x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ല്‍​മ​ഴ​യി​ല്‍ വ്യാപക നാ​ശ​ന​ഷ്ടം


Published: March 31, 2026 01:26 AM IST | Updated: March 31, 2026 01:26 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ വേ​ന​ല്‍​മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക കൃ​ഷി​നാ​ശം. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലെ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ളും വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞു​വീ​ണു. സീ​ത​ത്തോ​ട്ടി​ല്‍ കൊ​ച്ചു​കോ​യി​ക്ക​ലി​ല്‍ അ​ടി​മ​ണ്ണ് ഇ​ള​കി കൂ​റ്റ​ന്‍ പാ​റ വീ​ട്ടി​നു​ള്ളി​ല്‍ പ​തി​ച്ചു. നാ​ലാം ബ്ലോ​ക്കി​ല്‍ വാ​ലു​പ​റ​മ്പി​ല്‍ അ​നി​താ രാ​ജീ​വി​ന്‍റെ വീ​ടി​നാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

ഇ​ല​ന്തൂ​രി​ല്‍ ഇ​ന്ന​ലെ വീ​ശി​യ​ടി​ച്ച കാ​റ്റ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി. ബ്ലോ​ക്ക്പ​ടി ജം​ഗ്ഷ​നു സ​മീ​പം മ​രം വീ​ഴു​ക​യും ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.

പ​മ്പ്ഹൗ​സി​നു സ​മീ​പം തേ​ക്കും പോ​സ്റ്റും ഒ​ടി​ഞ്ഞു വീ​ണു. പ​തി​മൂ​ന്നാം വാ​ര്‍​ഡി​ലെ മു​ട്ട​ത്തി​ല്‍ ഭാ​ഗ​ത്ത് വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ഴു​ക​യും പോ​സ്റ്റ് ഒ​ടി​യു​ക​യും ചെ​യ്തു. ടി​കെ റോ​ഡി​ലും മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

മൂ​ന്നാം വാ​ര്‍​ഡി​ലെ മു​ര​ളീ​ഭ​വ​ന​ത്തി​ല്‍ മു​ര​ളീ​ധ​ര​ന്‍, കി​ഴ​ക്കേ​തി​ല്‍ മേ​ച്ചി​ലോ​ട്ട് വീ​ട്ടി​ല്‍ സ​ലി​ജ എ​ന്നി​വ​രു​ടെ വീ​ട്ടി​ലെ ഓ​ടു​ക​ള്‍ കാ​റ്റ​ത്തു പ​റ​ന്നു​പോ​യി.

കോ​യി​ക്ക​ലേ​ത്ത് കെ. ​ജി ഏ​ബ്ര​ഹാ​മി​ന്‍റെ വാ​ഴ​ക​ള്‍ ന​ശി​ച്ചു. ഭാ​ര്‍​ഗ​വീ​നി​ല​യം സു​കു​മാ​ര​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് തെ​ങ്ങ് വീ​ണു. വി​ള​വെ​ടു​ക്കാ​റാ​യ ക​പ്പ​യും ന​ശി​ച്ചു.നാ​ര​ങ്ങാ​ന​ത്ത് ആ​ലു​ങ്ക​ല്‍, തെ​ക്കേ​ഭാ​ഗം, വ​ലി​യ​കു​ളം, ക​ണ​മു​ക്ക്, ക​ട​മ്മ​നി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ഴ​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​ച്ചു.

തി​രു​വ​ല്ല​യി​ലും വ്യാ​പ​ക നാ​ശം

തി​രു​വ​ല്ല: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ്യാ​പ​ക​നാ​ശം. വൈ​ദ്യു​തി വി​ത​ര​ണം പ​ല​യി​ട​ത്തും നി​ല​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​മാ​ണ് ഒ​രു മ​ണി​ക്കൂ​റോ​ളം ശ​ക്ത​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റ് ക​ന​ത്ത​നാ​ശം വി​ത​ച്ച​ത്.
കാ​വും​ഭാ​ഗം - ഇ​ടി​ഞ്ഞി​ല്ലം റോ​ഡി​ല്‍ അ​ഴി​യിട​ത്തു​ചി​റ​യ്ക്കു സ​മീ​പം ആ​ഞ്ഞി​ലി​മ​രം ത​ട്ടു​ക​ട​യ്ക്കു മു​ക​ളി​ലേ​ക്കു വീ​ണ് നാ​ശം​വി​ത​ച്ചു. കു​ഴി​വേ​ലി​പ്പു​റം പു​ല്ലാ​ട്ട് ക​ലു​ങ്കി​ന് സ​മീ​പം റോ​ഡി​ന് കു​റു​കെ മ​രം​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വി​ത​ര​ണ​വും താ​റു​മാ​റാ​യി.

നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തി​ല്‍ വൈ​ക്ക​ത്തി​ല്ലം - കോ​ച്ചാ​രി​മു​ക്കം റോ​ഡി​ല്‍ പ​ന​മ​രം വീ​ണ് വൈ​ദ്യു​തി​യും ഗ​താ​ഗ​ത​വും നി​ല​ച്ചു. സ​മീ​പ​ത്ത് മാ​മ്മൂ​ട്ടി​ല്‍ പ​ടി - പെ​രി​ങ്ങ​ര റോ​ഡി​ല്‍ പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണു. ഇ​വി​ടെ മ​ര​ങ്ങ​ളും റോ​ഡി​നു കു​റു​കെ വീ​ണ​തി​നേ ത്തു​ട​ര്‍​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നി​ര​വ​ധി വാ​ഴ​ക​ളും മ​ര​ച്ചീ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ളും ന​ശി​ച്ചു. പ​ല​പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രി​വൈ​കി​യും ഗ​താ​ഗ​തം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ല്ല - കാ​യം​കു​ളം റോ​ഡി​ല്‍ പാ​ലി​യേ​ക്ക​ര പ​ള്ളി​ക്കു സ​മീ​പം റോ​ഡി​ലേ​ക്ക് മ​രം​വീ​ണ് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രു​ന്നു.

ഫ​യ​ര്‍​ഫോ​ഴ്‌​സ്, കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​മാ​യി ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. ഇ​ന്ന​ലെ വൈ​കി​യും പ​ല സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​വാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല


പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലും ആ​ശ​ങ്ക

തി​രു​വ​ല്ല: വേ​ന​ല്‍​മ​ഴ തു​ട​രു​ന്ന​ത് അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ നെ​ൽക​ര്‍​ഷ​ക​രു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടി. കൊ​യ്ത്ത് പൂ​ര്‍​ണ​മാ​കാ​ത്ത​തും നെ​ല്ല് സം​ഭ​ര​ണം ന​ട​ക്കാ​ത്ത​തു​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ഏ​റെ​യും. കൊ​യ്ത്തു ന​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ പാ​ട​ത്ത് കൂ​ട്ടി​യി​ടു​ന്ന നെ​ല്ലി​നും മ​ഴ ഭീ​ഷ​ണി​യാ​ണ്. സം​ഭ​ര​ണ ന​ട​പ​ടി​ക​ള്‍ ഇ​ഴ​യു​ന്ന​തു കാ​ര​ണ​മാ​ണ് കൊ​യ്ത്ത് പ​ല​യി​ട​ത്തും വൈ​കി​യ​ത്.

കൃ​ഷി ഇ​റ​ക്കാ​ന്‍ വൈ​കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യാ​ണ് തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ ല​ഭി​ച്ച​ത്. ജി​ല്ല​യി​ലാ​ക​മാ​നം 11 സെ​ന്‍റീ​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു. ശ​രാ​ശ​രി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന അ​ള​വി​ലും അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​റോ​ളം അ​ധി​ക​മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.
ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ ഞാ​യ​റാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത് കു​ന്ന​ന്താ​ന​ത്താ​ണ്. അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു.

മ​ഴ​യു​ണ്ടെ​ങ്കി​ലും പ​ക​ല്‍​ച്ചൂ​ടി​നു കു​റ​വി​ല്ല; സൂ​ര്യാ​ത​പ മു​ന്ന​റി​യി​പ്പ്

വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യെ​ങ്കി​ലും പ​ക​ല്‍​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യം കു​റ​ഞ്ഞി​ട്ടി​ല്ല. ശ​രാ​ശ​രി താ​പ​നി​ല 37 ഡി​ഗ്രി​യാ​ണ്. വൈ​കു​ന്നേ​രം മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ഉ​ച്ച​ക​ഴി​യു​ന്ന​തോ​ടെ ചൂ​ടി​നു നേ​രി​യ ശ​മ​ന​മു​ണ്ട്. വേ​ന​ല്‍​മ​ഴ​യു​ടെ ഭാ​ഗ​മാ​യ മേ​ഘ​പ​ട​ല​ങ്ങ​ള്‍ ഉ​ച്ച​ക​ഴി​യു​ന്ന​തോ​ടെ ആ​കാ​ശ​ത്ത് നി​റ​യു​ന്ന​തി​നാ​ല്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ് വി​ക​ര​ണ​ത്തോ​തും അ​ല്പം കു​റ​ഞ്ഞു.

പ​ക​ല്‍​ച്ചൂ​ട് ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ സൂ​ര്യാ​ഘാ​തം, സൂ​ര്യാ​തപം, നി​ര്‍​ജ​ലീ​ക​ര​ണം തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ നേ​രി​ട്ട് ശ​രീ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത കാ​ട്ട​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ലു​ണ്ട്. ദാ​ഹ​മി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ന്ന​ത് നി​ര്‍​ജ​ലീ​ക​ര​ണ സാ​ധ്യ​ത ഒ​ഴി​വാ​ക്കും.

K-Rail Survey K-Rail Survey

Tags : nattu vishesham Extensive damage summer rains

Recent News

Corehub Up