x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​സ്മ​യ​യു​ടെ തു​ട​ക്കം ഗം​ഭീ​ര​മാ​യെ​ന്ന് പ്രേ​ക്ഷ​ക​ർ; എ​ല്ലാ​വ​രും കാ​ണ​ണ​മെ​ന്ന് സു​ചി​ത്ര

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 7, 2026 02:16 PM IST | Updated: August 7, 2026 02:16 PM IST

ചിത്രം കണ്ടിറങ്ങി വിസ്മയയും പ്രണവും

മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം തു​ട​ക്കം ഗം​ഭീ​ര​മാ​ണെ​ന്ന് പ്രേ​ക്ഷ​ക​പ്ര​തി​ക​ര​ണം. സി​നി​മ​യു​ടെ ആ​ദ്യ ഷോ ​ക​ഴി​ഞ്ഞു. രാ​വി​ലെ 10.45-നാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം.

സി​നി​മ ക​ണ്ടി​റ​ങ്ങി​യ​വ​ർ​ക്ക് ഇ​ഷ്ട​മാ​യെ​ന്ന് നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ പ​റ​ഞ്ഞു. ചി​ത്ര​ത്തി​ന് മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പോ​സി​റ്റീ​വ് അ​ഭി​പ്രാ​യ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ക്ക​ളു​ടെ ചി​ത്രം ന​ല്ല​താ​ണ് എ​ന്ന​ല്ലേ അ​മ്മ പ​റ​യൂ​വെ​ന്നും എ​ല്ലാ​വ​രും ക​ണ്ട് അ​ഭി​പ്രാ​യം പ​റ​യ​ണ​മെ​ന്ന് സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

2018എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

ചി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ആ​ശി​ഷ് ജോ ​ആ​ന്‍റ​ണി​യാ​ണ്. മോ​ഹ​ൻ​ലാ​ൽ നി​ർ​ണാ​യ​ക​മാ​യ മ​റ്റൊ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഡോ. ​എ​മി​ൽ ആ​ന്‍റ​ണി​യും, ഡോ. ​അ​നീ​ഷ ആ​ന്‍റ​ണി​യു​മാ​ണ് എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ്. ലി​നീ​ഷ് നെ​ല്ലി​ക്ക​ൽ, അ​ഖി​ൽ കൃ​ഷ്ണ, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

 

 

Tags : vismaya mohanlal thudakkam movie mohanlal jude

Recent News

Corehub Up