District News
നെടുംങ്കണ്ടം: ഉടുമ്പൻചോല അസംബ്ലി നിയോജക മണ്ഡലത്തിൽ 25 വർഷമായി തുടരുന്ന ഇടതു മുന്നണിയുടെ തേരോട്ടത്തിന് ഇത്തവണ യുഡിഎഫ് തടയിടുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജീ. മുരളീധരൻ അവകാശപ്പെട്ടു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം അതിനുള്ള സൂചനയാണ് നൽകുന്നത് എം.എം. മണിയല്ല ആരു മത്സരിച്ചാലും കോൺഗ്രസ് സ്ഥാനാർഥി വിജയിക്കും. രാജാക്കാട്ടിൽ ഇടതു കോട്ടയിൽ ഇത്തവണ യുഡിഎഫ് വിജയിച്ചു. അവിടെ എം.എം. മണിയുടെ മകളെ പരാജയപ്പെടുത്തിയ ജനം ഇവിടെ എം.എം. മണിയെയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
District News
നെടുങ്കണ്ടം: ഉടുമ്പൻചോല മണ്ഡലത്തിൽ മൂന്നാം അങ്കത്തിനിറങ്ങാൻ എം. എം. മണി. പാർട്ടിയുടെ രണ്ട് ടേം വ്യവസ്ഥയിൽ എം .എം മണിക്ക് ഇളവ് ലഭിച്ചേക്കുമെന്നാണു സൂചന. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഉണ്ടായ തിരിച്ചടി മറികടക്കാൻ എം. എം. മണി മത്സരിക്കണമെന്നാണു പാർട്ടി പ്രവർത്തകരുടെ ആവശ്യം. ഉടുമ്പൻചോലയിൽ എം.എം. മണി മത്സരിച്ചാൽ ദേവികുളം, ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലും എൽഡിഎഫിന് ഗുണകരമാകുമെന്നാണ് സിപിഎം വിലയിരുത്തൽ. സ്ഥാനാർഥിത്വം തള്ളാതെ എം.എം. മണിയും നിലപാട് എടുത്തിട്ടുണ്ട്.
പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് എം.എം. മണി നെടുങ്കണ്ടത്ത് പറഞ്ഞു. വേണ്ടാ എന്ന് പാർട്ടി പറഞ്ഞാൽ പാർട്ടി സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കും. എംഎൽഎ പണി നോക്കി പാർട്ടിയിൽ വന്ന ആളല്ല താൻ. എംഎൽഎ ആകുന്നതിനും ഏറെ വർഷങ്ങൾക്കു മുമ്പ് പാർട്ടി പ്രവർത്തനം തുടങ്ങിയതാണ്, നമുക്ക് നോക്കാം സമയമാവട്ടെ എന്നും മണി പറഞ്ഞു.
Kerala
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎല്‍എയും മുന്‍മന്ത്രിയുമായ എം.എം. മണിയെ ഉടുമ്പന്‍ചോലയിൽ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം. എം.എം. മണി മത്സര രംഗത്ത് ഇറങ്ങിയാൽ ജയം ഉറപ്പാണെന്ന കണക്കുകൂട്ടലിലാണ് ഇടുക്കി ജില്ലാ നേതൃത്വം.
ഉടുമ്പൻചോലയിൽ എം.എം. മണിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മുൻ എംപി ജോയ്സ് ജോർജിനെ പരിഗണിച്ചിരുന്നു. എന്നാൽ മണിയാശാൻ മത്സരിച്ചാൽ ജയം ഉറപ്പാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
2016 ൽ വെറും 1109 വോട്ടുകൾക്കായിരുന്നു മണിയുടെ ജയം. എന്നാൽ, 2021ൽ 38,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം.എം. മണി ഉടുമ്പൻചോല മണ്ഡലം നിലനിർത്തിയത്.
കോട്ടയം കിടങ്ങൂരില്‍ ജനിച്ച എം.എം. മണി 1955ലാണ് ഇടുക്കിയിലെ ഹൈറേഞ്ചിലേക്ക് കുടിയേറിയത്. 1958 ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായത്.
Kerala
ഇടുക്കി: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ഡിഎംകെ. തമിഴ് വോട്ടുകൾ കൂടുതലുള്ള പീരുമേട്, ദേവികുളം എന്നീ താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് ഡിഎംകെ സ്ഥാനാർത്ഥികളെ രംഗത്തിറക്കുക.
ഇടുക്കിയിലെ അതിർത്തി താലൂക്കുകളായ പീരുമേട്, ഉടുമ്പൻചോല, ദേവികുളം എന്നിവിടങ്ങളിലെ തോട്ടം തൊഴിലാളികൾക്കിടയിൽ തങ്ങൾക്ക് സ്വാധീനമുണ്ടെന്നാണ് ഡിഎംകെയുടെ വാദം. ഇടുക്കിയിൽ 2000 പാർട്ടി അംഗങ്ങളുമുണ്ട്. പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുനിനതിനായി മൂന്നാറിലും ഉപ്പുതറയിലും ഓഫീസുകളും തുറന്നിട്ടുണ്ട്.
പീരുമേട് താലൂക്കിലെ ഉപ്പുതറ പഞ്ചായത്തിൽ ആറു വാർഡുകളിലും ദേവികുളത്തെ ചിന്നക്കനാൽ പഞ്ചായത്തിൽ അഞ്ചു വാർഡുകളിലും സ്ഥാനാർഥികളെ രംഗത്തിറക്കാനാണ് തീരുമാനം. തമിഴ് വോട്ടർമാർ കൂടുതലുള്ള മറ്റ് പഞ്ചായത്ത് വാർഡുകളിലും ഡിഎംകെ കണ്ണു വച്ചിട്ടുണ്ട്. പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരരംഗത്തിറങ്ങുമെന്നാണ് ഡിഎംകെ പറയുന്നത്.
തമിഴ്നാട് സർക്കാരിന്റെ ആനുകൂല്യങ്ങൾ തോട്ടം തൊഴിലാളികൾക്ക് ലഭ്യമാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡിഎംകെ എൽഡിഎഫ് സ്ഥാനാർഥിയായ ജോയ്സ് ജോർജ്ജിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ മറ്റു മുന്നണികളൊന്നും പിന്തുണ ആവശ്യപ്പെടാത്തതിലാണ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നാലു സീറ്റിൽ സ്ഥാനാർഥികളെ നിർത്തുമെന്നും ഡിഎംകെ നേതാക്കൾ പറഞ്ഞു.