District News
അരീക്കോട്: അരീക്കോട് കഐസ്ഇബി സബ് സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ കാരണം വൈദ്യുതി തടസപ്പെടുന്നതിനാൽ നാളെ രാവിലെ മുതൽ വൈകീട്ട് വരെ കൊണ്ടോട്ടി സെക്ഷന്‍ കീഴിൽ പന്പിംഗ് തടസപ്പെടും.
ഇതുമൂലം രാമനാട്ടുകര, കൊണ്ടോട്ടി നഗരസഭകളിലും ചീക്കോട്, മുതുവല്ലൂർ, കുഴിമണ്ണ, പുളിക്കൽ, പള്ളിക്കൽ, ചെറുകാവ്, വാഴയൂർ, വാഴക്കാട് എന്നീ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം താത്കാലികമായി മുടങ്ങും. ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണം. ഫോണ്‍: 0483 2712100, 8547638404, ടോൾ ഫ്രീ നന്പർ- 1916.
District News
എഴുകോണ്‍: കുടിവെള്ളം കിട്ടാത്തതിനാല്‍ എഇയെ തടഞ്ഞു നാട്ടുകാര്‍. എഴുകോണ്‍ രണ്ടാലുംമൂട് ബിവറേജ് ജംഗ്ഷനിലാണ് രാവിലെ സ്ത്രീകള്‍ അടക്കമുള്ള പ്രദേശവാസികള്‍ എഇയെ തടഞ്ഞത്. പ്രദേശങ്ങളില്‍ താമസിക്കുന്നതില്‍ സ്വന്തമായി കിണര്‍ ഇല്ലാത്ത നിരവധിപ്പേരാണുള്ളത്.
കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്, ഗര്‍ഭിണികള്‍, കിടപ്പുരോഗികള്‍ അടക്കമുള്ള രണ്ടായിരത്തോളം പേര്‍ക്കാണ് കുടിവെള്ളം ലഭിക്കാത്തത്. രണ്ടുമൂന്നു ദിവസം കൂടുമ്പോള്‍ 2000 രൂപയ്ക്കാണ് ഇവര്‍ വെള്ളം വാങ്ങിക്കുന്നത്.
വെള്ളക്കച്ചവടക്കാരും വാട്ടര്‍ അഥോറിറ്റിയുടെ വാല്‍വ് ഓപ്പറേറ്റര്‍മാരുമായുള്ള ഒത്തുകളിയാണ് നിരന്തരം വെള്ളം മുടങ്ങുന്നതിന് കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ പൈപ്പിലും മറ്റും മാലിന്യം അടിഞ്ഞുണ്ടായ തകരാറാണ് വെള്ളം മുടങ്ങാന്‍ കാരണമെന്നാണ് എഇ പറയു ന്നത്. വാര്‍ഡ് മെമ്പര്‍മാര്‍ അടക്കമുള്ള പഞ്ചായത്ത് അധികൃതരുമാ യി നടന്ന ചര്‍ച്ചയില്‍ നാളെ മുതല്‍ വെള്ളം മുടങ്ങില്ലെന്ന ഉറപ്പിന്മേല് ജനങ്ങള്‍ പിരിഞ്ഞുപോവുകയായിരുന്നു.
ഇതിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകുമെന്നും നാട്ടുകാര്‍ എഇയെ അറിയിച്ചു.
District News
തൊടുപുഴ: മലങ്കര അണക്കെട്ടിന്റെ തീരത്തെ വാട്ടര്‍ അഥോറിറ്റിയുടെ മാത്തപ്പാറ പമ്പ് ഹൗസിന്റെ തകരാര്‍ പരിഹരിച്ചെങ്കിലും കുടിവെള്ളവിതരണം പുനരാരംഭിക്കാന്‍ വൈകുന്നു. പമ്പ് ഹൗസിന്റെ താഴ്ഭാഗത്ത് കാലപ്പഴക്കത്താല്‍ കോണ്‍ക്രീറ്റ് ഇളകിമാറിയത് വലിയ അപകടഭീഷണി ഉയര്‍ത്തിയിരുന്നു. ഡാമിലെ ഷട്ടറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജലനിരപ്പ് ഏതാനും ദിവസങ്ങളായി താഴ്ത്തിയപ്പോള്‍ പമ്പ് ഹൗസിന്റെ കോണ്‍ക്രീറ്റ് ഇളകി കമ്പിയും മറ്റും ദ്രവിച്ച അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പ്രദേശവാസിയായ താന്നിക്കാമറ്റത്തില് ഉദയന്‍ വാര്‍ഡ് മെംബര്‍ എം.എ. ഷബീറിനെ അറിയിക്കുകയും ഇദ്ദേഹം വാട്ടര്‍ അഥോറിറ്റിയെ അപകടാവസ്ഥ ധരിപ്പിക്കുകയുമായിരുന്നു.
വാട്ടര്‍ അഥോറിറ്റി അധികൃതര്‍ക്ക് പമ്പ് ഹൗസിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തരമായി ഇത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. ആറ് മീറ്റര്‍ വ്യാസമുള്ള പമ്പ് ഹൗസിന്റെ കോണ്‍ക്രീറ്റ് ഇളകിയ ഭാഗത്ത് മൂന്ന് മീറ്ററോളം ഉയരത്തില്‍ 30 സെന്റി മീറ്റര്‍ ഘനത്തില്‍ വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തി. നാല് ദിവസങ്ങളായി തുടര്‍ന്ന പ്രവൃത്തികള്‍ ഞായറാഴ്ചയാണ് അവസാനിച്ചത്. ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ നേതൃത്വത്തിലാണ് കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ചത്.
ടി.എം. ജേക്കബ് മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് മുട്ടം പഞ്ചായത്തില്‍ എല്‍ഐസിയുടെ സാമ്പത്തിക സഹായത്തോടെ കുടിവെള്ളപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി മാത്തപ്പാറയില്‍ സ്ഥാപിച്ച പമ്പ് ഹൗസിനോട് അനുബന്ധിച്ചുള്ള കിണറില്‍നിന്ന് ആദ്യഘട്ടത്തില്‍ മുട്ടം പഞ്ചായത്തിലേക്ക് മാത്രമായിരുന്നു വെള്ളം പമ്പ് ചെയ്തിരുന്നത്. പിന്നീട് കരിങ്കുന്നം പഞ്ചായത്തിലേക്കും വിതരണം ആരംഭിച്ചു. അണക്കെട്ടിലെ നവീകരണ പ്രവൃത്തികള്‍ക്കായി ജലനിരപ്പ് ഏതാനും ദിവസങ്ങളായി 38 മീറ്ററായി താഴ്ത്തിയതിനാല്‍ പഴയ മോട്ടോര്‍ ഉപയോഗിച്ച് കൂടുതല്‍ പമ്പിംഗ് സാധ്യമല്ലാത്ത അവസ്ഥയായിരുന്നു. അണക്കെട്ടിലെ ഷട്ടറിന്റെ നവീകരണം വെള്ളിയാഴ്ചയോടെ അവസാനിച്ചെങ്കിലും മൂലമറ്റം പവര്‍ഹൗസില്‍നിന്ന് മലങ്കര ഡാമിലേക്ക് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറച്ചിരുന്നു. ഇതേത്തുടര്‍ന്ന് മലങ്കര ജലസംഭരണിയില്‍ ജലനിരപ്പ് 38 മീറ്ററായി താഴ്ന്ന അവസ്ഥയിലാണ്.
പദ്ധതി പ്രദേശത്ത് മഴയുടെ തോത് ക്രമാതീതമായി ഉയര്‍ന്നതിനാലാണ് വൈദ്യുതോത്പാദനം കുറച്ചതെന്നു വൈദ്യുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. രണ്ട് ദിവസങ്ങളായി മഴയുടെ തോത് കുറഞ്ഞതിനാല്‍ മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ച് മലങ്കരയിലേക്ക് കൂടുതല്‍ അളവില്‍ വെള്ളം തുറന്നുവിടുന്ന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. മാത്തപ്പാറയില്നിന്ന് കൃത്യമായി പമ്പിംഗ് നടത്താത്തതിനാലും ജലവിതരണ പൈപ്പുകള്‍ തുടര്‍ച്ചയായി തകരുന്നതിനാലും മുട്ടം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്.
District News
എരുമേലി: പോലീസ് സ്റ്റേഷൻ പടിയിൽ ജലവിതരണ പൈപ്പ് പൊട്ടി എരുമേലി ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മൂന്നു ദിവസം ജലവിതരണം നിലച്ചു. പൈപ്പ് പൊട്ടി വെള്ളം പാഴായതോടെ ടൗണിലെ ജലവിതരണത്തിന്റെ പ്രധാന ലൈൻ പൂട്ടി. ഇതോടെയാണ് ജലവിതരണം ടൗണിൽ ഉൾപ്പെടെ നിലച്ചത്.
പോലീസ് സ്റ്റേഷൻ കവാടമായ റോഡിന്റെ അടിയിലെ പൈപ്പിൽനിന്നാണ് ചോർച്ച എന്ന് മനസിലായതോടെ ഈ ഭാഗത്ത് റോഡ് കുത്തിപ്പൊളിച്ച് ചോർച്ച പരിഹരിക്കുകയായിരുന്നു. തുടർന്ന് ജലവിതരണം പുനരാരംഭിച്ചു.
പോലീസ് സ്റ്റേഷൻ ക്യാമ്പിൽ ജലക്ഷാമം മൂലം പുറത്തുനിന്ന് ടാങ്കർ ലോറിയിൽ ദിവസവും വെള്ളം എത്തിക്കുകയാണ്. ടാങ്കർ ലോറിയുടെ ഭാരസമ്മർദം മൂലമാണ് പൈപ്പ് പൊട്ടിയതെന്നാണ് സംശയിക്കുന്നത്.
District News
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൈപ്പു പൊട്ടി ജല വിതരണം തടസപ്പെട്ടതിനാൽ ഹൃദയ ശസ്ത്രക്രിയയടക്കം മാറ്റിവച്ചു.
രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ. മെഡിക്കൽ കോളജിലെ പുതിയ സർജിക്കൽ ബ്ലോക്കിലെ എല്ലാ വാർഡുകളിലും പഴയ കെട്ടിടത്തിലെ വാർഡുകളും ശസ്ത്രക്രിയ തിയറ്ററുകളിലുമടക്കം മുഴുവൻ ബ്ലോക്കിലും വെള്ളം ലഭിക്കാതെ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു. ഇന്നലെ പുലർച്ചെ രണ്ട് മുതൽ തടസപ്പെട്ട ജലവിതരണം രാത്രി വൈകിയും പുനഃസ്ഥാപിച്ചിട്ടില്ല.
വാട്ടർ അഥോറിറ്റിയുടെ മെഡിക്കൽ കോളജിന് സമീപമുള്ള ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്ന് നേരിട്ടാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്. മെഡിക്കൽ കോളജ് വളപ്പിൽ പ്രവർത്തിക്കുന്ന ഡിസിഎച്ച് ലാബിന്റെ ഉള്ളിലൂടെ കടന്നുപോകുന്ന ജലവിതരണ പൈപ്പ് പൊട്ടിയതാണ് വെള്ളം മുടങ്ങാൻ കാരണം. വെള്ളം മുടങ്ങിയത് കിടപ്പു രോഗികൾക്കാണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കിയത്.
കൂട്ടിരിപ്പുകാർ പുറത്ത് പോയി വെള്ളം ശേഖരിച്ച് രോഗികളുടെ പ്രാഥമിക കൃത്യനിർവഹണം നടത്തുകയായിരുന്നു. കൂട്ടിരിപ്പുകാർ വെളിയിൽ പണം കൊടുത്താണ് പ്രാഥമിക കൃത്യനിർവഹണം നടത്തിയത്. കോട്ടയത്തെ സ്വകാര്യ കുടിവെള്ള വിതരണ ഏജൻസിയിൽനിന്ന് അഞ്ച് ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചെങ്കിലും അതും ഉപയോഗിക്കാൻ കഴിയാതെ നഷ്ടപ്പെട്ടു.
തുടർന്ന് വീണ്ടും പൈപ്പ് നന്നാക്കിയ ശേഷം 10 ടാങ്കർ ലോറി വെള്ളം അടിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
പൈപ്പിന്റെ തകരാർ പരിഹരിക്കാനുള്ള പണികൾ നടന്നു വരികയാണ്. രാത്രി ഒമ്പതോടെ വെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ് രോഗികൾ.
District News
ആലത്തൂർ: പഞ്ചായത്തിലെ പ്രധാന ജലപദ്ധതിയായ ഗായത്രിപ്പുഴ എടാംപറമ്പ് ശുദ്ധജലവിതരണ പദ്ധതിയിൽനിന്ന് പ്രധാന ജലസംഭരണിയിലേക്കുള്ള പൈപ്പ്ലൈൻ പൊട്ടി ജലവിതരണം മുടങ്ങി.
എടാംപറമ്പ് തടയണയിൽനിന്ന് മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് വാട്ടർ അഥോറിറ്റി ഓഫീസിനടുത്തുള്ള സംഭരണിയിലെത്തിച്ചാണ് ജലവിതരണം നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് പൈപ്പിന്റെ തുരുമ്പിച്ച ഭാഗങ്ങളിൽ വിള്ളലുകളുണ്ടായതിനെ വെള്ളം കുടുതലായി പുറത്തേക്ക് ഒഴുകാൻ തുടങ്ങിയത്. ഇതോടെ ജലവിതരണം മുടങ്ങുകയായിരുന്നു. ഗായത്രിപ്പുഴ എടാംപറമ്പ്, വാലിപ്പറമ്പ് പദ്ധതികളിൽ നിന്നും നാൽപതോളം കുഴൽക്കിണർ പദ്ധതികളിൽ നിന്നുമാണ് പഞ്ചായത്തിൽ മുഴുവൻ ജലവിതരണം നടത്തുന്നത്.
കുഴൽക്കിണറുകളിലെ വെള്ളം താഴ്ന്നതോടെ പല പദ്ധതികളിൽനിന്നുള്ള ജലവിതരണവും മുടങ്ങുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാന ജലപദ്ധതിയിൽനിന്നുള്ള ജലവിതരണവും മുടങ്ങിയത്.പൊട്ടിയ പൈപ്പ് ലൈൻ നന്നാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. പലയിടത്തും പൊട്ടിയ ഭാഗത്തുകൂടി ശുദ്ധജലത്തിൽ മാലിന്യം കലരുന്നുണ്ടെന്നും പരാതിയുണ്ട്.
Kerala
കൊച്ചി: എറണാകുളത്ത് ഇന്ന് കുടിവെള്ളം മുടങ്ങില്ല. തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റ പണിയെ തുടർന്ന് ഇന്ന് മുതൽ കൊച്ചി നഗരത്തില്‍ കുടിവെള്ളം മുടങ്ങുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് അറ്റകുറ്റപണി മാറ്റിവച്ചതായി കൊച്ചി കോർപറേഷൻ വ്യക്തമാക്കിയത്.
കോര്പറേഷന് ഡിവിഷനുകൾക്ക് പുറമേ ചേരാനെല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലും കുടിവെള്ളം ലഭിക്കില്ലെന്നായിരുന്നു അറിയിപ്പ്. അറ്റകുറ്റപണികൾക്കായുള്ള വിദഗ്ധരുടെ അഭാവത്തെ തുടർന്നാണ് നടപടി.
District News
പേരൂര്‍ക്കട: വൈദ്യുതി വിതരണം നിലച്ചതോടെ പേരൂര്‍ക്കട വാട്ടര്‍ അഥോറിറ്റി സെക്ഷന്‍ പരിധിയില്‍ നിന്നുള്ള കുടിവെള്ള വിതരണം പൂര്‍ണമായും മുടങ്ങി. വ്യാഴാഴ്ച രാത്രി ഒന്‍പതു മുതലാണ് വൈദ്യുതി വിതരണം തടപ്പെട്ടതോടെ കുടിവെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനം തടസപ്പെട്ടത്.
സെക്ഷന്‍ പരിധിയില്‍നിന്നു ജലവിതരണം നടത്തുന്ന കുടപ്പനക്കുന്ന്, പൂമല്ലിയൂര്‍ക്കോണം, എന്‍സിസി റോഡ്, എംഎല്‍എ റോഡ്, പാതിരിപ്പള്ളി, ഇരപ്പുകുഴി, കല്ലയം, മുക്കോലയ്ക്കല്‍ തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് കുടിവെള്ളം മുടങ്ങിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ജലവിതരണം സാധാരണനിലയിലായത്. വൈദ്യുതി വിതരണത്തിലെ തടസമാണ് പമ്പിംഗ് മുടങ്ങി കുടിവെള്ളവിതരണം നിലച്ചതിനു കാരണമെന്നു സെക്ഷന്‍ അധികൃതര്‍ വ്യക്തമാക്കി.