Business
കൊച്ചി: പ്രമുഖ ബില്‍ഡറായ വർമ ഹോംസും കളമശേരി എസ്സിഎംഎസ് ഗ്രൂപ്പും സംയുക്തമായി എസ്സിഎംഎസ് സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തില്‍ സിവില്‍ എന്‍ജിനിയറിംഗ് പ്രഫഷണലുകള്‍ക്കായി സംഘടിപ്പിച്ച വർമ സ്കില്‍ ബ്രിഡ്ജ് ട്രെയിനിംഗ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഹൈബി ഈഡന് എംപി നിര്‍വഹിച്ചു.
തെരഞ്ഞെടുക്കപ്പെട്ട സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.
ചടങ്ങിൽ വര്‍മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ. അനില്‍ വർമ, എസ്സിഎംഎസ് വൈസ് ചെയര്മാന് ഡോ. രാധാ പി. തേവന്നൂർ, എസ്സിഎംഎസ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. സി.ജെ. പ്രവീണ്‍സാല്‍, എസ്സിഎംഎസ് സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആൻഡ് ടെക്നോളജി പ്രിന്‍സിപ്പൽ ഡോ. അനിത ജി. പിള്ള, എസ്സിഎംഎസ് ഡയറക്ടര്‍ പ്രതീക് നായര്‍, വർമ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വർമ, വൈസ് പ്രസിഡന്റുമാരായ ആരതി വര്‍മ, വൈശാഖ് വർമ, ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ഷാജന് രാമകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
District News
മാനന്തവാടി: വീ ലീഡ് പദ്ധതിയുടെ ഭാഗമായി മെഴുകുതിരി നിർമാണത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി വീ ലീഡ് പദ്ധതി ജില്ലാ കോഓർഡിനേറ്റർ ടി.പി. വരുണ്‍ ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ് അധ്യക്ഷത വഹിച്ചു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം കോഓർഡിനേറ്റർ ജാൻസി ജിജോ, റീജണൽ കോ ഓർഡിനേറ്റർമാരായ ബിൻസി വർഗീസ്, ജിനി ഷിനു, ആലിസ് സിസിൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
വീ ലീഡ് ഫീൽഡ് കോ ഓർഡിനേറ്റർ അനഘ ജോസ് പദ്ധതി വിശദീകരണം നടത്തി. സ്വന്തമായി ആവശ്യമായ മെഴുകുതിരി ഉത്പാദിപ്പിക്കുക, വ്യക്തിപരമായും സ്വാശ്രയ സംഘതലത്തിലും മെഴുകുതിരി ഉത്പാദിപ്പിച്ച് വിപണനം നടത്തുക, വരുമാന വർധക പദ്ധതികൾ ആരംഭിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൂടാതെ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പ സൗകര്യവും സാങ്കേതിക സഹായവും നൽകും.
District News
കൊച്ചി: സ്വദേശി സയന്‍സ് മൂവ്മെന്റ്, കേരളം, ഹോം സയന്‍സ് വകുപ്പ്, റിസര്‍ച്ച് സെന്റര്‍, തെരേസിയന്‍ ഇന്നോവേഷന്‍ ആന്‍ഡ് ബിസിനസ് ഇന്‍ക്യൂബേഷന്‍ കൗണ്‍സില്‍, എറണാകുളം സെന്റ് തെരേസാസ് കോളജ് (ഓട്ടോണോമസ്) എന്നിവയുടെ സഹകരണത്തോടെ ഭക്ഷ്യസംസ്കരണത്തില് ജീവിതോപാധി പരിശീലനം എന്ന രണ്ട് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വദേശി സയന്‍സ് മൂവ്മെന്റിന്റെ അഗ്രോബേസ്ഡ് സയന്‍സ്, ടെക്നോളജി, ഇന്നോവേഷന്‍ ഹബ് ഗുണഭോക്താക്കള്‍ക്കായി സെന്റ് തെരേസാസ് കോളജിലെ ന്യൂട്രി പ്രൊഡക്ട് ഇന്നോവേഷന്‍ ഹബിലാണ് പരിപാടി സംഘടിപ്പിച്ചത്. ഭക്ഷ്യസംസ്കരണ മേഖലയിലെ കഴിവുകള്‍ വികസിപ്പിക്കുകയും സ്ഥിരതയാര്‍ന്ന ജീവിതോപാധി അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യം. സ്വദേശി സയന്‍സ് മൂവ്മെന്റ്, കേരളം സംയുക്ത സെക്രട്ടറിയായ രശ്മി കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സെന്റ് തെരേസാസ് കോളജിന്റെ സീനിയര്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. എം. സജിമോള്‍ അഗസ്റ്റിന്, എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ഇന്‍ക്യൂബേഷന്‍ ഡീന്‍ ഡോ. നിര്‍മല പത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു.സംഘടിപ്പിച്ചു
District News
പെരുവന്താനം: സെന്റ് ആന്റണീസ് കോളജ് ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെയും സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളജ് വിദ്യാർഥികൾക്കായി ഫോസ്റ്റാഗ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പീരുമേട് ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. സുമിൻ ജോസ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് അധ്യക്ഷത വഹിച്ചു. ഫോസ്റ്റാഗ് ട്രെയ്നർ മുഹമ്മദ് ജാഫർ ക്ലാസുകൾ നയിച്ചു.
വൈസ് പ്രിൻസിപ്പൽ സുപർണ രാജു, ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് ഡയറക്ടർ സജി സക്കറിയാസ്, ഹേമന്ത് വിജയൻ, ജോസ് ആന്റണി, ബിബിൻ പയസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇടുക്കി ജില്ലാ പീരുമേട് സർക്കിൾ എഫ്എസ്എസ്എഐ ഈറ്റ് റൈറ്റ് കാമ്പസായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യ കോളജാണ് പെരുവന്താനം സെന്റ് ആന്റണീസ് കോളജ്.
District News
കൽപ്പറ്റ: ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജനമൈത്രി സമിതി അംഗങ്ങൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.
പനമരം ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഡിസിആർബി ഡിവൈഎസ്പി അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. ജനമൈത്രി പദ്ധതികൾ, കേരള പോലീസിന്റെ ഡി ഡാഡ് പദ്ധതി സംബന്ധിച്ച് ക്ലാസുകൾ നടന്നു. ജില്ലാ ജനമൈത്രി പോലീസ് അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം. ശശിധരൻ അധ്യക്ഷത വഹിച്ചു.
പരിശീലന പരിപാടിയിൽ എസ്പിസി അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. മോഹൻദാസ്, പനമരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സന്തോഷ് മോൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രഞ്ജിത സുമം, റിട്ട. പോലീസ് സൂപ്രണ്ട് പ്രിൻസ് ഏബ്രഹാം, ഡി ഡാഡ് കൗണ്‍സലർ അനുശ്രീ, ഹോപ് പദ്ധതി കോഓർഡിനേറ്റർ ദീപ, വിവിധ പോലീസ് സ്റ്റേഷൻ പരിധിയികളിലെ ജനമൈത്രി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Kerala
കൊച്ചി: സീറോമലബാര്‍ സഭ ക്ലര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ രൂപതകളിലെ യുവ വൈദികര്‍ക്ക് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ദശദിന പരിശീലന പരിപാടി നടത്തി. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു.
വൈദികര്‍ ഈ കാലഘട്ടത്തില്‍ മാനുഷികഗുണങ്ങള്‍ അധികമായി വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വൈദിക പരിശീലനം നിരന്തരം തുടരേണ്ട ഒന്നാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു.
കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ടോണി നീലങ്കാവില്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ചാന്‍സലര്‍ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, കമ്മീഷന് സെക്രട്ടറി റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.
അജപാലന ദൈവശാസ്ത്രം, മനഃശാസ്ത്രം, ആരാധനക്രമം, സഭാനിയമം, ബൈബിള്‍ വ്യാഖ്യാനം, കമ്മ്യൂണിക്കേറ്റീവ് സ്കില്‍സ്, യൂത്ത് ആനിമേഷന്‍ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധര്‍ ക്ലാസുകളും ശില്പശാലകളും നയിച്ചു.