ജില്ലയിലെ എസ്ഐ മാർക്കായി ആരംഭിച്ച പരിശീലന പരിപാടി
തൊടുപുഴ: കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ സംവിധാനം പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്കായി നടക്കുന്ന അഞ്ച് ദിവസത്തെ പരിശീലന പരിപാടിക്ക് തുടക്കമായി. പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം നിർവഹിച്ചു.
ഡിസിആർബി ഡിവൈഎസ്പി സാം ജോസ് അധ്യക്ഷത വഹിച്ചു.
ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.എസ്. ഷിജു ക്ലാസ് നയിച്ചു. കോഴ്സ് കോ-ഓർഡിനേറ്റർ ടോണീസ് തോമസ് പ്രസംഗിച്ചു.
25 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിൽ പോലീസ് സ്റ്റേഷൻ ഭരണനിർവഹണം, അന്വേഷണ മികവ്, നിയമപരമായ നടപടിക്രമങ്ങൾ, നേതൃത്വപാടവം, പൊതുജന സേവനങ്ങളുടെ കാര്യക്ഷമത എന്നിവയുൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കും.