Movies
മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിച്ച ചിത്രം തുടക്കം ഗംഭീരമാണെന്ന് പ്രേക്ഷകപ്രതികരണം. സിനിമയുടെ ആദ്യ ഷോ കഴിഞ്ഞു. രാവിലെ 10.45-നായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം.
സിനിമ കണ്ടിറങ്ങിയവർക്ക് ഇഷ്ടമായെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ചിത്രത്തിന് മറ്റു സ്ഥലങ്ങളിൽ നിന്നും പോസിറ്റീവ് അഭിപ്രായമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മക്കളുടെ ചിത്രം നല്ലതാണ് എന്നല്ലേ അമ്മ പറയൂവെന്നും എല്ലാവരും കണ്ട് അഭിപ്രായം പറയണമെന്ന് സുചിത്ര മോഹൻലാൽ പറഞ്ഞു.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ചിത്രത്തിലെ രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
Movies
മോഹൻലാലിന്റെ മകൾ വിസ്മയ്ക്ക് ആശംസയുമായി മമ്മൂട്ടിയും ദുൽഖറും. തുടക്കം എന്ന ചിത്രത്തിന് ആശംസകൾ നേർന്നാണ് ഇരുവരും എത്തിയത്.
തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ട വിസ്മയ മോഹൻലാലിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും എന്നാണ് തുടക്കം പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്. മമ്മൂട്ടിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് വിസ്മയ നന്ദി പറയുകയും ചെയ്തു.
‘തുടക്ക’ത്തിലൂടെ സിനിമയുടെ അത്ഭുത ലോകത്തേക്ക് എത്തിയ വിസ്മയയ്ക്ക് ആശംസകൾ എന്നായിരുന്നു ദുൽഖറിന്റെ പോസ്റ്റ്. ‘ആശംസകൾക്ക് നന്ദി ചാലു ചേട്ടാ’ എന്നായിരുന്നു വിസ്മയ മറുപടി നൽകിയത്.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ചിത്രത്തിലെ രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
Movies
തുടക്കം ആദ്യ ഷോ കാണാൻ ചേട്ടന്റെ കൈപിടിച്ച് വിസ്മയ തിയറ്ററിലെത്തി. പ്രണവ് മോഹൻലാലിനും അമ്മ സുചിത്രയ്ക്കുമൊപ്പമാണ് വിസ്മയ തന്റെ ആദ്യ ചിത്രം കാണാനായി എത്തിയിരിക്കുന്നത്. കൊച്ചി പിവിആറിലാണ് താരകുടുംബം ചിത്രം കാണുന്നത്. മോഹൻലാൽ ഒപ്പമില്ല.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ചിത്രത്തിലെ രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
Movies
സംവിധായകൻ ജൂഡ് ആന്തണി ജോസഫിന് ആഡംബര വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ. ജൂഡ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
‘ലോകത്തിന് അവർ ഒരുപക്ഷേ അമ്മയും മകളും ആയിരിക്കാം. പക്ഷേ, എനിക്ക് അവർ എല്ലായ്പ്പോഴും എന്റെ ചേച്ചിയും കുഞ്ഞനുജത്തിയുമാണ്.
തുടക്കം കണ്ടതിനുശേഷം സുചി ചേച്ചി എനിക്കു നൽകിയ സമ്മാനമാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്. ജീവിതകാലം മുഴുവൻ ഈ സ്നേഹവും കരുതലും ഞാൻ എന്നും മനസ്സിൽ താലോലിക്കും.
ചേച്ചീ, നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഈ മറക്കാനാവാത്ത ഓർമയ്ക്കും ഹൃദയം നിറഞ്ഞ നന്ദി!’ജൂഡ് കുറിച്ചു.
വിസ്മയയ്ക്കും സുചിത്ര മോഹൻലാലിനും ഒപ്പം നിന്നെടുത്ത ഫോട്ടോയും സുചിത്ര സമ്മാനിച്ച വാച്ച് ധരിച്ച ഫോട്ടോയും ജൂഡ് കുറിപ്പിനൊപ്പം പങ്കുവച്ചു.
സ്വിസ്സ് ലക്ഷ്വറി ബ്രാൻഡായ ബൗം ആൻഡ് മഴ്സ്യേയുടെ വാച്ചാണ് സുചിത്ര മോഹൻലാൽ ജൂഡിന് സമ്മാനിച്ചത്. ഏകദേശം ഒരു ലക്ഷം മുതൽ നാല് ലക്ഷം വരെയാണ് ഈ മോഡലിലുള്ള വാച്ചിന്റെ വില.
Movies
വെള്ളിയാഴ്ച റിലീസിനൊരുങ്ങുന്ന തുടക്കത്തിനെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി നായികയാവുന്ന ചിത്രം സമ്പൂർണ ഫാമിലി- ഡ്രാമ- ത്രില്ലർ ചിത്രമായിരിക്കുമെന്ന് ജൂഡ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ജൂഡിന്റെ കുറിപ്പ്.
രണ്ടു മണിക്കൂർ 19 മിനിറ്റ് 35 സെക്കൻഡ് നീണ്ട സമ്പൂർണ ഫാമിലി ഡ്രാമ- ത്രില്ലർ, അതാണ് ഞങ്ങളുടെ വാഗ്ദാനം. സിനിമ പൂർത്തിയായ നിമിഷം ഞങ്ങൾ അനുഭവിച്ച അതേ സംതൃപ്തി നിങ്ങളും അനുഭവിക്കുമെന്ന് ഞങ്ങൾ ആത്മാർഥമായി പ്രത്യാശിക്കുന്നു.
അങ്ങേയറ്റം കഴിവുറ്റ ടീമിനൊപ്പം പ്രവർത്തിച്ചത് വലിയ സന്തോഷവും സമാധാനപരവുമായ അനുഭവമായിരുന്നു.
‘തുടക്കം’ എന്റെ അഞ്ചാമത്തെ സ്വപ്നമാണ്. അവസാന റൗണ്ട് മിക്സ് പൂർത്തിയായി, ബിഗ് സ്ക്രീനിൽ നിങ്ങൾ തുടക്കം അനുഭവിക്കുന്ന നിമിഷത്തിനായി അക്ഷമനായി കാത്തിരിക്കുന്നു. തിയേറ്ററിൽ കാണാം.' ജൂഡ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് ഏഴിന് തിയേറ്ററിലെത്തും. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പീരുമേട്, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയൻ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മോഹൻലാലും നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Movies
നീറ്റ് ചോദ്യപ്പേപ്പർ വിവാദവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ അനുകൂലിച്ചതിൽ ഉറച്ചു നിൽക്കുന്നുവെന്ന് നടി വിസ്മയ മോഹൻലാൽ.
താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണെന്നും വിസ്മയ പറയുന്നു. ബലപ്രയോഗമല്ല വേണ്ടത് പകരം സംവാദങ്ങളാണ് ഉണ്ടാകേണ്ടെതെന്നും താരം പറയുന്നു. രേഖാ മേനോന് നൽകിയ അഭിമുഖത്തിലാണ് വിസ്മയ ഇക്കാര്യം വീണ്ടും ഉറപ്പിച്ചു പറഞ്ഞത്.
'ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചോദ്യങ്ങൾ ചോദിക്കാനും പറയാനുള്ളത് കേൾക്കപ്പെടാനും അവകാശമുണ്ട്. ബലപ്രയോഗത്തിന് പകരം സംവാദങ്ങൾ ഉണ്ടാകണം. മനുഷ്യത്വത്തിനും മേലെയാകരുത് രാഷ്ട്രീയം. ഏത് പാർട്ടി അധികാരത്തിൽ വന്നാലും നാളെയും ഇക്കാര്യങ്ങൾ സംഭവിച്ചാൽ എന്റെ നിലപാട് ഇതുതന്നെയായിരിക്കും.' വിസ്മയ പറഞ്ഞു.
ഡൽഹിയിലെ പ്രക്ഷോഭത്തിന് പിന്തുണയുമായി വിസ്മയ ഇൻസ്റ്റഗ്രാം പോസ്റ്റിട്ടത് ചർച്ചയായിരുന്നു. ഇതിൽ സംവിധായകൻ മേജർ രവിയും രംഗത്തെത്തിയിരുന്നു.
വിയറ്റ്നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് രാഷ്ട്രീയത്തെക്കുറിച്ച് അറിവില്ലെന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. വിസ്മയയ്ക്ക് സമരത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയില്ല. പോലീസ് വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്തു മാത്രമായി പങ്കുവെച്ച പ്രതികരണമായിരുന്നു അതെന്നും മേജർ രവി പറഞ്ഞിരുന്നു.
Movies
ഒരിടയ്ക്ക് തന്റെ ശരീരഭാരം നൂറു കിലോ അടുത്തുണ്ടായിരുന്നവെന്നും അന്ന് പടികൾ കയറുമ്പോൾ ശ്വാസം മുട്ടിയിരുന്നുവെന്നും അതിൽ നിന്നും മാറ്റമുണ്ടായത് തായ്ലാൻഡിൽ പോയതിന് ശേഷമാണെന്നും വിസ്മയ മോഹൻലാൽ.
പത്തുദിവസത്തെ യാത്രയ്ക്കായാണ് തായ്ലാൻഡിലേയ്ക്ക് പോയതെന്നും എന്നാൽ പിന്നീട് തന്നെ ജീവിതം അവിടെ പിടിച്ചു നിർത്തുകയായിരുന്നുവെന്നും വിസ്മയ പറയുന്നു. തുടക്കം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിസ്മയ.
"അത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരുന്നു. അന്ന് ഞാൻ തീർത്തും ഫിറ്റല്ലായിരുന്നു. ഫിറ്റ്നസും ശരീരഭാരവും രണ്ടും രണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. 98 കിലോ ഭാരമുണ്ടെങ്കിലും ഒരാൾ ഫിറ്റായിരിക്കാം. പക്ഷേ ഞാൻ ഏകദേശം 100 കിലോ ഭാരമുണ്ടായിരുന്ന സമയത്ത് പടികൾ കയറാൻ പോലും ബുദ്ധിമുട്ടായിരുന്നു.
കയറിയാൽ ശ്വാസം മുട്ടും. എന്റെ സുഹൃത്തുക്കൾ പോലും "എന്തിനാണ് ഇത്രയും കിതയ്ക്കുന്നത്?" എന്ന് ചോദിക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് തായ്ലൻഡിൽ പോയത്. അവിടെ എന്തെങ്കിലും പുതിയത് പരീക്ഷിക്കാമെന്ന് വിചാരിച്ചു. കോ സാമുയിയിലെ ഫിറ്റ്കോ എന്ന സ്ഥലത്താണ് മുവായ് തായ് പരിശീലനം തുടങ്ങിയത്. ആദ്യമൊന്നും അത് എനിക്ക് ഇഷ്ടമായിരുന്നില്ല.
വളരെ ബുദ്ധിമുട്ടുള്ള പരിശീലനമാണെന്ന് തോന്നി. പിന്നീട് കോവിഡ് വന്നു. അതോടെ നാട്ടിലേക്ക് മടങ്ങാതെ അവിടെ തന്നെ തുടരുകയായിരുന്നു. അപ്പോഴാണ് ഈ പരിശീലനം ഞാൻ ശരിക്കും ആസ്വദിക്കാൻ തുടങ്ങിയത്. കലകളായാലും ആയോധനകലകളായാലും ഒരു പ്രത്യേകതയുണ്ട്. അത് ചെയ്യുമ്പോൾ മറ്റെല്ലാ ചിന്തകളും മാറും. ആ നിമിഷത്തിൽ ചെയ്യേണ്ട കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
ഒരു മണിക്കൂർ നേരത്തേക്ക് പഞ്ച്, കിക്ക്, പരിശീലനം എന്നിവയെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അത് മനസിനെയും മാറ്റിമറിക്കും. എന്റെ പരിശീലകൻ 10 കിക്കുകൾ ചെയ്യാൻ പറഞ്ഞാൽ ഞാൻ ഒമ്പതിൽ നിർത്തുമായിരുന്നു. അപ്പോൾ അദ്ദേഹം പറയും, "നീ എല്ലായ്പ്പോഴും അവസാനത്തേതിന് തൊട്ടുമുൻപാണ് നിർത്തുന്നത്. ഒരു കിക്ക് കൂടി ചെയ്താൽ മതി."
അതിന് ശേഷം വീണ്ടും 30 കിക്കുകൾ കൂടി ചെയ്യിപ്പിക്കും. തുടങ്ങി വെച്ച കാര്യം പൂർത്തിയാക്കണമെന്ന മനോഭാവം അത് മനസിൽ വളർത്തി. ആ അനുഭവത്തിന് ഞാൻ എന്നും നന്ദിയുള്ളവളാണ്. ഇപ്പോൾ മുവായ് തായ് പരിശീലനം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ശരീരഭാരം കുറയ്ക്കുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം.
എനിക്ക് യാത്ര ചെയ്യണമെന്ന് തോന്നി. രണ്ടോ മൂന്നോ ആഴ്ച അവിടെ ചെലവഴിക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ പിന്നീട് എട്ടോ ഒമ്പതോ മാസം അവിടെ തന്നെ താമസിച്ചു. തായ്ലൻഡിനെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു. അവിടെ എനിക്ക് വലിയ സ്വാതന്ത്ര്യം അനുഭവപ്പെട്ടു. ബൈക്കെടുത്ത് എവിടേക്കും പോകാം. ആ ജീവിതരീതി എനിക്ക് വളരെ ഇഷ്ടമായിരുന്നു''.- വിസ്മയ പറഞ്ഞു.
Movies
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ഫണ്ടിംഗ് ഉണ്ടെന്ന് സംവിധായകൻ മേജർ രവി. തുടക്കത്തിൽ വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും കാര്യങ്ങൾ പഠിച്ചപ്പോഴാണ് സമരത്തിന്റെ യഥാർഥ വശം വ്യക്തമായതെന്ന് മേജർ രവി പറഞ്ഞു.
ജന്തർ മന്തർ പോലുള്ള നിശ്ചിത സ്ഥലങ്ങളിൽ സമാധാനപരമായി പ്രതിഷേധിക്കുന്നതിന് പകരം, അതീവ സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് മാർച്ച് നടത്തുകയും പൊലീസിന് നേരെ അക്രമവും പെപ്പർ സ്പ്രേ പ്രയോഗവും നടത്തുകയുമാണ് ഒരു കൂട്ടം ആളുകൾ ചെയ്തത്.
ഇത്തരത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ സ്വാഭാവികമായും പോലീസ് തിരിച്ചടിക്കുമെന്നും അതിനെ ‘കുട്ടികളെ അടിക്കുന്നു’ എന്നു ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
“ഡൽഹിയിൽ നടക്കുന്ന നീറ്റ് പ്രക്ഷോഭത്തെക്കുറിച്ച് പലരും എന്നോട് പ്രതികരണങ്ങൾ ചോദിച്ചിരുന്നു. സത്യം പറഞ്ഞാൽ, തുടക്കത്തിൽ ആ വാർത്തകളും ദൃശ്യങ്ങളും കണ്ടപ്പോൾ ഏതു സാധാരണക്കാരനെയും പോലെ എനിക്കും വലിയ വിഷമം തോന്നിയിരുന്നു. കുട്ടികളെ ക്രൂരമായി അടിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ പാവം കുട്ടികളെ വെറുതെ തല്ലുകയാണോ എന്നാണ് ചിന്തിച്ചത്.
എന്നാൽ ആരാണ് ആ കുട്ടികൾ എന്ന് പിന്നീട് തിരഞ്ഞുപിടിച്ച് പഠിച്ചപ്പോഴാണ് കാര്യങ്ങളുടെ യഥാർഥ വശം മനസ്സിലാകുന്നത്. അവിടെ വിദ്യാർഥികൾ കുറവും, മറ്റ് ചില താല്പര്യക്കാരായിരുന്നു കൂടുതലും ഉണ്ടായിരുന്നത്.
രണ്ടു മൂന്നു ദിവസം മാറിനിന്ന്, ഇതിനകത്തുള്ള എല്ലാ വസ്തുതകളും കണക്കുകളും കൃത്യമായി ശേഖരിച്ച് പഠനങ്ങൾ നടത്തിയ ശേഷമാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ പറയുന്നത് കേട്ടതിനു ശേഷം നിങ്ങൾക്ക് എന്നെ തെറി വിളിക്കാൻ തോന്നിയാൽ അത് സ്വാഭാവികമാണ്, പക്ഷേ എനിക്ക് പറയാനുള്ളത് ഞാൻ പറയും.
മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പറഞ്ഞ് തുടക്കത്തിൽ പരിസ്ഥിതി വിഷയങ്ങളിൽ വളരെ ന്യൂട്രലായി ഇടപെട്ടു തുടങ്ങിയ വ്യക്തിയായിരുന്നു സോനം വാങ്ചുക്ക്. എന്നാൽ പിന്നീട് അദ്ദേഹത്തിലേക്ക് വിദേശങ്ങളിൽ നിന്നും വലിയ തോതിൽ ഫണ്ടുകൾ വരാൻ തുടങ്ങുകയും മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു. മുൻപ് കോൺഗ്രസ് ഭരിച്ചിരുന്ന സമയത്ത് ഇത്തരം വിദേശ ഫണ്ടുകളുടെ മേൽ വലിയ നിയന്ത്രണങ്ങളോ ചോദ്യം ചെയ്യലുകളോ ഉണ്ടായിരുന്നില്ല.
അതുകൊണ്ടു തന്നെയാണല്ലോ കള്ളപ്പണമടക്കം രാജ്യത്തേക്ക് ഒഴുകിയെത്തിയത്. ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർന്നു, അതിനാൽ വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം എന്ന് പറഞ്ഞ് സമരം തുടങ്ങിയതിന്റെ പശ്ചാത്തലം അമേരിക്കയിൽ നിന്നാണ്.
അവിടെ ഏതോ ഒരുത്തൻ സോഷ്യൽ മീഡിയയിൽ ഒരു ക്യാംപയിൻ തുടങ്ങുകയും, അത് ഏറ്റെടുത്ത് ഡൽഹിയിലേക്ക് വരികയുമായിരുന്നു. സ്വന്തം കപ്പാസിറ്റി എന്താണെന്ന് പോലുമറിയാത്ത കുറച്ച് യുവാക്കളെ സോഷ്യൽ മീഡിയ വഴി ഇളക്കിവിട്ടാണ് ഈ സമരം ഉണ്ടാക്കിയത്. നാട്ടിൽ വലിയ പണിയൊന്നുമില്ലാത്ത ചില കലാകാരന്മാരൊക്കെ ടിവിയിൽ മുഖം കാണിക്കാനും ഷോ-ഓഫ് ചെയ്യാനും വേണ്ടി ഇതിന്റെ ഭാഗമാകുന്നുണ്ട്.
ഡൽഹിയിൽ ജന്തർ മന്തർ പോലെയുള്ള കൃത്യമായ ചില സ്ഥലങ്ങളിൽ സമാധാനപരമായി പ്രക്ഷോഭമോ പ്രതിഷേധമോ ചെയ്യാം. എന്നാൽ അതിനു പകരം, രാജ്യത്തെ ഏറ്റവും ഉയർന്ന സെക്യൂരിറ്റിയുള്ള പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് മാർച്ച് നടത്തുകയും പോലീസിനു നേരെ ആക്രമണവും പേപ്പർ സ്പ്രേ പ്രയോഗവും നടത്തുകയും ചെയ്യുമ്പോൾ സ്വാഭാവികമായും അതിനെതിരെ നടപടിയുണ്ടാകും.
പോലീസിനെ ആക്രമിച്ച ശേഷം "കുട്ടികളെ അടിക്കുന്നു" എന്ന് നിലവിളിക്കുന്നതിൽ അർഥമില്ല. ഇതേ പരീക്ഷകൾക്കും തൊഴിലിനും വേണ്ടി കേരളത്തിൽ എത്രയോ പേർ സമരം ചെയ്തിട്ടുണ്ട്? അവർ ആരെങ്കിലും പോലീസിനെ ആക്രമിക്കുകയോ വണ്ടി തകർക്കുകയോ ചെയ്തിട്ടുണ്ടോ? എന്തുകൊണ്ട് ഇതൊക്കെ ഡൽഹിയിൽ മാത്രം നടക്കുന്നു എന്ന് ചിന്തിക്കണം.
പരീക്ഷാ പേപ്പർ ചോർച്ച ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നല്ല. 2004-ൽ AIPMT പേപ്പർ ചോർച്ച, 2011-ൽ AIEEE പേപ്പർ ലീക്, 2012-ൽ എൻജിനീയറിങ് എൻട്രൻസ് തട്ടിപ്പ്, 2013-ൽ CAT സ്കോർ മാനിപ്പുലേഷൻ, SBI എക്സാം, UPSC CPMT തുടങ്ങി മുൻപും നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
പരീക്ഷാ പേപ്പർ ചോർന്നാൽ അതിനു പിന്നിൽ അന്വേഷണവും അറസ്റ്റും നടക്കും; മോദി സർക്കാർ ഇതിനോടകം നിരവധി പേരെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. എന്നാൽ ഇപ്പോൾ അവിടെ സമരത്തിന് പോയിരിക്കുന്നവരിൽ വലിയൊരു വിഭാഗവും യഥാർഥ വിദ്യാർഥികളല്ല. സി.ബി.എസ്.ഇയുടെയോ നീറ്റിന്റെയോ ഫുൾ ഫോം പോലും അറിയാത്തവരാണ് അവിടെ മുദ്രാവാക്യം വിളിക്കുന്നത്.
ഇതിനു പിന്നിൽ ജോർജ് സോറോസിനെപ്പോലുള്ളവരുടെ വിദേശ ഫണ്ടിംഗും ഇന്ത്യയ്ക്കെതിരെയുള്ള ഗൂഢാലോചനയുമാണ്. നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ അസ്ഥിരതയുണ്ടാക്കിയ അതേ പാറ്റേൺ ഇന്ത്യയിലും നടപ്പാക്കാനാണ് അവർ ശ്രമിക്കുന്നത്.
ഇന്ത്യയിൽ നിന്ന് ശതകോടികൾ വിദേശ സർവകലാശാലകളിലേക്ക് പഠനത്തിനായി ഒഴുകുന്നുണ്ട്. ഇന്ത്യയിൽ പുതിയ വിദ്യാഭ്യാസ നയം വരികയും എഡ്യൂക്കേഷൻ സ്റ്റാൻഡേർഡ് ഉയരുകയും ചെയ്താൽ വിദേശ രാജ്യങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം വലുതാണ്. അത് തടയാനാണ് ഇത്തരം വ്യാജ സമരങ്ങൾ വച്ചുപുലർത്തുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്തുണ്ടായ വികസനത്തെയും സ്വയംപര്യാപ്തതയെയും അംഗീകരിക്കാൻ ചിലർ തയാറാകുന്നില്ല.
സമരരംഗത്ത് ഉയരുന്ന മുദ്രാവാക്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിന്റെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാകും. നീറ്റ് വിഷയത്തേക്കാൾ ഉപരി "മോദിയെ പുറത്താക്കുക", "ഉമർ ഖാലിദിനെയും ഷെർജീൽ ഇമാമിനെയും മോചിപ്പിക്കുക", "ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക", "ഗ്രേറ്റ് നിക്കോബാർ പ്രൊജക്റ്റും ലഡാക്കിലെ വികസനവും നിരോധിക്കുക" തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവിടെ ഉയരുന്നത്. ലഡാക്കിലെ വികസനവും നിക്കോബാർ പ്രൊജക്റ്റും തടയുന്നത് ചൈനയുടെ താല്പര്യമാണ്. വിദേശ ഫണ്ടിങ് നിയമങ്ങളിലെ (FCRA) ഭേദഗതികൾ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം, കാരണം കള്ളപ്പണം ഒഴുക്കാൻ പഴയ സിസ്റ്റം തിരികെ വേണം. ചുരുക്കത്തിൽ, ഇത് കുട്ടികളുടെ പരീക്ഷാ വിഷയമല്ല, പകരം വിദേശ ഫണ്ടിങ്ങിലൂടെ നടത്തുന്ന രാഷ്ട്രീയ സമരമാണ്.
അക്രമങ്ങളിൽ പങ്കെടുക്കുന്ന യുവാക്കളുടെ ഭാവി തന്നെയാണ് പോലീസിന്റെ ഫോറൻസിക് പരിശോധനകളിലൂടെയും കേസുകളിലൂടെയും നഷ്ടപ്പെടുന്നത്.ഇതിനിടയിൽ ചിലർ എന്നെ വിളിച്ച് 'നിങ്ങളുടെ ഫ്രണ്ടിന്റെ മകളുടെ കാര്യത്തിൽ എന്താണ് പറയാനുള്ളത്' എന്ന് ചോദിക്കുന്നുണ്ട്.
ഒറ്റവാക്കിൽ പറയാം; മായ എന്ന് പറയുന്ന പെൺകുട്ടിയെ അവൾ ജനിച്ച അന്ന് തൊട്ട് എനിക്ക് അറിയാവുന്നതാണ്. ആ കുട്ടിയുടെ സ്വഭാവം എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം. അവൾക്ക് ഇത്തരം രാഷ്ട്രീയപരമായ യാതൊരു അറിവുമില്ല. വളരെ ഹ്യൂമെയ്ൻ ആയിട്ടുള്ള മനസ്സുള്ള കുട്ടിയാണവൾ. കുട്ടിക്കാലം തൊട്ടേ ഒരു പട്ടി പോലെയുള്ള ഏതെങ്കിലും മൃഗത്തെയോ തെരുവ് നായയെയോ കണ്ടാൽ അതിനെ രക്ഷിക്കണം എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് പുറകെ നടക്കുന്ന ആളാണ് മായ.
അടുത്തിടെ നടന്ന സംഭവം പറയാം. അവൾ പഠിച്ചതും വളർന്നതുമൊക്കെ വിയറ്റ്നാമിലായിരുന്നു. അവിടെയൊരു തെരുവ് നായ ആക്രമിക്കപ്പെടുന്നത് കണ്ടപ്പോൾ ആ കുട്ടി അതിനെ അഡോപ്റ്റ് ചെയ്തു.
തുടർന്ന് ഇന്ത്യൻ ഗവൺമെന്റുമായി സംസാരിച്ച് പ്രത്യേക പെർമിഷൻ എടുത്താണ് ആ ഡോഗിനെ ഇവിടെ നാട്ടിലേക്ക് കൊണ്ടുവന്ന് അവളുടെ വീട്ടിൽ വളർത്തുന്നത്! അത്രയും മൃഗസ്നേഹവും നന്മയുമുള്ള മനസാണ് ആ കുട്ടിയുടേത്. അങ്ങനെയുള്ള ഒരു കുട്ടി ഡൽഹിയിൽ ഒരു ബ്ലോക്കിനകത്ത് വച്ച് കുട്ടികളെ അടിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി ഒരു പോസ്റ്റിട്ടു.
അതിനെ പിടിച്ചുകൊണ്ട് നിങ്ങൾ അവൾ ഫുൾ 'കോക്രോച്ച് പാർട്ടി'ക്ക് സപ്പോർട്ട് ആണ്, 'നിങ്ങളുടെ ആളല്ലേ' എന്നൊക്കെ പറഞ്ഞ് വലിയ പ്രചരണം നടത്തുകയാണ്. ഞാൻ അറിയുന്ന മായയ്ക്ക് ഇതിനകത്തുള്ള യാതൊരു രാഷ്ട്രീയ കളികളും അറിയില്ല.
അവിടെ സമരം ചെയ്യുന്നത് നീറ്റിന് വേണ്ടിയല്ല എന്നോ, അതിനു പിന്നിലെ ഫണ്ടിംഗിനെക്കുറിച്ചോ അവൾക്കറിയില്ല. പാവം കുട്ടികളെ അടിക്കുന്നു എന്ന് കണ്ടപ്പോൾ തോന്നിയ ഒരു വികാരം, അത്രയേ ഉള്ളൂ. അതിനെ ഇത്രയും വലിച്ചു നീട്ടേണ്ട ഒരു കാര്യവുമില്ല. കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയാൽ അവൾക്ക് അത് പെട്ടെന്ന് മനസിലാകും.
വേറൊരു രാജ്യത്തും കാണാത്ത വിചിത്രമായ കാര്യങ്ങളാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. ഇപ്പോൾ ഉദാഹരണത്തിന് ഇസ്രായേൽ - അമേരിക്ക യുദ്ധമൊക്കെ നടക്കുന്ന സമയത്ത് അവിടുത്തെ പ്രതിപക്ഷ നേതാവ് പോയി ട്രംപ് എത്രപേരെ കൊന്നു, രാജ്യത്തിന് എത്ര ഡാമേജ് ഉണ്ടായി എന്നൊക്കെ ചോദിച്ച് ഭരണകൂടത്തിനെതിരായി നിൽക്കാറുണ്ടോ? ഒരു രാജ്യവും അത് ചെയ്യില്ല.
എന്നാൽ ഇന്ത്യയിലോ? പെഹൽഗാം അറ്റാക്കിന് ശേഷം ശത്രുക്കൾക്ക് നേരെ ആക്രമണം നടത്തി തിരിച്ചുവന്നപ്പോൾ, 'വീഴാത്ത അഞ്ച് റഫാൽ വിമാനങ്ങൾ എവിടെ' എന്ന് കണക്ക് ചോദിച്ചവരാണ് ഇവിടുത്തെ പ്രതിപക്ഷ നേതാവും ചില മീഡിയക്കാരും.
സർജിക്കൽ സ്ട്രൈക്ക് നടന്നപ്പോൾ അതിന് പ്രൂഫ് ചോദിക്കുന്നു! ഇതല്ല ഒരു രാജ്യസ്നേഹിയായ പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്. രാജ്യത്തിന്റെ കാര്യം വരുമ്പോൾ ഭരണപക്ഷത്തിനൊപ്പം ഉറച്ചു നിൽക്കുകയാണ് വേണ്ടത്. രാജ്യത്തിന്റെ അഭിമാനം എവിടെയെങ്കിലും കളങ്കപ്പെടുന്നുണ്ടെങ്കിൽ അത് സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്. അതിനു പകരം ഭരണപക്ഷത്തെ ചളിവാരി തേച്ച് ഏതുവിധേനയും അധികാരം പിടിച്ചെടുക്കാൻ നോക്കുന്നത് നിങ്ങളുടെ മാനസിക വിഭ്രാന്തി മാത്രമാണ്.
ഇനി നിങ്ങൾക്കിരുന്ന് എന്നെ എത്ര വേണമെങ്കിലും തെറിവിളിക്കാം, എന്തുവേണമെങ്കിലും ചെയ്യാം. ചില പേരുകൾ കാണുമ്പോൾ തന്നെ മനസ്സിലാകും നിങ്ങളുടെയൊക്കെ ഫ്രസ്ട്രേഷൻ.
പക്ഷേ മക്കളേ, നിങ്ങൾ ഈ വിചാരിക്കും പോലെയൊന്നുമല്ല ഈ രാജ്യം മുന്നോട്ട് പോകുന്നത്. ഇനി അത്ര പെട്ടെന്നൊന്നും ഈ രാജ്യത്തെ താഴേക്ക് കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയില്ല. ഇന്ത്യ വേറെയൊരു തലത്തിലേക്ക് പോയിക്കഴിഞ്ഞു.
സോറോസ് അല്ല അവന്റെ അപ്പൂപ്പൻ വന്നാലും ശരി, ഇനി ഇന്ത്യയെ തൊടാൻ പറ്റില്ല! വിദേശ ശക്തികളുടെ കയ്യിൽ നിന്ന് പണം വാങ്ങി സ്വന്തം രാജ്യത്തിനെ ഒറ്റുകൊടുക്കുന്ന പണി അവസാനിപ്പിച്ച്, രാജ്യത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാൻ ദയവുചെയ്ത് പഠിക്കണം.’’ മേജർ രവി ഫേസ്ബുക്കിൽ പറഞ്ഞു.
Movies
തീഷ്ണമായ ഭാവത്തോടെമോഹൻലാൽ, അല്പംദൈന്യഭാവത്തിൽ വിസ്മയ, നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവ ഭാവവുമായി ആശിഷ്, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന്റെ പുറത്തുവിട്ട പുതിയ പോസ്റ്റർ ആണിത്. ചിത്രം ഓഗസ്റ്റ് ഏഴിന് തിയറ്ററുകളിലെത്തും.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അ സോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ-വാഴൂർ ജോസ്.
Movies
വിസ്മയ മോഹൻലാൽ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറക്കി. മോഹൻലാലാണ് ചിത്രം സോഷ്യൽ മീഡിയായിലൂടെ റിലീസ് ചെയ്തത്.
കെ.എസ്. ചിത്ര ആലപിച്ച ‘തളിരോമലേ’ എന്നു തുടങ്ങുന്ന മനോഹരമായ മെലഡി ഗാനമാണിത്. ജോ പോളിന്റെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വിസ്മയ മോഹൻലാലിനൊപ്പം സായ് കുമാർ, ചിപ്പി രഞ്ജിത്ത് എന്നിവരും ഈ ഗാനരംഗത്തിൽ എത്തുന്നുണ്ട്.
Movies
മോഹൻലാലിന്റെ ജന്മദിനത്തിൽ മകൾ വിസ്മയ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനാധ്വാനിയായ മനുഷ്യനാണ് അച്ഛനെന്നാണ് വിസ്മയ കുറിക്കുന്നത്.
‘അച്ഛാ, ഹാപ്പി ഹാപ്പി ബർത്ത്ഡേ. എനിക്കറിയാവുന്നതിൽ ഏറ്റവും കഴിവുള്ളതും കഠിനാധ്വാനം ചെയ്യുന്നതുമായ വ്യക്തി നിങ്ങളാണ്. മികച്ച കലാകാരനും പാചകക്കാരനും നിങ്ങളാണ്. എല്ലാത്തിനുമുപരിയായി നിങ്ങൾ ഒരു നല്ല മനസ്സുള്ള വ്യക്തിയാണ്. ലവ് യൂ-വിസ്മയ കുറിച്ചു.
മോഹന്ലാലിനൊപ്പമുള്ള ചിത്രത്തോടെയാണ് വിസ്മയയുടെ ആശംസ. മോഹൻലാല് പാചകം ചെയ്യുന്ന ചിത്രവും വിസ്മയയും പ്രണവും അമ്മ സുചിത്ര മോഹൻലാലും അടങ്ങിയ പഴയ കുടുംബ ചിത്രവും വിസ്മയ ആശംസയ്ക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയിലൂടെ വിസ്മയ മോഹൻലാലും മലയാളസിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്.
Movies
മോഹൻലാലിന്റെ മക്കളായ പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാല ചിത്രവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണി. ഏകദേശം 30 വർഷങ്ങൾക്ക് മുൻപുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവുമാണ് ശാന്തി പങ്കുവച്ചിരിക്കുന്നത്. എന്നും എപ്പോഴുമെന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
ശാന്തിയുടെ മടിയിലാണ് വിസ്മയ ഇരിക്കുന്നത്. തൊട്ടടുത്തായി പ്രണവ് നിൽക്കുന്നു. പുതിയ ചിത്രമാകാട്ടെ വിസ്മയയുടെ ആദ്യ സിനിമയുടെ അനൗൺസ്മെന്റ് ദിനം എടുത്തതാണ്.
മോഹൻലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തിയും സിനിമ പ്രവർത്തനങ്ങളിൽ സജീവമാണ്.
Movies
മകൾ വിസ്മയയ്ക്ക് ജന്മദിനാശംസകളുമായി നടൻ മോഹൻലാൽ. പ്രിയപ്പെട്ട മായക്കുട്ടി എന്നു വിളിച്ചുകൊണ്ടാണ് മോഹൻലാലിന്റെ ആശംസ തുടങ്ങുന്നത്. ഈ വർഷം പുതിയൊരു തുടക്കമാണെന്നും സിനിമയിലേക്കുള്ള നിന്റെ യാത്ര ആരംഭിക്കുകയാണെന്നും നിന്റെ കഴിവ് ലോകം തിരിച്ചറിയുന്ന വർഷമാകട്ടെയെന്നുമാണ് അച്ഛന്റെ ആശംസ.
"ജന്മദിനാശംസകൾ, പ്രിയപ്പെട്ട മായക്കുട്ടി. ഈ വർഷം മനോഹരമായ ഒരു പുതിയ തുടക്കമാണ്. പുതിയ സ്വപ്നങ്ങള് രൂപംകൊള്ളുന്നു, സിനിമയിലേക്കുള്ള നിന്റെ യാത്ര ആരംഭിക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആ ആവേശത്തിലും ധൈര്യത്തിലും എനിക്ക് വളരെ അഭിമാനമുണ്ട്. ഈ വര്ഷം ലോകം നിങ്ങളുടെ കഴിവുകള് തിരിച്ചറിയുന്ന വര്ഷമാകട്ടെ. സ്നേഹം,അച്ചാ' എന്നാണ് മോഹൻലാലിന്റെ പോസ്റ്റ്.
ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന തുടക്കം എന്ന സിനിമയിലൂടെ ആണ് വിസ്മയ മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഒരു ആക്ഷൻ ചിത്രമായി ആണ് തുടക്കം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.
ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആശിര്വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്.
Movies
സഹോദരൻ പ്രണവിനൊപ്പം അവധി ആഘോഷിച്ച് വിസ്മയ മോഹൻലാൽ. ശ്രീലങ്കയിലാണ് ഇരുവരുടെയും ഇത്തവണത്തെ അവധി ആഘോഷം. ബീച്ചിലും തെരുവോരങ്ങളിലും ഇരുവരും ആടിപാടി നടക്കുന്നത് ചിത്രങ്ങളിൽ കാണാം. വിസ്മയയാണ് ഈ ചിത്രങ്ങളെല്ലാം പങ്കുവച്ചിരിക്കുന്നത്.
അതേസമയം സാഹസികത ഏറെ ഇഷ്ടപ്പെടുന്ന പ്രണവിന്റെ മരം കയറ്റവും ചിത്രത്തിലുണ്ട്. ഇരുവർക്കുമൊപ്പം അടുത്ത ബന്ധുക്കളുമുണ്ട്. കോഫിയും ബീച്ചും പ്രകൃതിയും എല്ലാം ഒത്തിണക്കിക്കൊണ്ടുള്ള ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.
സഹോദരങ്ങൾ തമ്മിലുള്ള ഈ അപൂർവ്വ ഒത്തുചേരൽ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. എത്ര മനോഹരമാണ് ഇത്തരം കാഴ്ചകളെന്നാണ് ആരാധകർ പറയുന്നത്. സഹോദരസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ഇതെന്നും ചിലർ പറയുന്നു.
Movies
വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം സിനിമയുടെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ബ്രില്യൻസ് കണ്ടെത്തി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.
പോസ്റ്ററിൽ വിസ്മയയുംആശിഷ് ആന്റണിയുമല്ലാതെ മോഹൻലാൽ കൂടിയുണ്ടെന്നാണ് ഇവരുടെ കണ്ടെത്തൽ. വിസ്മയക്ക് മുകളിലായി ഒരു ‘ഓറ’പോലെയാണ് മോഹന്ലാലിനെ കാണാൻ കഴിയുകയെന്നും അത് മോഹൻലാൽ തന്നെയെന്നും ആരാധകർ പറയുന്നു.
ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന കാര്യം അണിയറപ്രവർത്തകർ തന്നെ സ്ഥിരീകരിച്ചിരുന്നു.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അ സോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ-വാഴൂർ ജോസ്.
Movies
വിസ്മയ മോഹൻലാൽ നായികയായെത്തുന്ന ആദ്യ ചിത്രം തുടക്കം ഓണം റിലീസായി തിയറ്ററിലെത്തും. ഒരു ബസിന്റെ വിൻഡോ സീറ്റിലിരിക്കുന്ന വിസ്മയയെ പുതിയ പോസ്റ്ററിൽ കാണാം. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷ് തൊട്ടുപിന്നിലെ സീറ്റിലുണ്ട്.
‘വിസ്മയ തുടക്കം’ എന്ന അടിക്കുറിപ്പോടെയാണ് പുതിയ പോസ്റ്റർ മോഹൻലാൽ പങ്കുവച്ചത്. 2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അ സോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ-വാഴൂർ ജോസ്.
Movies
മകൾ അഭിനയിക്കുന്ന തുടക്കം എന്ന സിനിമയുടെ സെറ്റിൽ അതിഥിയായി എത്തി മോഹൻലാൽ. കുട്ടിക്കാനത്തെ സിനിമയുടെ ലൊക്കേഷനിലാണ് മോഹൻലാൽ എത്തിയത്. സുചിത്ര മോഹൻലാലും ഒപ്പമുണ്ട്. കുട്ടിക്കാനത്തു നിന്നും ഇരുവരും നിലവിൽ വാഗമണ്ണിലാണുള്ളത്.
സംവിധായകൻ ജൂഡ് ആന്തണിയുമായി സിനിമയുടെ വിശേഷങ്ങൾ പങ്കിടുന്ന താരത്തിന്റെ വീഡിയോ ഫാൻസ് പേജുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
മീനു എന്ന പെൺകുട്ടിയായി ചിത്രത്തില് വിസ്മയ എത്തുന്നു. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Movies
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ പതിനേഴ് തിങ്കളാഴ്ച്ച കുട്ടിക്കാനത്ത് ആരംഭിച്ചു.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അ സോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ-വാഴൂർ ജോസ്.
Movies
വിസ്മയ നായികയായി അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ മകൾക്ക് ആശംകളുമായി സുചിത്ര മോഹൻലാൽ.
മകൾ അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മോഹൻലാൽ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പറഞ്ഞിരുന്നെങ്കിലും മക്കളുടെ ഭാവികാര്യങ്ങളിൽ പിന്തുണ നൽകേണ്ടത് തങ്ങളുടെ കടമയായതുകൊണ്ട് തങ്ങൾ പ്രോത്സാഹിപ്പിച്ചു എന്നാണ് സുചിത്ര മോഹൻലാൽ പറഞ്ഞത്.
മകനും മകളും ചേർന്ന് പണ്ടൊരിക്കൽ വീട്ടിൽ ആംഗ്രി വിസ്മയ എന്നൊരു ഹോം സിനിമ ചെയ്തിരുന്നെന്നും അതിന്റെ കാമറ ചെയ്തത് താനായിരുന്നുവെന്നും സുചിത്ര ഓർത്തെടുത്തു.
'ചേട്ടന്റെ ഭാര്യ എന്നതിലുപരി മായയുടെ അമ്മയായിട്ടാണ് എനിക്ക് ഉപദേശം നൽകാനുള്ളത്. കൊടുക്കാനുള്ള ഉപദേശം ഞാൻ നേരത്തെ തന്നെ കൊടുത്തിട്ടുണ്ട്. ഇനി അത് ഇവിടെ പറഞ്ഞ് എല്ലാവരെയും ബോറടിപ്പിക്കേണ്ട കാര്യമില്ല.
എനിക്കിത് വളരെ അഭിമാനകരമായ നിമിഷമാണ്. എങ്ങനെയാണ് ഇത് പറയേണ്ടതെന്ന് അറിയില്ല. ഇന്ന് എനിക്കേറ്റവും പ്രിയങ്കരമായ ദിവസമാണ്, കാരണം എന്റെ മകൾ വിസ്മയ സിനിമയുടെ മനോഹര ലോകത്തേക്ക് കാലെടുത്തു വാക്കുകയാണ്.
ഞാൻ ഇവിടെ നിൽക്കുമ്പോൾ കുറെ കൊല്ലത്തിന് മുൻപുള്ള ഒരു ഫ്ലാഷ്ബാക് സീനാണ് ഓർമ വരുന്നത്. അപ്പുവിന് 12 ഉം മായയ്ക്ക് 8 ഉം വയസ്സുള്ളപ്പോൾ വീട്ടിൽ ഞങ്ങൾ 'ആംഗ്രി മായാ' എന്നൊരു ഹോം സിനിമ ഉണ്ടാക്കി.
അപ്പു ആയിരുന്നു അത് സംവിധാനം ചെയ്തത്. മായയാണ് അതിലെ പ്രധാന താരം. അപ്പുവും അഭിനയിക്കുന്നുണ്ട്. ഞാൻ കാമറയുടെ പിന്നിൽ നിന്നു. എന്നിട്ടും ഈ രണ്ടു പിള്ളേരും സിനിമയിലേക്ക് കാലെടുത്തു വയ്ക്കുമെന്ന് അന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല.
ഇതെല്ലാം ദൈവത്തിന്റെ തീരുമാനങ്ങളാണ്. ദൈവത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ ഈ ലോകം തന്നെ കൂടെ നിൽക്കുന്നു. ഈ വർഷം എനിക്ക് ഞങ്ങൾക്ക് ഒരുപാട് സ്പെഷൽ ആണ്. കാരണം എന്റെ ചേട്ടന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് കിട്ടി, ഇന്ന് അപ്പുവിന്റെ ഡീയസ് ഈറേയുടെ റിലീസ് ആണ്.
അതെന്താ സ്പെഷൽ എന്ന് ചോദിച്ചാൽ, എല്ലാ വർഷവും കുറെ സിനിമകൾ ചെയ്യുന്നവരുണ്ട്. പക്ഷേ ഇവൻ രണ്ടു വർഷത്തിൽ ഒരു പടം ചെയ്യും, അപ്പൊ അത് എന്നെ സംബന്ധിച്ച് അവൻ ഒരു പുതിയ പടം ചെയ്യുന്നതുപോലെ ആണ്, അതുകൊണ്ട് എനിക്ക് സ്പെഷൽ ആണ്. ഈ അവസരത്തിൽ ഡീയസ് ഈറേയുടെ അണിയറപ്രവർത്തകർക്ക് ഞാൻ എല്ലാ വിജയവും ആശംസിക്കുന്നു.
പിന്നെ തുടക്കത്തെപ്പറ്റി പറഞ്ഞാൽ, മായ കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇങ്ങനെ അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ അത് ചേട്ടനോട് പറഞ്ഞു. അപ്പോൾ ചേട്ടൻ പറഞ്ഞു അത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല.
പക്ഷേ നമ്മുടെ പിള്ളേർ വന്നിട്ട് അവരുടെ ഭാവിയെ പറ്റി എന്തെങ്കിലും പറയുമ്പോൾ അവരെ പിന്തുണക്കുക എന്നുള്ളതാണ് നമ്മുടെ കടമ. അതാണ് ഞങ്ങൾ ചെയ്തത്. അങ്ങനെയാണ് ജൂഡുമായി രണ്ടു മൂന്നു കൊല്ലം മുൻപ് സംസാരിച്ചത്.
ജൂഡ് വേറെ രണ്ട് കഥ കൊണ്ടുവന്നു അത് നമുക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ ഇരിക്കുമ്പോ ഞാൻ വിശാഖിനോട് പറഞ്ഞു, വിശാഖേ (വിശാഖ് സുബ്രഹ്മണ്യം) ജൂഡിന്റെ ഒരു വിവരവും ഇല്ലല്ലോ. വിശാഖ് പറഞ്ഞു, ചേച്ചി ജൂഡ് അല്ലേ എപ്പോഴും എന്തെങ്കിലും കൊണ്ടുവരും. അതുപോലെ ജൂഡ് ഈ കഥ കൊണ്ടുവന്നപ്പോൾ എനിക്ക് ഇഷ്ടമായി.
കഥ കേട്ടിട്ട് ഞാൻ ആന്റണിയോട് പറഞ്ഞു, ആന്റണി ഇങ്ങനെ ഒരു കഥ വന്നിട്ടുണ്ട്. ആന്റണി കഥയെല്ലാം കേട്ടിട്ട് അവസാനം ചോദിച്ചു ചേച്ചി ആരാ ഇത് നിർമിക്കാൻ പോണേ. അപ്പോ ഞാൻ ആന്റണിയെ നോക്കിയിട്ട് പറഞ്ഞു എന്ത് ചോദ്യമാണത്, ആന്റണി ആണ് ചെയുന്നത്, ആശിർവാദ് സിനിമാസ്. അപ്പോൾ ആന്റണി ചോദിച്ചു ഞാനോ.
ഞാൻ പറഞ്ഞു വേറെ ആര്, ആന്റണി തന്നെയാ നിർമിക്കുന്നത്. ആന്റണി വളരെ മനോഹരമായി അതൊരു യാഥാർഥ്യമാക്കി മാറ്റി. ആന്റണിയോടും ജൂഡിനോടും ഒരുപാട് നന്ദിയുണ്ട്. ഈ സിനിമയോടൊപ്പം പ്രവർത്തിക്കുന്ന എല്ലാർക്കും ആശംസകൾ.
മായാ, ഇത് നിനക്കുവേണ്ടിയാണ്. നിന്റെ പിതാമഹന്മാരുടെയെല്ലാം അനുഗ്രഹത്തോടെ, ഇവിടെയുള്ള എല്ലാവരുടെയും ദൈവത്തിന്റെയും അനുഗ്രഹത്തോടെ ഞാൻ നിന്റെ തുടക്കത്തിന് എല്ലാ ആശംസകളും നേരുന്നു. ആശിഷിനും ഞാൻ എല്ലാ ആശംസകളും നേരുന്നു. ഇത് നിന്റെ തുടക്കമാണെന്ന് പറയാൻ പറ്റില്ല കാരണം നീ എമ്പുരാനിൽ ഉണ്ടായിരുന്നു. നിനക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ. ഇത് നിങ്ങൾ ഗംഭീരമാക്കും. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ'. സുചിത്ര മോഹൻലാൽ പറഞ്ഞു.
Movies
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണി.
തുടക്കം ചിത്രത്തിന്റെ പൂജാവേളയിൽ സംസാരിക്കവെയാണ് ആശിഷ് തന്റെ സന്തോഷം പങ്കുവെച്ചത്.
വളരെ സന്തോഷം. ലാൽ അങ്കിളിന്റെ കുടുംബവും എന്റെ കുടുംബവും ആദ്യം മുതൽ തന്നെ ഒരു കുടുംബമാണ്. അതൊരു വലിയ അനുഗ്രഹമായാണ് ഞാൻ കാണുന്നത്. ഇതിനോടൊപ്പം ഇപ്പോൾ മായ ചേച്ചിയുടെ ‘തുടക്ക’ത്തിൽ ഒരു ഭാഗമാകാൻ കഴിയുക എന്നത് എന്റെ ജീവിതത്തിൽ സംഭവിക്കാനുള്ളതിൽ വച്ച് ഏറ്റവും മഹത്തരമായ കാര്യമാണ്.
ഇവിടെ ഇങ്ങനെ നില്ക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷവും നന്ദിയുമുണ്ട്. ഈ ഒരു അവസരം തന്ന ജൂഡ് ഏട്ടനും ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. ഒരുപാട് നന്ദി ചേട്ടാ. എല്ലാവരുടെയും പ്രാർത്ഥനയും ആശംസകളും ഒപ്പമുണ്ടാകണം. ഒരിക്കൽക്കൂടി എല്ലാവരോടും നന്ദി പറയുന്നു. ആശിഷ് ആന്റണി പറഞ്ഞു.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാനിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്സ് ഭാഗത്താണ് ആശിഷ് പ്രത്യക്ഷപ്പെട്ടത്.
നേര് സിനിമയിലൂടെ സഹനിർമാതാവായാണ് ആശിഷ് ജോ ആന്റണി സിനിമാ രംഗത്തെത്തുന്നത്. നേര് സിനിമയുടെ ഇതര ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമയുടെ റീമേക്ക് നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും മകൻ ആഷിഷ് ജോ ആന്റണിയും ചേർന്നാണ്.
Movies
പുതിയ ചിത്രം തുടക്കത്തെക്കുറിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയേക്കുമെന്നും സാധാരണ കുടുംബചിത്രമായിരിക്കും ഇതെന്നും ജൂഡ് പറഞ്ഞു.
സിനിമയുടെ പൂജ ചടങ്ങിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജൂഡ് ആന്തണി. ജൂഡ് അവസരം തന്നാൽ സിനിമയിൽ ഒന്ന് മിന്നിമറഞ്ഞുപോകുമെന്ന് മോഹൻലാലും മാധ്യമങ്ങളോട് പറഞ്ഞു.
സിനിമയുടെ കഥ തന്നെയായിരിക്കും മെയിൻ. ഇതൊരു ആക്ഷൻ സിനിമയാണെന്ന് ആരും വിചാരിക്കരുത്. സാധാരണ കുടുംബ ചിത്രമാണ്. ഇതിലൊരു ആക്ഷൻ ഉണ്ടെന്ന് മാത്രമെയുള്ളൂ.
വിസ്മയ ഈ കഥാപാത്രം ചെയ്യാൻ അനുയോജ്യയാണ് എന്ന് തോന്നിയതുകൊണ്ടാണ് കാസ്റ്റ് ചെയ്തത്. വലിയ തള്ളിമറിക്കലുകളൊന്നും നടത്തുന്നില്ല. നിങ്ങൾ സിനിമ കണ്ട ശേഷം വിലയിരുത്തിക്കോളൂ. ജീവിതത്തിൽ വ്യത്യസ്തമായ താത്പര്യങ്ങളുള്ള വ്യക്തിയാണ് വിസ്മയ മോഹൻലാൽ. അവർ കവിതയെഴുതും ബുക്ക് എഴുതും ചിത്രം വരയ്ക്കും...
എന്റെ കഥയിലെ മീനു എന്ന കഥാപാത്രത്തിന് വേണ്ട ചില സാധനങ്ങൾ ഞാൻ വിസ്മയയിൽ നിന്ന് എടുത്തിട്ടുണ്ട്. മോഹൻലാൽ സാറിനോട് ഞാൻ ഇടക്കിടയ്ക്ക് റിക്വസ്റ്റ് ചെയ്യുന്നുണ്ട്. ചിലപ്പോൾ ഒരു മിന്നായം പോലെ അദ്ദേഹത്തെയും സിനിമയിൽ കണ്ടേക്കാം. ജൂഡ് ആന്തണിയുടെ വാക്കുകൾ.
വിസ്മയയ്ക്കും പ്രണവിനുമൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് മോഹൻലാലും പറഞ്ഞു. നല്ല കഥ വന്നാൽ അങ്ങനെയൊരു സിനിമ സംഭവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
Movies
മകൾ വിസ്മയ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്റെ സന്തോഷം പങ്കുവച്ച് മോഹൻലാൽ. തന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം വിസ്മയമാണെന്നും അതിനാലാണ് മകൾക്ക് വിസ്മയ എന്നു പേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
താനും സിനിമയിൽ ഒരു നടനാകണമെന്ന് ആഗ്രഹിച്ച ഒരാളല്ല. കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ വന്നുവെന്നും 48 വർഷങ്ങളായി നടനാക്കി തന്നെ നിലനിർത്തിയത് ചുറ്റുമുള്ളവരെല്ലാം ചേർന്നാണെന്നും മോഹൻലാൽ പറഞ്ഞു.
'എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. വളരെ സന്തോഷമുള്ള ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഈ സമയത്ത് ഞാൻ എന്റെ കാര്യം ഓർക്കുകയാണ്. ഞാൻ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്നത്, അത് 48 വർഷങ്ങൾക്ക് മുമ്പാണ്. "എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. വളരെ സന്തോഷമുള്ള ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഈ സമയത്ത് ഞാൻ എന്റെ കാര്യം ഓർക്കുകയാണ്. ഞാൻ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്നത്, അത് 48 വർഷങ്ങൾക്ക് മുമ്പാണ്.
പക്ഷേ അന്നൊന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും ഇല്ല. നമ്മൾ അഭിനയിക്കാൻ വന്നു അഭിനയിച്ചു പോകുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ഓഡിഷന് പോയ കാര്യമൊക്കെ ഞാനിപ്പോൾ ആലോചിക്കുകയാണ്. ഞാൻ ഒരിക്കൽപോലും വിചാരിച്ചില്ല എന്റെ കുട്ടികൾ സിനിമയിൽ അഭിനയിക്കുമെന്ന്. കാരണം അവർക്ക് അവരുടേതായിട്ടുള്ള സ്വകാര്യത ഉണ്ട്, അവരുടേതായിട്ടുള്ള ലക്ഷ്യങ്ങളുണ്ട്.
അതിനെല്ലാം സമ്മതിച്ച ഒരാളാണ് ഞാൻ. വളരെ കാലത്തിനുശേഷം ഒരു സിനിമയിൽ അഭിനയിക്കാൻ അപ്പുവിന് തോന്നി. ഞാൻ ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് മികച്ച നടൻ ആകുന്നത്. അതുപോലെതന്നെ ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ആണ് അപ്പു മികച്ച നടൻ ആകുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്തും ഞാൻ മികച്ച നടനായി, അതുപോലെതന്നെ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് അപ്പുവും മികച്ച നടനായി.
മായയും സ്കൂളിൽ ഒരുപാട് നാടകങ്ങളിൽ അഭിനയിച്ച് മികച്ച നടിക്കുള്ള അവാർഡ് ഒക്കെ കിട്ടിയിട്ടുണ്ട്. ഞാനൊരു സിനിമയിൽ അഭിനയിക്കണമെന്നോ ഒരു നടനാകണമെന്നോ ഒന്നും ആഗ്രഹിച്ച ഒരാൾ അല്ല. അതൊക്കെ കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ വന്നു.
ഇവിടെ ഇരിക്കുന്ന നിങ്ങളൊക്കെ തന്നെയാണ് എന്നെ ഒരു സിനിമ നടൻ ആക്കിയതും ഇത്രയും കാലം എന്റെ ഒപ്പം നിന്നതും. അതുപോലെ കുട്ടികൾക്കും എന്തെങ്കിലുമൊക്കെ ഒരു നിയോഗം ഉണ്ടാകും. ഇതൊക്കെ കാലത്തിന്റെ നിയോഗമാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഞാനെന്റെ മകളുടെ പേര് പോലും വിസ്മയ എന്നാണ് ഇട്ടത്, വിസ്മയ മോഹൻലാൽ. എന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും ഒരു വിസ്മയം പോലെ കരുതാനാണ് എനിക്ക് ഇഷ്ടം. ഒരുപാട് കാര്യങ്ങൾ പഠിച്ചതിനുശേഷം പെട്ടെന്നൊരു ദിവസം മായയ്ക്കും ഒരു സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹം പറഞ്ഞു.
അഭിനയിക്കണം എന്ന് ആഗ്രഹം പറഞ്ഞാൽ നമുക്ക് അതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. ഒരു സിനിമയിൽ അഭിനയിക്കുക എന്ന് പറഞ്ഞാൽ അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഞങ്ങൾക്ക് അതിന്റെ സൗകര്യങ്ങൾ ഉണ്ട്, ഞങ്ങൾക്ക് പ്രൊഡക്ഷൻ ഹൗസ് ഉണ്ട്, വളരെ വർഷങ്ങളായി അത് നടത്തിക്കൊണ്ടുവരുന്ന ഒരു കമ്പനി ഉണ്ട്. ആന്റണി പെരുമ്പാവൂർ ഉണ്ട്, അങ്ങനെ ഒരു വലിയ പിന്തുണ ഞങ്ങൾക്കുണ്ട്.
അങ്ങനെ നോക്കിയിരുന്നപ്പോൾ ഒരു കഥ കിട്ടി, അതിൽ കുട്ടി അഭിനയിക്കാൻ പോവുകയാണ്. ആ സിനിമയുടെ പേര് തന്നെ 'തുടക്കം' എന്നാണ്. സിനിമയിൽ അഭിനയിക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് എല്ലാവർക്കും അറിയാം. അതൊരു ഭാഗ്യമാണ്, ഭാഗ്യം എന്ന വാക്കിലുപരി നമ്മളെ പിന്തുണയ്ക്കാൻ നമ്മുടെ കൂടെ സഞ്ചരിക്കുന്ന ഒരുപാട് പേർ ഉണ്ടാകണം.
എനിക്ക് ഒരുപാട് പേരുണ്ടായിരുന്നു, എന്റെ സഹപ്രവർത്തകർ, എന്റെ ഒപ്പം അഭിനയിച്ചവർ, എന്റെ സംവിധായകർ, നിർമാതാക്കൾ, തിരക്കഥാകൃത്തുക്കൾ, എന്നെ ചേർത്തുപിടിച്ചു മുന്നോട്ടു നയിക്കുന്നവർ. എന്റെ വീഴ്ചയിലും ഒക്കെ എന്നെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേരുണ്ട്. അങ്ങനെ വലിയ ഒരു സംഘത്തിന്റെ കൂടെ ആണ് ഞാൻ ഇവിടെ വരെ എത്തിയത് അല്ലാതെ തനിച്ച് നമുക്കൊന്ന് നേടാൻ സാധിക്കില്ല. എത്ര നല്ല അഭിനയമാണെങ്കിലും അയാൾക്കൊരു നല്ല പ്ലാറ്റ്ഫോം കിട്ടണം, നല്ല സ്ക്രിപ്റ്റ് കിട്ടണം, നല്ല സഹപ്രവർത്തകരെ കിട്ടണം അത്തരത്തിൽ ആ കുട്ടിക്ക് ഒരു ഭാഗ്യം ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു.
അതുപോലെ അപ്പുവിന്റെ കാര്യവും, അപ്പുവിന്റെ ഒരു സിനിമ ഇന്ന് റിലീസ് ആവുകയാണ്. അത് വളരെ അപ്രതീക്ഷിതമായി ആയി സംഭവിച്ച കാര്യമാണ്. ഒരു അച്ഛനെന്ന നിലയിലും ഒരു നടൻ എന്ന നിലയിലും സിനിമ മേഖലയുടെ പേരിലും ഞാൻ അവരെ രണ്ടുപേരെയും ആശംസിക്കുന്നു, അഭിനന്ദിക്കുന്നു സ്നേഹപൂർവം.
ആന്റണിയുടെ കാര്യം എടുത്തു പറയേണ്ടതുണ്ട്. ആന്റണിയുടെ വലിയ ഒരു ആഗ്രഹമായിരുന്നു അപ്പുവും മായയും സിനിമയിൽ വരണമെന്നുള്ളത്. ഞാൻ പറഞ്ഞു അതൊക്കെ അവരുടെ ഇഷ്ടമാണ്. ഒരാളെ സിനിമയിൽ കൊണ്ടുവരിക എന്ന് പറഞ്ഞാൽ അതിൽ ഒരുപാട് പരിമിതികൾ ഉണ്ട്. അവർ തന്നെയാണ് അതിന് കഴിവുണ്ടെന്ന് തെളിയിക്കേണ്ടത്. സ്വന്തമായി കഴിവ് തെളിയിച്ചു മുന്നോട്ടു പോകാൻ ഉള്ള ഒരു ഇന്ധനം ആയി മാത്രമേ എനിക്ക് പ്രവർത്തിക്കാൻ കഴിയൂ. അങ്ങനെയാണ് ‘ആദി’ എന്നൊരു സിനിമ അപ്പുവിനെ വെച്ച് ആദ്യമായി ആന്റണി എടുക്കാൻ തീരുമാനിച്ചത്. ഇതുപോലെ തന്നെയാണ് അപ്പുവിന്റെയും തുടക്കം. എന്തായാലും വളരെ സന്തോഷം. ഇവിടെ എത്തിയ എല്ലാവരോടും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.
ഞാൻ ഒരാളെ കൂടി ഈ സ്റ്റേജിലേക്ക് വിളിക്കാൻ പോവുകയാണ്. ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രം ചെയ്യുന്ന ഒരാളാണ് അത്. മറ്റാരുമല്ല അത് ആന്റണിയുടെ മകനാണ്. അദ്ദേഹം അവിടെ ഒളിച്ചിരിക്കുകയാണ്. ഇതൊരു കുടുംബചിത്രമായി മാറി എന്നുള്ളതാണ് സന്തോഷം.
ഇതും വളരെ ആകസ്മികമായി നടന്ന കാര്യമാണ്. ഈ സിനിമ എഴുതി വന്നപ്പോൾ ഇതിൽ ഒരു കഥാപാത്രം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമോ എന്ന് ചോദിച്ചു. കഴിഞ്ഞ ഒരു സിനിമയിൽ (എമ്പുരാൻ) ചെറിയൊരു റോൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോൻ ഇപ്പോൾ ദുബായിലാണ്, വളരെ നല്ല ഒരു ഫുട്ബോൾ കളിക്കാരനാണ്, ആയോധനകാല ഒക്കെ ചെയ്യുന്ന ആളാണ്, വളരെ നല്ല ഒരു പയ്യനാണ്. അങ്ങനെ ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ആളാണ് ആശിഷ്. ഈ ഗുണങ്ങളൊക്കെ സിനിമയിൽ അഭിനയിക്കാൻ ഉള്ള യോഗ്യതയാണോ എന്ന് ചോദിച്ചാൽ അല്ല പക്ഷേ അതൊക്കെ ഇതിന് മുതൽക്കൂട്ടാകും. അങ്ങനെ അദ്ദേഹവും ഒരു ലീഡ് റോൾ ഈ സിനിമയിൽ ചെയ്യുന്നുണ്ട്.
ആന്റണി എന്നോട് ചോദിച്ചു, സാറേ ഇത് ആളുകളെ അറിയിക്കണോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു തീർച്ചയായും അറിയിക്കണം എന്തായാലും കുറച്ചു കഴിയുമ്പോൾ എല്ലാവരും അറിയും. ആന്റണിക്കും അതിന്റെ ഒരു അഭിമാനം ഉണ്ട്. മോനും എന്റെ എല്ലാവിധ ആശംസകളും ഹൃദയത്തിൽ നിന്നുള്ള സ്നേഹവും അറിയിക്കുന്നു. എന്റെ കുടുംബത്തിന്റെയും സിനിമ മേഖലയുടെയും എല്ലാ ആശംസകളും മോന് ഉണ്ടാകും. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ, ഭാഗ്യം ഉണ്ടാകട്ടെ, നല്ല സഹപ്രവർത്തകർ ഉണ്ടാകട്ടെ. നിങ്ങളുടെ ജീവിതം മനോഹരമായി മുന്നോട്ടുപോകട്ടെ. ഇവിടെയെത്തി ഞങ്ങളുടെ കുട്ടികളെ അനുഗ്രഹിച്ചതിന് ഒരിക്കൽ കൂടി എല്ലാവരോടും എല്ലാവരോടും നന്ദി പറയുന്നു.’ മോഹൻലാൽ പറഞ്ഞു.
Movies
മോഹൻലാലിന്റെ മകൾ വിസ്മയ നായികയായെത്തുന്ന ആദ്യ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. മകളുടെ ആദ്യസിനിമയുടെ പൂജയ്ക്കായി സകുടുംബമാണ് മോഹൻലാൽ എത്തിയത്.
ഭാര്യ സുചിത്ര, മകൻ പ്രണവ് തുടങ്ങി പ്രമുഖരുടെ നീണ്ട നിര ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. വിസ്മയയെ ആന്റണി പെരുമ്പാവൂർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സുചിത്ര മോഹൻലാൽ സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ പ്രണവ് മോഹൻലാൽ ഫസ്റ്റ് ക്ലാപ്പടിച്ചു.
തുടക്കം എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജൂഡ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.
സംവിധായകരായ ജോഷി, മേജർ രവി തുടങ്ങി നിരവധി പേർ താരപുത്രിയുടെ ആദ്യ സിനിമയുടെ പൂജ ചടങ്ങിനെത്തിയിരുന്നു.