x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി; എ​രൂ​രി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 25, 2026 02:27 AM IST | Updated: September 25, 2026 02:27 AM IST

എ​രൂ​രി​ൽ പോ​ട്ട​യി​ൽ ക്ഷേ​ത്രം ബ​സ് ‌സ്റ്റോ​പ്പി​ന​് സമീപം കുടിവെള്ള പൈപ്പ് പൊട്ടി റോഡിൽ രൂപപ്പെട്ട കുഴി

തൃ​പ്പൂ​ണി​ത്തു​റ: സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​യു​ടെ ഭൂ​ഗ​ർ​ഭ കേ​ബി​ളി​ടു​ന്ന​തി​നി​ടെ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി. എ​രൂ​രി​ൽ പോ​ട്ട​യി​ൽ ക്ഷേ​ത്രം ബ​സ് ‌സ്റ്റോ​പ്പി​ന​ടു​ത്താ​ണ് വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ പൈ​പ്പ് പൊ​ട്ടി​യ​ത്. യ​ന്ത്ര​സ​ഹാ​യ​ത്താ​ൽ റോ​ഡി​ന​ടി​യി​ലൂ​ടെ കേ​ബി​ൾ തു​ള​ച്ചു ക​യ​റ്റു​ന്ന​തി​നി​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പ​ഴ​ക്കം ചെ​ന്ന ആ​സ്ബ​സ്‌​റ്റോ​സ് പൈ​പ്പ് ത​ക​രു​ക​യാ​യി​രു​ന്നു.

എ​രൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പ​മ്പിം​ഗു​ള്ള ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ൽ വെ​ള്ളം പു​റ​ത്തേ​യ്ക്ക് കു​ത്തി​യൊ​ലി​ച്ചൊ​ഴു​കി ഒ​രാ​ൾ താ​ഴ്ച്ച​യി​ൽ റോ​ഡി​ൽ കു​ഴി രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ വാ​ൽ​വു​ക​ൾ അ​ട​ച്ച് കൂ​ടു​ത​ൽ വെ​ള്ളം പാ​ഴാ​കു​ന്ന​ത് ത​ട​ഞ്ഞ​തോ​ടെ എ​രൂ​ർ ഭാ​ഗ​ത്ത് ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യി നി​ല​ച്ചു. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ പൈ​പ്പ് ലൈ​നി​നാ​യി പ്ര​ത്യേ​ക ക്ലാ​മ്പു​ക​ൾ എ​ത്തി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Water supply

Recent News

Corehub Up