Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Summer Rains

വേ​ന​ൽമ​ഴ​യി​ലെ കൃ​ഷി​നാ​ശം; ന​ഷ്‌ടപ​രി​ഹാ​രം 2.19 കോ​ടി

ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ന​​​ൽ​​മ​​​ഴ​​​യി​​​ലും ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​ലും വി​​​ള​​​ക​​​ൾ​​​ക്കു നാ​​​ശ​​​ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ച 2,359 ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 2,19,42,206 രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി ന​​​ല്കും. 2026 ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ മേ​​​യ് 31 വ​​​രെ​​യു​​​ള്ള നാ​​​ശ​​​ന​​​ഷ്ട​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കാ​​​ണി​​​ത്. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ 164.237 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ കാ​​​ർ​​​ഷി​​​ക​​വി​​​ള​​​ക​​​ൾ​​​ക്കു നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യി കാ​​​ണി​​​ച്ച് 2442 പേ​​​ർ അ​​​പേ​​​ക്ഷ ന​​​ല്കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും 108.663 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ 2,359 ക​​​ർ​​​ഷ​​​ക​​​രു​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ നാ​​​ശ​​​ന​​​ഷ്ടം എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലാ​​​ണ്. 654 ക​​​ർ​​​ഷ​​​ക​​​രു​​​ടെ 31.178 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ വി​​​ള​​​ക​​​ളാ​​​ണ് ന​​​ശി​​​ച്ച​​​ത്. ഇ​​​വ​​​ർ​​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 60,12,949 രൂ​​​പ ന​​​ല്കും. തൊ​​​ട്ട​​​ടു​​​ത്ത് വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യാ​​​ണ്. ഇ​​​വി​​​ടെ 24.988 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ 271 ക​​​ർ​​​ഷ​​​ക​​​രു​​​ടെ കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ളാ​​​ണ് ന​​​ശി​​​ച്ച​​​ത്. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 59,49,537 രൂ​​​പ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ 16.565 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ​​​ക്കാ​​​ണ് നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​ത്. ജി​​​ല്ല​​​യി ലെ 407 ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​യി​​​ന​​​ത്തി​​​ൽ 27,76,150 രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ 232 ക​​​ർ​​​ഷ​​​ക​​​രു​​​ടെ 9.614 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ കൃ​​​ഷി​​​യാ​​​ണ് ന​​​ശി​​​ച്ച​​​ത്. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 21,19,934 രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ 161 ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 10,33,770 രൂ​​​പ​​​യും ന​​​ല്കും.

ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യി​​​ലും കാ​​​റ്റി​​​ലും വാ​​​ഴ, റ​​​ബ​​​ർ, തെ​​​ങ്ങ്, നെ​​​ല്ല്, ക​​​മു​​​ക്, കു​​​രു​​​മു​​​ള​​​ക്, പ​​​ച്ച​​​ക്ക​​​റി, മ​​​ര​​​ച്ചീ​​​നി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ​​​ക്കാ​​​ണ് നാ​​​ശ​​​ന​​​ഷ്ടം ഉ​​​ണ്ടാ​​​യ​​​ത്. വാ​​​ഴ​​കൃ​​​ഷി​​​ക്കാ​​​ണ് വ​​​ലി​​​യ നാ​​​ശ​​​ന​​​ഷ്ടം. വി​​​ല​​​യി​​​ടി​​​വും ഉ​​​ത്പാ​​​ദ​​​ന​​​ത്ത​​​ക​​​ർ​​​ച്ച​​​യും സൃ​​​ഷ്ടി​​​ച്ച ക​​​ന​​​ത്ത ന​​​ഷ്ടം അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ പാ​​​ട്ട​​​ത്തി​​​നെ​​​ടു​​​ത്തും വാ​​​യ്പ​​​യെ​​​ടു​​​ത്തും കൃ​​​ഷി ചെ​​​യ്ത​​​വ​​​രാ​​​ണ് മ​​​ഴ​​​യി​​​ലും കാ​​​റ്റി​​​ലും ക​​​ടു​​​ത്ത ദു​​​രി​​​ത​​​ത്തി​​​ലാ​​​യ​​​ത്.

Kerala

വേ​ന​ൽമ​ഴ; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം സം​സ്ഥാ​ന​ത്ത് വേ​ന​ൽമ​ഴ വീ​ണ്ടും ശ​ക്തി​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ന​ല്ല മ​ഴ ല​ഭി​ക്കു​ന്ന​താ​യാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ വേ​ന​ൽമ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.

12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ന്നും പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നാ​ളെ​യും ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

വേ​ന​ൽമ​ഴ ശ​ക്തി​പ്പെ​ട്ടെ​ങ്കി​ലും പ​ക​ൽ​ച്ചൂ​ടി​ന് ഇ​ന്ന​ലെ​യും കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 39.3 ഡി​ഗ്രി സെ​ൽ​ഷസ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി. മി​ക്ക ജി​ല്ല​ക​ളി​ലും പ​ക​ൽ താ​പ​നി​ല 36 ഡി​ഗ്രി​ക്കു മു​ക​ളി​ൽ തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം ഒ​രി​ട​ത്തും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടി​ല്ല.

Kerala

വേ​ന​ൽമ​ഴ പെ​യ്തിട്ടും പ​ക​ൽ​ച്ചൂ​ടി​ന് ശ​മ​ന​മില്ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ല മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും വേ​​​​ന​​​​ൽ​​​മ​​​​ഴ പെ​​​​യ്തുതു​​​​ട​​​​ങ്ങി​​​​യി​​​​ട്ടും പ​​​​ക​​​​ൽ​​​​ച്ചൂ​​​​ടി​​​​ന് ശ​​​​മ​​​​ന​​​​മാ​​​​കു​​​​ന്നി​​​​ല്ല. പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ​​​​യും കൂ​​​​ടി​​​​യ പ​​​​ക​​​​ൽ താ​​​​പ​​​​നി​​​​ല 39.9 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

ക​​​​ണ്ണൂ​​​​രി​​​​ലും കോ​​​​ഴി​​​​ക്കോ​​​​‌ട്ടും 37.2 ഡി​​​​ഗ്രി​​​​യും വെ​​​​ള്ളാ​​​​നി​​​​ക്ക​​​​ര​​​​യി​​​​ൽ 37 ഡി​​​​ഗ്രി​​​​യും കൊ​​​​ച്ചി​​​​യി​​​​ൽ 36.1 ഡി​​​​ഗ്രി​​​​യും പു​​​​ന​​​​ലൂ​​​​രി​​​​ൽ 37.6 ഡി​​​​ഗ്രി​​​​യും കോ​​​​ട്ട​​​​യ​​​​ത്ത് 36.6 ഡി​​​​ഗ്രി​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് 35 ഡി​​​​ഗ്രി​​​​യും ചൂ​​​​ട് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു.

അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ന്നു മു​​​​ത​​​​ൽ പ​​​​ക​​​​ൽ​​​​ച്ചൂ​​​​ട് കു​​​​റ​​​​ഞ്ഞുതു​​​​ട​​​​ങ്ങു​​​​മെ​​​​ന്നാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണകേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. വ​​​​യ​​​​നാ​​​​ട്, ഇ​​​​ടു​​​​ക്കി ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന ഉ​​​​യ​​​​ർ​​​​ന്ന താ​​​​പ​​​​നി​​​​ല മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ഇ​​​​ന്ന​​​​ലെ​​​​യോ​​​​ടെ പി​​​​ൻ​​​​വ​​​​ലി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ല മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​യ വേ​​​​ന​​​​ൽ മ​​​​ഴ ല​​​​ഭി​​​​ച്ചുതു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ വ​​​​രുംദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ത്തു​​​​ന്ന പ​​​​ക​​​​ൽ​​​​ച്ചൂ​​​​ടി​​​​ന് ശ​​​​മ​​​​ന​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് നി​​​​ല​​​​വി​​​​ലെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

Kerala

അത്യുഷ്ണം തുടരും, വേനൽമഴ കുറയും

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു വേ​​​ന​​​ൽ മ​​​ഴ കു​​​റ​​​ഞ്ഞ​​​തോ​​​ടെ അ​​​ത്യു​​​ഷ്ണം തു​​​ട​​​രും. മാ​​​ർ​​​ച്ച് മു​​​ത​​​ൽ ഏ​​​പ്രി​​​ൽ 18 വ​​​രെ കി​​​ട്ടേ​​​ണ്ട വേ​​​ന​​​ൽ മ​​​ഴ​​​യി​​​ൽ വ​​​ലി​​​യ കു​​​റ​​​വു​​​ണ്ടാ​​​യ​​​താ​​​ണ് ചൂ​​​ട് കൂ​​​ടു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മെ​​​ന്നു കൊ​​​ച്ചി ശാ​​​സ്ത്ര-​​​സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല റ​​​ഡാ​​​ർ ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ ശാ​​​സ്ത്ര​​​ജ്ഞ​​​ൻ ഡോ. ​​​എം.​​​ജി. മ​​​നോ​​​ജ് പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും വേ​​​ന​​​ൽ മ​​​ഴ കാ​​​ര്യ​​​മാ​​​യി ല​​​ഭി​​​ക്കി​​​ല്ല.

രാ​​​ത്രി​​​ സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ ചൂ​​​ട് വ​​​ർ​​​ധി​​​ക്കും. ശ​​​രാ​​​ശ​​​രി താ​​​പ​​​നി​​​ല​​​യേ​​​ക്കാ​​​ൾ ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്നു ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് വ​​​രെ അ​​​ന്ത​​​രീ​​​ക്ഷ താ​​​പ​​​നി​​​ല ഉ​​​യ​​​രു​​​ന്നു​​​ണ്ടെ​​​ന്നും ഡോ. ​​​മ​​​നോ​​​ജ് പ​​​റ​​​ഞ്ഞു.

ചൂ​​​ട് കൂ​​​ടാ​​​നു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ൾ

  • ഏ​​​പ്രി​​​ലി​​​ൽ സൂ​​​ര്യ​​​ൻ ഉ​​​ച്ച​​​സ്ഥാ​​​യി​​​യി​​​ലാ​​​യ​​​തി​​​നാ​​​ൽ തീ​​​വ്ര​​​ത കു​​​റ​​​യാ​​​തെ​​​യാ​​​ണ് സൂ​​​ര്യ​​​ര​​​ശ്മി​​​ക​​​ൾ താ​​​ഴേ​​​ക്കു പ​​​തി​​​ക്കു​​​ന്ന​​​ത്.
  • സൂ​​​ര്യ​​​പ്ര​​​കാ​​​ശ​​​ത്തി​​​ലെ അ​​​ൾ​​​ട്രാ​​​വ​​​യ​​​ല​​​റ്റ് ര​​​ശ്മി​​​ക​​​ളു​​​ടെ തോ​​​തി​​​ലു​​​ള്ള വ​​​ർ​​​ധ​​​ന
  • വ​​​ലി​​​യൊ​​​രു ഭാ​​​ഗം തീ​​​ര​​​പ്ര​​​ദേ​​​ശ​​​മാ​​​യ സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ച്ച​​​യാ​​​കാ​​​റാ​​​കു​​​മ്പോ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന ക​​​ട​​​ൽ​​​ക്കാ​​​റ്റി​​​ൽ ഈ​​​ർ​​​പ്പം കൂ​​​ടു​​​ത​​​ലാ​​​യി​​​രി​​​ക്കും. അ​​​ന്ത​​​രീ​​​ക്ഷ ഈ​​​ർ​​​പ്പം കൂ​​​ടി​​​യാ​​​ൽ നീ​​​രാ​​​വി​​​യി​​​ൽ ലീ​​​ന​​​താ​​​പ​​​മു​​​ണ്ടാ​​​കും. ഇ​​​തു ശ​​​രീ​​​ര​​​ത്തി​​​ലേ​​​ക്ക് അ​​​ടി​​​ക്കു​​​മ്പോ​​​ൾ ചൂ​​​ട് കൂ​​​ടും
  • പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ലെ കാ​​​ലാ​​​വ​​​സ്ഥ​​​യെ​​​യും മ​​​ണ്‍സൂ​​​ണി​​​നെ​​​യും സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന എ​​​ല്‍നി​​​നോ പ്ര​​​തി​​​ഭാ​​​സം ന്യൂ​​​ട്ര​​​ലാ​​​യ അ​​​വ​​​സ്ഥ​​​യി​​​ല്‍ തു​​​ട​​​രു​​​ന്ന​​​ത്.
  • മ​​​ധ്യേ​​​ന്ത്യ മു​​​ത​​​ൽ തെ​​​ക്കേ ഇ​​​ന്ത്യ വ​​​രെ ര​​​ണ്ടു മു​​​ത​​​ൽ അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ ഘ​​​ടി​​​കാ​​​ര ദി​​​ശ​​​യി​​​ൽ മേലെനി​​​ന്ന് താ​​​ഴോ​​​ട്ടാ​​​ണ് വാ​​​യു ക​​​റ​​​ങ്ങു​​​ന്ന​​​ത്. ഇ​​​ത് ചൂ​​​ട് വ​​​ർ​​​ധി​​​പ്പി​​​ക്കും
  • ന​​​ഗ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കോ​​​ൺ​​​ക്രീ​​​റ്റ്, ടാ​​​ർ റോ​​​ഡു​​​ക​​​ളു​​​ടെ വി​​​സ്തൃ​​​തി വ​​​ർ​​​ധി​​​ക്കു​​​ക​​​യും സ്വാ​​​ഭാ​​​വി​​​ക വ​​​ന​​​ങ്ങ​​​ൾ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ചൂ​​​ട് ത​​​ങ്ങി​​​നി​​​ൽ​​​ക്കു​​​ന്നു.

District News

വേ​ന​ല്‍​മ​ഴ​യി​ല്‍ വ്യാപക നാ​ശ​ന​ഷ്ടം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ വേ​ന​ല്‍​മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക കൃ​ഷി​നാ​ശം. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലെ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ളും വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞു​വീ​ണു. സീ​ത​ത്തോ​ട്ടി​ല്‍ കൊ​ച്ചു​കോ​യി​ക്ക​ലി​ല്‍ അ​ടി​മ​ണ്ണ് ഇ​ള​കി കൂ​റ്റ​ന്‍ പാ​റ വീ​ട്ടി​നു​ള്ളി​ല്‍ പ​തി​ച്ചു. നാ​ലാം ബ്ലോ​ക്കി​ല്‍ വാ​ലു​പ​റ​മ്പി​ല്‍ അ​നി​താ രാ​ജീ​വി​ന്‍റെ വീ​ടി​നാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

ഇ​ല​ന്തൂ​രി​ല്‍ ഇ​ന്ന​ലെ വീ​ശി​യ​ടി​ച്ച കാ​റ്റ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി. ബ്ലോ​ക്ക്പ​ടി ജം​ഗ്ഷ​നു സ​മീ​പം മ​രം വീ​ഴു​ക​യും ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.

പ​മ്പ്ഹൗ​സി​നു സ​മീ​പം തേ​ക്കും പോ​സ്റ്റും ഒ​ടി​ഞ്ഞു വീ​ണു. പ​തി​മൂ​ന്നാം വാ​ര്‍​ഡി​ലെ മു​ട്ട​ത്തി​ല്‍ ഭാ​ഗ​ത്ത് വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ഴു​ക​യും പോ​സ്റ്റ് ഒ​ടി​യു​ക​യും ചെ​യ്തു. ടി​കെ റോ​ഡി​ലും മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

മൂ​ന്നാം വാ​ര്‍​ഡി​ലെ മു​ര​ളീ​ഭ​വ​ന​ത്തി​ല്‍ മു​ര​ളീ​ധ​ര​ന്‍, കി​ഴ​ക്കേ​തി​ല്‍ മേ​ച്ചി​ലോ​ട്ട് വീ​ട്ടി​ല്‍ സ​ലി​ജ എ​ന്നി​വ​രു​ടെ വീ​ട്ടി​ലെ ഓ​ടു​ക​ള്‍ കാ​റ്റ​ത്തു പ​റ​ന്നു​പോ​യി.

കോ​യി​ക്ക​ലേ​ത്ത് കെ. ​ജി ഏ​ബ്ര​ഹാ​മി​ന്‍റെ വാ​ഴ​ക​ള്‍ ന​ശി​ച്ചു. ഭാ​ര്‍​ഗ​വീ​നി​ല​യം സു​കു​മാ​ര​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് തെ​ങ്ങ് വീ​ണു. വി​ള​വെ​ടു​ക്കാ​റാ​യ ക​പ്പ​യും ന​ശി​ച്ചു.നാ​ര​ങ്ങാ​ന​ത്ത് ആ​ലു​ങ്ക​ല്‍, തെ​ക്കേ​ഭാ​ഗം, വ​ലി​യ​കു​ളം, ക​ണ​മു​ക്ക്, ക​ട​മ്മ​നി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ഴ​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​ച്ചു.

തി​രു​വ​ല്ല​യി​ലും വ്യാ​പ​ക നാ​ശം

തി​രു​വ​ല്ല: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ്യാ​പ​ക​നാ​ശം. വൈ​ദ്യു​തി വി​ത​ര​ണം പ​ല​യി​ട​ത്തും നി​ല​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​മാ​ണ് ഒ​രു മ​ണി​ക്കൂ​റോ​ളം ശ​ക്ത​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റ് ക​ന​ത്ത​നാ​ശം വി​ത​ച്ച​ത്.
കാ​വും​ഭാ​ഗം - ഇ​ടി​ഞ്ഞി​ല്ലം റോ​ഡി​ല്‍ അ​ഴി​യിട​ത്തു​ചി​റ​യ്ക്കു സ​മീ​പം ആ​ഞ്ഞി​ലി​മ​രം ത​ട്ടു​ക​ട​യ്ക്കു മു​ക​ളി​ലേ​ക്കു വീ​ണ് നാ​ശം​വി​ത​ച്ചു. കു​ഴി​വേ​ലി​പ്പു​റം പു​ല്ലാ​ട്ട് ക​ലു​ങ്കി​ന് സ​മീ​പം റോ​ഡി​ന് കു​റു​കെ മ​രം​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വി​ത​ര​ണ​വും താ​റു​മാ​റാ​യി.

നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തി​ല്‍ വൈ​ക്ക​ത്തി​ല്ലം - കോ​ച്ചാ​രി​മു​ക്കം റോ​ഡി​ല്‍ പ​ന​മ​രം വീ​ണ് വൈ​ദ്യു​തി​യും ഗ​താ​ഗ​ത​വും നി​ല​ച്ചു. സ​മീ​പ​ത്ത് മാ​മ്മൂ​ട്ടി​ല്‍ പ​ടി - പെ​രി​ങ്ങ​ര റോ​ഡി​ല്‍ പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണു. ഇ​വി​ടെ മ​ര​ങ്ങ​ളും റോ​ഡി​നു കു​റു​കെ വീ​ണ​തി​നേ ത്തു​ട​ര്‍​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നി​ര​വ​ധി വാ​ഴ​ക​ളും മ​ര​ച്ചീ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ളും ന​ശി​ച്ചു. പ​ല​പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രി​വൈ​കി​യും ഗ​താ​ഗ​തം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ല്ല - കാ​യം​കു​ളം റോ​ഡി​ല്‍ പാ​ലി​യേ​ക്ക​ര പ​ള്ളി​ക്കു സ​മീ​പം റോ​ഡി​ലേ​ക്ക് മ​രം​വീ​ണ് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രു​ന്നു.

ഫ​യ​ര്‍​ഫോ​ഴ്‌​സ്, കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​മാ​യി ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. ഇ​ന്ന​ലെ വൈ​കി​യും പ​ല സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​വാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല


പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലും ആ​ശ​ങ്ക

തി​രു​വ​ല്ല: വേ​ന​ല്‍​മ​ഴ തു​ട​രു​ന്ന​ത് അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ നെ​ൽക​ര്‍​ഷ​ക​രു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടി. കൊ​യ്ത്ത് പൂ​ര്‍​ണ​മാ​കാ​ത്ത​തും നെ​ല്ല് സം​ഭ​ര​ണം ന​ട​ക്കാ​ത്ത​തു​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ഏ​റെ​യും. കൊ​യ്ത്തു ന​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ പാ​ട​ത്ത് കൂ​ട്ടി​യി​ടു​ന്ന നെ​ല്ലി​നും മ​ഴ ഭീ​ഷ​ണി​യാ​ണ്. സം​ഭ​ര​ണ ന​ട​പ​ടി​ക​ള്‍ ഇ​ഴ​യു​ന്ന​തു കാ​ര​ണ​മാ​ണ് കൊ​യ്ത്ത് പ​ല​യി​ട​ത്തും വൈ​കി​യ​ത്.

കൃ​ഷി ഇ​റ​ക്കാ​ന്‍ വൈ​കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യാ​ണ് തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ ല​ഭി​ച്ച​ത്. ജി​ല്ല​യി​ലാ​ക​മാ​നം 11 സെ​ന്‍റീ​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു. ശ​രാ​ശ​രി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന അ​ള​വി​ലും അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​റോ​ളം അ​ധി​ക​മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.
ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ ഞാ​യ​റാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത് കു​ന്ന​ന്താ​ന​ത്താ​ണ്. അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു.

മ​ഴ​യു​ണ്ടെ​ങ്കി​ലും പ​ക​ല്‍​ച്ചൂ​ടി​നു കു​റ​വി​ല്ല; സൂ​ര്യാ​ത​പ മു​ന്ന​റി​യി​പ്പ്

വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യെ​ങ്കി​ലും പ​ക​ല്‍​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യം കു​റ​ഞ്ഞി​ട്ടി​ല്ല. ശ​രാ​ശ​രി താ​പ​നി​ല 37 ഡി​ഗ്രി​യാ​ണ്. വൈ​കു​ന്നേ​രം മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ഉ​ച്ച​ക​ഴി​യു​ന്ന​തോ​ടെ ചൂ​ടി​നു നേ​രി​യ ശ​മ​ന​മു​ണ്ട്. വേ​ന​ല്‍​മ​ഴ​യു​ടെ ഭാ​ഗ​മാ​യ മേ​ഘ​പ​ട​ല​ങ്ങ​ള്‍ ഉ​ച്ച​ക​ഴി​യു​ന്ന​തോ​ടെ ആ​കാ​ശ​ത്ത് നി​റ​യു​ന്ന​തി​നാ​ല്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ് വി​ക​ര​ണ​ത്തോ​തും അ​ല്പം കു​റ​ഞ്ഞു.

പ​ക​ല്‍​ച്ചൂ​ട് ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ സൂ​ര്യാ​ഘാ​തം, സൂ​ര്യാ​തപം, നി​ര്‍​ജ​ലീ​ക​ര​ണം തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ നേ​രി​ട്ട് ശ​രീ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത കാ​ട്ട​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ലു​ണ്ട്. ദാ​ഹ​മി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ന്ന​ത് നി​ര്‍​ജ​ലീ​ക​ര​ണ സാ​ധ്യ​ത ഒ​ഴി​വാ​ക്കും.

District News

വേ​ന​ൽമ​ഴ​യി​ലും കാ​റ്റി​ലും മ​ല​യോ​ര​ത്ത് വ്യാ​പ​ക നാ​ശം; ഏ​ഴു വീ​ടു​ക​ൾ ത​ക​ർ​ന്നു

ഇ​രി​ട്ടി: ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ വേ​ന​ൽ​മ​ഴ​യ്‌​ക്കൊ​പ്പം ഉ​ണ്ടാ​യ ചു​ഴി​ലി​ക്കാ​റ്റി​ൽ ഇ​രി​ട്ടി ഉ​ൾ​പ്പെ​ടെ മ​ല​യോ​ര​ത്ത് വ്യാ​പ​ക നാ​ശം. ഏ​ഴു വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ല​ക്ഷ​ങ്ങ​ളു​ടെ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു. മ​രം ക​ട​പു​ഴ​കി വീ​ണും ചു​ഴ​ലി​ക്കാ​റ്റി​ൽ മേ​ൽ​ക്കൂ​ര​ക​ൾ പ​റ​ന്നുപോ​യു​മാ​ണ് വീ​ടു​ക​ൾ​ക്ക് നാ​ശന​ഷ്ടമുണ്ടാ​യ​ത്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ, പാ​യം, ആ​റ​ളം, ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളിലുമാ​ണ് ക​ന​ത്ത നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ റ​ബ​ർ, തെ​ങ്ങ്, ക​വു​ങ്ങ് എ​ന്നി​വ​യ​ട​ക്ക​മു​ള്ള മ​ര​ങ്ങ​ൾ പൊ​ട്ടി വീ​ണു. വൈ​ദ്യു​തി ബ​ന്ധ​വും വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 2. 30 ഓ​ടെ​യാ​ണ് മ​ഴ​യും ചു​ഴ​ലി​ക്കാ​റ്റും വീ​ശി​യ​ടി​ച്ച​ത്.

പാ​യം ക​രി​യാ​ലി​ലെ ബി​നോ​യ് ഇ​ല​വു​ങ്ക​ലി​ന്‍റെ ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റി​ട്ട വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ട്ടി​ൽ ബി​നോ​യിയും ഭാ​ര്യ സി​നു​വും ര​ണ്ട് മ​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​രി​ക്കാ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ട്ടി​ലു​ള്ള​വ​ർ ക​ട്ടി​ലി​ന​ടി​യി​ലേ​ക്ക് കി​ട​ന്ന​തി​ന​ലാ​ണ് മേ​ൽ​ക്കു​ര​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ വീ​ഴാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. കാ​റ്റ് ശ​മി​ച്ച​തോ​ടെ ഇ​വ​ർ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു.​ ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഏ​പ്രി​ൽ മാ​സ​ത്തി​ൽ ആ​ഞ്ഞു​വീ​ശി​യ കാ​റ്റി​ലും ഇ​വ​രു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു.

അ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ​ല്ലാം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. വ​ട്ട്യ​റ​യി​ലെ പു​തി​യ​വീ​ട്ടി​ൽ സ​രി​ത, കോ​റ​മു​ക്ക് മ​ര​മി​ലി​ന് സ​മീ​പ​മു​ള്ള എം.​ആ​ർ.​ വി​ജ​യ​ൻ എ​ന്നി​വ​രു‌​ടെ വീ​ടു​ക​ളും മ​ര​ങ്ങ​ൾ വീ​ണ് ഭാ​ഗി​ക​മാ​യി ത​ർ​ന്നു. തൊ​ട്ട​ടു​ത്തു​ള്ള ഷി​ജു കു​ളം​പ്പ​ള്ളി​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ൽ മ​രം വീ​ണ് അ​ടു​ക്ക​ള ഭാ​ഗം ത​ക​ർ​ന്നു. ആ​റ​ളം കൊ​ടു​വ​ള​ത്തെ തു​മ്പ​ത്ത് ര​തീ​ഷി​ന്‍റെ വീ​ടി​നു മു​ക​ളി​ലെ ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റും ത​ക​ർ​ന്നു. വീ​ട്ടു​കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ആ​റ​ളം, ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ട് വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. മ​രം പൊ​ട്ടി​വീ​ണാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ടൂ​രി​ൽ തോ​ണ​ക്ക​ര ജോ​ർ​ജി​ന്‍റെ വീ​ടി​നു മു​ക​ളി​ൽ സ​മീ​പ​ത്തെ മാ​വ് പൊ​ട്ടി വീ​ണ് മേ​ൽ​ക്കു​ര ത​ക​ർ​ന്നു. മേ​ൽ​ക്കൂ​ര​യ്ക്ക് താ​ഴെ​യാ​യി മ​ച്ച് ഉ​ള്ള​തി​നാ​ലാ​ണ് വീ​ട്ടു​കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​റ​ബി കു​ന്നേ​ൽ​പ​ടി​യി​ൽ ത​റ​പ്പി​ൽ ശ​ശി​ധ​ര​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് പൊ​ട്ടി​വീ​ണു. ക​ല്ലു മു​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ന്‍റെ ബോ​ർ​ഡ് ശ​ക്ത​മാ​യ കാ​റ്റി​ൽ ത​ക​ർ​ന്നു വീ​ണു. ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പാ​യ​ത്തെ ഇ. ​സ​തീ​ശ​ന്‍റെ കു​ല​ച്ച 300 ഓ​ളം നേ​ന്ത്ര വാ​ഴ​ക​ൾ കാ​റ്റി​ൽ നി​ലം​പൊ​ത്തി. ക​ഴി​ഞ്ഞ​വ​ർ​ഷ​വും സ​തീ​ശ​ന്‍റെ വാ​ഴ​ക​ൾ ന​ശി​ച്ചി​രു​ന്നു. പാ​യം സ്‌​കൂ​ളി​ന് സ​മ​യ​മു​ള്ള കു​റ്റി​യാ​ട​ൻ ഉ​ത്ത​മ​ന്‍റെ കു​ല​ച്ച നൂ​റോ​ളം നേ​ന്ത്ര​വാ​ഴ​ക​ളും ന​ശി​ച്ചു. പാ​യം കാ​ട​മു​ണ്ട​യി​ലെ അ​ളോ​റ വി​നോ​ദി​നി​യു​ടെ 150 ഓ​ളം കു​ല​ച്ച നേ​ന്ത്ര​വാ​ഴ​ക​ളും ക​പ്പ​യും ന​ശി​ച്ചു. നു​ച്ചി​യാ​ട് കു​ന്നി​ലെ പു​രു​ഷോ​ത്ത​മ​ന്‍റെ കാ​ട​മു​ണ്ട​യി​ലെ ക​പ്പ​ത്തോ​ട്ട​വും ന​ശി​ച്ചു. ഏ​ച്ചി​ല്ല​ത്തെ അ​ഖി​ലേ​ഷ് ന​മ്പൂ​തി​രി​യു​ടെ കാ​ട​മു​ണ്ട​യി​ൽ കൃ​ഷി ചെ​യ്തി​രു​ന്ന നൂ​റോ​ളം വാ​ഴ​ക​ളും നി​ലം പൊ​ത്തി.

കൂ​ത്തു​പ​റ​മ്പ്: കാ​റ്റി​ലും മ​ഴ​യി​ലും ചെ​റു​വാ​ഞ്ചേ​രി മേ​ഖ​ല​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം. ചെ​റു​വാ​ഞ്ചേ​രി, പൂ​വ​ത്തൂ​ർ​പാ​ലം, മീ​ൻ​മു​ട്ടി, പ​യ്യാം​വ​യ​ൽ ഭാ​ഗ​ങ്ങ​ളി​ലാ​ണു കൃ​ഷി​നാ​ശം ഉ​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഉ​ണ്ടാ​യ വേ​ന​ൽ​മ​ഴ​യി​ലും ചു​ഴ​ലി​ക്കാ​റ്റി​ലും പ്ര​ദേ​ശ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ല​ച്ച​തും കു​ല​ച്ചു​വ​രു​ന്ന​തു​മാ​യ നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്‌​ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

നാ​രാ​യ​ണി എ​ക്കാ​ൽ, വാ​സു കു​മ്പ​ള​പ്ര​വ​ൻ, രാ​ജു എ​ക്കാ​ൽ, സി.​കെ. ദാ​മോ​ദ​ര​ൻ, അ​ശോ​ക​ൻ പ​റ​മ്പ​ൻ, വാ​സു കു​ട്ടാ​മ്പ​ള്ളി, സ​ഹ​ദേ​വ​ൻ മാ​ട​പ്പ​ള്ളി, ശാ​ന്ത മു​ല്ലോ​ളി, ടി. ​കു​ഞ്ഞാ​ൻ, ച​ന്തു പാ​ലോ​ളി, ടി.​കെ. ര​മേ​ശ​ൻ, മു​ര​ളി തു​ട​ങ്ങി​യ​വ​രു​ടെ വാ​ഴ​ക​ളാ​ണു ന​ശി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞ് കെ.​പി. മോ​ഹ​ന​ൻ എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കൃ​ഷി ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

എ​ന്തു​ചെ​യ്യ​ണം എ​ന്ന​റി​യാ​തെ
വാ​ഴ​ക്ക​ർ​ഷ​ക​നാ​യ ചാ​ക്കോ

ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ കീ​ഴൂ​രി​ൽ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് വാ​ഴ കൃ​ഷി ന​ട​ത്തി​യ പു​തു​ശേ​രി​യി​ലെ ചാ​ക്യ​ത്ത് ചാ​ക്കോ​യു​ടെ നേ​ന്ത്ര​വാ​ഴ​ത്തോ​ട്ടം പൂ​ർ​ണ​മാ​യും ന​ശി​ച്ചു. 300 ഓ​ളം കു​ല​ച്ച നേ​ന്ത്ര​വാ​ഴ​ക​ൾ കാ​റ്റി​ൽ നി​ലം​പൊ​ത്തി. 1000ത്തോ​ളം വാ​ഴ​യാ​ണ് കൃ​ഷി​ചെ​യ്തി​രു​ന്ന​ത്. 30,000 ത്തോ​ളം ന​ൽ​കി​യാണ് സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തി​രു​ന്ന​ത്. 50,000രൂ​പ ബാ​ങ്കി​ൽനി​ന്ന് ലോ​ണെ​ടു​ത്താ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. പ​ണ​മി​ല്ലാ​ഞ്ഞ​തി​നാ​ൽ കൃ​ഷി ഇ​ൻ​ഷ്വ​ർ ചെ​യ്തി​രു​ന്നി​ല്ല. കൃ​ഷി ഭ​വ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ധി​കൃ​ത​ർ ക​നി​ഞ്ഞാ​ൽ മാ​ത്ര​മേ ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടുപോ​കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് ചാ​ക്കോ പ​റ​യു​ന്ന​ത്.

District News

നി​ന​ച്ചി​രി​ക്കാ​തെ വേ​ന​ൽ​മ​ഴ, ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

രാ​മ​ങ്ക​രി: കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​ക്കൊ​യ്ത്ത് ആ​രം​ഭി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വേ​ന​ൽ​മ​ഴ​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത് ക​ർ​ഷ​ക​രെ വ​ല്ലാ​തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മു​ടി കൃ​ഷി​ഭ​വ​ന് കീ​ഴി​ലെ കു​രു​ശു​പ​ള്ളി പാ​ട​ത്ത് ആ​യി​രു​ന്നു കൊ​യ്ത്തി​ന് തു​ട​ക്കം.

തൊ​ട്ടു​പി​ന്നാ​ലെ രാ​മ​ങ്ക​രി, വെ​ളി​യ​നാ​ട്, കി​ട​ങ്ങ​റ, ച​ന്പ​ക്കു​ളം തു​ട​ങ്ങി ഇ​ന്ന​ലെ കു​ട്ട​നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ഴ ശ​ക്ത​മാ​യ​ത്.ഉ​ച്ച​യ്ക്ക് 2.30ഓ​ടെ ആ​രം​ഭി​ച്ച മ​ഴ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു​നി​ന്നു. നെ​ല്ലു വി​ള​ഞ്ഞു​കി​ട​ക്കു​ന്ന മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഇ​ത് ചെ​റി​യ​തോ​തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം കൊ​യ്ത്ത് ആ​രം​ഭ​ച്ച കു​രി​ശു​പ​ള്ളി പാ​ട​ത്തി​ന് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ത്ത് മ​ഴ കാ​ര്യ​മാ​യി അ​നു​ഭ​വ​പ്പെ​ടാ​തി​രു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യെ​ന്നു​വേ​ണം പ​റ​യാ​ൻ.

അ​ല്ലെ​ങ്കി​ൽ കൊ​യ്തു​കൂ​ട്ടി​യ നെ​ല്ല് ന​ന​യു​ന്ന​തി​ന് പു​റ​മെ സം​ഭ​ര​ണം പോ​ലും ത​ട​സ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി മാ​റി​യേ​നെ എ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്.
ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത​ന്നെ മ​റ്റു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും കൊ​യ്ത്ത് വ്യാ​പ​ക​മാ​കാ​നി​രി​ക്കേ ഇ​ന്ന​ലെ പൊ​ടു​ന്ന​നെ പെ​യ്ത മ​ഴ കു​ട്ട​നാ​ട്ടി​ലെ ഭൂ​ര​ിഭാ​ഗം വ​രു​ന്ന ക​ർ​ഷ​ക​രെ​യും മു​ൾ​മു​ന​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​തേ നി​ല തു​ട​ർ​ന്നാ​ൽ അ​ത് ഇ​പ്രാ​വ​ശ്യ​ത്തെ കൊ​യ്ത്താ​കെ​ത​ന്നെ താ​ളം​തെ​റ്റു​ന്ന​തി​നു കാ​ര​ണ​മാ​യേ​ക്കു​മോ എ​ന്നും ഇ​വ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. മാ​ന​ത്ത് മ​ഴ​ക്കാ​റ് ക​ണ്ടാ​ൽ ഈ​ർ​പ്പ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് സം​ഭ​ര​ണ​ത്തി​ന് ഉ​ട​ക്ക് ഇ​ടു​ന്ന​താ​ണ് മി​ല്ലു​കാ​രു​ടെ പ​തി​വ് രീ​തി.

കൂ​ടാ​തെ ഓ​രോ ക്വി​ന്‍റ​ലി​നും പ​രി​ധി​യി​ൽ കൂ​ടു​ത​ൽ തൂ​ക്കം നെ​ല്ല് ആ​വ​ശ്യ​പ്പെ​ടാ​നും തു​ട​ങ്ങും. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ക​ർ​ഷ​ക​ർ അ​നു​ഭ​വി​ച്ചു​വ​രു​ന്നൊ​രു പ്ര​ശ്ന​മാ​ണി​ത്. ഇ​പ്രാ​വ​ശ്യ​മെ​ങ്കി​ലും ഇ​തി​ൽ നി​ന്നൊ​ന്ന് ര​ക്ഷ​പി​ടി​ക്ക​ണ​മെ​ന്ന് ക​രു​തി​യി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ല​ത്തെ ശ​ക്ത​മാ​യ മ​ഴ.

Latest News

Corehub Up