x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​വ​പ്പ് മാ​ഞ്ഞു; ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ ഇ​നി സേ​നാ​പ​തി


Published: May 4, 2026 10:25 PM IST | Updated: May 4, 2026 10:25 PM IST

ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സേ​നാ​പ​തി വേ​ണു പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു.

നെ​ടു​ങ്ക​ണ്ടം: കാ​ല്‍ നൂ​റ്റാ​ണ്ടാ​യി ചു​വ​ന്നി​രു​ന്ന ഉ​ടു​ന്പ​ൻ​ചോ​ല​യി​ലെ മ​ണ്ണ് ത്രി​വ​ര്‍​ണ​ത്തി​ല്‍ മു​ക്കി അ​ഡ്വ. സേ​നാ​പ​തി വേ​ണു. 2001ല്‍ ​ന​ഷ്ട​പ്പെ​ട്ട ഉ​ടു​മ്പ​ന്‍​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം തി​രി​കെ​പ്പി​ടി​ക്കാ​ന്‍ ല​ഭി​ച്ച അ​വ​സ​രം പ​ഴ​യ പ​ട്ടാ​ള​ക്കാ​ര​ന്‍ മു​ത​ലാ​ക്കി.

നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ത്തു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഉ​ടു​മ്പ​ന്‍​ചോ​ല പ​ഞ്ചാ​യ​ത്ത് ഒ​ഴി​കെ ഒ​മ്പ​തി​ട​ത്തും വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം നേ​ടി​യാ​ണ് സേ​നാ​പ​തി വേ​ണു 20,021 വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ച​ത്. വേ​ണു​വി​ന് 64,916 വോ​ട്ടു​ക​ളും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​കെ. ജ​യ​ച​ന്ദ്ര​ന് 44,895 വോ​ട്ടു​ക​ളും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി സം​ഗീ​താ വി​ശ്വ​നാ​ഥ​ന് 10,157 വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്. പോ​ള്‍ ചെ​യ്ത വോ​ട്ടി​ന്‍റെ 53.99 ശ​ത​മാ​ന​വും സേ​നാ​പ​തി വേ​ണു​വി​ന് ല​ഭി​ച്ചു.

കാ​ല​ങ്ങ​ളാ​യി ഇ​ട​തു​പ​ക്ഷം അ​ട​ക്കി​വാ​ണി​രു​ന്ന​തി​നാ​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ നി​രാ​ശ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ത​വ​ണ എം.​എം. മ​ണി​യു​ടെ വി​ജ​യം 38,305 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യ​പ്പോ​ൾ ഇ​വ​രു​ടെ മ​നോ​വീ​ര്യം ത​ക​ര്‍​ന്നി​രു​ന്നു. ഗ്രൂ​പ്പു​ക​ളി​യും വി​ഭാ​ഗീ​യ​ത​യും ഒ​ന്നു​മി​ല്ലാ​തെ നേ​താ​ക്ക​ളും ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ അ​സാ​ധ്യ​മെ​ന്നു ക​രു​തി​യ വി​ജ​യം മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ല്‍ സാ​ധ്യ​മാ​കു​ക​യാ​യി​രു​ന്നു. 2016ല്‍ 1,109 ​വോ​ട്ടി​ന്‍റെ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വേ​ണു എം.​എം. മ​ണി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത്.

ജി​ല്ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ മ​ണ്ഡ​ല​മാ​യി ഉ​ടു​മ്പ​ന്‍​ചോ​ല മാ​റി​യ​ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മു​ത​ല്‍ തീ​വ്ര വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണം വ​രെ​യു​ള്ള കാ​ര​ണ​ങ്ങ​ളാ​ലാ​ണ്. സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​മ്പു വ​രെ ക​ടു​ത്ത അ​നി​ശ്ചി​ത​ത്വം നി​ല​നി​ന്നി​രു​ന്നു​വെ​ങ്കി​ലും അ​വ​സാ​നം ന​റു​ക്ക് സേ​നാ​പ​തി​ക്ക് ത​ന്നെ വീ​ണു. മ​ണ്ഡ​ലം നി​ല​നി​ര്‍​ത്താ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കൂ​ടി​യാ​യ ജ​യ​ച​ന്ദ്ര​നെ എ​ല്‍​ഡി​എ​ഫ് നാ​ലാം ത​വ​ണ​യും മ​ത്സ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചു ത​വ​ണ എ​ല്‍​ഡി​എ​ഫ് വി​ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ല്‍ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​വും ഒ​പ്പം യു​ഡി​എ​ഫി​ന്‍റെ മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി​ത്വ​വും യു​ഡി​എ​ഫി​ന് വി​ജ​യം സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ല​ത്തി​ലെ പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​ഞ്ചി​ട​ത്ത് യു​ഡി​എ​ഫ് വി​ജ​യി​ച്ചി​രു​ന്നു. രാ​ജ​കു​മാ​രി​യി​ല്‍ ഒ​പ്പ​ത്തി​നൊ​പ്പം എ​ത്തു​ക​യും ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും പി​ടി​ച്ച​തോ​ടെ ല​ഭി​ച്ച ആ​ത്മ​വി​ശ്വാ​സ​വും ജ​യി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ക​രു​ടെ ദൃ​ഢ​നി​ശ്ച​യ​വും ഉ​ടു​മ്പ​ന്‍​ചോ​ല​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടു​ന്ന​തി​ന് ഘ​ട​ക​മാ​യി.

Tags : Udumbanchola nattuvishesham local news

Recent News

Corehub Up