x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അത്യുഷ്ണം തുടരും, വേനൽമഴ കുറയും

സീ​​​മ മോ​​​ഹ​​​ൻ​​​ലാ​​​ൽ
Published: April 21, 2026 02:21 AM IST | Updated: April 21, 2026 02:21 AM IST

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു വേ​​​ന​​​ൽ മ​​​ഴ കു​​​റ​​​ഞ്ഞ​​​തോ​​​ടെ അ​​​ത്യു​​​ഷ്ണം തു​​​ട​​​രും. മാ​​​ർ​​​ച്ച് മു​​​ത​​​ൽ ഏ​​​പ്രി​​​ൽ 18 വ​​​രെ കി​​​ട്ടേ​​​ണ്ട വേ​​​ന​​​ൽ മ​​​ഴ​​​യി​​​ൽ വ​​​ലി​​​യ കു​​​റ​​​വു​​​ണ്ടാ​​​യ​​​താ​​​ണ് ചൂ​​​ട് കൂ​​​ടു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മെ​​​ന്നു കൊ​​​ച്ചി ശാ​​​സ്ത്ര-​​​സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല റ​​​ഡാ​​​ർ ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ ശാ​​​സ്ത്ര​​​ജ്ഞ​​​ൻ ഡോ. ​​​എം.​​​ജി. മ​​​നോ​​​ജ് പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും വേ​​​ന​​​ൽ മ​​​ഴ കാ​​​ര്യ​​​മാ​​​യി ല​​​ഭി​​​ക്കി​​​ല്ല.

രാ​​​ത്രി​​​ സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ ചൂ​​​ട് വ​​​ർ​​​ധി​​​ക്കും. ശ​​​രാ​​​ശ​​​രി താ​​​പ​​​നി​​​ല​​​യേ​​​ക്കാ​​​ൾ ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്നു ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് വ​​​രെ അ​​​ന്ത​​​രീ​​​ക്ഷ താ​​​പ​​​നി​​​ല ഉ​​​യ​​​രു​​​ന്നു​​​ണ്ടെ​​​ന്നും ഡോ. ​​​മ​​​നോ​​​ജ് പ​​​റ​​​ഞ്ഞു.

ചൂ​​​ട് കൂ​​​ടാ​​​നു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ൾ

  • ഏ​​​പ്രി​​​ലി​​​ൽ സൂ​​​ര്യ​​​ൻ ഉ​​​ച്ച​​​സ്ഥാ​​​യി​​​യി​​​ലാ​​​യ​​​തി​​​നാ​​​ൽ തീ​​​വ്ര​​​ത കു​​​റ​​​യാ​​​തെ​​​യാ​​​ണ് സൂ​​​ര്യ​​​ര​​​ശ്മി​​​ക​​​ൾ താ​​​ഴേ​​​ക്കു പ​​​തി​​​ക്കു​​​ന്ന​​​ത്.
  • സൂ​​​ര്യ​​​പ്ര​​​കാ​​​ശ​​​ത്തി​​​ലെ അ​​​ൾ​​​ട്രാ​​​വ​​​യ​​​ല​​​റ്റ് ര​​​ശ്മി​​​ക​​​ളു​​​ടെ തോ​​​തി​​​ലു​​​ള്ള വ​​​ർ​​​ധ​​​ന
  • വ​​​ലി​​​യൊ​​​രു ഭാ​​​ഗം തീ​​​ര​​​പ്ര​​​ദേ​​​ശ​​​മാ​​​യ സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ച്ച​​​യാ​​​കാ​​​റാ​​​കു​​​മ്പോ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന ക​​​ട​​​ൽ​​​ക്കാ​​​റ്റി​​​ൽ ഈ​​​ർ​​​പ്പം കൂ​​​ടു​​​ത​​​ലാ​​​യി​​​രി​​​ക്കും. അ​​​ന്ത​​​രീ​​​ക്ഷ ഈ​​​ർ​​​പ്പം കൂ​​​ടി​​​യാ​​​ൽ നീ​​​രാ​​​വി​​​യി​​​ൽ ലീ​​​ന​​​താ​​​പ​​​മു​​​ണ്ടാ​​​കും. ഇ​​​തു ശ​​​രീ​​​ര​​​ത്തി​​​ലേ​​​ക്ക് അ​​​ടി​​​ക്കു​​​മ്പോ​​​ൾ ചൂ​​​ട് കൂ​​​ടും
  • പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ലെ കാ​​​ലാ​​​വ​​​സ്ഥ​​​യെ​​​യും മ​​​ണ്‍സൂ​​​ണി​​​നെ​​​യും സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന എ​​​ല്‍നി​​​നോ പ്ര​​​തി​​​ഭാ​​​സം ന്യൂ​​​ട്ര​​​ലാ​​​യ അ​​​വ​​​സ്ഥ​​​യി​​​ല്‍ തു​​​ട​​​രു​​​ന്ന​​​ത്.
  • മ​​​ധ്യേ​​​ന്ത്യ മു​​​ത​​​ൽ തെ​​​ക്കേ ഇ​​​ന്ത്യ വ​​​രെ ര​​​ണ്ടു മു​​​ത​​​ൽ അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ ഘ​​​ടി​​​കാ​​​ര ദി​​​ശ​​​യി​​​ൽ മേലെനി​​​ന്ന് താ​​​ഴോ​​​ട്ടാ​​​ണ് വാ​​​യു ക​​​റ​​​ങ്ങു​​​ന്ന​​​ത്. ഇ​​​ത് ചൂ​​​ട് വ​​​ർ​​​ധി​​​പ്പി​​​ക്കും
  • ന​​​ഗ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കോ​​​ൺ​​​ക്രീ​​​റ്റ്, ടാ​​​ർ റോ​​​ഡു​​​ക​​​ളു​​​ടെ വി​​​സ്തൃ​​​തി വ​​​ർ​​​ധി​​​ക്കു​​​ക​​​യും സ്വാ​​​ഭാ​​​വി​​​ക വ​​​ന​​​ങ്ങ​​​ൾ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ചൂ​​​ട് ത​​​ങ്ങി​​​നി​​​ൽ​​​ക്കു​​​ന്നു.

Tags : heat continue summer rains decrease

Recent News

Corehub Up