Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ 2026-29 ബാച്ചിലേക്കുള്ള അംഗത്വത്തിന് 12വരെ അപേക്ഷിക്കാം.
നിലവിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് അംഗീകാരം ലഭിച്ചിട്ടുള്ള സ്കൂളുകളിലെ 2026-27 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന 20 മുതൽ 40 വരെ വിദ്യാർഥികൾക്കാണ് ഓരോ സ്കൂളിലെയും ക്ലബ്ബിൽ അംഗത്വം നൽകുക.
അംഗത്വത്തിനായി താൽപര്യമുള്ള വിദ്യാർഥികൾ 12നകം അതത് സ്കൂൾ മേധാവികൾക്ക് അപേക്ഷ സമർപ്പിക്കണം. 18ന് രാവിലെ 10ന് എല്ലാ യൂണിറ്റ് സ്കൂളുകളിലും പ്രത്യേക അഭിരുചി പരീക്ഷ നടത്തും. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐടി പാഠപുസ്തകങ്ങൾ, ഐടി മേഖലയിലെ പൊതുവിജ്ഞാനം, ഗണിതം, ലോജിക്കൽ ചിന്ത എന്നിവയെ അടിസ്ഥാനമാക്കിയാണ് പരീക്ഷ.
അഭിരുചി പരീക്ഷയുടെ മാതൃക പരിചയപ്പെടുത്തുന്ന ക്ലാസുകൾ 12, 13, 14 തീയതികളിൽ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യും. പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഹാർഡ്വേർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിംഗ്, സൈബർ സുരക്ഷ, വീഡിയോ ഡോക്യുമെന്റേഷൻ തുടങ്ങിയ മേഖലകളിൽ പരിശീലനം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ ഭാഗമായി ലഭിക്കും.
സ്കൂൾ പ്രവർത്തനത്തെ ബാധിക്കാതെ മാസത്തിൽ കുറഞ്ഞത് നാല് മണിക്കൂർ പരിശീലനം അംഗങ്ങൾക്ക് ഉറപ്പാക്കും. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ എ, ബി, സി ഗ്രേഡുകളിലുള്ള സർട്ടിഫിക്കറ്റുകളും നൽകും.
സ്കൂളുകളിലെ ഐടി പ്രവർത്തനങ്ങൾ, ഡിജിറ്റൽ മാപ്പിംഗ്, സൈബർ സുരക്ഷാ ബോധവത്കരണം, സ്കൂൾ വിക്കി പുതുക്കൽ, ഐടി മേളകളും ക്യാമ്പുകളും സംഘടിപ്പിക്കൽ, കൈറ്റ് വിക്ടേഴ്സിനായി വാർത്തകളും ഡോക്യുമെന്ററികളും തയാറാക്കൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾ ഏറ്റെടുക്കും.
Education
തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ മൂന്ന് വൈകുന്നേരം അഞ്ചുവരെ നീട്ടി.
ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ ജൂൺ 4, 5, 6 തീയതികളിൽ മാറ്റം വരുത്താം.
നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2025 ഏപ്രിൽ 25 നും 2026 ജൂൺ 6 നും ഇടയിൽ ലഭിച്ചതായിരിക്കണം.) സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കണം.
Education
തിരുവനന്തപുരം: 2026 മാർച്ച് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്ഐ), ടിഎച്ച്എസ്എൽസി (എച്ച്ഐ) എന്നീ പരീക്ഷാ ഉത്തരക്കടലാസൂകളുടെ പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സ്ക്രൂട്ട്ണി എന്നിവയ്ക്ക് ഓൺലൈനായി വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന തീയതി ഇന്നു വൈകുന്നേരം നാലുവരെ നീട്ടി. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാധ്യാപകർക്ക് 22വരെ സമർപ്പിക്കാം.
പ്രഥമാധ്യാപകർ 23നു വൈകുന്നേരം അഞ്ചിനകം ഓൺലൈനായി വെരിഫിക്കേഷൻ നടത്തണം. വിശദവിവരങ്ങൾക്ക്: www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.
Education
തിരുവനന്തപുരം: 2026 മാർച്ച് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്ഐ), ടിഎച്ച്എസ്എൽസി (എച്ച്ഐ) എന്നീ പരീക്ഷാ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാധ്യാപകർക്ക് 21 നകം സമർപ്പിക്കണം. പ്രഥമാധ്യാപകർക്ക് 22 വരെ ഓൺലൈൻ വേരിഫിക്കേഷൻ നടത്താം.
ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിന്റെ പ്രിന്റൗട്ടും ഫീസും സ്കൂളുകളിൽ സമർപ്പിക്കാത്തതും പ്രഥമാധ്യാപകർ ഓൺലൈൻ വെരിഫിക്കേഷൻ നടത്താത്തതുമായ അപേക്ഷകൾ പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവയ്ക്ക് പരിഗണിക്കില്ല. വിശദവിവരങ്ങൾക്ക്: www.pareekshabhavan .kerala.gov.in.
Education
തിരുവനന്തപുരം: സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2026-27 അധ്യയന വർഷത്തെ ബാച്ച്ലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ കേരള ഹയർസെക്കൻഡറി ബോർഡിന്റെ പ്ലസ് ടു യോഗ്യതാപരീക്ഷയിലോ, തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ 45 ശതമാനം മാർക്കോടെ പാസായിരിക്കണo. സംവരണ വിഭാഗക്കാർ ആകെ 40 ശതമാനം മാർക്ക് നേടിയിരിക്കണം. എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് കോഴ്സിന് ചേരാനാകും.
പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. www.lbscentre.kerala.gov.in വഴി ഓൺലൈനായി ജൂൺ നാലുവരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ അഞ്ചു വരെ. പൊതുവിഭാഗത്തിന് 1300 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396.
Education
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെക്ഷൻ-II) പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി 10 വൈകുന്നേരം അഞ്ചുവരെ ദീർഘിപ്പിച്ചു.
യോഗ്യരായ വിദ്യാർഥികൾ www.cee.kerala.gov.in ലൂടെ അപേക്ഷ സമർപ്പിക്കണം.
Education
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 29 -ാം ബാച്ച് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു.
ആറുമാസ ദൈർഘ്യമുള്ള കോഴ്സ് കാസർഗോഡ് പുലിക്കുന്നിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലാണ് നടത്തുന്നത്. അടിസ്ഥാന യോഗ്യത എസ്എസ്എൽസി, പ്രായപരിധി 18-40.
സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിൽ കഴിഞ്ഞ ആറ് മാസം തുടർച്ചയായി ലൈബ്രേറിയനായി പ്രവർത്തിച്ചുവരുന്നവരും ഇപ്പോഴും തുടർന്നു വരുന്നവരുമായ ലൈബ്രേറിയന്മാർക്കും, കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്രാമീണ വനിതാവയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയന്മാർക്കും അപേക്ഷിക്കാം. ഇവർക്ക് പ്രവേശന പരീക്ഷയിൽ നേടുന്ന മാർക്കിന്റെ 10 ശതമാനം വെയിറ്റേജ് ലഭിക്കും.
സർക്കാർ / അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ലൈബ്രേറിയന്മാർക്ക് സീറ്റ് സംവരണവും പ്രായപരിധിയിൽ ഇളവുമുണ്ട് (45 വയസ്). അവരെ അതത് ഡിപ്പാർട്ട്മെന്റുകൾ സ്പോൺസർ ചെയ്യണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. ആകെ 40 സീറ്റ്. 31നു വൈകുന്നേരം അഞ്ചിനകം അപേക്ഷ സമർപ്പിക്കണം.
അപേക്ഷയും അനുബന്ധരേഖകളും സെക്രട്ടറി, കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ, കോട്ടച്ചേരി ബസ്സ്റ്റാൻഡിനു സമീപം, കാഞ്ഞങ്ങാട് പിഒ, കാസർഗോഡ് - 671 315 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0467 2208141. അപേക്ഷാഫോമും പ്രോസ്പക്ടസും www.ksc.in ൽ ലഭിക്കും.
Education
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തുന്ന ‘വയർമാൻ പരീക്ഷ 2025’ ന് അപേക്ഷ ക്ഷണിച്ചു.
പരീക്ഷ സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം https://dei. kerala.gov.in/cei ൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി https://samraksha.ceikerala.gov.in മുഖേന സമർപ്പിക്കണം.
അപേക്ഷകർ വെബ്സൈറ്റിൽ Create Account എന്ന menu വിൽ രജിസ്റ്റർ ചെയ്ത ശേഷം Application മെനു എടുക്കുകയും ശേഷം Application for wireman permit മെനു തെരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കണം.
560 രൂപ ഫീസ് അപേക്ഷയോടൊപ്പം അടയ്ക്കണം. അപേക്ഷ സമർപ്പിക്കുന്നതിനായുള്ള ലിങ്ക് 16 മുതൽ മാർച്ച് 15 വരെ ലഭ്യമാകും.
Kerala
സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണനേതര വിഭാഗത്തിൽനിന്നു മുൻഗണനാ വിഭാഗ റേഷൻ കാർഡി (പ്രയോറിറ്റി ഹൗസ്ഹോൾഡ് കാൾഡ്) ലേക്ക് മാറുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ഈ മാസം 13 വരെയാണ് സമയം.
വെള്ള, നീല റേഷൻ കാർഡ് ഉടമകളിൽ യോഗ്യരായ നിശ്ചിത എണ്ണം ഉടമകൾക്ക് മുൻഗണനാ കാർഡായ പിങ്ക് കാർഡ് ലഭ്യമാക്കുന്നതിനുള്ള അപേക്ഷയാണ് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് ഇപ്പോൾ സ്വികരിക്കുന്നത്.
►► അപേക്ഷിക്കാനുള്ള യോഗ്യത
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവർ, പരമ്പരാഗത അസംഘടിത തൊഴിലാളി കുടുംബങ്ങൾ, സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയില്ലാത്ത പട്ടികവർഗക്കാർ, എയ്ഡ്സ് രോഗികൾ, കാൻസർ ബാധിതർ, ഗുരുതര ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, ഹൃദയം, വൃക്ക എന്നിവ മാറ്റിവച്ചവർ, ഡയാലിസിസ് ചെയ്യുന്നവരുള്ള കുടുംബം, ആശ്രയ പദ്ധതിയിലെ അംഗങ്ങൾ, നിർധന സ്ത്രീകൾ കുടുംബനാഥയായ കുടുംബങ്ങൾ, വിധവ, അവിവാഹിതരായ അമ്മമാർ തുടങ്ങിയവർക്ക് മുൻഗണനാ കാർഡിന് അപേക്ഷിക്കാം.
വരുമാനം പ്രതിമാസം 25,000 രൂപയിൽ കൂടാൻ പാടില്ല. 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്ത്യതിയുള്ള വീട്, നാലു ചക്ര വാഹനം സ്വന്തമായുള്ളവർ, ആദായനികുതി അടയ്ക്കുന്നവർ എന്നിവർക്ക് മുൻഗണനാ കാർഡിന് അപേക്ഷിക്കാൻ യോഗ്യതയില്ല.
►► നേട്ടങ്ങൾ
എല്ലാ മാസവും മുൻഗണനാ റേഷൻ കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ, സൗജന്യ റേഷൻ ഭക്ഷ്യധാന്യം, സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ, സർക്കാർ സേവനങ്ങൾക്കും മത്സര പരീക്ഷകൾക്കും ചില ഫീസ് ഇളവുകൾ തുടങ്ങിയവ മുൻഗണനാ റേഷൻ കാർഡ് ഉടമകൾക്ക് ലഭിക്കും.
►► എങ്ങനെ അപേക്ഷിക്കണം
ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ പക്കൽനിന്നുള്ള വരുമാന സാക്ഷ്യപത്രം, ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുന്നു എന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ഗുരുതര രോഗംബാധിച്ചവർ മെഡിക്കൽ സർട്ടിഫിക്കറ്റ്, വിധവകൾ വിധവാ സാക്ഷ്യപത്രം എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയോ, സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന്റെ www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ സിറ്റിസൺലോഗിനിൽ യൂസർ അക്കൗണ്ട് സൃഷ്ടിച്ചോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.അവസാന തീയതി:13.
സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന്റെ ഭക്ഷ്യലഭ്യത, കൈകാര്യ ചെലവിനുള്ള തുക ഇവയുടെ അടിസ്ഥാനത്തിൽ കാലാകാലങ്ങളിൽ മുൻഗണനാ പട്ടിക പുതുക്കാറുണ്ട്. പുതുതായി നിശ്ചയിക്കുന്ന എണ്ണവും മുൻകാലങ്ങളിൽ യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒഴിവാക്കപ്പെട്ട റേഷൻ കാർഡുകളുടെ എണ്ണവും ചേർത്താണ് ഓരോ തവണയും ഒരോ താലൂക്കിലും മുൻഗണനാ റേഷൻ കാർഡുകൾ അനുവദിക്കുന്നത്.
ഓരോ താലൂക്കിലും പിങ്ക് കാർഡ് അനുവദിച്ച് നല്കുന്നവരുടെ എണ്ണം വ്യത്യാസപ്പെട്ടിരിക്കും. മുൻ വർഷങ്ങളിൽ കേരളത്തിലെ ചില താലൂക്കുകളിൽ ഉൾപ്പെടുത്താൻ നിശ്ചയിച്ചിരുന്ന എണ്ണത്തിന് തുല്യമായ അപേക്ഷകൾ ലഭിച്ചിരുന്നില്ലെന്നാണ് അറിയുവാൻ കഴിയുന്നത്. അതിനാൽ അർഹതയുള്ളവർ യഥാസമയം അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കണം.
Education
തിരുവനന്തപുരം: ആഗോള വിപണിയിലെ തൊഴിൽ സാധ്യതകൾ ലക്ഷ്യമിട്ടു ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുമായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള.
അന്താരാഷ്ട്ര തലത്തിൽ വർധിച്ചുവരുന്ന ‘സപ്ലൈ ചെയിൻ അനലിസ്റ്റ് ’ ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ പ്രാപ്തരാക്കുകയും ഈ മേഖലയിൽ ലോകത്തെവിടെയും മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് വിദഗ്ധ പരിശീലനം നൽകുകയുമാണ് ഈ കോഴ്സിന്റെ ഉദ്ദേശ്യം.
ഡിഗ്രി വിദ്യാർഥികൾക്കും ഡിപ്ലോമക്കാർക്കും പ്രവൃത്തിപരിചയമുള്ളവർക്കും ഒരുപോലെ അപേക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് ഈ കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. മൂന്ന്, നാല് വർഷ ബിരുദ കോഴ്സുകളിൽ രണ്ടാം വർഷം പൂർത്തിയാക്കിയവർക്കും യുജി ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം.
കൂടാതെ പത്താം ക്ലാസിനു ശേഷം മൂന്നു വർഷത്തെ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്കും പന്ത്രണ്ടാം ക്ലാസ് വിജയത്തോടൊപ്പം നാലു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്കും ഈ പ്രഫഷണൽ കോഴ്സിലേക്ക് പ്രവേശനം നേടാൻ അർഹതയുണ്ട്.
ഷിപ്പിംഗ്, ഏവിയേഷൻ, ഇകൊമേഴ്സ് തുടങ്ങിയ മേഖലകളിൽ മികച്ച ശന്പളവും കരിയർ വളർച്ചയും ഉറപ്പാക്കാൻ ഈ പരിശീലനം സഹായിക്കും. താത്പര്യമുള്ളവർക്ക് http://bit.ly/spplychain എന്ന ലിങ്ക് വഴി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 9495 999 692
Education
തിരുവനന്തപുരം: കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന 2026 വർഷത്തെ എംബിഎ, എംസിഎ കോഴ്സിലേക്കുള്ള പ്രവേശനത്തിന് എൽബിഎസ് സെന്റർ മുഖാന്തിരം അപേക്ഷ ക്ഷണിച്ചു.
പൊതുവിഭാഗത്തിനും എസ്ഇബിസി വിഭാഗത്തിനും 1000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിനും ഭിന്നശേഷി (ബ്ലൈൻഡ്/ലോ വിഷൻ ഒഴികെ ഉള്ളവർ) 500 രൂപയുമാണ് അപേക്ഷാഫീസ്. ഭിന്നശേഷി (ബ്ലൈൻഡ്/ലോ വിഷൻ) വിഭാഗത്തിന് അപേക്ഷാ ഫീസില്ല. ഫെബ്രുവരി 15 വരെ ഓൺലൈൻ വഴി ഫീസ് അടയ്ക്കാം.
അപേക്ഷകർ യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം നേടിയിരിക്കണം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അപേക്ഷ സമർപ്പണസമയത്ത് അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560327, 2560361, 2560362.