Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conspiracy

മന്ത്രിമാരെ തെരുടവിലടക്കം ആക്രമിക്കുന്നതിന് പിന്നില്‍ ഗൂഢാലോചന; ഒരു ഗുണ്ടായിസവും അനുവദിക്കില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിമാരെ വഴിതടഞ്ഞും അക്രമിച്ചും നാട്ടില്‍ കലാപമഴിച്ചുവിടാന്‍ സിപിഎം-ഡിവൈഎഫ്ഐ നേതൃത്വം ശ്രമിക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

അധികാരം നഷ്ടപ്പെട്ടതിന്‍റെ വിഭ്രാന്തിയില്‍ നടത്തുന്ന ഇത്തരം ഗുണ്ടായിസങ്ങള്‍ സര്‍ക്കാര്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നാടിന്‍റെ സമാധാനം തകര്‍ക്കാനുള്ള നീക്കങ്ങളെ കര്‍ശനമായി നേരിടുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

കണ്ണൂരില്‍വച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതും, മന്ത്രിയായിരിക്കെ എം.വി രാഘവനെ വിവിധയിടങ്ങളില്‍ ആക്രമിച്ചതുമായ പഴയ ശൈലി തന്നെയാണ് സിപിഎം ഇപ്പോഴും തുടരുന്നത്. ഇന്ന് കായികമന്ത്രി ഒ.ജെ. ജനീഷിനെ കണ്ണൂരിലെ വിവിധയിടങ്ങളില്‍ ആക്രമിച്ചതും ഇതേ ശൈലിയുടെ ഭാഗമായാണ്.

ബിജെപിയും സിപിഎമ്മും ഒരേ മനസോടെയാണ് ഇപ്പോള്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇതിന്‍റെ ഉദാഹരണമാണ് ബുധനാഴ്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടുറോഡില്‍ മന്ത്രി കെ.എം ഷാജിയെ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; ഗൂ​ഢാ​ലോ​ച​ന​യി​ല്‍ തെ​ളി​വ് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡി​നെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്ന തെ​ളി​വ് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം. കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

ഫോ​ണ്‍ കോ​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ അ​സ്വാ​ഭാ​വി​ക​ത​യി​ല്ല. കൂ​ടു​ത​ല്‍ ഫോ​ണു​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും 20ലേ​റെ പേ​ര്‍ പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നും ഇ​ഡി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യാ​ണ് സൂ​ച​ന. നി​ല​വി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം 26 പേ​രാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത്. ഇ​നി​യും 20 പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ട്. ഇ​വ​ര്‍ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് വി​വ​രം. ഇ​തി​ല്‍ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​നം ത​ക​ര്‍​ത്ത കേ​സി​ലെ പ്ര​തി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു​ന്നു​ണ്ട്. ഇ​തി​നി​ടെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഉ​ള്‍​പ്പെ​ടെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

National

ഇ​​​സ്‌​​​ലാ​​​മി​​​കരാ​​​ജ്യം സ്ഥാ​​​പി​​​ക്കാ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന നടത്തി; പിഎഫ്ഐ നേതാക്കൾക്കെതിരേ കുറ്റം ചുമത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​യാ​​​യ പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (പി​​​എ​​​ഫ്ഐ) മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ കു​​​റ്റം ചു​​​മ​​​ത്താ​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​ത്യേ​​​ക എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ച്ച് 2047ഓ​​​ടെ രാ​​​ജ്യ​​​ത്ത് ഒ​​​രു ഇ​​​സ്‌​​​ലാ​​​മി​​​ക രാ​​​ജ്യം സ്ഥാ​​​പി​​​ക്കാ​​​ൻ പ്ര​​​തി​​​ക​​​ൾ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​തി​​​ന് വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ളു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഡ​​​ൽ​​​ഹി പ​​​ട്യാ​​​ല ഹൗ​​​സ് കോ​​​ട​​​തി​​​യി​​​ലെ അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി പ്ര​​​ശാ​​​ന്ത് ശ​​​ർ​​​മ​​​യു​​​ടേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.

പി​​​എ​​​ഫ്ഐ​​​ക്കും അ​​​തി​​​ന്‍റെ 25 ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ​​​നി​​​യ​​​മം (ഐ​​​പി​​​സി), നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ട​​​യ​​​ൽ നി​​​യ​​​മം (യു​​​എ​​​പി​​​എ ) എ​​​ന്നി​​​വ പ്ര​​​കാ​​​ര​​​മു​​​ള്ള വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി വി​​​ചാ​​​ര​​​ണ ചെ​​​യ്യാ​​​ൻ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

മു​​​സ്‌​​​ലിം മ​​​ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട യു​​​വാ​​​ക്ക​​​ളെ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കാ​​​നും രാ​​​ജ്യ​​​ത്തു തീ​​​വ്ര​​​വാ​​​ദം വ​​​ള​​​ർ​​​ത്താ​​​നും മു​​​സ്‌​​​ലിം രാ​​​ഷ്‌​​​ട്രം വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കാ​​​നും പി​​​എ​​​ഫ്ഐ നേ​​​തൃ​​​ത്വം ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​താ​​​യാ​​​ണ് എ​​​ൻ​​​ഐ​​​എ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലെ ആ​​​രോ​​​പ​​​ണം. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ന്മേ​​​ലു​​​ള്ള വാ​​​ദ​​​ങ്ങ​​​ൾ മൂ​​​ന്നു മാ​​​സ​​​ത്തോ​​​ളം കേ​​​ട്ട​​​ശേ​​​ഷ​​​മാ​​​ണു കോ​​​ട​​​തി ന​​​ട​​​പ​​​ടി.

ഇ​​​ന്ത്യ​​​യി​​​ലെ മ​​​തേ​​​ത​​​ര ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക, ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ സാ​​​യു​​​ധ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തി 2047 ഓ​​​ടെ​​​യോ അ​​​തി​​​നു​​​ മു​​​ന്പോ രാ​​​ജ്യ​​​ത്ത് ശ​​​രി​​​അ​​​ത്ത് നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ഇ​​​സ്‌​​​ലാ​​​മി​​​കരാ​​​ജ്യം സ്ഥാ​​​പി​​​ക്കു​​​ക എ​​​ന്ന​​​താ​​​യി​​​രു​​​ന്നു പ്ര​​​തി​​​ക​​​ളു​​​ടെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

വ്യ​​​ക്തി​​​ക​​​ളെ​​​പ്പോ​​​ലെ​​​ത​​​ന്നെ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​കാ​​​ൻ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നി​​​ല​​​നി​​​ൽ​​​പ്പു​​​ള്ള ഒ​​​രു സ്ഥാ​​​പ​​​ന​​​മാ​​​ണ് പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് എ​​​ന്ന​​​തി​​​നാ​​​ൽ സം​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രേ​​​യും കു​​​റ്റം ചു​​​മ​​​ത്താ​​​ൻ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടു​​​ണ്ട്. തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി കേ​​​സ് ജൂ​​​ലൈ പ​​​ത്തി​​​ന് വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

ന​യ​പ്ര​ഖ്യാ​പ​നം ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന ത​ട്ടി​ക്കൂ​ട്ട് രേ​ഖ: ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​നം ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന ത​ട്ടി​ക്കൂ​ട്ട് രേ​ഖ​യാ​ണെ​ന്ന് ബി​ജെ​പി എം​എ​ൽ​എ​മാ​ർ.

ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, വി. ​മു​ര​ളീ​ധ​ര​ൻ, ബി.​ബി. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളു​ടെ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​വും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മേ​ൽ കെ​ട്ടി​വ​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ൾ മ​റ​ച്ചു​വ​യ്ക്കു​ന്ന പ​തി​വു സ​മീ​പ​ന​മാ​ണ് ന​യ​പ്ര​ഖ്യാ​പ​ന ച​ർ​ച്ച​ക​ളി​ലും പ്ര​തി​ഫ​ലി​ച്ച​തെ​ന്ന് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ മൂ​ന്ന് അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പു​തി​യ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നും, കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ ഏ​ക​പ​ക്ഷീ​യ​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച് വ​സ്തു​ത​ക​ൾ മ​റ​ച്ചു​വ​യ്ക്കു​ന്ന സ​മീ​പ​ന​ങ്ങ​ൾ​ക്കു ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ബി​ജെ​പി ത​യാ​റാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള നി​ര​വ​ധി ജ​ന​ക്ഷേ​മ-​വി​ക​സ​ന പ​ദ്ധ​തി​ക​ൾ കേ​ര​ള​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ട​താ​യും സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന​തു വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നോ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നോ വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ട് ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ലി​ല്ലെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

National

ശൃം​ഗേ​രി​യി​ലെ വോ​ട്ടെ​ണ്ണ​ൽ വി​വാ​ദം: ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ശൃം​ഗേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പു​ന​ർ​വോ​ട്ടെ​ണ്ണ​ലി​ന് പി​ന്നാ​ലെ ബി​ജെ​പി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യം അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി 'ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന' ന​ട​ത്തി​യെ​ന്നും പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ തീ​രു​മാ​ന​ത്തെ കോ​ൺ​ഗ്ര​സ് നി​യ​മ​പ​ര​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2023-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ടി.​ഡി. രാ​ജ​ഗൗ​ഡ 201 വോ​ട്ടു​ക​ൾ​ക്കാ​ണ് ശൃം​ഗേ​രി​യി​ൽ വി​ജ​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ന​ട​ന്ന പു​ന​ർ​വോ​ട്ടെ​ണ്ണ​ലി​ൽ ബി​ജെ​പി​യു​ടെ ഡി.​എ​ൻ. ജീ​വ​രാ​ജ് 52 വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. വോ​ട്ടെ​ണ്ണ​ലി​നി​ടെ കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച 255 പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ അ​സാ​ധു​വാ​ക്കി​യ​താ​ണ് ഫ​ലം മ​റി​യാ​ൻ കാ​ര​ണ​മാ​യ​ത്.

2023-ൽ ​ന​ട​ന്ന വോ​ട്ടെ​ണ്ണ​ലി​ൽ ഈ ​വോ​ട്ടു​ക​ളെ​ല്ലാം സാ​ധു​വാ​ണെ​ന്ന് ക​ണ്ട് എ​ല്ലാ സ്ഥാ​നാ​ർ​ത്ഥി​ക​ളും ഒ​പ്പി​ട്ടു ന​ൽ​കി​യ​താ​യി​രു​ന്നു എ​ന്ന് സി​ദ്ധ​രാ​മ​യ്യ ചൂ​ണ്ടി​ക്കാ​ട്ടി. ബാ​ല​റ്റു​ക​ൾ അ​ട​ങ്ങി​യ ട്ര​ങ്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്ന് ബി​ജെ​പി ബാ​ല​റ്റു​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം. അ​ന്ന് ഇ​ല്ലാ​ത്ത പ​രാ​തി ഇ​പ്പോ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത് വോ​ട്ട് മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

International

വൈ​റ്റ് ഹൗ​സ് ക​റ​സ്‌​പോ​ണ്ട​ന്‍റ്സ് ഡി​ന്ന​റി​നി​ടെ വെ​ടി​വെ​പ്പ്; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പെ​രു​കി വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളും ഗൂ​ഢാ​ലോ​ച​നാ സി​ദ്ധാ​ന്ത​ങ്ങ​ളും

വാ​ഷിം​ഗ്ട​ൺ ഡി​സി: ശ​നി​യാ​ഴ്ച ന​ട​ന്ന വൈ​റ്റ് ഹൗ​സ് ക​റ​സ്‌​പോ​ണ്ട​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഡി​ന്ന​റി​നി​ടെ​യു​ണ്ടാ​യ വെ​ടി​വെ​പ്പി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്നു. വെ​ടി​വെ​പ്പ് അ​ധി​കൃ​ത​ർ മു​ൻ​കൂ​ട്ടി പ്ലാ​ൻ ചെ​യ്ത​താ​ണെ​ന്നും, രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നു​മു​ള്ള രീ​തി​യി​ലാ​ണ് പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി വാ​ൻ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത വി​രു​ന്നി​നി​ടെ​യാ​ണ് വെ​ടി​വെ​പ്പു​ണ്ടാ​യ​ത്. കാ​ലി​ഫോ​ർ​ണി​യ സ്വ​ദേ​ശി​യാ​യ കോ​ൾ തോ​മ​സ് അ​ല്ല​ൻ എ​ന്ന യു​വാ​വ് സു​ര​ക്ഷാ വ​ല​യം ഭേ​ദി​ച്ച് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ പി​ടി​കൂ​ടി.

വെ​ടി​വെ​പ്പ് ന​ട​ന്ന് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ എ​ക്സ്, ഫേ​സ്ബു​ക്ക്, ടി​ക് ടോ​ക് തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ 'ഇ​തൊ​രു നാ​ട​ക​മാ​ണ്' എ​ന്നാ​രോ​പി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് പോ​സ്റ്റു​ക​ൾ വ​ന്നു. ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മാ​ത്രം മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം പോ​സ്റ്റു​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ ആ​രോ​പ​ണ​മു​ണ്ടാ​യ​ത്.

പ്ര​ച​രി​ക്കു​ന്ന പ്ര​ധാ​ന ഗൂ​ഢാ​ലോ​ച​നാ സി​ദ്ധാ​ന്ത​ങ്ങ​ൾ:

ബോ​ൾ​റൂം തി​യ​റി: വൈ​റ്റ് ഹൗ​സി​ൽ പു​തി​യ ബോ​ൾ​റൂം നി​ർ​മ്മി​ക്കാ​നു​ള്ള ട്രം​പി​ന്‍റെ പ​ദ്ധ​തി​ക്ക് പൊ​തു​ജ​ന പി​ന്തു​ണ നേ​ടാ​ൻ വേ​ണ്ടി ന​ട​ത്തി​യ നാ​ട​ക​മാ​ണി​തെ​ന്ന് ഒ​രു വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ട്രം​പ് ബോ​ൾ​റൂ​മി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​താ​ണ് ഇ​വ​രു​ടെ സം​ശ​യ​ത്തി​ന് കാ​ര​ണം.

ഫോ​ക്സ് ന്യൂ​സ് വീ​ഡി​യോ: റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ ഫോ​ക്സ് ന്യൂ​സ് ലേ​ഖി​ക ഐ​ഷ ഹ​സ്നി​യു​ടെ ഫോ​ൺ കോ​ൾ ക​ട്ടാ​യ​തി​നെ ചു​റ്റി​പ്പ​റ്റി​യും പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു. ഇ​ത് മ​നഃ​പൂ​ർ​വം ക​ട്ട് ചെ​യ്ത​താ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നെ​ങ്കി​ലും സി​ഗ്ന​ൽ പ്ര​ശ്നം മൂ​ല​മാ​ണ് ഇ​ത സം​ഭ​വി​ച്ച​തെ​ന്ന് ലേ​ഖി​ക പി​ന്നീ​ട് വി​ശ​ദീ​ക​രി​ച്ചു.

പൂ​ർ​വ​നി​ശ്ചി​ത​മെ​ന്ന ആ​രോ​പ​ണം: പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലീ​വി​റ്റ് അ​ഭി​മു​ഖ​ത്തി​നി​ടെ ഷോ​ട്സ് വി​ൽ​ബി ഫ​യേ​ർ​ഡ് (വെ​ടി​യു​തി​ർ​ക്കും) എ​ന്ന് പ​റ​ഞ്ഞ​ത് വെ​ടി​വെ​പ്പി​നെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​യാ​ണെ​ന്ന് പ​ല​രും പ്ര​ച​രി​പ്പി​ച്ചു. എ​ന്നാ​ൽ ത​മാ​ശ​ക​ൾ കൊ​ണ്ട് ട്രം​പ് സ​ദ​സി​നെ കീ​ഴ​ട​ക്കും എ​ന്ന അ​ർ​ത്ഥ​ത്തി​ലാ​ണ് താ​ൻ അ​ത് പ​റ​ഞ്ഞ​തെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.

വി​ദേ​ശ ബ​ന്ധം: പ്ര​തി​ക്ക് ഇ​സ്ര​യേ​ലു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന രീ​തി​യി​ൽ റ​ഷ്യ​ൻ, ഇ​റാ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ ചി​ല സ്ഥി​രീ​ക​രി​ക്കാ​ത്ത വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.

 

എ​ന്നാ​ൽ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളെ​ല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. പ്ര​തി​യു​ടെ ഡ​യ​റി കു​റി​പ്പു​ക​ളി​ൽ നി​ന്ന് ഇ​യാ​ൾ​ക്ക് വ്യ​ക്തി​പ​ര​മാ​യ പ്രേ​ര​ണ​ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്നും യാ​തൊ​രു​വി​ധ വി​ദേ​ശ ബ​ന്ധ​മോ ഗൂ​ഢാ​ലോ​ച​ന​യോ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും എ​ഫ്ബി​ഐ അ​റി​യി​ച്ചു.

Kerala

എഫ്സിആർഎ ബിൽ; ബിജെപി ഗൂഢാലോചന: കെ.സി. വേണുഗോപാല്‍

കോ​ട്ട​യം: ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത​ട​യാ​നു​ള്ള ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന​യാ​ണു കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ഭേ​ദ​ഗ​തി ബി​ല്ലി​നു പി​ന്നി​ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി.

സ്വ​സ്ഥ​മാ​യി ജീ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ വി​ഭ​ജി​ച്ച് അ​വ​ര്‍ക്കി​ട​യി​ല്‍ സ്പ​ര്‍ധ വ​ള​ര്‍ത്താ​നു​ള്ള നീ​ക്ക​മാ​ണു പ്ര​ധാ​ന​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ര്‍ട്ടി​യും ന​ട​ത്തു​ന്ന​ത്. അ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ തെ​ളി​വാ​ണ് ഇ​പ്പോ​ള്‍ പാ​ര്‍ല​മെ​ന്‍റില്‍ അ​വ​ത​രി​പ്പി​ച്ച വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ഭേ​ദ​ഗ​തി ബി​ല്‍.

കേ​ര​ള​ത്തി​ല​ട​ക്കം, പ്ര​ത്യേ​കി​ച്ചു ക്രി​സ്ത്യ​ന്‍ സ​ഭ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​മാ​ണി​ത്. സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും വ​രി​ഞ്ഞുമു​റു​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളാ​ണ് ബി​ല്ലി​ലു​ള്ള​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ എം​പി​മാ​ര്‍ പ്ര​ചാ​ര​ണ​ത്തി​ന്‍റെ തി​ര​ക്കി​ലാ​യ സ​മ​യം നോ​ക്കി​യാ​ണു കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഈ ​ബി​ല്‍ പാ​ര്‍ലി​മെ​ന്‍റി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തു ഭ​ര​ണ​ഘ​ട​ന​യ്ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി അ​പ്പോ​ള്‍ത്ത​ന്നെ പാ​ര്‍ലി​മെ​ന്‍റി​ല്‍ ത​ട​സ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു.

വി​ദേ​ശ സം​ഭാ​വ​ന വാ​ങ്ങു​ന്ന ഏ​ത് സ്ഥാ​പ​ന​വും ഏ​തു സ​മ​യ​ത്തും കേ​ന്ദ്ര സ​ര്‍ക്കാ​രി​ന് ഏ​റ്റെ​ടു​ക്കാ​മെ​ന്നാ​ണ് ബി​ല്ലി​ല്‍ പ​റ​യു​ന്ന​ത്. എ​ന്തി​ന് വേ​ണ്ടി​യാ​ണ്, ആ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു ഭേ​ദ​ഗ​തി ബി​ല്‍ കൊ​ണ്ടു വ​ന്ന​തെ​ന്ന് കേ​ര​ള​ത്തി​ല്‍ വ​ന്നു പ്ര​സം​ഗി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യും മ​റ്റു ബി​ജെ​പി നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ഭേ​ദ​ഗ​തി നി​യ​മ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ്ര​സ്താ​വ​ന കാ​ര്യ​മാ​യെ​ടു​ക്കേ​ണ്ട​തി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത്, സ്ഥാ​നാ​ര്‍ഥി കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തി​ന് അ​ങ്ങ​നെ​യ​ല്ലേ പ​റ​യാ​നാ​വു. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് ആ​ത്മാ​ര്‍ഥ​ത​യു​ണ്ടെ​ങ്കി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​രി​നെ​ക്കൊ​ണ്ട് ഈ ​ബി​ല്‍ പി​ന്‍വ​ലി​പ്പി​ക്ക​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

District News

മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നു നേ​രേ​യു​ണ്ടാ​യ അ​ക്ര​മം ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗം: മ​ന്ത്രി പി. ​പ്ര​സാ​ദ്

ചേ​ര്‍​ത്ത​ല: മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നു നേ​രേ​യു​ണ്ടാ​യ അ​ക്ര​മം തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ല്‍​ക​ണ്ടു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളെ പാ​വ​ക​ളാ​ക്കി ത​ന്ത്ര​വി​ദ​ഗ്ധ​ര്‍ മെ​ന​യു​ന്ന കു​ത​ന്ത്ര​ങ്ങ​ളാ​ണ് ഇ​തി​നു​പി​ന്നി​ലെ​ന്നും മ​ന്ത്രി പി. ​പ്ര​സാ​ദ് ആ​രോ​പി​ച്ചു. ചേ​ര്‍​ത്ത​ല​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തു ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള​ള ശ്ര​മ​മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ല്‍. പ്ര​തി​ഷേ​ധ​ങ്ങ​ള്‍ വേ​ണ്ട​തു​ത​ന്നെ​യെ​ങ്കി​ലും ഇ​ത്ത​രം സ​മ​ര​രീ​തി​ക​ളെ ത​ള്ളി​പ്പ​റ​യാ​നും പി​ന്തി​രി​പ്പി​ക്കാ​നും എ​ല്ലാ രാ​ഷ്‌​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും ത​യാ​റാ​ക​ണം.താ​മ​സി​ക്കു​ന്നി​ട​ത്തു റീ​ത്തു​വ​ച്ച​ത​ട​ക്കം മ​ന്ത്രി​യെ ഒ​റ്റ​തി​രി​ഞ്ഞ് വേ​ട്ട​യാ​ടു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​യ കാ​ര്യ​മാ​ണ്.

ഇ​ത്ര​യു​മാ​യി​ട്ടും ഇ​തി​നെ ത​ള്ളി​പ്പ​റ​യാ​തെ ന്യാ​യീ​ക​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും പ്ര​തി​പ​ക്ഷ​നേ​താ​വും അ​ക്ര​മ​ത്തെ ന്യാ​യീ​ക​രി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ​മേ​ഖ​ല​യെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന ഇ​വ​ര്‍ കോ​ര്‍​പ​റേ​റ്റു​ക​ളു​ടെ വ​ക്താ​ക്ക​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പു​തു​യു​ഗ​യാ​ത്ര​യി​ലൂ​ടെ പ്ര​തി​പ​ക്ഷ​നേ​താ​വും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ക​ള്ള പ്ര​ച​ാര​ണ​ങ്ങ​ളാ​ണു ന​ട​ത്തു​ന്ന​ത്. സ്വ​പ്‌​നം കാ​ണാ​ന്‍ പ്ര​തി​പ​ക്ഷ​നേ​താ​വി​നും എ​ല്ലാ​വ​ര്‍​ക്കും അ​വ​കാ​ശ​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ക​സ​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​രം ജ​ന​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ക​​​ലാ​​​പ​​​ത്തി​​​നു​​​ ഗൂ​​​ഢാ​​​ലോ​​​ച​​​ന: ഡിസിസി പ്രസിഡന്‍റ്

ക​​​ണ്ണൂ​​​ർ: ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നെ​​​തി​​​രാ​​​യി ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം മാ​​​ത്ര​​​മാ​​​ണ് കെ​​​എ​​​സ്‌​​​യു, യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും മ​​​ന്ത്രി​​​യെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യോ കൈ​​​യേ​​​റ്റം ന​​​ട​​​ത്തു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്ന് ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് വ്യ​​​ക്ത​​​മാ​​​ണെ​​​ന്നും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ​​​ട്ടി​​​ൻ ജോ​​​ർ​​​ജ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

പോ​​​ലീ​​​സ് വ​​​ല​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. പ്ര​​​തി​​​ഷേ​​​ധി​​​ച്ച കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മ​​​ന്ത്രി​​​ക്ക​​​രി​​​കി​​​ൽ എ​​​ത്തു​​​ന്ന​​​തി​​​നു​​​ മു​​​മ്പു​​ത​​​ന്നെ പോ​​​ലീ​​​സ് പി​​​ടി​​​ച്ചു​​മാ​​​റ്റി​​​യി​​​രു​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷം മ​​​ന്ത്രി പ​​​ര​​​സ്യ​​​മാ​​​യി കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്നതും ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ കാ​​​ണാം.

സം​ഭ​വ​ത്തി​നു​ശേ​ഷം യാ​തൊ​രു കു​ഴ​പ്പ​വു​മി​ല്ലാ​തെ ന​ട​ന്നു​നീ​ങ്ങി​യ മ​ന്ത്രി​യെ പി​ന്നീ​ട് സി​പി​എം ഉ​ന്ന​ത​ങ്ങ​ളി​ൽ രൂ​പ​പ്പെ​ടു​ത്തി​യ തി​ര​ക്ക​ഥ​യ​നു​സ​രി​ച്ചാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്.

മ​ന്ത്രി​യെ ആ​ക്ര​മി​ച്ചു​വെ​ന്ന പ്ര​ചാ​ര​ണം വ്യാ​പ​ക​മാ​യി ന​ട​ത്തി, അ​തി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം ക​ലാ​പം അ​ഴി​ച്ചു​വി​ടാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ തി​ര​ക്ക​ഥ ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്ന് മാ​ർ​ട്ടി​ൻ ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ല​ളി​ത​ക​ലാ അ​ക്കാ​ദ​മി വി​വാ​ദം ചെ​യ​ർ​മാ​ന്‍റെ ഗൂ​ഢാ​ലോ​ച​ന: എ​ബി എ​ൻ. ജോ​സ​ഫ്

തൃ​​​ശൂ​​​ർ: ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് അ​​​വ​​​ധി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ത​​​നി​​​ക്കെ​​​തി​​​രേ ഉ​​​യ​​​രു​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് എ​​​ബി എ​​​ൻ. ജോ​​​സ​​​ഫ്.

ഇ​​​തി​​​നു​​​പി​​​ന്നി​​​ൽ അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ മു​​​ര​​​ളി ചീ​​​രോ​​​ത്തി​​​ന്‍റെ ബോ​​​ധ​​​പൂ​​​ർ​​​വ​​​മാ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. സ്വ​​​ന്തം ഇ​​​ഷ്ട​​​പ്ര​​​കാ​​​രം അ​​​വ​​​ധി​​​യെ​​​ടു​​​ത്ത​​​തി​​​നെ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ബ​​​ന്ധ​​​പൂ​​​ർ​​​വം അ​​​വ​​​ധി​​​യി​​​ൽ വി​​​ട്ട​​​താ​​​ണെ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ക്കു​​​ക​​​യാ​​​ണ്.

അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ സാ​​​ന്പ​​​ത്തി​​​ക​​​ധൂ​​​ർ​​​ത്തി​​​നും വി​​​ദേ​​​ശ​​​ഫ​​​ണ്ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കും കൂ​​​ട്ടു​​​നി​​​ൽ​​​ക്കാ​​​ത്ത​​​താ​​​ണ് ത​​​നി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണം.

കെ​​​ട്ടി​​​ട​​​വാ​​​ട​​​ക​​​യി​​​ന​​​ത്തി​​​ലും ഇ​​​ന്‍റീ​​​രി​​​യ​​​ർ ജോ​​​ലി​​​ക​​​ളി​​​ലും ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ അ​​​ഴി​​​മ​​​തി ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ചെ​​​യ​​​ർ​​​മാ​​​ന്‍റെ ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​ച്ഛാ​​​യ​​​യ്ക്കു മ​​​ങ്ങ​​​ലേ​​​ല്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സു​​​രേ​​​ഖ, കെ.​​​പി. മു​​​ര​​​ളീ​​​ധ​​​ര​​​ൻ, മു​​​ൻ സെ​​​ക്ര​​​ട്ട​​​റി എ​​​ൻ. ബാ​​​ല​​​മു​​​ര​​​ളീ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; വ​ർ​ഷ​ങ്ങ​ളുടെ ഗൂ​ഢാ​ലോ​ച​ന, ദേ​വ​സ്വം ഉ​ന്ന​ത​ർ​ക്കു പ​ങ്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ൽ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ന്നു​​​വ​​​രു​​​ന്ന ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്ത്.

അ​​​റ​​​സ്റ്റി​​​ലാ​​​യ സ്വ​​​ർ​​​ണം വേ​​​ർ​​​തി​​​രി​​​ച്ച ചെ​​​ന്നൈ സ്മാ​​​ർ​​​ട്ട് ക്രി​​​യേ​​​ഷ​​​ൻ​​​സ് സി​​​ഇ​​​ഒ പ​​​ങ്ക​​​ജ് ഭ​​​ണ്ഡാ​​​രി​​​ക്കും മോ​​​ഷ്ടി​​​ച്ച സ്വ​​​ർ​​​ണം വി​​​റ്റ​​​ഴി​​​ച്ച ബെ​​​ല്ലാ​​​രി​​​യി​​​ലെ സ്വ​​​ർ​​​ണ വ്യാ​​​പാ​​​രി ഗോ​​​വ​​​ർ​​​ധ​​​ന​​​നും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഉ​​​ന്ന​​​ത​​​രു​​​മാ​​​യി വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഗൂ​​​ഡാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി വ​​​ന്നി​​​രു​​​ന്ന​​​താ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

ഇ​​​രു​​​വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ദേ​​​വ​​​സ്വം ഉ​​​ന്ന​​​ത​​​രു​​​മാ​​​യി ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തിവ​​​രു​​​ന്ന​​​താ​​​യി അ​​​റ​​​സ്റ്റി​​​ലാ​​​യ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ൻ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യു​​​ടെ മൊ​​​ഴി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും റി​​​മാ​​​ൻ​​​ഡ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ദ്വാ​​​ര​​​പാ​​​ല​​​ക​​​പാ​​​ളി​​​ക​​​ൾ സ്വ​​​ർ​​​ണം പൂ​​​ശി​​​യ​​​താ​​​ണെ​​​ന്ന് ഇ​​​രു​​​വ​​​ർ​​​ക്കും അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു.

ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ൻ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ​​​പോ​​​റ്റി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് പാ​​​ളി​​​ക​​​ൾ സ്മാ​​​ർ​​​ട്ട് ക്രി​​​യേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ച് സ്വ​​​ർ​​​ണം വേ​​​ർ​​​തി​​​രി​​​ച്ച​​​ത്. സ്വ​​​ർ​​​ണം പൂ​​​ശി ന​​​ൽ​​​കു​​​ന്ന​​​ത് അ​​​ട​​​ക്കം വ​​​ലി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​വ​​​രെ​​​ന്ന നി​​​ല​​​യി​​​ൽ പ്ര​​​തി​​​ക​​​ൾ​​​ക്ക് ബോ​​​ർ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ൽ വ​​​ലി​​​യ സ്വാ​​​ധീ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. 2009ൽ ​​​മാ​​​ളി​​​ക​​​പ്പു​​​റ​​​ത്ത് അ​​​ട​​​ക്കം ഇ​​​വ​​​ർ സ്വ​​​ർ​​​ണം പൂ​​​ശി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ദ്വാ​​​ര​​​പാ​​​ലകപാ​​​ളി​​​യി​​​ൽനി​​​ന്നു വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ത്ത സ്വ​​​ർ​​​ണം പ്ര​​​തി​​​ക​​​ൾ എ​​​ന്തു ചെ​​​യ്തു​​​വെ​​​ന്ന് ക​​​ണ്ടെ​​​ത്ത​​​ണം. ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​മാ​​​ണെ​​​ന്ന അ​​​റി​​​വോ​​​ടെ​​​യാ​​​ണ് ഗോ​​​വ​​​ർ​​​ധ​​​ൻ സ്വ​​​ർ​​​ണം വാ​​​ങ്ങി​​​യ​​​ത്.​​

സ്മാ​​​ർ​​​ട്ക്രി​​​യേ​​​ഷ​​​ൻ​​​സി​​​ൽ വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ത്ത സ്വ​​​ർ​​​ണ​​​ത്തി​​​ൽ 150 ഗ്രാം ​​​പ​​​ണി​​​ക്കൂ​​​ലി​​​യാ​​​യി വാ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. ഗോ​​​വ​​​ർ​​​ധ​​​ന്‍റെ കൈ​​​യി​​​ൽ നി​​​ന്ന് 470 ഗ്രാം ​​​സ്വ​​​ർ​​​ണം ക​​​ണ്ടെ​​​ത്തി. ഇ​​​തി​​​നു ശേ​​​ഷ​​​വും സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യ്ക്കു പ​​​രി​​​ഹാ​​​ര​​​മാ​​​യി ഇ​​​വ​​​ർ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ സ്വ​​​ർ​​​ണം പൂ​​​ശി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​വ​​​ർ​​​ക്ക് ദേ​​​വ​​​സ്വം ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യു​​​ള്ള ബ​​​ന്ധം ക​​​ണ്ടെ​​​ത്താ​​​ൻ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ട്.

അ​​​തി​​​നി​​​ടെ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ അം​​​ഗ​​​ങ്ങ​​​ളാ​​​യ ശ​​​ങ്ക​​​ർ​​​ദാ​​​സ്, വി​​​ജ​​​യ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രെ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യും. ഇ​​​രു​​​വ​​​ർ​​​ക്കും പ​​​ങ്കു​​​ണ്ടെ​​​ന്ന് അ​​​ന്ന​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​റ​​​സ്റ്റി​​​ലാ​​​യ എം. ​​​പ​​​ത്മ​​​കു​​​മാ​​​ർ മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ എ​​​ന്തു​​​കൊ​​​ണ്ട് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യും പ​​​ല​​​ത​​​വ​​​ണ ചോ​​​ദി​​​ച്ചി​​​രു​​​ന്നു.

Kerala

ഗൂഢാലോചന നടന്നത് എനിക്കെതിരേ; കരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നു: ദിലീപ്

കൊച്ചി: നടി ആക്രമണ കേസിൽ യഥാർഥ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നു നടൻ ദിലീപ്. തന്‍റെ കരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നുവെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി കേട്ടശേഷം പുറത്തെത്തിയ ദിലീപ് പ്രതികരിച്ചു.

കേസിൽ ക്രിമിനൽ ഗൂഢാലോചന നടന്നെന്നു മഞ്ജു ആദ്യം പറഞ്ഞതിനു ശേഷമാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്. തുടർന്നു, മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഉന്നത പോലീസ് സംഘം തനിക്കെതിരെ കള്ളക്കേസ് മെനയുകയായിരുന്നു. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നു. എല്ലാ കള്ളക്കഥകളും കോടതിയിൽ തകർന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ഒമ്പതു വർഷക്കാലം കൂടെ നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എനിക്കു വേണ്ടി പ്രാർഥിച്ചവരോടുമെല്ലാം നന്ദി പറയുന്നു. എനിക്കു വേണ്ടി ആത്മാർഥമായി നിന്ന അഡ്വ. രാമൻപിള്ള ഉൾപ്പടെയുള്ള അഭിഭാഷകർക്കും നന്ദി പറയുന്നു. ദിലീപ് പറഞ്ഞു.

Latest News

Corehub Up