Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Udumbanchola

Idukki

ഉ​ടു​മ്പ​ന്‍​ചോ​ല​യിൽ 38 പ​ദ്ധ​തി​ക​ള്‍​ക്ക് തു​ക അ​നു​വ​ദി​ച്ചു

നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ഉ​ടു​മ്പ​ന്‍​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന് ല​ഭി​ച്ച​ത് ചെ​റു​തും വ​ലു​തു​മാ​യ 38 പ​ദ്ധ​തി​ക​ള്‍. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ള്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 20 റോ​ഡു​ക​ള്‍​ക്കും അ​ഞ്ചു പാ​ല​ങ്ങ​ള്‍​ക്കും ബ​ജ​റ്റി​ല്‍ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
നെ​ടു​ങ്ക​ണ്ട​ത്ത് റിം​ഗ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി ര​ണ്ടു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. റിം​ഗ് റോ​ഡ് പൂ​ര്‍​ത്തി​യാ​യാ​ല്‍ നെ​ടു​ങ്ക​ണ്ട​ത്തെ ഒ​ട്ടേ​റെ ഗ​താ​ഗ​ത​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​ര​മാ​കും. സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് ച​ക്ക​ക്കാ​നം വ​ഴി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം എ​ത്തു​ന്ന പ​ദ്ധ​തി​യാ​ണ് റിം​ഗ് റോ​ഡ്.

നെ​ടു​ങ്ക​ണ്ടം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ടെ​ര്‍​മി​ന​ല്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്‌​സ്, സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ന​വീ​ക​ര​ണം, ഗ്രാ​മീ​ണ കോ​ട​തി കെ​ട്ടി​ട​നി​ര്‍​മാ​ണം, ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജ് കെ​ട്ടി​ടം എ​ന്നി​വ​യ്ക്കും ബ​ജ​റ്റി​ല്‍ തു​ക​യു​ണ്ട്. നെ​ടു​ങ്ക​ണ്ട​ത്ത് വ​ര്‍​ക്കിം​ഗ് വി​മ​ണ്‍​സ് ഹോ​സ്റ്റ​ല്‍ സ്ഥാ​പി​ക്കും.
നെ​ടു​ങ്ക​ണ്ടം ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടും ഷെ​ല്‍​ട്ട​റും നി​ര്‍​മി​ക്കും. ഉ​ടു​മ്പ​ന്‍​ചോ​ല ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ കോ​ള​ജ് കെ​ട്ടി​ട​ത്തി​നാ​യും വി​വി​ധ സ്‌​കൂ​ളു​ക​ള്‍​ക്ക് കെ​ട്ടി​ട​ങ്ങ​ള്‍, ഗ്രൗ​ണ്ടു​ക​ള്‍ എ​ന്നി​വ​യ്ക്കാ​യും തേ​ര്‍​ഡ്ക്യാ​മ്പ് ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി ഉ​ള്‍​പ്പ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ള്‍, രാ​ജാ​ക്കാ​ട് ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ എ​ന്നി​വ​യ്ക്കും തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Kerala

എം.​എം.​മ​ണി​യു​ടെ പേ​രു​വെ​ട്ടി; ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ കെ.​കെ.​ജ​യ​ച​ന്ദ്ര​ൻ മ​ത്സ​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​എം.​മ​ണി മ​ത്സ​രി​ച്ചേ​ക്കി​ല്ലെ​ന്ന് സൂ​ച​ന. ജി​ല്ലാ നേ​തൃ​ത്വം ന​ൽ​കി​യ പ​ട്ടി​ക സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വെ​ട്ടി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മ​ണി​ക്കു പ​ക​ര​മാ​യി ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ കെ.​കെ.​ജ​യ​ച​ന്ദ്ര​ൻ മ​ത്സ​രി​ക്കും.

ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള നി​ർ​ദേ​ശം സം​സ്ഥാ​ന നേ​തൃ​ത്വം ജി​ല്ലാ ക​മ്മി​റ്റി​ക്ക് കൈ​മാ​റി. തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന ജി​ല്ലാ നേ​തൃ​ത്വം ജ​യ​ച​ന്ദ്ര​ന്‍റെ പേ​ര് അം​ഗീ​ക​രി​ക്കും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മ​ണി വി​ജ​യി​ച്ച​ത്.

അ​തേ​സ​മ​യം തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ത്തി​ൽ എം. ​സ്വ​രാ​ജും മ​ത്സ​രി​ക്കി​ല്ല. സ്വ​രാ​ജ് വേ​ണ​മെ​ന്ന ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ ആ​വ​ശ്യം സം​സ്ഥാ​ന നേ​തൃ​ത്വം ത​ള്ളി. തൃ​പ്പൂ​ണി​ത്തു​റ പി​ടി​ക്കാ​ൻ വൈ​പ്പി​ൻ എം​എ​ൽ​എ കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​നെ രം​ഗ​ത്തി​റ​ക്കാ​നാ​ണ് പാ​ർ​ട്ടി​യു​ടെ ആ​ലോ​ച​ന.

എം.​ബി.​ഷൈ​നി വൈ​പ്പി​നി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും. മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ് ഷൈ​നി. ചൊ​വ്വാ​ഴ്ച ചേ​രു​ന്ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കും. എ​റ​ണാ​കു​ള​ത്തും തൃ​ക്കാ​ക്ക​ര​യി​ലും പൊ​തുസ്വ​ത​ന്ത്ര​നെ പ​രീ​ക്ഷി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

വ​ട​ക്ക​ൻ പ​റ​വൂ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും വി.​ഡി.​സ​തീ​ശ​നെ​തി​രെ ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ത്ത​ണ​മെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ അ​ഞ്ച് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ തു​ട​ര​ണ​മെ​ന്ന ച​ർ​ച്ച​യും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ണ്ടാ​യി.

District News

ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് ജി. ​മു​ര​ളീ​ധ​ര​ൻ

നെ​ടും​ങ്ക​ണ്ടം: ഉ​ടു​മ്പ​ൻ​ചോ​ല അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 25 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ഇ​ട​തു മു​ന്ന​ണി​യു​ടെ തേ​രോ​ട്ട​ത്തി​ന് ഇ​ത്ത​വ​ണ യു​ഡി​എ​ഫ് ത​ട​യി​ടു​മെ​ന്ന് ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ. ​മു​ര​ളീ​ധ​ര​ൻ അ​വ​കാ​ശ​പ്പെ​ട്ടു.


ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​തി​നു​ള്ള സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത് എം.​എം. മ​ണി​യ​ല്ല ആ​രു മ​ത്സ​രി​ച്ചാ​ലും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കും. രാ​ജാ​ക്കാ​ട്ടി​ൽ ഇ​ട​തു കോ​ട്ട​യി​ൽ ഇ​ത്ത​വ​ണ യു​ഡി​എ​ഫ് വി​ജ​യി​ച്ചു. അ​വി​ടെ എം.​എം. മ​ണി​യു​ടെ മ​ക​ളെ പ​രാ​ജ​യപ്പെ​ടു​ത്തി​യ ജ​നം ഇ​വി​ടെ എം.​എം. മ​ണി​യെ​യും പ​രാ​ജ​യ​പ്പെടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

District News

ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ എം.​എം. മ​ണി​യെ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നാം അ​ങ്ക​ത്തി​നി​റ​ങ്ങാ​ൻ എം. ​എം. മ​ണി. പാ​ർ​ട്ടി​യു​ടെ ര​ണ്ട് ടേം ​വ്യ​വ​സ്ഥ​യി​ൽ എം .​എം മ​ണി​ക്ക് ഇ​ള​വ് ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ ഉ​ണ്ടാ​യ തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​ൻ എം. ​എം. മ​ണി മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യം. ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ എം.​എം. മ​ണി മ​ത്സ​രി​ച്ചാ​ൽ ദേ​വി​കു​ളം, ഇ​ടു​ക്കി, പീ​രു​മേ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫി​ന് ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് സി​പി​എം വി​ല​യി​രു​ത്ത​ൽ. സ്ഥാ​നാ​ർ​ഥി​ത്വം ത​ള്ളാ​തെ എം.​എം. മ​ണി​യും നി​ല​പാ​ട് എ​ടു​ത്തി​ട്ടു​ണ്ട്.

പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന് എം.​എം. മ​ണി നെ​ടു​ങ്ക​ണ്ട​ത്ത് പ​റ​ഞ്ഞു. വേ​ണ്ടാ എ​ന്ന് പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ പാർട്ടി സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കും. എം​എ​ൽ​എ പ​ണി നോ​ക്കി പാ​ർ​ട്ടി​യി​ൽ വ​ന്ന ആ​ള​ല്ല താ​ൻ. എം​എ​ൽ​എ ആ​കു​ന്ന​തി​നും ഏ​റെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​ണ്, ന​മു​ക്ക് നോ​ക്കാം സ​മ​യ​മാ​വ​ട്ടെ എ​ന്നും മ​ണി പ​റ​ഞ്ഞു.

Kerala

ജ​യ​സാ​ധ്യ​ത, മ​ണി​യാ​ശാ​ൻ വീ​ണ്ടും ക​ള​ത്തി​ലി​റ​ങ്ങ​ണ​മെ​ന്ന് സി​പി​എം

ഇ​ടു​ക്കി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​എ​ല്‍​എ​യും മു​ന്‍​മ​ന്ത്രി​യു​മാ​യ എം.​എം. മ​ണി​യെ ഉ​ടു​മ്പ​ന്‍​ചോ​ല​യി​ൽ വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം. എം.​എം. മ​ണി മ​ത്സ​ര രം​ഗ​ത്ത് ഇ​റ​ങ്ങി​യാ​ൽ ജ​യം ഉ​റ​പ്പാ​ണെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഇ​ടു​ക്കി ജി​ല്ലാ നേ​തൃ​ത്വം.

ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ എം.​എം. മ​ണി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് മു​ൻ എം​പി ജോ​യ്‌​സ് ജോ​ർ​ജി​നെ പ​രി​ഗ​ണി​ച്ചി​രു​ന്നു. എന്നാൽ മണിയാശാൻ മത്സരിച്ചാൽ ജയം ഉറപ്പാണെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

2016 ൽ ​വെ​റും 1109 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു മ​ണി​യു​ടെ ജ​യം. എ​ന്നാ​ൽ, 2021ൽ 38,000ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് എം.​എം. മ​ണി ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ലം നി​ല​നി​ർ​ത്തി​യ​ത്.

കോ​ട്ട​യം കി​ട​ങ്ങൂ​രി​ല്‍ ജ​നി​ച്ച എം.​എം. മ​ണി 1955ലാ​ണ് ഇ​ടു​ക്കി​യി​ലെ ഹൈ​റേ​ഞ്ചി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. 1958 ലെ ​ദേ​വി​കു​ളം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യ​ത്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ടു​ക്കി​യി​ൽ ഡി​എം​കെ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും

ഇ​ടു​ക്കി: വ​രു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ടു​ക്കി​യി​ൽ ഒ​റ്റ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് ഡി​എം​കെ. ത​മി​ഴ് വോ​ട്ടു​ക​ൾ കൂ​ടു​ത​ലു​ള്ള പീ​രു​മേ​ട്, ദേ​വി​കു​ളം എ​ന്നീ താ​ലൂ​ക്കു​ക​ളി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഡി​എം​കെ സ്ഥാ​നാ​ർ​ത്ഥി​ക​ളെ രം​ഗ​ത്തി​റ​ക്കു​ക.

ഇ​ടു​ക്കി​യി​ലെ അ​തി​ർ​ത്തി താ​ലൂ​ക്കു​ക​ളാ​യ പീ​രു​മേ​ട്, ഉ​ടു​മ്പ​ൻ​ചോ​ല, ദേ​വി​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ത​ങ്ങ​ൾ​ക്ക് സ്വാ​ധീ​ന​മു​ണ്ടെ​ന്നാ​ണ് ഡി​എം​കെ​യു​ടെ വാ​ദം. ഇ​ടു​ക്കി​യി​ൽ 2000 പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​മു​ണ്ട്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​നി​ന​തി​നാ​യി മൂ​ന്നാ​റി​ലും ഉ​പ്പു​ത​റ​യി​ലും ഓ​ഫീ​സു​ക​ളും തു​റ​ന്നി​ട്ടു​ണ്ട്.

പീ​രു​മേ​ട് താ​ലൂ​ക്കി​ലെ ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ ആ​റു വാ​ർ​ഡു​ക​ളി​ലും ദേ​വി​കു​ള​ത്തെ ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചു വാ​ർ​ഡു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ രം​ഗ​ത്തി​റ​ക്കാ​നാ​ണ് തീ​രു​മാ​നം. ത​മി​ഴ് വോ​ട്ട​ർ​മാ​ർ കൂ​ടു​ത​ലു​ള്ള മ​റ്റ് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലും ഡി​എം​കെ ക​ണ്ണു വ​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ ത​ന്നെ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് ഡി​എം​കെ പ​റ​യു​ന്ന​ത്.

ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ജോ​യ്സ് ജോ​ർ​ജ്ജി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ മ​റ്റു മു​ന്ന​ണി​ക​ളൊ​ന്നും പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ടാ​ത്ത​തി​ലാ​ണ് ഒ​റ്റ​ക്ക് മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് നാ​ലു സീ​റ്റി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​മെ​ന്നും ഡി​എം​കെ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Latest News

Corehub Up