തുടക്കം കാണാൻ എത്തിയ പ്രണവും സുചിത്രയും വിസ്മയയും
തുടക്കം ആദ്യ ഷോ കാണാൻ ചേട്ടന്റെ കൈപിടിച്ച് വിസ്മയ തിയറ്ററിലെത്തി. പ്രണവ് മോഹൻലാലിനും അമ്മ സുചിത്രയ്ക്കുമൊപ്പമാണ് വിസ്മയ തന്റെ ആദ്യ ചിത്രം കാണാനായി എത്തിയിരിക്കുന്നത്. കൊച്ചി പിവിആറിലാണ് താരകുടുംബം ചിത്രം കാണുന്നത്. മോഹൻലാൽ ഒപ്പമില്ല.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ചിത്രത്തിലെ രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
Tags : vismaya mohanlal thudakkam pranav mohanlal thudakkam