Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : THUDAKKAM

ലാ​ൽ സാ​ർ വ​രെ സ​മ്മ​തി​ച്ചു, പ​ക്ഷേ ചേ​ച്ചി അ​വ​സാ​ന​നി​മി​ഷം കാ​ലു​മാ​റി: സു​ചി​ത്ര​യെ അ​ഭി​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ​ക്കു​റി​ച്ച് ജൂ​ഡ്  

വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ നാ​യി​ക​യാ​യി തു​ട​ക്കം കു​റി​ക്കു​ന്ന തു​ട​ക്കം എ​ന്ന ചി​ത്ര​ത്തി​ൽ അ​മ്മ സു​ചി​ത്ര​യെ കൂ​ടി അ​ഭി​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്.

മോ​ഹ​ൻ​ലാ​ൽ വ​രെ സ​മ്മ​തി​ച്ചു​വെ​ന്നും എ​ന്നാ​ൽ അ​വ​സാ​നം ചേ​ച്ചി കാ​ലു​മാ​റി​യെ​ന്നും ത​മാ​ശ​രൂ​പേ​ണ ജൂ​ഡ് പ​റ​ഞ്ഞു.

''ചേ​ച്ചി​യു​ടെ അ​ടു​ത്ത് ഞാ​ൻ ഒ​രു​പാ​ട് ചോ​ദി​ച്ചു. ചേ​ച്ചി കൂ​ടി വ​ന്നാ​ലേ ഇ​ത് പൂ​ർ​ത്തി​യാ​വു​ക​യു​ള്ളൂ എ​ന്ന് പ​റ​ഞ്ഞു. പ​ക്ഷേ ചേ​ച്ചി വ​ന്നി​ല്ല. ചേ​ച്ചി അ​വ​സാ​ന നി​മി​ഷം കാ​ലു​വാ​രി. ഫു​ൾ ഫാ​മി​ലി പ​ട​ത്തി​നു​ള്ള എ​ല്ലാ സാ​ധ്യ​ത​യു​മു​ണ്ടാ​യി​രു​ന്നു. ലാ​ൽ സാ​ർ അ​ട​ക്കം അ​ത് സ​മ്മ​തി​ച്ച​താ​യി​രു​ന്നു. പ​ക്ഷേ ചേ​ച്ചി പ​റ​ഞ്ഞു, ഞാ​ൻ ഇ​ല്ല, ഇ​ല്ലാ​യെ​ന്ന്''. ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് പ​റ​ഞ്ഞു. ബ​സി​ൽ ഒ​രു യാ​ത്ര​ക്കാ​രി​യാ​യി ഇ​രു​ന്നാ​ലെ​ങ്കി​ലും മ​തി​യെ​ന്ന് പ​റ​ഞ്ഞെ​ന്നും എ​ന്നാ​ൽ ചേ​ച്ചി സ​മ്മ​തി​ച്ചി​ല്ലെ​ന്ന് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും പ​റ​യു​ന്നു.

2018എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

ചി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ആ​ശി​ഷ് ജോ ​ആ​ന്‍റ​ണി​യാ​ണ്. മോ​ഹ​ൻ​ലാ​ൽ നി​ർ​ണാ​യ​ക​മാ​യ മ​റ്റൊ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഡോ. ​എ​മി​ൽ ആ​ന്‍റ​ണി​യും, ഡോ. ​അ​നീ​ഷ ആ​ന്‍റ​ണി​യു​മാ​ണ് എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ്. ലി​നീ​ഷ് നെ​ല്ലി​ക്ക​ൽ, അ​ഖി​ൽ കൃ​ഷ്ണ, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

 

 

Movies

ഞാ​ൻ പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു, ബ​ല​പ്ര​യോ​ഗ​ത്തി​ന് പ​ക​രം സം​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക​ണം: മേ​ജ​ർ ര​വി​യെ ത​ള്ളി വി​സ്മ​യ

നീ​റ്റ് ചോ​ദ്യ​പ്പേ​പ്പ​ർ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ അ​നു​കൂ​ലി​ച്ച​തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്ന് ന​ടി വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ.

താ​ൻ പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണെ​ന്നും ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത് ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്താ​ണെ​ന്നും വി​സ്മ​യ പ​റ​യു​ന്നു. ബ​ല​പ്ര​യോ​ഗ​മ​ല്ല വേ​ണ്ട​ത് പ​ക​രം സം​വാ​ദ​ങ്ങ​ളാ​ണ് ഉ​ണ്ടാ​കേ​ണ്ടെ​തെ​ന്നും താ​രം പ​റ‍​യു​ന്നു. രേ​ഖാ മേ​നോ​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​സ്മ​യ ഇ​ക്കാ​ര്യം വീ​ണ്ടും ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ​ത്.

'ഞാ​ൻ പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ന​മ്മു​ടേ​ത് ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നും പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്ക​പ്പെ​ടാ​നും അ​വ​കാ​ശ​മു​ണ്ട്. ബ​ല​പ്ര​യോ​ഗ​ത്തി​ന് പ​ക​രം സം​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക​ണം. മ​നു​ഷ്യ​ത്വ​ത്തി​നും മേ​ലെ​യാ​ക​രു​ത് രാ​ഷ്ട്രീ​യം. ഏ​ത് പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ലും നാ​ളെ​യും ഇ​ക്കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ എ​ന്‍റെ നി​ല​പാ​ട് ഇ​തു​ത​ന്നെ​യാ​യി​രി​ക്കും.' ​വി​സ്മ​യ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ലെ പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ​യു​മാ​യി വി​സ്മ​യ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ട്ട​ത് ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​തി​ൽ സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

വി​യ​റ്റ്‌​നാ​മി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന വി​സ്മ​യ​യ്ക്ക് രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ച് അ​റി​വി​ല്ലെ​ന്നാ​യി​രു​ന്നു മേ​ജ​ർ ര​വി​യു​ടെ പ്ര​തി​ക​ര​ണം. വി​സ്മ​യ​യ്ക്ക് സ​മ​ര​ത്തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ച് അ​റി​യി​ല്ല. പോ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കു​ന്ന​തു ക​ണ്ട​പ്പോ​ൾ മ​നു​ഷ്യ​ത്വ​ത്തി​ന് പു​റ​ത്തു മാ​ത്ര​മാ​യി പ​ങ്കു​വെ​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു അ​തെ​ന്നും മേ​ജ​ർ ര​വി പ​റ​ഞ്ഞി​രു​ന്നു.

 

 

Movies

ശ​രീ​ര​പ്ര​കൃ​തി​യും മ​ല​യാ​ളം അ​റി​യി​ല്ലാ​ത്ത​തും ആ​ത്മ​വി​ശ്വാ​സം കു​റ​ച്ചു: വി​സ്മ​യ

സി​നി​മ എ​ന്നും ത​ന്‍റെ മ​ന​സി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ത​നി​ക്ക് ആ​ത്മ​വി​ശ്വാ​സം ഒ​ട്ടും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ന​ടി വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ. ത​ന്‍റെ ശ​രീ​ര​പ്ര​കൃ​തി​യും മ​ല​യാ​ളം അ​റി​യി​ല്ലാ​ത്ത​തു​മാ​ണ് ആ​ത്മ​വി​ശ്വാ​സം ഇ​ല്ലാ​താ​ക്കി​യ​തെ​ന്ന് വി​സ്മ​യ പ​റ​യു​ന്നു.

റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം തു​ട​ക്ക​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഗ​ലാ​ട്ട പ്ല​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി​സ്മ​യ മോ​ഹ​ന്‍​ലാ​ല്‍.

''തി​യേ​റ്റ​ര്‍ ചെ​യ്യാ​ന്‍ എ​നി​ക്ക് എ​ന്നും താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം ത​ന്നെ എ​നി​ക്ക് അ​തി​യാ​യ സ​ഭാ​ക​മ്പ​വു​മു​ണ്ട്. പ​ക്ഷെ സ്റ്റേ​ജി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍, പെ​ര്‍​ഫോം ചെ​യ്യു​മ്പോ​ഴാ​ണ് എ​നി​ക്ക് ശ​രി​ക്കും ഞാ​ന്‍ ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഇ​തെ​നി​ക്ക് ചെ​യ്യാ​ന്‍ ഇ​ഷ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. തി​യേ​റ്റ​ര്‍ ഇ​ഷ്ട​പ്പെ​ടു​മ്പോ​ഴും സി​നി​മ ചെ​യ്തു നോ​ക്ക​ണം എ​ന്ന് മ​ന​സി​ലു​ണ്ടാ​യി​രു​ന്നു. പ​ക്ഷെ പു​റ​ത്ത് പ​റ​യാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നി​ല്ല. കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ള്‍ മു​മ്പാ​ണ് അ​മ്മ​യോ​ട് ആ​ഗ്ര​ഹം പ​റ​യു​ന്ന​ത്.

ഇ​പ്പോ​ള്‍ ഇ​ത് സം​ഭ​വി​ച്ചു. ഇ​പ്പോ​ഴ​ല്ലെ​ങ്കി​ല്‍, പി​ന്നെ​യി​ല്ല എ​ന്ന​ത് പോ​ലെ​യാ​യി​രു​ന്നു. ഈ ​ക​ഥ​യു​മാ​യി ജൂ​ഡ് ചേ​ട്ട​ന്‍ വ​രി​ക​യാ​യി​രു​ന്നു. നീ ​യെ​സ് പ​റ​യാ​നാ​ണോ നോ ​പ​റ​യാ​നാ​ണോ പോ​കു​ന്ന​തെ​ന്ന് അ​മ്മ ചോ​ദി​ച്ചു കൊ​ണ്ടി​രു​ന്നു. ഞാ​നും തീ​രു​മാ​നം മാ​റ്റി​ക്കൊ​ണ്ടി​രു​ന്നു. എ​ന്‍റെ ശ​രീ​ര​പ്ര​കൃ​തി​യും മ​ല​യാ​ളം ശ​രി​യാ​യി സം​സാ​രി​ക്കാ​ന്‍ അ​റി​യി​ല്ല എ​ന്ന​തി​നെ​ക്കു​റി​ച്ചൊ​ക്കെ ഓ​വ​ര്‍ തി​ങ്കിം​ഗ് ആ​യി​രു​ന്നു. പ​ക്ഷെ ഒ​ടു​വി​ല്‍ ചെ​യ്യാ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ​ത്തെ ദി​വ​സ​ത്തി​സം​സാ​രി​ക്കു​ക​യാ​ണ് വി​സ്മ​യ മോ​ഹ​ന്‍​ലാ​ല്‍.െ ത​ലേ​ന്ന് രാ​ത്രി ഉ​റ​ങ്ങാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. സൂ​പ്പ​ര്‍ നെ​ര്‍​വ​സാ​യി​രു​ന്നു. പ​ക്ഷെ ചെ​യ്തു. പോ​കെ പോ​കെ എ​ളു​പ്പ​മാ​യി. എ​ന്നാ​ല്‍ അ​വ​സാ​നം വ​രെ ഉ​ള്ളി​ല്‍ നെ​ര്‍​വ​സ് ആ​യി​രു​ന്നു. എ​ങ്കി​ലും ആ​ദ്യ​ത്തെ ദി​വ​സ​ത്തി​ന്‍റെ ത​ലേ​ദി​വ​സം ഉ​ണ്ടാ​യി​രു​ന്ന അ​ത്ര​യും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും വി​സ്മ​യ പ​റ​യു​ന്നു. എ​നി​ക്കി​ത് ചെ​യ്യാ​നാ​കു​മോ? ശ​രി​യാ​കു​മോ? എ​ന്നൊ​ക്കെ​യു​ള്ള ചി​ന്ത​ക​ളു​ണ്ടാ​യി​രു​ന്നു. പ​ക്ഷെ സ്വ​യം വി​ശ്വ​സി​ക്കു​ക​യും ചെ​യ്തു. ചെ​യ്‌​തേ തീ​രൂ, അ​തി​നാ​ല്‍ ന​ല്ല​ത് പ്ര​തീ​ക്ഷി​ച്ച് ചെ​യ്തു. വി​സ്മ​യ പ​റ​ഞ്ഞു.

Movies

അ​ച്ഛ​ൻ ഞ​ങ്ങ​ളെ വ​ള​ർ​ത്തി​യ​ത് സ്വ​ത​ന്ത്ര​രാ​യി, ചേ​ട്ട​നാ​ണ് എ​ന്‍റെ എ​ല്ലാം: വി​സ്മ​യ പ​റ​യു​ന്നു

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണ​ച്ച​തി​ൽ ത​ന്നോ​ട് ആ​രു​മൊ​ന്നും ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും എ​ല്ലാ സ്വാ​ത​ന്ത്ര്യ​വും ന​ൽ​കി​യാ​ണ് അ​ച്ഛ​ൻ ത​ങ്ങ​ളെ വ​ള​ർ​ത്തി​യ​തെ​ന്നും വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ.

ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കാ​ൻ പോ​യ​പ്പോ​ൾ അ​ച്ഛ​ൻ പ്ര​ത്യേ​കി​ച്ച് ഉ​പ​ദേ​ശം ഒ​ന്നും ന​ൽ​കി​യി​ല്ലെ​ന്നും ഇ​ത് നി​ന്‍റെ സ്വ​ന്തം യാ​ത്ര​യാ​ണ്, അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ സ്വ​യം പ​ഠി​ച്ച് മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നു​മാ​ണ് പ​റ​ഞ്ഞ​തെ​ന്നും വി​സ്മ​യ പ​റ​യു​ന്നു. ചേ​ട്ട​നോ​ട് താ​ൻ എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന​തെ​ന്നും ഈ ​സി​നി​മ യാ​ത്ര​യി​ലു​ട​നീ​ളം പാ​റ​പോ​ലെ ത​ന്‍റെ കൂ​ടെ നി​ന്ന​ത് അ​മ്മ​യാ​ണെ​ന്നും വി​സ്മ​യ പ​റ​ഞ്ഞു.

വിസ്മയയുടെ വാക്കുകൾ

എ​നി​ക്ക് എ​പ്പോ​ഴും നാ​ട​ക​ങ്ങ​ളോ​ട്, ആ ​തി​യ​റ്റ​ർ ആ​ർ​ട്ടി​നോ​ട് ഭ​യ​ങ്ക​ര താ​ല്പ​ര്യ​മാ​യി​രു​ന്നു. പ​ക്ഷേ, സ​ത്യം പ​റ​ഞ്ഞാ​ൽ എ​നി​ക്ക് ഭ​യ​ങ്ക​ര സ്റ്റേ​ജ് ഫ്രൈ​റ്റു​ള്ള ആ​ളാ​ണ്. ഇ​പ്പോ​ൾ നി​ങ്ങ​ളു​ടെ മു​ന്നി​ൽ ഈ ​അ​ഭി​മു​ഖ​ത്തി​ൽ ഇ​രി​ക്കു​മ്പോ​ൾ പോ​ലും എ​നി​ക്ക് ഉ​ള്ളി​ൽ വ​ലി​യ പേ​ടി​യു​ണ്ട്! പ​ക്ഷേ എ​ന്തോ... ഞാ​ൻ ആ ​സ്റ്റേ​ജി​ൽ നി​ൽ​ക്കു​മ്പോ​ഴും അ​ഭി​ന​യി​ക്കു​മ്പോ​ഴും മാ​ത്ര​മാ​ണ് ശ​രി​ക്കും ജീ​വ​സ്സു​റ്റ​വ​ളാ​യി എ​നി​ക്ക് തോ​ന്നാ​റു​ള്ള​ത്. "വൗ, ​എ​നി​ക്ക് ഇ​ത് ചെ​യ്യാ​ൻ ഒ​ത്തി​രി ഇ​ഷ്ട​മാ​ണ്" എ​ന്ന് അ​പ്പോ​ൾ ഉ​ള്ളി​ൽ തോ​ന്നും.

നാ​ട​ക​മാ​ണ് എ​ന്‍റെ ലോ​കം എ​ന്ന് എ​ല്ലാ​വ​രോ​ടും പ​റ​യു​മ്പോ​ഴും, ഉ​ള്ളി​ന്‍റെ​യു​ള്ളി​ൽ സി​നി​മ​യും ഒ​ന്നു ശ്ര​മി​ച്ചു നോ​ക്ക​ണം എ​ന്ന വ​ലി​യൊ​രു ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. അ​ത് പു​റ​ത്തു പ​റ​യാ​നു​ള്ള ഒ​രു ആ​ത്മ​വി​ശ്വാ​സം എ​നി​ക്കി​ല്ലാ​യി​രു​ന്നു എ​ന്ന് മാ​ത്രം. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഞാ​ൻ അ​മ്മ​യോ​ട് ഈ ​ആ​ഗ്ര​ഹം പ​റ​ഞ്ഞു. ഒ​ടു​വി​ൽ ജൂ​ഡേ​ട്ട​ന്‍റെ (ജൂ​ഡ് ആ​ന്‍റ​ണി) സി​നി​മ​യി​ലൂ​ടെ ഈ ​ഒ​രു അ​വ​സ​രം വ​ന്ന​പ്പോ​ൾ, ‘ഇ​ത് ഇ​പ്പോ​ൾ ചെ​യ്തി​ല്ലെ​ങ്കി​ൽ ഇ​നി​യി​പ്പോ​ൾ ഒ​രി​ക്ക​ലു​മി​ല്ല’ എ​ന്ന ചി​ന്ത​യി​ൽ ധൈ​ര്യം സം​ഭ​രി​ച്ച് മു​ന്നോ​ട്ട് ഇ​റ​ങ്ങി​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ഭി​ന​യ​ത്തി​ലേ​ക്ക് വ​രാ​ൻ ഞാ​ൻ ഇ​ത്ര​യും വൈ​കി​യ​ത് ത​ന്നെ ഇ​തി​നെ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ ക​ണ്ട​തു​കൊ​ണ്ടാ​ണ്. കാ​ര​ണം, കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട ഒ​രു വ​ലി​യ പാ​ര​മ്പ​ര്യ​വും പ്ര​തീ​ക്ഷ​ക​ളും ന​മു​ക്ക് മു​ന്നി​ലു​ണ്ട​ല്ലോ!

സ​ത്യ​ത്തി​ൽ ഈ ​ഒ​രു ന​ല്ല അ​വ​സ​രം വ​ന്ന​പ്പോ​ൾ അ​ത് ക​ള​യാ​ൻ എ​നി​ക്ക് തോ​ന്നി​യി​ല്ല. ജൂ​ഡ് ചേ​ട്ട​ന്റെ കൈ​വ​ശം ഈ ​ക​ഥ​യു​ണ്ടാ​യി​രു​ന്നു. ‘നീ ​ഇ​ത് ചെ​യ്യു​ന്നു​ണ്ടോ ഇ​ല്ല​യോ, ഒ​രു തീ​രു​മാ​നം പ​റ​യൂ’ എ​ന്ന് അ​മ്മ ചോ​ദി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഞാ​ൻ ഒ​രു​പാ​ട് ചി​ന്തി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി​രു​ന്നു.

എ​ന്‍റെ ശ​രീ​ര​പ്ര​കൃ​തി, എ​നി​ക്ക് മ​ല​യാ​ളം ത​നി​മ​യോ​ടെ സം​സാ​രി​ക്കാ​ൻ അ​റി​യി​ല്ലെ​ന്ന വ​സ്തു​ത... മ​ല​യാ​ളം സം​സാ​രി​ക്കു​മെ​ങ്കി​ലും ഇ​വി​ടെ ജ​നി​ച്ചു വ​ള​ർ​ന്ന​വ​രു​ടെ ആ ​ഒ​ഴു​ക്കും ത​നി സ്ലാ​ങ്ങും എ​നി​ക്കി​ല്ല​ല്ലോ! അ​ങ്ങ​നെ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ചി​ന്തി​ച്ചു​കൂ​ട്ടി. പ​ക്ഷേ ഒ​ടു​വി​ൽ, ‘എ​ന്താ​യാ​ലും ധൈ​ര്യ​മാ​യി ഇ​റ​ങ്ങി​ത്തി​രി​ക്കു​ക ത​ന്നെ’ എ​ന്ന് ഞാ​ൻ തീ​രു​മാ​നി​ച്ചു.

എ​ന്‍റെ അ​മ്മ ന​ൽ​കി​യ പി​ന്തു​ണ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഈ ​സി​നി​മ ഒ​രി​ക്ക​ലും സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു! ഈ ​യാ​ത്ര​യി​ലു​ട​നീ​ളം അ​മ്മ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് മ​ന​സി​ലു​ള്ള​തെ​ല്ലാം തു​റ​ന്നു പ​റ​യാ​ൻ ക​ഴി​യു​ന്നൊ​രാ​ളാ​ണ് അ​മ്മ. എ​നി​ക്ക് ഇ​ത് ചെ​യ്യാ​ൻ എ​ത്ര​ത്തോ​ളം ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു എ​ന്ന് അ​മ്മ​യ്ക്ക് അ​റി​യാ​മാ​യി​രു​ന്നു. ഈ ​പ്ര​ക്രി​യ​യി​ൽ ഉ​ട​നീ​ളം എ​നി​ക്കൊ​പ്പം പാ​റ​പോ​ലെ ഉ​റ​ച്ചു​നി​ന്ന​ത് അ​മ്മ​യാ​യി​രു​ന്നു.

എ​ന്ത് ഉ​പ​ദേ​ശ​ത്തി​നും ഞാ​ൻ ആ​ദ്യം സ​മീ​പി​ക്കു​ന്ന​ത് ഏ​ട്ട​നെ​യാ​ണ്. ഞാ​ൻ ഏ​ട്ട​നോ​ട് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, ‘ടെ​ൻ​ഷ​നൊ​ന്നും അ​ടി​ക്കാ​തെ പോ​യി ന​ന്നാ​യി ആ​സ്വ​ദി​ച്ച് ചെ​യ്യ്’ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​ച്ഛ​ൻ ആ​ണെ​ങ്കി​ൽ... ‘ഇ​ത് നി​ന്‍റെ സ്വ​ന്തം യാ​ത്ര​യാ​ണ്, നീ ​ത​ന്നെ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തി മു​ന്നോ​ട്ട് പോ​ക​ണം’ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ വെ​ച്ച് കാ​ര്യ​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി സ്ലോ ​ഡൗ​ൺ ചെ​യ്യാ​ൻ അ​ച്ഛ​ൻ എ​ന്നോ​ട് പ​റ​ഞ്ഞു.

കാ​ര​ണം പേ​ടി​യും ടെ​ൻ​ഷ​നും കാ​ര​ണം ഞാ​ൻ കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ ചെ​യ്തു തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​മാ​യി​രു​ന്നു. അ​ത് ഒ​ഴി​വാ​ക്കാ​നാ​ണ് അ​ച്ഛ​ൻ പ​റ​ഞ്ഞ​ത്. അ​ത​ല്ലാ​തെ മ​റ്റു ഉ​പ​ദേ​ശ​ങ്ങ​ളൊ​ന്നും ത​ന്നി​ട്ടി​ല്ല. പൊ​തു​വേ ജീ​വി​ത​ത്തി​ൽ കാ​ര്യ​ങ്ങ​ൾ സ്വ​യം ക​ണ്ടെ​ത്തി ചെ​യ്യാ​നാ​ണ് അ​ച്ഛ​ൻ ഞ​ങ്ങ​ളെ എ​പ്പോ​ഴും അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ന​മ്മ​ൾ ആ​രാ​ണെ​ന്ന് സ്വ​യം മ​ന​സി​ലാ​ക്കാ​നു​ള്ള ആ ​സ്വാ​ത​ന്ത്ര്യം അ​ച്ഛ​ൻ ത​ന്നു.

ആ​ദ്യ ദി​വ​സം ഞാ​ൻ സെ​റ്റി​ൽ ചെ​ന്ന​പ്പോ​ൾ എ​നി​ക്ക് ഒ​രു വ​രി ഡ​യ​ലോ​ഗ് പോ​ലും ശ​രി​യാ​യി പ​റ​യാ​ൻ ക​ഴി​ഞ്ഞി​ല്ല! ഞ​ങ്ങ​ൾ വീ​ണ്ടും വീ​ണ്ടും അ​ത് ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു. ‘അ​യ്യോ ഞാ​ൻ എ​ങ്ങ​നെ ഈ ​സി​നി​മ മു​ഴു​വ​ൻ ചെ​യ്യും’ എ​ന്ന് ഞാ​ൻ ചി​ന്തി​ച്ചു.

‘അ​യ്യോ, ന​മ്മ​ൾ എ​ന്താ​ണ് ഈ ​കാ​ണി​ച്ചു വ​ച്ച​ത്’ എ​ന്ന് ജൂ​ഡേ​ട്ട​നും മ​ന​സ്സി​ൽ വി​ചാ​രി​ച്ചി​ട്ടു​ണ്ടാ​കും! പി​ന്നെ പു​ള്ളി പ​റ​ഞ്ഞു, ‘സ്ക്രി​പ്റ്റ് ത​ൽ​ക്കാ​ലം മാ​റ്റി വ​യ്ക്ക്, ഞാ​ൻ ഒ​രു സാ​ഹ​ച​ര്യം ത​രാം, അ​തി​ന​നു​സ​രി​ച്ച് അ​ഭി​ന​യി​ക്ക്. താ​നേ മ​ല​യാ​ളം വ​ന്നാ​ൽ മ​ല​യാ​ളം പ​റ​യൂ, ഇ​ല്ലെ​ങ്കി​ൽ ഇം​ഗ്ലി​ഷ്... അ​ല്ലെ​ങ്കി​ൽ അ​ർ​ത്ഥ​മി​ല്ലാ​ത്ത വാ​ക്കു​ക​ൾ പ​റ​യൂ... പ​ക്ഷേ ആ ​സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി അ​ഭി​ന​യി​ക്കൂ.’ അ​ത് എ​ന്നെ കൂ​ടു​ത​ൽ സ്വ​ത​ന്ത്ര​യാ​ക്കി.

തു​ട​ക്ക​ത്തി​ലെ ആ ​വ​ലി​യ പേ​ടി​യും ത​ട​സ​ങ്ങ​ളും മാ​റാ​ൻ അ​ത് സ​ഹാ​യി​ച്ചു. ഞാ​ൻ ഇ​ത്ര​യും കാ​ലം പ​ല മ​ല​യാ​ളം വാ​ക്കു​ക​ളും തെ​റ്റാ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്ന് അ​പ്പോ​ഴാ​ണ് എ​നി​ക്ക് മ​ന​സി​ലാ​യ​ത്! ചെ​റി​യ ചെ​റി​യ വ്യ​ത്യാ​സ​ങ്ങ​ൾ ഞാ​ൻ മ​ന​സി​ലാ​ക്കി. പി​ന്നെ, ഇ​വി​ടെ ജീ​വി​ക്കാ​ത്ത​തു​കൊ​ണ്ട് എ​നി​ക്ക് ന​ഷ്ട​പ്പെ​ട്ട ഒ​രു വ​ലി​യ സം​സ്‌​കാ​ര​ത്തെ തി​രി​കെ പി​ടി​ക്കു​ന്ന​ത് പോ​ലെ വ​ള​രെ മ​നോ​ഹ​ര​മാ​യി തോ​ന്നി ആ ​ദി​വ​സ​ങ്ങ​ൾ.

അ​ഭി​ന​യി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടാ​യി തോ​ന്നി​യ​ത് മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​ത് ത​ന്നെ​യാ​ണ്. അ​ഭി​ന​യ​ത്തി​ലും പേ​ടി​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ത് മ​റ്റ് ക​ലാ​രൂ​പ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​ൻ എ​നി​ക്ക് പ​റ്റി​യി​രു​ന്നു.

ക​വി​ത എ​ഴു​തു​മ്പോ​ൾ വി​കാ​ര​ങ്ങ​ൾ ന​മ്മു​ടെ ഉ​ള്ളി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​രി​ക​യാ​ണ്. അ​ഭി​ന​യ​ത്തി​ൽ വി​കാ​ര​ങ്ങ​ളെ ഉ​ള്ളി​ലേ​ക്ക് ആ​വാ​ഹി​ച്ച് ശ​രീ​ര​ത്തി​ലൂ​ടെ പു​റ​ത്തു കാ​ണി​ക്കു​ന്നു. പ​ക്ഷേ മ​ല​യാ​ളം സം​സാ​രം എ​ന്‍റെ ചി​ന്ത​യി​ൽ നി​ന്ന് വ​രു​ന്ന ഒ​ന്ന​ല്ല, അ​ത് സ്വാ​ഭാ​വി​ക​മാ​യി എ​നി​ക്ക് വ​രു​ന്ന ഭാ​ഷ​യ​ല്ലാ​ത്ത​തു​കൊ​ണ്ട് അ​തി​നെ മ​ന​സി​ൽ നി​ന്ന് ശ​രീ​ര​ത്തി​ലേ​ക്ക് ആ​വാ​ഹി​ച്ച് അ​ഭി​ന​യി​ക്കു​ക എ​ന്ന​താ​യി​രു​ന്നു എ​നി​ക്ക് ഏ​റ്റ​വും ബു​ദ്ധി​മു​ട്ട്. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ സ്ക്രി​പ്റ്റ് ഒ​രു മാ​സം മു​മ്പേ വാ​ങ്ങി കാ​ണാ​പാ​ഠം പ​ഠി​ച്ച​ത്. അ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ അ​ഭി​ന​യി​ക്കു​മ്പോ​ൾ ഭാ​ഷ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ആ​ലോ​ചി​ച്ച് പേ​ടി​ക്കേ​ണ്ടി വ​രി​ല്ല​ല്ലോ.

ക​ഥ​യെ​ക്കു​റി​ച്ച് എ​ത്ര​ത്തോ​ളം പ​റ​യാ​ൻ പ​റ്റു​മെ​ന്ന് അ​റി​യി​ല്ല. എ​ങ്കി​ലും ഒ​രു കാ​ര്യം ഞാ​ൻ പ​റ​യാം, ഇ​തി​ൽ എ​ന്‍റെ അ​ഭി​ന​യം പ​കു​തി മാ​ത്ര​മേ​യു​ള്ളൂ! കാ​ര​ണം 'മീ​നു' എ​ന്ന എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് ശ​ബ്ദം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ആ​ദി​ത്യ ല​ക്ഷ്മി​യാ​ണ്.

എ​നി​ക്ക് സ്വ​ന്ത​മാ​യി ഡ​ബ്ബ് ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു, പ​ക്ഷേ ത​ന​ത് മ​ല​യാ​ളം സ്ലാ​ങ് എ​നി​ക്ക് ഇ​നി​യും ന​ന്നാ​വാ​നു​ണ്ട്. സി​നി​മ​യി​ൽ എ​ന്‍റെ കൂ​ട്ടു​കാ​രി​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തും ആ​ദി​ത്യ​യാ​ണ്. അ​ച്ഛ​നും 'മെ​സ്സി' എ​ന്ന വ​ള​ർ​ത്തു​നാ​യ​യ്ക്കു​മൊ​പ്പം ജീ​വി​ക്കു​ന്ന ഒ​രു സാ​ധാ​ര​ണ പെ​ൺ​കു​ട്ടി​യാ​ണ് മീ​നു. സാ​യ് കു​മാ​ർ അ​ങ്കി​ളാ​ണ് അ​ച്ഛ​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. എ​ന്‍റെ അ​ച്ഛ​നും ഉ​ണ്ട് സി​നി​മ​യി​ൽ... പ​ക്ഷേ പ​ടം ഇ​റ​ങ്ങു​ന്ന​തി​ന് മു​മ്പ് റോ​ളി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ല. മീ​നു എ​ന്ന ക​ഥാ​പാ​ത്രം പ്ര​ചോ​ദ​നം ന​ൽ​കു​ന്ന, ധൈ​ര്യ​മു​ള്ള, വ​ള​രെ കൂ​ൾ ആ​യ ഒ​രു പെ​ൺ​കു​ട്ടി​യാ​ണ്. അ​വ​ളെ​പ്പോ​ലെ ധൈ​ര്യ​മു​ള്ള​വ​ളാ​കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം!

എ​നി​ക്ക് എ​ല്ലാ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളും ചെ​യ്യ​ണം എ​ന്നു​ണ്ട്. ആ​ളു​ക​ൾ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കു​ന്ന​ത് ന​ല്ല​താ​ണ്, എ​ങ്കി​ലും ജീ​വി​ത​ത്തി​ന്‍റെ യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ൾ കാ​ണി​ക്കു​ന്ന എ​ല്ലാ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളും ചെ​യ്യാ​നാ​ണ് എ​നി​ക്ക് താ​ല്പ​ര്യം. ആ​ശി​ഷ് ആ​യി​രു​ന്നു കൂ​ടെ അ​ഭി​ന​യി​ച്ച​തി​ൽ ഒ​രാ​ൾ. ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും തു​ട​ക്ക​ക്കാ​രാ​യ​തു​കൊ​ണ്ട് പ​ര​സ്പ​രം പി​ന്തു​ണ​യ്ക്കാ​ൻ അ​ത് സ​ഹാ​യി​ച്ചു. സാ​യ് കു​മാ​ർ അ​ങ്കി​ളും അ​ച്ഛ​നും അ​ഭി​ന​യി​ക്കു​ന്ന​ത് കാ​ണു​ന്ന​ത് ത​ന്നെ വ​ലി​യൊ​രു അ​നു​ഭ​വ​മാ​ണ്. സാ​യ് കു​മാ​ർ അ​ങ്കി​ൾ ഒ​രു​പാ​ട് ഉ​പ​ദേ​ശ​ങ്ങ​ളും ടി​പ്പു​ക​ളും ത​ന്നി​രു​ന്നു. സെ​റ്റി​ലു​ള്ള എ​ല്ലാ​വ​രും വ​ള​രെ ക്ഷ​മ​യോ​ടെ​യാ​ണ് എ​ന്നോ​ട് പെ​രു​മാ​റി​യ​ത്. സ​മ്മ​ർ​ദ്ദം കൂ​ടു​മ്പോ​ൾ തെ​റ്റു​ക​ൾ കൂ​ടു​ക​യേ​യു​ള്ളൂ... അ​തു​കൊ​ണ്ട് ആ ​ചി​ന്ത​ക​ളെ മാ​റ്റി​വെ​ച്ച് അ​ഭി​ന​യ​ത്തി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ഞാ​ൻ ശ്ര​മി​ച്ചു.

Movies

100 കി​ലോ ഭാ​രം, സ്റ്റെ​പ്പു​ക​ൾ ക​യ​റാ​ൻ പോ​ലും പ​റ്റാ​തെ​യാ​യി: അ​ത് മാ​റ്റി​ത്ത​ന്ന​ത് അ​വി​ടു​ത്തെ ജീ​വി​തം തു​റ​ന്നു​പ​റ​ഞ്ഞ്; വി​സ്മ​യ  

ഒ​രി​ട​യ്ക്ക് ത​ന്‍റെ ശ​രീ​ര​ഭാ​രം നൂ​റു കി​ലോ അ​ടു​ത്തു​ണ്ടാ​യി​രു​ന്ന​വെ​ന്നും അ​ന്ന് പ​ടി​ക​ൾ ക​യ​റു​മ്പോ​ൾ ശ്വാ​സം മു​ട്ടി​യി​രു​ന്നു​വെ​ന്നും അ​തി​ൽ നി​ന്നും മാ​റ്റ​മു​ണ്ടാ​യ​ത് താ​യ്‌​ലാ​ൻ​ഡി​ൽ പോ​യ​തി​ന് ശേ​ഷ​മാ​ണെ​ന്നും വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ.

പ​ത്തു​ദി​വ​സ​ത്തെ യാ​ത്ര​യ്ക്കാ​യാ​ണ് താ​യ്‌​ലാ​ൻ​ഡി​ലേ​യ്ക്ക് പോ​യ​തെ​ന്നും എ​ന്നാ​ൽ പി​ന്നീ​ട് ത​ന്നെ ജീ​വി​തം അ​വി​ടെ പി​ടി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും വി​സ്മ​യ പ​റ​യു​ന്നു. തു​ട​ക്കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഗ​ലാ​ട്ട പ്ല​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി​സ്മ​യ.

"അ​ത് എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. അ​ന്ന് ഞാ​ൻ തീ​ർ​ത്തും ഫി​റ്റ​ല്ലാ​യി​രു​ന്നു. ഫി​റ്റ്ന​സും ശ​രീ​ര​ഭാ​ര​വും ര​ണ്ടും ര​ണ്ടാ​ണെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. 98 കി​ലോ ഭാ​ര​മു​ണ്ടെ​ങ്കി​ലും ഒ​രാ​ൾ ഫി​റ്റാ​യി​രി​ക്കാം. പ​ക്ഷേ ഞാ​ൻ ഏ​ക​ദേ​ശം 100 കി​ലോ ഭാ​ര​മു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് പ​ടി​ക​ൾ ക​യ​റാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.

ക​യ​റി​യാ​ൽ ശ്വാ​സം മു​ട്ടും. എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ പോ​ലും "എ​ന്തി​നാ​ണ് ഇ​ത്ര​യും കി​ത​യ്ക്കു​ന്ന​ത്?" എ​ന്ന് ചോ​ദി​ക്കു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് താ​യ്‌​ല​ൻ​ഡി​ൽ പോ​യ​ത്. അ​വി​ടെ എ​ന്തെ​ങ്കി​ലും പു​തി​യ​ത് പ​രീ​ക്ഷി​ക്കാ​മെ​ന്ന് വി​ചാ​രി​ച്ചു. കോ ​സാ​മു​യി​യി​ലെ ഫി​റ്റ്‌​കോ എ​ന്ന സ്ഥ​ല​ത്താ​ണ് മു​വാ​യ് താ​യ് പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത്. ആ​ദ്യ​മൊ​ന്നും അ​ത് എ​നി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല.

വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള പ​രി​ശീ​ല​ന​മാ​ണെ​ന്ന് തോ​ന്നി. പി​ന്നീ​ട് കോ​വി​ഡ് വ​ന്നു. അ​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​തെ അ​വി​ടെ ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ഈ ​പ​രി​ശീ​ല​നം ഞാ​ൻ ശ​രി​ക്കും ആ​സ്വ​ദി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ക​ല​ക​ളാ​യാ​ലും ആ​യോ​ധ​ന​ക​ല​ക​ളാ​യാ​ലും ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. അ​ത് ചെ​യ്യു​മ്പോ​ൾ മ​റ്റെ​ല്ലാ ചി​ന്ത​ക​ളും മാ​റും. ആ ​നി​മി​ഷ​ത്തി​ൽ ചെ​യ്യേ​ണ്ട കാ​ര്യ​ത്തി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ക​ഴി​യും.

ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് പ​ഞ്ച്, കി​ക്ക്, പ​രി​ശീ​ല​നം എ​ന്നി​വ​യെ​ക്കു​റി​ച്ച് മാ​ത്ര​മേ ചി​ന്തി​ക്കൂ. അ​ത് മ​ന​സി​നെ​യും മാ​റ്റി​മ​റി​ക്കും. എ​ന്‍റെ പ​രി​ശീ​ല​ക​ൻ 10 കി​ക്കു​ക​ൾ ചെ​യ്യാ​ൻ പ​റ​ഞ്ഞാ​ൽ ഞാ​ൻ ഒ​മ്പ​തി​ൽ നി​ർ​ത്തു​മാ​യി​രു​ന്നു. അ​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​യും, "നീ ​എ​ല്ലാ​യ്പ്പോ​ഴും അ​വ​സാ​ന​ത്തേ​തി​ന് തൊ​ട്ടു​മു​ൻ​പാ​ണ് നി​ർ​ത്തു​ന്ന​ത്. ഒ​രു കി​ക്ക് കൂ​ടി ചെ​യ്താ​ൽ മ​തി."

അ​തി​ന് ശേ​ഷം വീ​ണ്ടും 30 കി​ക്കു​ക​ൾ കൂ​ടി ചെ​യ്യി​പ്പി​ക്കും. തു​ട​ങ്ങി വെ​ച്ച കാ​ര്യം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന മ​നോ​ഭാ​വം അ​ത് മ​ന​സി​ൽ വ​ള​ർ​ത്തി. ആ ​അ​നു​ഭ​വ​ത്തി​ന് ഞാ​ൻ എ​ന്നും ന​ന്ദി​യു​ള്ള​വ​ളാ​ണ്. ഇ​പ്പോ​ൾ മു​വാ​യ് താ​യ് പ​രി​ശീ​ല​നം എ​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ക എ​ന്ന​താ​യി​രു​ന്നി​ല്ല എ​ന്‍റെ ല​ക്ഷ്യം.

എ​നി​ക്ക് യാ​ത്ര ചെ​യ്യ​ണ​മെ​ന്ന് തോ​ന്നി. ര​ണ്ടോ മൂ​ന്നോ ആ​ഴ്ച അ​വി​ടെ ചെ​ല​വ​ഴി​ക്കാ​മെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. പ​ക്ഷേ പി​ന്നീ​ട് എ​ട്ടോ ഒ​മ്പ​തോ മാ​സം അ​വി​ടെ ത​ന്നെ താ​മ​സി​ച്ചു. താ​യ്‌​ല​ൻ​ഡി​നെ ഞാ​ൻ ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ട്ടു. അ​വി​ടെ എ​നി​ക്ക് വ​ലി​യ സ്വാ​ത​ന്ത്ര്യം അ​നു​ഭ​വ​പ്പെ​ട്ടു. ബൈ​ക്കെ​ടു​ത്ത് എ​വി​ടേ​ക്കും പോ​കാം. ആ ​ജീ​വി​ത​രീ​തി എ​നി​ക്ക് വ​ള​രെ ഇ​ഷ്ട​മാ​യി​രു​ന്നു''.- വി​സ്മ​യ പ​റ​ഞ്ഞു.

 

 

 

 

 

Movies

ഓ​ണ​ത്തി​ന് ഇ​ത്ത​വ​ണ സി​നി​മ​പ്പൂ​ര​വും; വ​രു​ന്ന​ത് വ​മ്പ​ൻ ചി​ത്ര​ങ്ങ​ൾ

കേ​ര​ള ബോ​ക്സ്ഓ​ഫീ​സി​ൽ ഒ​രു യു​ദ്ധ​ക്ക​ള​ത്തി​ന്‍റെ പ്ര​തീ​തി സൃ​ഷ്ടി​ച്ചാ​യി​രി​ക്കും ഇ​ത്ത​വ​ണ ഓ​ണം റി​ലീ​സു​ക​ൾ എ​ത്തു​ന്ന​ത്. പ​ല യു​വ​താ​ര​ങ്ങ​ൾ​ക്കും ഈ ​ഉ​ത്സ​വ​കാ​ലം അ​തി​ജീ​വ​ന​വും തി​രി​ച്ചു​വ​ര​വു​മാ​ണ്. ആ​ര് വാ​ഴും ആ​ര് വീ​ഴും, അ​റി​യാ​ൻ ഇ​നി ഒ​രു മാ​സം കൂ​ടി മാ​ത്ര​മാ​ണ് ബാ​ക്കി.

കിം​ഗ് ഓ​ഫ് കൊ​ത്ത​യ്ക്കേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ മ​ങ്ങ​ലി​ൽ നി​ന്നും മ​ല​യാ​ള​ത്തി​ലേ​യ്ക്കു​ള്ള ദു​ൽ​ഖ​റി​ന്‍റെ രാ​ജ​കീ​യ തി​രി​ച്ചു​വ​ര​വി​ന് ഐ​ആ​യം ഗെ​യിം ഇ​ട​മൊ​രു​ക്കു​മോ?

നോ​ബോ​ഡി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചു വ​ര​വി​നു ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ന്നും ആ​കാ​തെ പോ​യ പ്രി​ത്വി​രാ​ജി​നു ഖ​ലീ​ഫ തു​ണ​ക്കു​മോ എ​ന്ന​താ​ണ് അ​ടു​ത്ത ചോ​ദ്യം...

പ്ര​തി​ച്ച​യാ​യി​ലൂ​ടെ ത​ന്‍റെ ബോ​ക്സ്ഓ​ഫി​സ് ‘പ്ര​തിഛാ​യ’ അ​ൽ​പം മ​ങ്ങി​പ്പോ​യ നി​വി​ൻ പോ​ളി​ക്ക് ബ​ത്ല​ഹേം കു​ടും​ബ​യൂ​ണി​റ്റ് ആ​ശ്വാ​സം പ​ക​രു​മോ. നോ​ക്കാം ഇ​ത്ത​വ​ണ​ത്തെ ഓ​ണം റി​ലീ​സു​ക​ൾ.

'തു​ട​ക്കം' കു​റി​ക്കാ​ൻ വി​സ്മ​യ

Movies

തീ​ക്ഷ്ണ​ഭാ​വ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ, ദൈ​ന്യ​ത​യോ​ടെ വി​സ്മ​യ; തു​ട​ക്കം ഓ​ഗ​സ്റ്റ് ഏ​ഴി​ന്  

തീ​ഷ്‌​ണ​മാ​യ ഭാ​വ​ത്തോ​ടെ​മോ​ഹ​ൻ​ലാ​ൽ, അ​ല്പം​ദൈ​ന്യ​ഭാ​വ​ത്തി​ൽ വി​സ്‌​മ​യ, ന​ടു​വി​ലാ​യി തി​ങ്ങി നി​റ​ഞ്ഞ മു​ടി​യും ഗൗ​ര​വ ഭാ​വ​വു​മാ​യി ആ​ശി​ഷ്, ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ച്ച് ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന തു​ട​ക്കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​റ​ത്തു​വി​ട്ട പു​തി​യ പോ​സ്റ്റ​ർ ആ​ണി​ത്. ചി​ത്രം ഓ​ഗ​സ്റ്റ് ഏ​ഴി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

2018എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

ഡോ. ​എ​മി​ൽ ആ​ന്‍റ​ണി​യും, ഡോ. ​അ​നീ​ഷ ആ​ന്‍റ​ണി​യു​മാ​ണ് എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ്. ലി​നീ​ഷ് നെ​ല്ലി​ക്ക​ൽ, അ​ഖി​ൽ കൃ​ഷ്ണ, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​തം. ജെ​യ്ക്സ് ബി​ജോ​യ്. ഛായാ​ഗ്ര​ഹ​ണം -ജോ​മോ​ൻ ടി. ​ജോ​ൺ, എ​ഡി​റ്റിം​ഗ്- ച​മ​ൻ ചാ​ക്കോ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - സ​ന്തോ​ഷ് രാ​മ​ൻ. മേ​ക്ക​പ്പ് - ജി​തേ​ഷ് പൊ​യ്യ. കോ​സ്റ്റ്യും ഡി​സൈ​ൻ -അ​രു​ൺ മ​നോ​ഹ​ർ. ചീ​ഫ് അ ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സൈ​ല​ക്സ് ഏ​ബ്ര​ഹാം. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - മ​നോ​ഹ​ര​ൻ കെ. ​പ​യ്യ​ന്നൂ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് - വി​നോ​ദ് ശേ​ഖ​ർ, ശ്രീ​ക്കു​ട്ട​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബി​ജു തോ​മ​സ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

വി​സ്മ​യ​ക്ക് പി​ന്നി​ൽ ക്രൂ​ര​മു​ഖ​ത്തോ​ടെ ആ​ശി​ഷ് ആ​ന്‍റ​ണി, മു​ന്നി​ൽ മോ​ഹ​ൻ​ലാ​ൽ; തു​ട​ക്കം പോ​സ്റ്റ​ർ

വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ നാ​യി​ക​യാ​കു​ന്ന തു​ട​ക്കം സി​നി​മ​യു​ടെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി. വി​സ്മ​യ​യ്‌​ക്ക് പി​ന്നി​ലാ​യി ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ മ​ക​ൻ ആ​ശി​ഷി​നെ കാ​ണാം. മു​ന്നി​ൽ മോ​ഹ​ൻ​ലാ​ലി​നെ​യും. എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ മു​ഖം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

വി​സ്മ​യ​യ്ക്കു പു​റ​കി​ൽ ക്രൂ​ര​മാ​യ മു​ഖ​ത്തോ​ടെ നി​ൽ​ക്കു​ന്ന ആ​ശി​ഷി​നെ​യാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ക. ചി​ത്രം ഓ​ണം റി​ലീ​സ് ആ​യാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

2018എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

ഡോ. ​എ​മി​ൽ ആ​ന്‍റ​ണി​യും, ഡോ. ​അ​നീ​ഷ ആ​ന്‍റ​ണി​യു​മാ​ണ് എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ്. ലി​നീ​ഷ് നെ​ല്ലി​ക്ക​ൽ, അ​ഖി​ൽ കൃ​ഷ്ണ, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​തം. ജെ​യ്ക്സ് ബി​ജോ​യ്. ഛായാ​ഗ്ര​ഹ​ണം -ജോ​മോ​ൻ ടി. ​ജോ​ൺ, എ​ഡി​റ്റിം​ഗ്- ച​മ​ൻ ചാ​ക്കോ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - സ​ന്തോ​ഷ് രാ​മ​ൻ. മേ​ക്ക​പ്പ് - ജി​തേ​ഷ് പൊ​യ്യ. കോ​സ്റ്റ്യും ഡി​സൈ​ൻ -അ​രു​ൺ മ​നോ​ഹ​ർ. ചീ​ഫ് അ ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സൈ​ല​ക്സ് ഏ​ബ്ര​ഹാം. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - മ​നോ​ഹ​ര​ൻ കെ. ​പ​യ്യ​ന്നൂ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് - വി​നോ​ദ് ശേ​ഖ​ർ, ശ്രീ​ക്കു​ട്ട​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബി​ജു തോ​മ​സ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

തു​ട​ക്ക​ത്തി​ലെ ആ ​പോ​സ്റ്റ​റി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ലോ? ബ്രി​ല്യ​ൻ​സു​മാ​യി ആ​രാ​ധ​ക​ർ

വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​നെ നാ​യി​ക​യാ​ക്കി ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന തു​ട​ക്കം സി​നി​മ​യു​ടെ പോ​സ്റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ലെ ബ്രി​ല്യ​ൻ​സ് ക​ണ്ടെ​ത്തി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

പോ​സ്റ്റ​റി​ൽ വി​സ്മ​യ​യും​ആ​ശി​ഷ് ആ​ന്‍റ​ണി​യു​മ​ല്ലാ​തെ മോ​ഹ​ൻ​ലാ​ൽ കൂ​ടി​യു​ണ്ടെ​ന്നാ​ണ് ഇ​വ​രു​ടെ ക​ണ്ടെ​ത്ത​ൽ. വി​സ്മ​യ​ക്ക് മു​ക​ളി​ലാ​യി ഒ​രു ‘ഓ​റ’​പോ​ലെ​യാ​ണ് മോ​ഹ​ന്‍​ലാ​ലി​നെ കാ​ണാ​ൻ ക​ഴി​യു​ക​യെ​ന്നും അ​ത് മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു.

ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്ന കാ​ര്യം അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

2018എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

ഡോ. ​എ​മി​ൽ ആ​ന്‍റ​ണി​യും, ഡോ. ​അ​നീ​ഷ ആ​ന്‍റ​ണി​യു​മാ​ണ് എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ്. ലി​നീ​ഷ് നെ​ല്ലി​ക്ക​ൽ, അ​ഖി​ൽ കൃ​ഷ്ണ, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​തം. ജെ​യ്ക്സ് ബി​ജോ​യ്. ഛായാ​ഗ്ര​ഹ​ണം -ജോ​മോ​ൻ ടി. ​ജോ​ൺ, എ​ഡി​റ്റിം​ഗ്- ച​മ​ൻ ചാ​ക്കോ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - സ​ന്തോ​ഷ് രാ​മ​ൻ. മേ​ക്ക​പ്പ് - ജി​തേ​ഷ് പൊ​യ്യ. കോ​സ്റ്റ്യും ഡി​സൈ​ൻ -അ​രു​ൺ മ​നോ​ഹ​ർ. ചീ​ഫ് അ ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സൈ​ല​ക്സ് ഏ​ബ്ര​ഹാം. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - മ​നോ​ഹ​ര​ൻ കെ. ​പ​യ്യ​ന്നൂ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് - വി​നോ​ദ് ശേ​ഖ​ർ, ശ്രീ​ക്കു​ട്ട​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബി​ജു തോ​മ​സ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ തു​ട​ക്കം ഓ​ണം റി​ലീ​സാ​യി എ​ത്തും  

വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന ആ​ദ്യ ചി​ത്രം തു​ട​ക്കം ഓ​ണം റി​ലീ​സാ​യി തി​യ​റ്റ​റി​ലെ​ത്തും. ഒ​രു ബ​സി​ന്‍റെ വി​ൻ​ഡോ സീ​റ്റി​ലി​രി​ക്കു​ന്ന വി​സ്മ​യ​യെ പു​തി​യ പോ​സ്റ്റ​റി​ൽ കാ​ണാം. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ മ​ക​ൻ ആ​ഷി​ഷ് തൊ​ട്ടു​പി​ന്നി​ലെ സീ​റ്റി​ലു​ണ്ട്.

‘വി​സ്മ​യ തു​ട​ക്കം’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് പു​തി​യ പോ​സ്റ്റ​ർ മോ​ഹ​ൻ​ലാ​ൽ പ​ങ്കു​വ​ച്ച​ത്. 2018എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

ഡോ. ​എ​മി​ൽ ആ​ന്‍റ​ണി​യും, ഡോ. ​അ​നീ​ഷ ആ​ന്‍റ​ണി​യു​മാ​ണ് എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ്. ലി​നീ​ഷ് നെ​ല്ലി​ക്ക​ൽ, അ​ഖി​ൽ കൃ​ഷ്ണ, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​തം. ജെ​യ്ക്സ് ബി​ജോ​യ്. ഛായാ​ഗ്ര​ഹ​ണം -ജോ​മോ​ൻ ടി. ​ജോ​ൺ, എ​ഡി​റ്റിം​ഗ്- ച​മ​ൻ ചാ​ക്കോ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - സ​ന്തോ​ഷ് രാ​മ​ൻ. മേ​ക്ക​പ്പ് - ജി​തേ​ഷ് പൊ​യ്യ. കോ​സ്റ്റ്യും ഡി​സൈ​ൻ -അ​രു​ൺ മ​നോ​ഹ​ർ. ചീ​ഫ് അ ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സൈ​ല​ക്സ് ഏ​ബ്ര​ഹാം. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - മ​നോ​ഹ​ര​ൻ കെ. ​പ​യ്യ​ന്നൂ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് - വി​നോ​ദ് ശേ​ഖ​ർ, ശ്രീ​ക്കു​ട്ട​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബി​ജു തോ​മ​സ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

മകളുടെ സെറ്റിൽ അതിഥിയായി അച്ഛൻ; അതിഥി താരമാണോ മോഹൻലാൽ?

മകൾ അഭിനയിക്കുന്ന തുടക്കം എന്ന സിനിമയുടെ സെറ്റിൽ അതിഥിയായി എത്തി മോഹൻലാൽ. കുട്ടിക്കാനത്തെ സിനിമയുടെ ലൊക്കേഷനിലാണ് മോഹൻലാൽ എത്തിയത്. സുചിത്ര മോഹൻലാലും ഒപ്പമുണ്ട്. കുട്ടിക്കാനത്തു നിന്നും ഇരുവരും നിലവിൽ വാഗമണ്ണിലാണുള്ളത്.

സംവിധായകൻ ജൂഡ് ആന്തണിയുമായി സിനിമയുടെ വിശേഷങ്ങൾ പങ്കിടുന്ന താരത്തിന്‍റെ വീഡിയോ ഫാൻസ് പേജുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

മീനു എന്ന പെൺകുട്ടിയായി ചിത്രത്തില്‍ വിസ്മയ എത്തുന്നു. ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ആന്‍റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Movies

മാ​യ ചേ​ച്ചി​യു​ടെ തു​ട​ക്ക​ത്തി​ൽ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ന​ല്ല കാ​ര്യം: ആ​ശി​ഷ് ആ​ന്‍റ​ണി പ​റ​യു​ന്നു

മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന തു​ട​ക്കം എ​ന്ന സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ മ​ക​ൻ ആ​ശി​ഷ് ആ​ന്‍റ​ണി.

തു​ട​ക്കം ചി​ത്ര​ത്തി​ന്‍റെ പൂ​ജാ​വേ​ള​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ആ​ശി​ഷ് ത​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച​ത്.

വ​ള​രെ സ​ന്തോ​ഷം. ലാ​ൽ അ​ങ്കി​ളി​ന്‍റെ കു​ടും​ബ​വും എ​ന്‍റെ കു​ടും​ബ​വും ആ​ദ്യം മു​ത​ൽ ത​ന്നെ ഒ​രു കു​ടും​ബ​മാ​ണ്. അ​തൊ​രു വ​ലി​യ അ​നു​ഗ്ര​ഹ​മാ​യാ​ണ് ഞാ​ൻ കാ​ണു​ന്ന​ത്. ഇ​തി​നോ​ടൊ​പ്പം ഇ​പ്പോ​ൾ മാ​യ ചേ​ച്ചി​യു​ടെ ‘തു​ട​ക്ക’​ത്തി​ൽ ഒ​രു ഭാ​ഗ​മാ​കാ​ൻ ക​ഴി​യു​ക എ​ന്ന​ത് എ​ന്‍റെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കാ​നു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും മ​ഹ​ത്ത​ര​മാ​യ കാ​ര്യ​മാ​ണ്.

ഇ​വി​ടെ ഇ​ങ്ങ​നെ നി​ല്ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​വും ന​ന്ദി​യു​മു​ണ്ട്. ഈ ​ഒ​രു അ​വ​സ​രം ത​ന്ന ജൂ​ഡ് ഏ​ട്ട​നും ഹൃ​ദ​യ​ത്തി​ൽ നി​ന്നു​ള്ള ന​ന്ദി അ​റി​യി​ക്കു​ന്നു. ഒ​രു​പാ​ട് ന​ന്ദി ചേ​ട്ടാ. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ത്ഥ​ന​യും ആ​ശം​സ​ക​ളും ഒ​പ്പ​മു​ണ്ടാ​ക​ണം. ഒ​രി​ക്ക​ൽ​ക്കൂ​ടി എ​ല്ലാ​വ​രോ​ടും ന​ന്ദി പ​റ​യു​ന്നു. ആ​ശി​ഷ് ആ​ന്‍റ​ണി പ​റ​ഞ്ഞു.

ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ മ​ക​ൻ ആ​ശി​ഷ് ജോ ​ആ​ന്‍റ​ണി പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത എ​മ്പു​രാ​നി​ലൂ​ടെ അ​ഭി​ന​യ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു. സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ് ഭാ​ഗ​ത്താ​ണ് ആ​ശി​ഷ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

നേ​ര് സി​നി​മ​യി​ലൂ​ടെ സ​ഹ​നി​ർ​മാ​താ​വാ​യാ​ണ് ആ​ശി​ഷ് ജോ ​ആ​ന്‍റ​ണി സി​നി​മാ രം​ഗ​ത്തെ​ത്തു​ന്ന​ത്. നേ​ര് സി​നി​മ​യു​ടെ ഇ​ത​ര ദ​ക്ഷി​ണേ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലെ സി​നി​മ​യു​ടെ റീ​മേ​ക്ക് നി​ർ​മി​ക്കു​ന്ന​ത് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും മ​ക​ൻ ആ​ഷി​ഷ് ജോ ​ആ​ന്‍റ​ണി​യും ചേ​ർ​ന്നാ​ണ്.

Movies

മ​ക​ൾ​ക്ക് ഞാ​ൻ ഈ ​പേ​രി​ട്ട​ത് പോ​ലും അ​തു​കൊ​ണ്ട്; വി​സ്മ​യ​യു​ടെ 'തു​ട​ക്ക'​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ശം​സ

മ​ക​ൾ വി​സ്മ​യ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് മോ​ഹ​ൻ​ലാ​ൽ. ത​ന്‍റെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​തെ​ല്ലാം വി​സ്മ​യ​മാ​ണെ​ന്നും അ​തി​നാ​ലാ​ണ് മ​ക​ൾ​ക്ക് വി​സ്മ​യ എ​ന്നു പേ​രി​ട്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​നും സി​നി​മ​യി​ൽ ഒ​രു ന​ട​നാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച ഒ​രാ​ള​ല്ല. കാ​ല​ത്തി​ന്‍റെ നി​ശ്ച​യം പോ​ലെ സി​നി​മ​യി​ൽ വ​ന്നു​വെ​ന്നും 48 വ​ർ​ഷ​ങ്ങ​ളാ​യി ന​ട​നാ​ക്കി ത​ന്നെ നി​ല​നി​ർ​ത്തി​യ​ത് ചു​റ്റു​മു​ള്ള​വ​രെ​ല്ലാം ചേ​ർ​ന്നാ​ണെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

'എ​ല്ലാ​വ​ർ​ക്കും ന​ല്ലൊ​രു ദി​വ​സം ആ​ശം​സി​ക്കു​ന്നു. വ​ള​രെ സ​ന്തോ​ഷ​മു​ള്ള ഒ​രു കാ​ര്യ​മാ​ണ് ഞാ​ൻ പ​റ​യാ​ൻ പോ​കു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ഞാ​ൻ എ​ന്‍റെ കാ​ര്യം ഓ​ർ​ക്കു​ക​യാ​ണ്. ഞാ​ൻ ആ​ദ്യ​മാ​യി സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ വ​ന്ന​ത്, അ​ത് 48 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ്. "എ​ല്ലാ​വ​ർ​ക്കും ന​ല്ലൊ​രു ദി​വ​സം ആ​ശം​സി​ക്കു​ന്നു. വ​ള​രെ സ​ന്തോ​ഷ​മു​ള്ള ഒ​രു കാ​ര്യ​മാ​ണ് ഞാ​ൻ പ​റ​യാ​ൻ പോ​കു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ഞാ​ൻ എ​ന്‍റെ കാ​ര്യം ഓ​ർ​ക്കു​ക​യാ​ണ്. ഞാ​ൻ ആ​ദ്യ​മാ​യി സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ വ​ന്ന​ത്, അ​ത് 48 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ്. 


പ​ക്ഷേ അ​ന്നൊ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ൾ ഒ​ന്നും ഇ​ല്ല. ന​മ്മ​ൾ അ​ഭി​ന​യി​ക്കാ​ൻ വ​ന്നു അ​ഭി​ന​യി​ച്ചു പോ​കു​ന്നു. മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളു​ടെ ഓ​ഡി​ഷ​ന് പോ​യ കാ​ര്യ​മൊ​ക്കെ ഞാ​നി​പ്പോ​ൾ ആ​ലോ​ചി​ക്കു​ക​യാ​ണ്. ഞാ​ൻ ഒ​രി​ക്ക​ൽ​പോ​ലും വി​ചാ​രി​ച്ചി​ല്ല എ​ന്‍റെ കു​ട്ടി​ക​ൾ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​മെ​ന്ന്. കാ​ര​ണം അ​വ​ർ​ക്ക് അ​വ​രു​ടേ​താ​യി​ട്ടു​ള്ള സ്വ​കാ​ര്യ​ത ഉ​ണ്ട്, അ​വ​രു​ടേ​താ​യി​ട്ടു​ള്ള ല​ക്ഷ്യ​ങ്ങ​ളു​ണ്ട്.

അ​തി​നെ​ല്ലാം സ​മ്മ​തി​ച്ച ഒ​രാ​ളാ​ണ് ഞാ​ൻ. വ​ള​രെ കാ​ല​ത്തി​നു​ശേ​ഷം ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​പ്പു​വി​ന് തോ​ന്നി. ഞാ​ൻ ആ​റാം ക്ലാ​സി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് മി​ക​ച്ച ന​ട​ൻ ആ​കു​ന്ന​ത്. അ​തു​പോ​ലെ​ത​ന്നെ ആ​റാം ക്ലാ​സി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ആ​ണ് അ​പ്പു മി​ക​ച്ച ന​ട​ൻ ആ​കു​ന്ന​ത്. പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്തും ഞാ​ൻ മി​ക​ച്ച ന​ട​നാ​യി, അ​തു​പോ​ലെ​ത​ന്നെ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് അ​പ്പു​വും മി​ക​ച്ച ന​ട​നാ​യി. 

മാ​യ​യും സ്കൂ​ളി​ൽ ഒ​രു​പാ​ട് നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച് മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ർ​ഡ് ഒ​ക്കെ കി​ട്ടി​യി​ട്ടു​ണ്ട്. ഞാ​നൊ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണ​മെ​ന്നോ ഒ​രു ന​ട​നാ​ക​ണ​മെ​ന്നോ ഒ​ന്നും ആ​ഗ്ര​ഹി​ച്ച ഒ​രാ​ൾ അ​ല്ല. അ​തൊ​ക്കെ കാ​ല​ത്തി​ന്‍റെ നി​ശ്ച​യം പോ​ലെ സി​നി​മ​യി​ൽ വ​ന്നു.

ഇ​വി​ടെ ഇ​രി​ക്കു​ന്ന നി​ങ്ങ​ളൊ​ക്കെ ത​ന്നെ​യാ​ണ് എ​ന്നെ ഒ​രു സി​നി​മ ന​ട​ൻ ആ​ക്കി​യ​തും ഇ​ത്ര​യും കാ​ലം എ​ന്‍റെ ഒ​പ്പം നി​ന്ന​തും. അ​തു​പോ​ലെ കു​ട്ടി​ക​ൾ​ക്കും എ​ന്തെ​ങ്കി​ലു​മൊ​ക്കെ ഒ​രു നി​യോ​ഗം ഉ​ണ്ടാ​കും. ഇ​തൊ​ക്കെ കാ​ല​ത്തി​ന്‍റെ നി​യോ​ഗ​മാ​ണ് എ​ന്ന് വി​ശ്വ​സി​ക്കാ​നാ​ണ് എ​നി​ക്കി​ഷ്ടം. 

ഞാ​നെ​ന്‍റെ മ​ക​ളു​ടെ പേ​ര് പോ​ലും വി​സ്മ​യ എ​ന്നാ​ണ് ഇ​ട്ട​ത്, വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ. എ​ന്‍റെ ജീ​വി​ത​ത്തി​ൽ ന​ട​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും ഒ​രു വി​സ്മ​യം പോ​ലെ ക​രു​താ​നാ​ണ് എ​നി​ക്ക് ഇ​ഷ്ടം. ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച​തി​നു​ശേ​ഷം പെ​ട്ടെ​ന്നൊ​രു ദി​വ​സം മാ​യ​യ്ക്കും ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണം എ​ന്ന് ആ​ഗ്ര​ഹം പ​റ​ഞ്ഞു. 

അ​ഭി​ന​യി​ക്ക​ണം എ​ന്ന് ആ​ഗ്ര​ഹം പ​റ​ഞ്ഞാ​ൽ ന​മു​ക്ക് അ​തി​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ട്. ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ക എ​ന്ന് പ​റ​ഞ്ഞാ​ൽ അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. പ​ക്ഷേ ഞ​ങ്ങ​ൾ​ക്ക് അ​തി​ന്‍റെ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ട്, ഞ​ങ്ങ​ൾ​ക്ക് പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സ് ഉ​ണ്ട്, വ​ള​രെ വ​ർ​ഷ​ങ്ങ​ളാ​യി അ​ത് ന​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന ഒ​രു ക​മ്പ​നി ഉ​ണ്ട്. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ഉ​ണ്ട്, അ​ങ്ങ​നെ ഒ​രു വ​ലി​യ പി​ന്തു​ണ ഞ​ങ്ങ​ൾ​ക്കു​ണ്ട്. 

അ​ങ്ങ​നെ നോ​ക്കി​യി​രു​ന്ന​പ്പോ​ൾ ഒ​രു ക​ഥ കി​ട്ടി, അ​തി​ൽ കു​ട്ടി അ​ഭി​ന​യി​ക്കാ​ൻ പോ​വു​ക​യാ​ണ്. ആ ​സി​നി​മ​യു​ടെ പേ​ര് ത​ന്നെ 'തു​ട​ക്കം' എ​ന്നാ​ണ്. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ക എ​ന്നു​ള്ള​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല എ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. അ​തൊ​രു ഭാ​ഗ്യ​മാ​ണ്, ഭാ​ഗ്യം എ​ന്ന വാ​ക്കി​ലു​പ​രി ന​മ്മ​ളെ പി​ന്തു​ണ​യ്ക്കാ​ൻ ന​മ്മു​ടെ കൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ഒ​രു​പാ​ട് പേ​ർ ഉ​ണ്ടാ​ക​ണം.

എ​നി​ക്ക് ഒ​രു​പാ​ട് പേ​രു​ണ്ടാ​യി​രു​ന്നു, എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ, എ​ന്‍റെ ഒ​പ്പം അ​ഭി​ന​യി​ച്ച​വ​ർ, എ​ന്‍റെ സം​വി​ധാ​യ​ക​ർ, നി​ർ​മാ​താ​ക്ക​ൾ, തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ൾ, എ​ന്നെ ചേ​ർ​ത്തു​പി​ടി​ച്ചു മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​വ​ർ. എ​ന്‍റെ വീ​ഴ്ച​യി​ലും ഒ​ക്കെ എ​ന്നെ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഒ​രു​പാ​ട് പേ​രു​ണ്ട്. അ​ങ്ങ​നെ വ​ലി​യ ഒ​രു സം​ഘ​ത്തി​ന്‍റെ കൂ​ടെ ആ​ണ് ഞാ​ൻ ഇ​വി​ടെ വ​രെ എ​ത്തി​യ​ത് അ​ല്ലാ​തെ ത​നി​ച്ച് ന​മു​ക്കൊ​ന്ന് നേ​ടാ​ൻ സാ​ധി​ക്കി​ല്ല. എ​ത്ര ന​ല്ല അ​ഭി​ന​യ​മാ​ണെ​ങ്കി​ലും അ​യാ​ൾ​ക്കൊ​രു ന​ല്ല പ്ലാ​റ്റ്ഫോം കി​ട്ട​ണം, ന​ല്ല സ്ക്രി​പ്റ്റ് കി​ട്ട​ണം, ന​ല്ല സ​ഹ​പ്ര​വ​ർ​ത്ത​ക​രെ കി​ട്ട​ണം അ​ത്ത​ര​ത്തി​ൽ ആ ​കു​ട്ടി​ക്ക് ഒ​രു ഭാ​ഗ്യം ഉ​ണ്ടാ​ക​ട്ടെ എ​ന്ന് ഞാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു. 

അ​തു​പോ​ലെ അ​പ്പു​വി​ന്‍റെ കാ​ര്യ​വും, അ​പ്പു​വി​ന്‍റെ ഒ​രു സി​നി​മ ഇ​ന്ന് റി​ലീ​സ് ആ​വു​ക​യാ​ണ്. അ​ത് വ​ള​രെ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​യി സം​ഭ​വി​ച്ച കാ​ര്യ​മാ​ണ്. ഒ​രു അ​ച്ഛ​നെ​ന്ന നി​ല​യി​ലും ഒ​രു ന​ട​ൻ എ​ന്ന നി​ല​യി​ലും സി​നി​മ മേ​ഖ​ല​യു​ടെ പേ​രി​ലും ഞാ​ൻ അ​വ​രെ ര​ണ്ടു​പേ​രെ​യും ആ​ശം​സി​ക്കു​ന്നു, അ​ഭി​ന​ന്ദി​ക്കു​ന്നു സ്നേ​ഹ​പൂ​ർ​വം.

ആ​ന്‍റ​ണി​യു​ടെ കാ​ര്യം എ​ടു​ത്തു പ​റ​യേ​ണ്ട​തു​ണ്ട്. ആ​ന്‍റ​ണി​യു​ടെ വ​ലി​യ ഒ​രു ആ​ഗ്ര​ഹ​മാ​യി​രു​ന്നു അ​പ്പു​വും മാ​യ​യും സി​നി​മ​യി​ൽ വ​ര​ണ​മെ​ന്നു​ള്ള​ത്. ഞാ​ൻ പ​റ​ഞ്ഞു അ​തൊ​ക്കെ അ​വ​രു​ടെ ഇ​ഷ്ട​മാ​ണ്. ഒ​രാ​ളെ സി​നി​മ​യി​ൽ കൊ​ണ്ടു​വ​രി​ക എ​ന്ന് പ​റ​ഞ്ഞാ​ൽ അ​തി​ൽ ഒ​രു​പാ​ട് പ​രി​മി​തി​ക​ൾ ഉ​ണ്ട്. അ​വ​ർ ത​ന്നെ​യാ​ണ് അ​തി​ന് ക​ഴി​വു​ണ്ടെ​ന്ന് തെ​ളി​യി​ക്കേ​ണ്ട​ത്. സ്വ​ന്ത​മാ​യി ക​ഴി​വ് തെ​ളി​യി​ച്ചു മു​ന്നോ​ട്ടു പോ​കാ​ൻ ഉ​ള്ള ഒ​രു ഇ​ന്ധ​നം ആ​യി മാ​ത്ര​മേ എ​നി​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യൂ. അ​ങ്ങ​നെ​യാ​ണ് ‘ആ​ദി’ എ​ന്നൊ​രു സി​നി​മ അ​പ്പു​വി​നെ വെ​ച്ച് ആ​ദ്യ​മാ​യി ആ​ന്‍റ​ണി എ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തു​പോ​ലെ ത​ന്നെ​യാ​ണ് അ​പ്പു​വി​ന്‍റെ​യും തു​ട​ക്കം. എ​ന്താ​യാ​ലും വ​ള​രെ സ​ന്തോ​ഷം. ഇ​വി​ടെ എ​ത്തി​യ എ​ല്ലാ​വ​രോ​ടും എ​ന്റെ ഹൃ​ദ​യ​ത്തി​ന്റെ ഭാ​ഷ​യി​ൽ ന​ന്ദി പ​റ​യു​ന്നു.

ഞാ​ൻ ഒ​രാ​ളെ കൂ​ടി ഈ ​സ്റ്റേ​ജി​ലേ​ക്ക് വി​ളി​ക്കാ​ൻ പോ​വു​ക​യാ​ണ്. ഈ ​സി​നി​മ​യി​ൽ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്രം ചെ​യ്യു​ന്ന ഒ​രാ​ളാ​ണ് അ​ത്. മ​റ്റാ​രു​മ​ല്ല അ​ത് ആ​ന്‍റ​ണി​യു​ടെ മ​ക​നാ​ണ്. അ​ദ്ദേ​ഹം അ​വി​ടെ ഒ​ളി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തൊ​രു കു​ടും​ബ​ചി​ത്ര​മാ​യി മാ​റി എ​ന്നു​ള്ള​താ​ണ് സ​ന്തോ​ഷം. 

ഇ​തും വ​ള​രെ ആ​ക​സ്മി​ക​മാ​യി ന​ട​ന്ന കാ​ര്യ​മാ​ണ്. ഈ ​സി​നി​മ എ​ഴു​തി വ​ന്ന​പ്പോ​ൾ ഇ​തി​ൽ ഒ​രു ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കു​മോ എ​ന്ന് ചോ​ദി​ച്ചു. ക​ഴി​ഞ്ഞ ഒ​രു സി​നി​മ​യി​ൽ (എ​മ്പു​രാ​ൻ) ചെ​റി​യൊ​രു റോ​ൾ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മോ​ൻ ഇ​പ്പോ​ൾ ദു​ബാ​യി​ലാ​ണ്, വ​ള​രെ ന​ല്ല ഒ​രു ഫു​ട്ബോ​ൾ ക​ളി​ക്കാ​ര​നാ​ണ്, ആ​യോ​ധ​ന​കാ​ല ഒ​ക്കെ ചെ​യ്യു​ന്ന ആ​ളാ​ണ്, വ​ള​രെ ന​ല്ല ഒ​രു പ​യ്യ​നാ​ണ്. അ​ങ്ങ​നെ ഒ​രു​പാ​ട് ഗു​ണ​ങ്ങ​ൾ ഉ​ള്ള ഒ​രു ആ​ളാ​ണ് ആ​ശി​ഷ്. ഈ ​ഗു​ണ​ങ്ങ​ളൊ​ക്കെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ഉ​ള്ള യോ​ഗ്യ​ത​യാ​ണോ എ​ന്ന് ചോ​ദി​ച്ചാ​ൽ അ​ല്ല പ​ക്ഷേ അ​തൊ​ക്കെ ഇ​തി​ന് മു​ത​ൽ​ക്കൂ​ട്ടാ​കും. അ​ങ്ങ​നെ അ​ദ്ദേ​ഹ​വും ഒ​രു ലീ​ഡ് റോ​ൾ ഈ ​സി​നി​മ​യി​ൽ ചെ​യ്യു​ന്നു​ണ്ട്.

ആ​ന്‍റ​ണി എ​ന്നോ​ട് ചോ​ദി​ച്ചു, സാ​റേ ഇ​ത് ആ​ളു​ക​ളെ അ​റി​യി​ക്ക​ണോ എ​ന്ന്. അ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു തീ​ർ​ച്ച​യാ​യും അ​റി​യി​ക്ക​ണം എ​ന്താ​യാ​ലും കു​റ​ച്ചു ക​ഴി​യു​മ്പോ​ൾ എ​ല്ലാ​വ​രും അ​റി​യും. ആ​ന്‍റ​ണി​ക്കും അ​തി​ന്‍റെ ഒ​രു അ​ഭി​മാ​നം ഉ​ണ്ട്. മോ​നും എ​ന്‍റെ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും ഹൃ​ദ​യ​ത്തി​ൽ നി​ന്നു​ള്ള സ്നേ​ഹ​വും അ​റി​യി​ക്കു​ന്നു. എ​ന്‍റെ കു​ടും​ബ​ത്തി​ന്റെ​യും സി​നി​മ മേ​ഖ​ല​യു​ടെ​യും എ​ല്ലാ ആ​ശം​സ​ക​ളും മോ​ന് ഉ​ണ്ടാ​കും. ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം ഉ​ണ്ടാ​ക​ട്ടെ, ഭാ​ഗ്യം ഉ​ണ്ടാ​ക​ട്ടെ, ന​ല്ല സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ടാ​ക​ട്ടെ. നി​ങ്ങ​ളു​ടെ ജീ​വി​തം മ​നോ​ഹ​ര​മാ​യി മു​ന്നോ​ട്ടു​പോ​ക​ട്ടെ. ഇ​വി​ടെ​യെ​ത്തി ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ അ​നു​ഗ്ര​ഹി​ച്ച​തി​ന് ഒ​രി​ക്ക​ൽ കൂ​ടി എ​ല്ലാ​വ​രോ​ടും എ​ല്ലാ​വ​രോ​ടും ന​ന്ദി പ​റ​യു​ന്നു.’ മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

Movies

വി​സ്മ​യ 'തു​ട​ക്കം'; വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്രം സ്വി​ച്ചോ​ൺ ചെ​യ്ത് സു​ചി​ത്ര, ക്ലാ​പ്പ​ടി​ച്ച് പ്ര​ണ​വ്

മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ നാ​യി​ക​യാ​യെ​ത്തു​ന്ന ആ​ദ്യ ചി​ത്ര​ത്തി​ന് കൊ​ച്ചി​യി​ൽ തു​ട​ക്ക​മാ​യി. മ​ക​ളു​ടെ ആ​ദ്യ​സി​നി​മ​യു​ടെ പൂ​ജ​യ്ക്കാ​യി സ​കു​ടും​ബ​മാ​ണ് മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​ത്.

ഭാ​ര്യ സു​ചി​ത്ര, മ​ക​ൻ പ്ര​ണ​വ് തു​ട​ങ്ങി പ്ര​മു​ഖ​രു​ടെ നീ​ണ്ട നി​ര ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി. വി​സ്മ​യ​യെ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ പൂ​ച്ചെ​ണ്ട് ന​ൽ​കി സ്വീ​ക​രി​ച്ചു. സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ ഫ​സ്റ്റ് ക്ലാ​പ്പ​ടി​ച്ചു.

തു​ട​ക്കം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫാ​ണ്. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ മ​ക​ൻ ആ​ശി​ഷ് ആ​ന്‍റ​ണി​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ജൂ​ഡ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​രാ​യ ജോ​ഷി, മേ​ജ​ർ ര​വി തു​ട​ങ്ങി നി​ര​വ​ധി പേ​ർ താ​ര​പു​ത്രി​യു​ടെ ആ​ദ്യ സി​നി​മ​യു​ടെ പൂ​ജ ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.

Latest News

Corehub Up