x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണാ​റ​ശാ​ല ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി വി​സ്മ​യ മോ​ഹ​ൻ​ലാ​ലും സു​ചി​ത്ര​യും

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 6, 2026 11:37 AM IST | Updated: August 6, 2026 11:37 AM IST

വിസ്മയയും സുചിത്രയും മണ്ണാറാശലയിൽ

മ​ണ്ണാ​റ​ശാ​ല ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി വി​സ്മ​യ മോ​ഹ​ൻ​ലാ​ലും അ​മ്മ സു​ചി​ത്ര​യും. വി​സ്മ​യ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച തു​ട​ക്കം എ​ന്ന ചി​ത്രം നാ​ളെ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ഇ​രു​വ​രു​ടെ​യും ക്ഷേ​ത്ര​ദ​ർ​ശ​നം.

ആ​ല​പ്പു​ഴ ഹ​രി​പ്പാ​ടു​ള്ള മ​ണ്ണാ​റ​ശാ​ല നാ​ഗാ​രാ​ജ ക്ഷേ​ത്ര​ത്തി​ലാ​ണ്  വി​സ്മ​യ മോ​ഹ​ൻ​ലാ​ലും അ​മ്മ​യും ദ​ർ​ശ​നം ന​ട​ത്തി​യ​ത്. മ​ണ്ണാ​റ​ശാ​ല അ​മ്മ​യെ ക​ണ്ട് ഇ​രു​വ​രും അ​നു​ഗ്ര​ഹം തേ​ടി. 

ജൂ​ഡ് ആ​ന്ത​ണി സം​വി​ധാ​നം ചെ​യ്യു​ന്ന തു​ട​ക്കം സി​നി​മ​യി​ലെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​മാ​ണ് വി​സ്മ​യ. നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ മ​ക​ൻ ആ​ശി​ഷ് ആ​ന്‍റ​ണി​യും മ​റ്റൊ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലും നി​ർ​ണാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. 

2018 എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

Tags : vismaya Mohanlal Suchitra Mannarashala temple. thudakkam movie cinema

Recent News

Corehub Up