റിസോഴ്സ് പേഴ്സൺ ബീന സണ്ണി ക്ലാസ് നയിക്കുന്നു
വൈക്കം: ഒരുമിച്ച് ഒരേതാളത്തിൽ ഏകോപനത്തോടെ ചിട്ടയായി പ്രവർത്തിച്ച് സ്ത്രീശക്തീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകർക്കായി നടത്തിവന്ന പരിശീലന പരിപാടി സമാപിച്ചു. റിഥമെന്ന പേരിൽ വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി കുടുംബശ്രീ പ്രവർത്തകർക്ക് നവോന്മേഷം നൽകുന്നതായി.
കോട്ടയം കുടുംബശ്രീ മിഷനും ശ്രദ്ധ പരിശീലന സംഘവും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസുകൾ, ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനും ജീവിത ശൈലീരോഗങ്ങളിൽ നിന്ന് മുക്തി നേടുന്നതിനുമായി നടത്തിയ വിവിധ സെക്ഷനുകളിൽ ബീന സണ്ണി, എം.എസ്. ശ്രുതി, പി.എസ്. സാനില, പ്രീത ഓമനക്കുട്ടൻ എന്നിവർ ക്ലാസ് നയിച്ചു. പരിശീലന പരിപാടിക്ക് വൈക്കം നഗരസഭാ സിഡിഎസ് ചെയർപേഴ്സൺ സൽബി ശിവദാസ്, വെച്ചൂർ, തലയാഴം പഞ്ചായത്തുകളിലെ സിഡിഎസ് ചെയർപേഴ്സൺമാരായ കെ. ആർ.ശാരി, ശ്രീജ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Training program NattuVishasham DistrictNews