ഉടുമ്പന്‍ചോല മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണു വ്യാപാരസ്ഥാപനങ്ങളില്‍ വോട്ടഭ്യര്‍ഥിക്കുന്നു.
സേനാപതി വേണു (യുഡിഎഫ്)
നെടുങ്കണ്ടം: ഉടുമ്പന്‍ചോല മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണു ഉടുമ്പന്‍ചോല, സേനാപതി, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഇന്നലെ പര്യടനം നടത്തി. വൈകുന്നേരം പൂപ്പാറയില്‍ പര്യടനം സമാപിച്ചു.
സ്വീകരണകേന്ദ്രങ്ങളില്‍ സ്ഥാനാർഥിക്ക് വൻ വരവേല്പാണ് ലഭിച്ചത്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ യുഡിഎഫ് നേതാക്കള്‍ പ്രസംഗിച്ചു. രാജാക്കാട്, രാജകുമാരി പഞ്ചായത്തുകളിലാണ് ഇന്നത്തെ പര്യടനം.
കെ.കെ. ജയചന്ദ്രന് (എല്‍ഡിഎഫ്)
നെടുങ്കണ്ടം: ഉടുമ്പന്‍ചോല മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ജയചന്ദ്രന് ശാന്തന്‍പാറ, സേനാപതി, ഉടുമ്പന്‍ചോല പഞ്ചായത്തുകളില്‍ പര്യടനം നടത്തി. ആരതി ഒഴിഞ്ഞും ഏലയ്ക്കാമാല നല്‍കിയും സ്ഥാനാര്‍ഥിയെ വിവിധയിടങ്ങളിൽ പ്രവർത്തകർ സ്വീകരിച്ചു. മൂലത്തറയില്നിന്നാരംഭിച്ച പര്യടനം ആനയിറങ്കല്‍, പൂപ്പാറ, പേത്തൊട്ടി, ശാന്തന്‍പാറ, ചേരിയാര്‍, പുത്തടി, വള്ളിക്കുന്ന്, കുത്തുങ്കല്‍, വട്ടക്കണ്ണിപ്പാറ, തിങ്കള്‍ക്കാട്, കാരിത്തോട്, കൈലാസം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം മാവടിയില്‍ സമാപിച്ചു. ഇടത് സ്ഥാനാർഥിക്ക് ഇന്ന് പര്യടനമില്ല.
സംഗീത വിശ്വനാഥന് (എന്‍ഡിഎ)
നെടുങ്കണ്ടം: എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന് നെടുങ്കണ്ടം, കരുണാപുരം എന്നിവിടങ്ങളില്‍ ഇന്നലെ പര്യടനം നടത്തി. തൂക്കുപാലത്തെ വ്യാപാരസ്ഥാപനങ്ങള്‍, രാജാക്കാട് ഫൊറോനാ പള്ളി എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു.
തുടര്‍ന്നു നെടുങ്കണ്ടം, കരുണാപുരം, ഉടുമ്പന്‍ചോല, രാജാക്കാട്, രാജകുമാരി പഞ്ചായത്ത് കണ്‍വൻഷനുകളിലും പങ്കെടുത്തു.
Tags : udumbanchola nattuvishesham local news