​ലാ​സ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹാ​ക്ക​ർ ഗ്രൂ​പ്പ് ചോ​ർ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ൽ ആ​ണ് ഈ ​ഞെ​ട്ടി​ക്കു​ന്ന വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

സൈ​നി​ക​രു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ഹാ​ക്ക​ർ​മാ​ർ ടെ​ല​ഗ്രാം ഗ്രൂ​പ്പു​ക​ൾ വ​ഴി​യാ​ണ് പ​ങ്കു​വെ​ച്ച​ത്. ത​ങ്ങ​ളു​ടെ "നി​രീ​ക്ഷ​ണ പാ​ട​വം" തെ​ളി​യി​ക്കാ​നാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​തെ​ന്നാ​ണ് ഹാ​ക്ക​ർ​മാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

സൈ​നി​ക​രു​ടെ വീ​ട്ടു​വി​ലാ​സ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത് അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച് വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ശ​ത്രു​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നോ ഭീ​ക​ര സം​ഘ​ട​ന​ക​ളി​ൽ നി​ന്നോ ഇ​വ​ർ​ക്ക് ഭീ​ഷ​ണി നേ​രി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സു​ര​ക്ഷാ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഇ​റാ​നു​മാ​യി ബ​ന്ധ​മു​ള്ള ഹാ​ക്ക​ർ ഗ്രൂ​പ്പാ​ണെ​ന്നാ​ണ് യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നീ​ക്കം.

യു​എ​സ് പ്ര​തി​രോ​ധ വ​കു​പ്പ് വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന സൈ​നി​ക​ർ​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​താ​യും സൈ​ബ​ർ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

International

ശത്രു പിടിക്കുമെന്നായാൽ പൊട്ടിത്തെറിച്ച് മരിക്കും; ഉത്തരകൊറിയൻ സൈനികരുടെ ധീരതയെ പ്രശംസിച്ച് കിം

പോ​​​ഗ്യാം​​​ഗ്: റ​​​ഷ്യ​​​ക്കു​​​വേ​​​ണ്ടി പോ​​​രാ​​​ട​​​വേ യു​​​ക്രെ​​​യ്ൻ സൈ​​​ന്യ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ഗ്ര​​​നേ​​​ഡ് പൊ​​​ട്ടി​​​ച്ചു ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സൈ​​​നി​​​ക​​​രെ പ്ര​​​ശം​​സി​​​ച്ച് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ൻ.

റ​​​ഷ്യ​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട സൈ​​​നി​​​ക​​​ർ​​​ക്കാ​​​യി സ്ഥാ​​​പി​​​ച്ച സ്മാ​​​ര​​​കം തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ചാ​​​വേ​​​റാ​​​യി മ​​​രി​​​ച്ച സൈ​​​നി​​​ക​​​ർ ഹീ​​​റോ​​​ക​​​ളാ​​​ണെ​​​ന്നു കിം ​​​കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ശ​​​ത്രു​​​സേ​​​ന​​​യു​​​ടെ പി​​​ടി​​​യി​​​ലാ​​​കു​​​മെ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്വ​​​യം മ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന സൈ​​​നി​​​ക ന​​​യം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്നാ​​​ണു കി​​​മ്മി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

റ​​​ഷ്യ​​​യി​​​ലേ​​​ക്ക് 15,000 സൈ​​​നി​​​ക​​​രെ​​​യാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ അ​​​യ​​​ച്ച​​​ത്. ഇ​​​തി​​​ൽ 6,000 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു.

റ​​​ഷ്യ​​​യി​​​ലെ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ആ​​​ന്ദ്രെ ബെ​​​ലു​​​സോ​​​വ്, പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്പീ​​​ക്ക​​​ർ വ്യാ​​​ച്ചെ​​​സ്‌​​​ലേ​​​വ് വോ​​​ളോ​​​ഡി​​​ൻ എ​​​ന്നി​​​വ​​​ർ സ്മാ​​​ര​​​ക ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

International

ശ​ത്രു​വി​ന് പി​ടി​കൊ​ടു​ക്ക​രു​ത്, സ്വ​യം പൊ​ട്ടി​ത്തെ​റി​ക്ക​ണം": യു​ക്രെ​യ്നി​ൽ പോ​രാ​ടു​ന്ന സൈ​നി​ക​ർ​ക്ക് ചാ​വേ​ർ നി​ർ​ദേ​ശം ന​ൽ​കി കിം ​ജോം​ഗ് ഉ​ൻ

പ്യോം​ഗ്‌​യാം​ഗ്: യു​ക്രെ​യ്നി​ൽ റ​ഷ്യ​ക്ക് വേ​ണ്ടി പോ​രാ​ടു​ന്ന ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​ർ യു​ദ്ധ​ക്ക​ള​ത്തി​ൽ വെ​ച്ച് ശ​ത്രു​ക്ക​ളു​ടെ പി​ടി​യി​ലാ​കാ​തി​രി​ക്കാ​ൻ സ്വ​യം ജീ​വ​നൊ​ടു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് സ്ഥി​രീ​ക​രി​ച്ച് ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ൻ. യു​ക്രെ​യ്നി​ൽ കൊ​ല്ല​പ്പെ​ട്ട ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​രു​ടെ സ്മ​ര​ണ​യ്ക്കാ​യി പ്യോം​ഗ്യാം​ഗി​ൽ നി​ർ​മി​ച്ച സ്മാ​ര​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് കിം ​ഈ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സ് കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ യു​ദ്ധ​ക്ക​ള​ത്തി​ൽ വെ​ച്ച് സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കാ​ൻ മ​ടി​ക്കാ​ത്ത സൈ​നി​ക​രെ കിം ​ജോം​ഗ് ഉ​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ്ര​ശം​സി​ച്ചു. യാ​തൊ​രു പ്ര​തി​ഫ​ല​വും പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണ് അ​വ​ർ വീ​ര​മൃ​ത്യു വ​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
2024-ൽ ​റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദ്‌​മി​ർ പു​ടി​നു​മാ​യി കിം ​ഒ​പ്പി​ട്ട പ്ര​തി​രോ​ധ ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ഏ​ക​ദേ​ശം 10,000-ത്തോ​ളം സൈ​നി​ക​രെ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ റ​ഷ്യ​യെ സ​ഹാ​യി​ക്കാ​ൻ അ​യ​ച്ച​ത്.

ഇ​തി​നോ​ട​കം ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​ർ യു​ക്രെ​യ്നി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പാ​ശ്ചാ​ത്യ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ക​ണ​ക്ക്. യു​ക്രെ​യ്ൻ സൈ​ന്യ​ത്തി​ന്‍റെ പി​ടി​യി​ലാ​യി യു​ദ്ധ​ത്ത​ട​വു​കാ​രാ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ചാ​വേ​റു​ക​ളാ​യി മ​രി​ക്കു​ന്ന​താ​ണെ​ന്ന ന​യ​മാ​ണ് ഉ​ത്ത​ര​കൊ​റി​യ പി​ന്തു​ട​രു​ന്ന​ത്. പി​ടി​യി​ലാ​യ ഒ​രു ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​നും യു​ക്രെ​യ്ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും നേ​ര​ത്തെ ത​ന്നെ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

 

International

പത്തു ലക്ഷം സൈനികരെ റിക്രൂട്ട് ചെയ്യാൻ ഇ​റാ​ൻ

ടെ​​​​ഹ്റാ​​​​ൻ: അ​​​​മേ​​​​രി​​​​ക്ക ക​​​​ര​​​​യു​​​​ദ്ധ​​​​ത്തി​​​​ന് ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന​​​​താ​​​​യു​​​​ള്ള അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ മു​​​​ന്നൊ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി ഇ​​​​റാ​​​​ൻ.

പ​​​​ത്തു​​​​ല​​​​ക്ഷം സൈ​​​​നി​​​​ക​​​​രെ അ​​​​ണി​​​​നി​​​​ര​​​​ത്തി അ​​​​മേ​​​​രി​​​​ക്ക​​​​യെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ഇ​​​​റാ​​​​ൻ ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​കയാണ്.

സൈ​​​​ന്യ​​​​ത്തി​​​​ൽ ചേ​​​​രാ​​​​ൻ യു​​​​വാ​​​​ക്ക​​​​ൾ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​യെ​​​​ത്തു​​​​ക​​​​യാ​​​​ണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

Kerala

ധീ​ര​ന്മാ​ർ​ക്ക് റെ​യി​ല്‍​വേ​യു​ടെ ആ​ദ​രം; മെ​ഡ​ല്‍ നേ​ടി​യ സൈ​നി​ക​ര്‍​ക്ക് ആ​ജീ​വ​നാ​ന്ത സൗ​ജ​ന്യ യാ​ത്ര

പ​​​ര​​​വൂ​​​ര്‍: രാ​​​ജ്യ​​​ത്തി​​​നാ​​​യി ധീ​​​ര​​​ത​​​യ്ക്കു​​​ള്ള മെ​​​ഡ​​​ലു​​​ക​​​ള്‍ നേ​​​ടി​​​യ സൈ​​​നി​​​ക​​​ര്‍​ക്ക് ആ​​​ജീ​​​വ​​​നാ​​​ന്ത സൗ​​​ജ​​​ന്യ റെ​​​യി​​​ല്‍​വേ യാ​​​ത്ര അ​​​നു​​​വ​​​ദി​​​ച്ച് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

സേ​​​ന മെ​​​ഡ​​​ല്‍ ജേ​​​താ​​​ക്ക​​​ള്‍​ക്കും അ​​​വ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ക​​​ള്‍​ക്കു​​​മാ​​​ണ് ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക. മെ​​​ഡ​​​ല്‍ ജേ​​​താ​​​ക്ക​​​ള്‍​ക്കൊ​​​പ്പം ഒ​​​രാ​​​ള്‍​ക്ക് കൂ​​​ടി സൗ​​​ജ​​​ന്യ​​​മാ​​​യി യാ​​​ത്ര ചെ​​​യ്യാ​​​മെ​​​ന്ന് പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ വൃ​​​ത്ത​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ച്ചു.

മ​​​ര​​​ണാ​​​ന​​​ന്ത​​​ര ബ​​​ഹു​​​മ​​​തി ല​​​ഭി​​​ച്ച​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍, അ​​​വ​​​രു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍​ക്കോ പ​​​ങ്കാ​​​ളി​​​ക്കോ ഈ ​​​ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത​​​യു​​​ണ്ട്. സ്വീ​​​ക​​​ര്‍​ത്താ​​​വ് മ​​​ര​​​ണ​​​സ​​​മ​​​യ​​​ത്ത് അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ മാ​​​ത്ര​​​മേ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍​ക്ക് ഈ ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കൂ. പ​​​ങ്കാ​​​ളി​​​ക​​​ള്‍​ക്ക് പു​​​ന​​​ര്‍​വി​​​വാ​​​ഹം ചെ​​​യ്യു​​​ന്ന​​​ത് വ​​​രെ​​​യാ​​​ണ് ആ​​​നു​​​കൂ​​​ല്യം തു​​​ട​​​രു​​​ക. ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ ഫ​​​സ്റ്റ് ക്ലാ​​​സ്, സെ​​​ക്ക​​​ന്‍​ഡ് എ​​​സി, എ​​​സി ചെ​​​യ​​​ര്‍ കാ​​​ര്‍ എ​​​ന്നി​​​വ​​​യി​​​ല്‍ ഈ ​​​ഇ​​​ള​​​വ് ല​​​ഭ്യ​​​മാ​​​കും.

ഇ​​​ത് കൂ​​​ടാ​​​തെ വി​​​ര​​​മി​​​ച്ച സൈ​​​നി​​​ക​​​ര്‍​ക്കും അ​​​ഗ്‌​​​നി​​​വീ​​​ര്‍​മാ​​​ര്‍​ക്കും റെ​​​യി​​​ല്‍​വേ​​​യി​​​ല്‍ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യും സൈ​​​ന്യ​​​വും സം​​​യു​​​ക്ത​​​മാ​​​യി ‘സ​​​ഹ​​​ക​​​ര​​​ണ ച​​​ട്ട​​​ക്കൂ​​​ട്’ എ​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു. വി​​​ര​​​മി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് സി​​​വി​​​ലി​​​യ​​​ന്‍ ജോ​​​ലി​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റം സു​​​ഗ​​​മ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​തി​​​ന്‍റെ ല​​​ക്ഷ്യം.

ഇ​​​ത​​​നു​​​സ​​​രി​​​ച്ച് റെ​​​യി​​​ല്‍​വേ​​​യി​​​ലെ ലെ​​​വ​​​ല്‍- ഒ​​​ന്ന് ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ 20 ശ​​​ത​​​മാ​​​ന​​​വും ലെ​​​വ​​​ല്‍- ര​​​ണ്ട് ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ 10 ശ​​​ത​​​മാ​​​ന​​​വും മു​​​ന്‍ സൈ​​​നി​​​ക​​​ര്‍​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. വി​​​ര​​​മി​​​ച്ച അ​​​ഗ്‌​​​നി​​​വീ​​​ര്‍​മാ​​​ര്‍​ക്കാ​​​യി ലെ​​​വ​​​ല്‍- ഒ​​​ന്നി​​​ല്‍ 10 ശ​​​ത​​​മാ​​​ന​​​വും ലെ​​​വ​​​ല്‍- ര​​​ണ്ടി​​​ല്‍ അ​​​ഞ്ച് ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് സം​​​വ​​​ര​​​ണം.

2024, 2025 വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​കെ 14,788 ത​​​സ്തി​​​ക​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു പു​​​റ​​​മെ, ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പോ​​​യി​​​ന്‍റ്സ്മാന്‍​മാ​​​രാ​​​യി മു​​​ന്‍ സൈ​​​നി​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും ഒ​​​മ്പ​​​ത് റെ​​​യി​​​ല്‍​വേ ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ല്‍ ആ​​​രം​​​ഭി​​​ച്ചു ക​​​ഴി​​​ഞ്ഞു.

International

കൊളംബിയയിൽ സൈനിക വിമാനം തകർന്ന് നിരവധി മരണം

ബൊഗോട്ട: കൊളംബിയയിൽ സൈനിക വിമാനം തകർന്ന് വീണ് നിരവധി സൈനികർ മരിച്ചു. 20 സൈനികരെ രക്ഷപ്പെടുത്തി. പെറു അതിർത്തിയോട് ചേർന്നാണ് വിമാനം തകർന്നു വീണത്.

പ്യൂർട്ടോ ലെഗുയിസാമോയിൽനിന്ന് പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായത്. 110 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. ഹെർക്കുലീസ് സി 130 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

പ്രതിരോധമന്ത്രി പെഡ്രോ സാഞ്ചസ് സംഭവം സ്ഥിരീകരിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സുരക്ഷാ സേനയിലെ സൈനികരെ വഹിച്ചുകൊണ്ട് പ്യൂർട്ടോ ലെഗുയിസാമോയിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനാപകടമുണ്ടായതെന്ന് സാഞ്ചസ് പറഞ്ഞു.

International

സം​ഘ​ർ​ഷം രൂ​ക്ഷം; താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ 40 പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: പാ​ക് - അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ദി​വ​സം പാ​ക്കി​സ്ഥാ​ൻ സൈ​ന്യം അ​ഫ്ഗാ​നി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യി താ​ലി​ബാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 40 പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു.

പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ 15 സു​ര​ക്ഷാ പോ​സ്റ്റു​ക​ൾ ത​ങ്ങ​ളു​ടെ സൈ​ന്യം പി​ടി​ച്ചെ​ടു​ത്ത​താ​യും താ​ലി​ബാ​ൻ വ​ക്താ​വ് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് അ​വ​കാ​ശ​പ്പെ​ട്ടു. ചി​ല പാ​ക്കി​സ്ഥാ​ൻ സൈ​നി​ക​രെ ജീ​വ​നോ​ടെ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും താ​ലി​ബാ​ൻ അ​റി​യി​ച്ചു.

താ​ലി​ബാ​ൻ ക​ര​സേ​നാ മേ​ധാ​വി ഖാ​രി ഫ​സി​ഹു​ദ്ദീ​ൻ ഫി​ത്ര​ത്ത് നേ​രി​ട്ടാ​ണ് അ​തി​ർ​ത്തി​യി​ലെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. നം​ഗ​ർ​ഹാ​ർ, കു​നാ​ർ പ്ര​വി​ശ്യ​ക​ളി​ലെ പാ​ക് സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളാ​ണ് താ​ലി​ബാ​ൻ ല​ക്ഷ്യ​മി​ട്ട​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ശ​ത്രു​വി​ന്‍റെ നീ​ക്ക​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ അ​ത്യാ​ധു​നി​ക ലേ​സ​ർ സം​വി​ധാ​ന​ങ്ങ​ൾ അ​തി​ർ​ത്തി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ശ​ത്രു സൈ​ന്യ​ത്തെ അ​നാ​യാ​സം ത​ക​ർ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും താ​ലി​ബാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് പാ​ക് അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

International

ബി​എ​ൽ​എ ആ​ക്ര​മ​ണം; പ​ത്ത് പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്ലാ​മാ​ബാ​ദ്: ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി (ബി​എ​ൽ​എ) ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ​ത്ത് പാ​ക് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച് ജി​ല്ല​ക​ളി​ലാ​യി പ​ന്ത്ര​ണ്ടി​ല​ധി​കം ഇ​ട​ങ്ങ​ളി​ലാ​ണ് ഒ​രേ സ​മ​യം ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ 37 ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പോ​രാ​ട്ട​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യ ഓ​പ്പ​റേ​ഷ​ൻ ഹെ​റോ​ഫ് ആ​രം​ഭി​ച്ച​താ​യി ബി​എ​ൽ​എ നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു. മാ​തൃ​രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പു​തി​യ ഘ​ട്ടം എ​ന്നാ​ണ് ബി​എ​ൽ​എ നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം.

സൈ​നി​ക സ്ഥാ​പ​ന​ങ്ങ​ളെ​യും പോ​ലീ​സി​നെ​യു​മാ​ണ് ബി​എ​ൽ​എ ല​ക്ഷ്യം വ​ച്ച​ത്. പ്ര​വി​ശ്യാ ത​ല​സ്ഥാ​ന​മാ​യ ക്വ​റ്റ​യ്ക്ക് പു​റ​മെ പാ​സ്‌​നി, മ​സ്‌​തൂം​ഗ്, നു​ഷ്കി, ഗ്വാ​ദ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. ക്വ​റ്റ​യി​ൽ മാ​ത്രം നാ​ലു പോ​ലീ​സു​കാ​ർ​ക്ക് ജീ​വ​ൻ ന​ഷ്‌​ട​മാ​യി.

അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ബി​എ​ൽ​എ​യു​ടെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പ്ര​വി​ശ്യ​യി​ലു​ട​നീ​ളം സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ സേ​നാ വി​ഭാ​ഗ​ങ്ങ​ളെ വി​ന്യ​സി​ച്ചു.

 

National

ഭീകരരുമായി ഏറ്റുമുട്ടൽ: ജമ്മുവിൽ ഏഴ് സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കാഷ്മീരിലെ കിശ്ത്വാഡിലുള്ള സോനാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് സൈനികർക്ക് പരുക്കേറ്റു. സേനയുടെ വൈറ്റ് നൈറ്റ് കോറും ജമ്മു കാഷ്മീർ പോലീസും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ നടപടികൾക്കിടെ ജയ്ഷെ മുഹമ്മദ് ഭീകരരിൽനിന്ന് വെടിവയ്പുണ്ടായത്.

ഭീകരർ ഗ്രനേഡുകൾ പ്രയോഗിച്ചപ്പോഴാണ് സൈനികർക്കു പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ വൈകിട്ട് അവസാനിച്ചു. 

ഈ വർഷം ജമ്മു മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കത്‌വ ജില്ലയിലെ ബില്ലവാർ പ്രദേശത്തെ കഹോഗിൽ ജനുവരി ഏഴിനും നജോട്ട് മേഖലയിൽ 13 നും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.

International

വെ​ന​സ്വേ​ല​യെ ആ​ക്ര​മി​ക്കാ​ൻ യു​എ​സ് ഉ​പ​യോ​ഗി​ച്ച​ത് 11 യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ, 150 വി​മാ​ന​ങ്ങ​ൾ, 15,000 സൈ​നി​ക​ർ

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​ന​സ്വേ​ല​യെ ആ​ക്ര​മി​ച്ച് പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ​യും ഭാ​ര്യ സീ​ലി​യ ഫ്ലോ​റെ​സി​നെ​യും പി​ടി​കൂ​ടാ​നാ​യി അ​മേ​രി​ക്ക ഒ​രു​ക്കി​യ​ത് വ​ൻ യു​ദ്ധ​സ​ന്നാ​ഹം.

വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലും 11 യു​ദ്ധ​ക്ക​പ്പ​ലു​ക​ളും എ​ഫ്–35 അ​ട​ക്കം 150 വി​മാ​ന​ങ്ങ​ളും 15000 സൈ​നി​ക​രെ​യു​മാ​ണ് ദൗ​ത്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. എ​ഫ്–35, എ​ഫ്–22 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, ബി–1 ​ബോം​ബ​റു​ക​ൾ എ​ന്നി​ങ്ങ​നെ 150 വി​മാ​ന​ങ്ങ​ൾ 20 താ​വ​ള​ങ്ങ​ളി​ൽ​നി​ന്നാ​യി ല​ക്ഷ്യ​ത്തി​ലേ​ക്കു പാ​ഞ്ഞു. 

യു​എ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്കാ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും കൃ​ത്യ​ത​യി​ലും ആ​സൂ​ത്ര​ണ​ത്തി​ലും ന​ട​ത്തി​പ്പി​ലും ഏ​റ്റ​വും മി​ക​ച്ച ദൗ​ത്യ​മാ​യി​രു​ന്നെ​ന്നും ജ​ന​റ​ൽ ഡാ​ൻ കെ​യ്ൻ പ​റ​ഞ്ഞു.

National

സോ​പോ​റി​ൽ സൈ​ന്യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന; ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു ഭീ​ക​ര​ർ പി​ടി​യി​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ സോ​പോ​റി​ൽ സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് ഭീ​ക​ര​ർ പി​ടി​യി​ൽ. മാ​സ്ബ​ഗി​ലെ മൊ​ഹ​ല്ല തൗ​ഹീ​ദ് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഷ​ബീ​ർ അ​ഹ​മ്മ​ദ് ന​ജാ​ർ, ബ്രാ​ത്ത് സോ​പോ​റി​ൽ താ​മ​സി​ക്കു​ന്ന ഷ​ബീ​ർ അ​ഹ​മ്മ​ദ് മി​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മോ​മി​നാ​ബാ​ദി​ലെ സാ​ദി​ഖ് കോ​ള​നി​യി​ൽ പോ​ലീ​സും സി​ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഭീ​ക​ര​ർ പി​ടി​യി​ലാ​യ​ത്. പ്ര​ദേ​ശ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന പ്ര​ത്യേ​ക ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യ്ക്കി​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​രു​വ​രെ​യും സു​ര​ക്ഷാ സേ​ന പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് ഒ​രു പി​സ്റ്റ​ൾ, മാ​ഗ​സി​ൻ, ര​ണ്ട് ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ൾ എ​ന്നി​വ​യും മ​റ്റ് ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പ്ര​ദേ​ശ​ത്തെ ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് സു​ര​ക്ഷാ സേ​ന​യു​ടെ വി​ല​യി​രു​ത്ത​ൽ.

International

പാ​ക്കി​സ്ഥാ​ൻ സൈ​നി​ക​ർ​ക്കു നേ​രെ ആ​ക്ര​മ​ണം; ഏ​ഴ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്ലാ​മാ​ബാ​ദ്: അ​ഫ്‌​ഗാ​നി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ ചാ​വേ​ർ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ഏ​ഴ് പാ​ക്കി​സ്ഥാ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. 13 സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. തെ​ഹ്‌​രീ​ക്-​ഇ-​താ​ലി​ബാ​ൻ പാ​ക്കി​സ്ഥാ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

വ​ട​ക്ക​ൻ വാ​രി​സ്ഥാ​നി​ലെ പാ​ക് സൈ​നി​ക ക്യാ​ന്പി​നോ​ട് ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​തി​ൽ 13 സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച വാ​ഹ​നം സൈ​നി​ക ക്യാ​ന്പി​ലേ​ക്ക് ഭീ​ക​ര​ൻ ഓ​ടി​ച്ചു​ക​യ​റ്റി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ക്യാ​ന്പി​ലേ​ക്ക് ക​ട​ന്നു​ക​യ​റി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് പാ​ക്കി​സ്ഥാ​ൻ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച കാ​ബൂ​ളി​ൽ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തി​രു​ന്നു.

Kerala

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് ആ​ർ​മി സ്റ്റാ​ഫ് (സ്ട്രാ​റ്റ​ജി) ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ് വ്യ​ക്ത​മാ​ക്കി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ സൈ​നി​ക മേ​ധാ​വി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​സാ​ധാ​ര​ണ​മാ​യ മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ന്‍റെ ന​ഷ്ട​ത്തി​ന്‍റെ വ്യാ​പ്തി വ്യ​ക്ത​മാ​ണ്. മേ​യ് ഒ​മ്പ​തി​നും 10നും ​ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ഒ​ന്നി​ല​ധി​കം വ്യോ​മ​താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യും അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചു.

പാ​ക്കി​സ്ഥാ​ൻ ഡ്രോ​ണു​ക​ൾ നി​ര​ന്ത​രം ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പാ​ക് വ്യോ​മ​താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ച്ച​ത്. പാ​ക്കി​സ്ഥാ​ന്‍റെ 11 വ്യോ​മ​താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

എ​ട്ട് വ്യോ​മ​താ​വ​ള​ങ്ങ​ൾ, മൂ​ന്ന് ഹാം​ഗ​റു​ക​ൾ, നാ​ല് റ​ഡാ​റു​ക​ൾ എ​ന്നി​വ ത​ക​ർ​ത്തു. ഒ​രു സി-130 ​വി​മാ​നം, ഒ​രു എ​ഇ​ഡ​ബ്ല്യു​സി വി​മാ​ന​വും, അ​ഞ്ച് യു​ദ്ധ​വി​മാ​ന​ങ്ങ​ളും ത​ക​ർ​ത്തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

കു​പ്‌​വാ​ര​യി​ല്‍ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി സൈ​ന്യം; ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ സൈ​ന്യ​വും നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ‌. ര​ണ്ടു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. കു​പ്‌​വാ​ര​യി​ലെ മ​ച്ചി​ല്‍, ദു​ദ്‌​നി​യാ​ല്‍ സെ​ക്ട​റു​ക​ളി​ലാ​യി നി​യ​ന്ത്ര​ണ​രേ​ഖ വ​ഴി ക​ശ്മീ​രി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​നു​ള്ള ഭീ​ക​ര​വാ​ദി​ക​ളു​ടെ ശ്ര​മ​മാ​ണ് സു​ര​ക്ഷാ​സേ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മ​ച്ചി​ല്‍ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്കം സൈ​ന്യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് സൈ​നി​ക ന​ട​പ​ടി തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​തേ​യു​ള്ളൂ​വെ​ന്ന് എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

രാ​ജൗ​രി ജി​ല്ല​യി​ലെ ബീ​ര​ൻ​തു​ബ് മേ​ഖ​ല​യി​ൽ ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സി​ന്‍റെ സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പും (എ​സ്ഒ​ജി) ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ സം​ഭ​വം.

അ​തേ​സ​മ​യം, മ​റ്റൊ​രു സം​ഭ​വ​ത്തി​ല്‍ ദു​ദ്‌​നി​യാ​ല്‍ സെ​ക്ട​റി​ല്‍ നി​ര​വ​ധി സ്‌​ഫോ​ട​ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സൈ​നി​ക ന​ട​പ​ടി​ക​ള്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

International

താ​ലി​ബാ​ൻ ആ​ക്ര​മ​ണം; 58 പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: ബെ​ഹ്‌​രാം​പു​ർ ജി​ല്ല​യി​ലെ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ താ​ലി​ബാ​ൻ ന​ട​ത്തി​യ മി​ന്ന​ൽ ആ​ക്ര​മ​ണ​ത്തി​ൽ 58 പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. 30ലേ​റെ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കാ​ബൂ​ളി​ലെ സ്‌​ഫോ​ട​ന​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ പാ​ക്കി​സ്ഥാ​നാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഒ​രു ആ​ക്ര​മ​ണ​ത്തി​നും ഉ​ത്ത​രം​കി​ട്ടാ​തെ പോ​കി​ല്ലെ​ന്നും താ​ലി​ബാ​ൻ വ​ക്താ​വ് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് പ​റ​ഞ്ഞു. ഏ​റ്റു​മു​ട്ട​ലി​ൽ 20 അ​ഫ്ഗാ​ൻ സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ഫ്ഗാ​നി​സ്ഥാ​ന് ഞ​ങ്ങ​ളു​ടെ ക​ര, വ്യോ​മ അ​തി​ർ​ത്തി​ക​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. അ​തി​നാ​ൽ ഒ​രു ആ​ക്ര​മ​ണ​ത്തി​നും മ​റു​പ​ടി ന​ൽ​കാ​തി​രി​ക്കി​ല്ല.

പാ​ക്കി​സ്ഥാ​ൻ അ​വ​രു​ടെ രാ​ജ്യ​ത്ത് ഒ​ളി​ച്ചി​രി​ക്കു​ന്ന ഐ​എ​സ് അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കു​ക​യോ ഇ​സ്‌​ളാ​മി​ക് എ​മി​റേ​റ്റി​ന് കൈ​മാ​റു​ക​യോ ചെ​യ്യ​ണം. അ​ഫ്ഗാ​നി​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ ലോ​ക​ത്തെ പ​ല​രാ​ജ്യ​ങ്ങ​ൾ​ക്കും ഐ​എ​സ് ഒ​രു ഭീ​ഷ​ണി​യാ​ണെ​ന്ന് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം അ​തി​ർ​ത്തി​യി​ൽ രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. പാ​ക്കി​സ്ഥാ​ന്‍റെ പോ​സ്റ്റു​ക​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും 25 പോ​സ്‌​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തെ​ന്നും അ​ഫ്ഗാ​ൻ അ​ധി​കൃ​ത​ർ വ്യക്തമാക്കി.

National

ല​ഡാ​ക്ക് ശാ​ന്ത​മാ​കു​ന്നു; നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​മെ​ന്ന് സൂ​ച​ന ന​ല്കി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട് ല​ഡാ​ക്കി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി ഉ​ട​ൻ പൂ​ർ​വ​സ്ഥി​തി​യി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു​ത​വ​ണ ഇ​ള​വ് വ​രു​ത്തി​യി​രു​ന്നു. ല​ഡാ​ക്ക് ത​ല​സ്ഥാ​ന​മാ​യ ലേ​യി​ൽ നാ​ലു മ​ണി​ക്കൂ​റാ​ണ് ക​ർ​ഫ്യൂ​വി​ൽ ഇ​ള​വു ന​ല്കി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി​രു​ന്നു ഇ​ള​വ്. ശ​നി​യാ​ഴ്ച അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ല്ല. പോ​ലീ​സും പാ​രാ​മി​ലി​ട്ട​റി സേ​ന​ക​ളും പ​ട്രോ​ളിം​ഗ് ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം അ​റ​സ്റ്റി​ലാ​യ സ​മ​ര നേ​താ​വ് വാം​ഗ് ചു​ക് പാ​ക് പൗ​ര​നു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തി​ന് തെ​ളി​വു​ണ്ടെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​ർ ത​മ്മി​ൽ ആ​ശ​യ വി​നി​മ​യം ന​ട​ന്നു​വെ​ന്നാ​ണ് പോ​ലീ​സും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വാം​ഗ് ചു​കി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ല​ഡാ​ക്ക് പോ​ലീ​സ് മേ​ധാ​വി എ​സ്.​ഡി. സിം​ഗ് ജാം​വാ​ൾ പ​റ​ഞ്ഞു. നാ​ലു​പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​നി​ട​യാ​ക്കി​യ പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്നി​ലെ പ്ര​ധാ​ന​വ്യ​ക്തി വാം​ഗ് ചു​കാ​ണെ​ന്നും ജാം​വാ​ൾ പ​റ​ഞ്ഞു.

വാം​ഗ് ചു​കി​നെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്താ​യി​രു​ന്നെ​ന്ന് യൂ​ട്യൂ​ബ് പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സി​ലാ​കും.

വി​ദേ​ശ സം​ഭാ​വ​ന, എ​ഫ്‌​സി‌​ആ​ർ‌​എ ലം​ഘ​നം എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. വാം​ഗ് ചു​കി​ന്‍റെ ചി​ല വി​ദേ​ശ സ​ന്ദ​ർ​ശ​ന​ങ്ങ​ളും സം​ശ​യ​നി​ഴ​ലി​ലാ​ണെ​ന്നും പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. വാം​ഗ് ചു​ക് ന​ട​ത്തി​വ​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തേ​ക്ക് അ​യ​ച്ച പാ​ക് ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​വും അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ വാം​ഗ് ചു​ക് രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ലെ ജ​യി​ലി​ലാ​ണു​ള്ള​ത്.

National

കാ​ഷ്മീ​രി​ൽ ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ; ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു, സൈ​നി​ക​ന് പ​രി​ക്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ലു​ള്ള ഗു​ദ്ദാ​ർ വ​ന​മേ​ഖ​ല​യി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ൽ ശ​ക്ത​മാ​യ ഏ​റ്റു​മു​ട്ട​ൽ. ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യ​ത്തി​ലെ ജൂ​നി​യ​ർ ക​മ്മി​ഷ​ൺ​ഡ് ഓ​ഫി​സ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​വി​ടെ ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. വ​ന​മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ന്യ​വും സി​ആ​ർ​പി​എ​ഫും പോ​ലീ​സും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്.

ര​ണ്ടോ മൂ​ന്നോ ഭീ​ക​ര​ർ ഇ​പ്പോ​ഴും വ​ന​മേ​ഖ​ല​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് വി​വ​രം. സ്ഥ​ല​ത്തേ​ക്ക് കൂ​ടു​ത​ൽ സൈ​നി​ക​രെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. പ​രി​ക്കേ​റ്റ സൈ​നി​ക​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യാ​ണ് വി​വ​രം.

National

ഓ​പ്പ​റേ​ഷ​ൻ മ​ഹാ​ദേ​വ്: കാ​ഷ്മീ​രി​ൽ മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ച് സൈ​ന്യം, മ​രി​ച്ച​വ​രി​ൽ പ​ഹ​ൽ​ഗാം ഭീ​ക​ര​രും

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​ന്യം ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ മ​ഹാ​ദേ​വി​ൽ മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ശ്രീ​ന​ഗ​റി​ലെ മൗ​ണ്ട് മ​ഹാ​ദേ​വി​ന് സ​മീ​പ​മു​ള്ള ലി​ഡ്വാ​സി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ര​ണ്ടു​പേ​ർ പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണെ​ന്നാ​ണ് സൂ​ച​ന.

'ഓ​പ്പ​റേ​ഷ​ന്‍ മ​ഹാ​ദേ​വ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സൈ​നി​ക ന​ട​പ​ടി​ക്ക് തു​ട​ക്കം​കു​റി​ച്ച​താ​യി സൈ​ന്യ​ത്തി​ന്‍റെ ചി​നാ​ര്‍ കോ​ര്‍​പ്‌​സ് എ​ക്‌​സ് പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി.

ര​ണ്ട് ദി​വ​സം മു​മ്പ് ഡാ​ച്ചി​ഗാം വ​ന​ത്തി​ൽ സൈ​ന്യം സം​ശ​യാ​സ്പ​ദ​മാ​യ ഒ​രു സം​ഭാ​ഷ​ണം ട്രാ​ക്ക് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് സൈ​ന്യ​വും ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സും സി​ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യി മു​ല്‍​നാ​ര്‍ മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് നീ​ങ്ങി​യ​ത്.

മ​റ്റൊ​രു ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട ഭീ​ക​ര​രാ​ണ് വ​ധി​ക്ക​പ്പെ​ട്ട​തെ​ന്ന് സേ​നാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്തേ​ക്ക് കൂ​ടു​ത​ൽ സൈ​ന്യ​ത്തെ അ​യ​ച്ച​താ​യും ഭീ​ക​ര​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up