x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍റെ അ​ഞ്ചാ​മ​ത്തെ സ്വ​പ്‌​ന​മാ​ണ് തു​ട​ക്കം; ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ൾ പ​ങ്കു​വ​ച്ച് ജൂ​ഡ്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 3, 2026 03:16 PM IST | Updated: August 3, 2026 03:16 PM IST

ജൂഡ് പങ്കുവച്ച ചിത്രം, തുടക്കം പോസ്റ്റർ

വെ​ള്ളി​യാ​ഴ്ച റി​ലീ​സി​നൊ​രു​ങ്ങു​ന്ന തു​ട​ക്ക​ത്തി​നെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ൾ പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്. മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ ആ​ദ്യ​മാ​യി നാ​യി​ക​യാ​വു​ന്ന ചി​ത്രം സ​മ്പൂ​ർ​ണ ഫാ​മി​ലി- ഡ്രാ​മ- ത്രി​ല്ല​ർ ചി​ത്ര​മാ​യി​രി​ക്കു​മെ​ന്ന് ജൂ​ഡ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു. അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ചാ​യി​രു​ന്നു ജൂ​ഡി​ന്‍റെ കു​റി​പ്പ്.

ര​ണ്ടു മ​ണി​ക്കൂ​ർ 19 മി​നി​റ്റ് 35 സെ​ക്ക​ൻ​ഡ് നീ​ണ്ട സ​മ്പൂ​ർ​ണ ഫാ​മി​ലി ഡ്രാ​മ- ത്രി​ല്ല​ർ, അ​താ​ണ് ഞ​ങ്ങ​ളു​ടെ വാ​ഗ്ദാ​നം. സി​നി​മ പൂ​ർ​ത്തി​യാ​യ നി​മി​ഷം ഞ​ങ്ങ​ൾ അ​നു​ഭ​വി​ച്ച അ​തേ സം​തൃ​പ്തി നി​ങ്ങ​ളും അ​നു​ഭ​വി​ക്കു​മെ​ന്ന് ഞ​ങ്ങ​ൾ ആ​ത്മാ​ർ​ഥ​മാ​യി പ്ര​ത്യാ​ശി​ക്കു​ന്നു.

അ​ങ്ങേ​യ​റ്റം ക​ഴി​വു​റ്റ ടീ​മി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​ത് വ​ലി​യ സ​ന്തോ​ഷ​വും സ​മാ​ധാ​ന​പ​ര​വു​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു.

‘തു​ട​ക്കം’ എ​ന്‍റെ അ​ഞ്ചാ​മ​ത്തെ സ്വ​പ്‌​ന​മാ​ണ്. അ​വ​സാ​ന റൗ​ണ്ട് മി​ക്‌​സ് പൂ​ർ​ത്തി​യാ​യി, ബി​ഗ് സ്‌​ക്രീ​നി​ൽ നി​ങ്ങ​ൾ തു​ട​ക്കം അ​നു​ഭ​വി​ക്കു​ന്ന നി​മി​ഷ​ത്തി​നാ​യി അ​ക്ഷ​മ​നാ​യി കാ​ത്തി​രി​ക്കു​ന്നു. തി​യേ​റ്റ​റി​ൽ കാ​ണാം.' ​ജൂ​ഡ് ഫെ​യ്‌​സ്ബു​ക്കി​ൽ കു​റി​ച്ചു.

ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ച്ച് ജൂ​ഡ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് ഏ​ഴി​ന് തി​യേ​റ്റ​റി​ലെ​ത്തും. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ മ​ക​ൻ ആ​ശി​ഷ് ജോ ​ആ​ന്‍റ​ണി​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്. പീ​രു​മേ​ട്, തൊ​ടു​പു​ഴ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.

മ​നോ​ജ് കെ. ​ജ​യ​ൻ, ഗ​ണേ​ഷ് കു​മാ​ർ, ബോ​ബി കു​ര്യ​ൻ, ദി​നേ​ശ് പ്ര​ഭാ​ക​ർ, ജാ​ഫ​ർ ഇ​ടു​ക്കി, കോ​ട്ട​യം ര​മേ​ഷ്, ജി​ബി​ൻ ഗോ​പി​നാ​ഥ്, ശി​വ​ദാ​സ് ക​ണ്ണൂ​ർ, ജ​യ്‌​സ് ജോ​സ്, ജ​യാ കു​റു​പ്പ്, അ​ശ്വി​നി വി​ജ​യ​ൻ എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. ഇ​വ​ർ​ക്കൊ​പ്പം മോ​ഹ​ൻ​ലാ​ലും നി​ർ​ണാ​യ​ക​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Tags : Jude Anthany Joseph Thudakkam Malayalam News Cinema vismaya mohanlal

Recent News

Corehub Up