യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണുവിന് വണ്ടന്മേട്ടില് നല്കിയ സ്വീകരണം
സേനാപതി വേണു (യുഡിഎഫ്)
ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണുവിന് വണ്ടന്മേട് പഞ്ചായത്തിലെ വിവിധ മേഖലകളില്‍ സ്വീകരണം നല്കി. രാവിലെ പുളിയന്മലയില് നിന്നരംഭിച്ച പ്രചാരണ പരിപാടി കെപിസിസി അംഗം ജോയി തോമസും ചേറ്റുകുഴിയില്‍ നടന്ന സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി നിഷ സോമനും ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളില്‍ നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാര്‍, എം.എന്‍. ഗോപി, ജി. മുരളീധരന്, രാജ മാട്ടുക്കാരന്‍, സി.എസ്. യശോധരന്, ബിജോ മാണി, മിനി പ്രിന്‍സ്, ജോബിന്‍സ്, ആനന്ദ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് കരുണാപുരം പഞ്ചായത്തിലാണ് പര്യടനം.
കെ.കെ. ജയചന്ദ്രന് (എല്‍ഡിഎഫ്)
ഉടുമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ജയചന്ദ്രന്റെ തെരഞ്ഞെടുപ്പ് പര്യടനം ഇന്നലെ വണ്ടന്മേട് പഞ്ചായത്തില്‍ നടന്നു. വണ്ടന്മേട് മാലിയില്‍ നിന്നാരംഭിച്ച പര്യടനം 18 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം ശാസ്താനടയില്‍ സമാപിച്ചു.
നേതാക്കളായ എന്‍.പി. സുനില്‍കുമാര്‍, കെ.എസ്. മോഹനന്, പി.എന്‍. വിജയന്, വി.എന്‍. മോഹനന്, സി.യു. ജോയി, സുരേഷ് പള്ളിയാടി, കെ.ജി. ഓമനക്കുട്ടന്, ജിന്സണ് വര്‍ക്കി, ടി.എം. ജോണ്‍, രമേശ് കൃഷ്ണന്, സിബി കിഴക്കേമുറി, ബേബിച്ചന് ചിന്താര്‍മണി, സിബി മൂലേപ്പറമ്പില്‍, എം.കെ. ജോസഫ് തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. ഇന്ന് ഉടുമ്പന്‍ചോല, നെടുങ്കണ്ടം പഞ്ചായത്തുകളില്‍ പര്യടനം നടത്തും. രാവിലെ 7.30ന് ചതുരംഗപ്പാറയില്‍ നിന്നാരംഭിക്കുന്ന പര്യടനം വൈകുന്നേരം ആറിന് തൂക്കുപാലത്ത് സമാപിക്കും.
സംഗീത വിശ്വനാഥന് (എന്‍ഡിഎ)
ഉടുന്പൻചോലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന് ശാന്തന്‍പാറ, രാജകുമാരി, സേനാപതി പഞ്ചായത്തുകളില്‍ പര്യടനം നടത്തി. രാവിലെ പൂപ്പാറയില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. വിവിധ ടൗണുകളിലും തോട്ടം മേഖലകളിലും വ്യാപാരികളെയും തോട്ടം തൊഴിലാളികളെയും നേരില്‍കണ്ട് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് എന്‍ഡിഎ ഇരട്ടയാര്‍ പഞ്ചായത്ത് കണ്‍വന്‍ഷനിലും പങ്കെടുത്തു. നേതാക്കളായ ഇ.യു. സന്ദീപ്, തുളസീധരന്‍ പൂവത്തുങ്കല്‍, ജോബി വാഴാട്ട്, അജി മുട്ടുകാട്, മോഹനന് പേത്തൊട്ടി, വി.എസ്. സജിമോന്‍, കെ.എസ്. സരിത, കെ.എന്‍. രാജന്, കെ.കെ. മോഹനന്, രേഖ വിജയന് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
ഇന്ന് നെടുങ്കണ്ടം പഞ്ചായത്തിലാണ് പര്യടനം. രാവിലെ എട്ടിന് മേലെ ചിന്നാറില്‍ തുടങ്ങുന്ന പര്യടനം മാവടിയില്‍ സമാപിക്കും. നെടുങ്കണ്ടം ടൗണില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ റോഡ് ഷോയും നടക്കും.
Tags : Udumbanchola nattuvishesham local news