ഡിസൈൻ യുവർ ഡിഗ്നിറ്റി പരിശീലന പരിപാടി സംഘടിപ്പിച്ചപ്പോൾ.
പനത്തടി: പനത്തടി പഞ്ചായത്ത് ഒമ്പതാം വാർഡ് മെംബർ കെയർ പദ്ധതിയുടെ ഭാഗമായി ഏഴു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിസൈൻ യുവർ ഡിഗ്നിറ്റി എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പാണത്തൂർ വിവേകാനന്ദ സ്കൂളിൽ നടന്ന പരിപാടി വാർഡ് മെംബറും പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനുമായ കെ.ജെ. ജയിംസ് ഉദ്ഘാടനം ചെയ്തു.
എഡിഎസ് പ്രസിഡന്റ് കാവ്യ അധ്യക്ഷത വഹിച്ചു. മെംബർ കെയർ പദ്ധതിയുടെ ലോഗോ പരിശീലകനും മോട്ടിവേട്ടറുമായ വി. വേണുഗോപാൽ പ്രകാശനം ചെയ്തു. ലോഗോ തയാറാക്കിയ ആദർശ് അനീഷ് കുമാറിന് 3001 രൂപയുടെ കാഷ് അവാർഡ് നൽകി. മധു കാട്ടൂർ, മൈക്കിൾ പൂവത്താനി, രേഷ്മ രാജേഷ്, മല്ലിക കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Tags : training program Nattuvishesham District News