x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ​ഞ്ഞ പ​ലി​ശ​യി​ൽ കാ​ർ​ഷി​ക വാ​യ്പ: സെ​പ്റ്റം​ബ​ർ 30 വ​രെ അ​പേ​ക്ഷി​ക്കാം


Published: June 4, 2026 11:49 PM IST | Updated: June 4, 2026 11:49 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും കാ​​​ർ​​​ഷി​​​ക സം​​​രം​​​ഭ​​​ക​​​രു​​​ടെ​​​യും കാ​​​ർ​​​ഷി​​​ക അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​ന് മി​​​ക​​​ച്ച പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്ന കാ​​​ർ​​​ഷി​​​ക അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന വാ​​​യ്പ പ​​​ദ്ധ​​​തി​​​യി​​​ൽ (Agriculture Infrastructure Fund - AIF) അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 30വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​താ​​​യി കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് അ​​​റി​​​യി​​​ച്ചു.

പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ര​​​ണ്ടു കോ​​​ടി രൂ​​​പ വ​​​രെ​​​യു​​​ള്ള വാ​​​യ്പ​​​ക​​​ൾ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി ഏ​​​ഴു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് മൂ​​​ന്നു ശ​​​ത​​​മാ​​​നം സ​​​ബ്സി​​​ഡി​​​യോ​​​ടു കൂ​​​ടി ആ​​​റ് ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​ക്കാ​​​ണ് കാ​​​ർ​​​ഷി​​​ക വാ​​​യ്പ​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കു​​​ക. കൂ​​​ടാ​​​തെ, ക്രെ​​​ഡി​​​റ്റ് ഗ്യാ​​​ര​​​ണ്ടി ക​​​വ​​​റി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന ര​​​ണ്ടു കോ​​​ടി രൂ​​​പ വ​​​രെ​​​യു​​​ള്ള വാ​​​യ്പ​​​ക​​​ൾ​​​ക്ക് അ​​​ധി​​​ക ഈ​​​ട് ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല എ​​​ന്ന​​​തും പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണ​​​മാ​​​ണ്.

കാ​​​ർ​​​ഷി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ സം​​​ഭ​​​ര​​​ണം, സം​​​സ്‌​​​ക​​​ര​​​ണം, മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന നി​​​ർ​​​മാ​​​ണം, ശീ​​​തീ​​​ക​​​ര​​​ണ ശൃം​​​ഖ​​​ല, കാ​​​ർ​​​ഷി​​​ക യ​​​ന്ത്ര​​​വ​​​ത്ക​​​ര​​​ണം, ഡ്രോ​​​ൺ സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ, കാ​​​ർ​​​ഷി​​​ക ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് തു​​​ട​​​ങ്ങി വി​​​വി​​​ധ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് AIF പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കാം.

PMFME, SMAM, MIDH, SHM ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ബ്സി​​​ഡി പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി സം​​​യോ​​​ജി​​​പ്പി​​​ച്ചും AIF പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ക്കും. പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യി ക​​​ർ​​​ഷ​​​ക​​​രും കാ​​​ർ​​​ഷി​​​ക സം​​​രം​​​ഭ​​​ക​​​രും സ​​​മീ​​​പ​​​ത്തെ ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ളു​​​മാ​​​യോ കൃ​​​ഷി​​​ഭ​​​വ​​​നു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ടാം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.agriinfra.dac.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ്‌​​​മെ​​​ന്റ് യൂ​​​ണി​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു​​​ള്ള ഫോ​​​ൺ ന​​​മ്പ​​​റു​​​ക​​​ൾ: 8137008197, 8921540233.

Tags : Agricultural loan low interest Apply

Recent News

Corehub Up